തൃത്തല്ലൂരമ്പലത്തില്‍ പണ്ട് കൊച്ചുകേശവന്‍ എന്ന് പേരുള്ള ഒരു ഉശിരന്‍ ആനയുണ്ടായിരുന്നു. കുട്ടിയായിരുന്നകാലത്ത് തഞ്ചാവൂരുകാരനായ പട്ടുവസ്ത്രവ്യാപാരിയാണ് അവനെ അമ്പലത്തില്‍ നടയിരുത്തിയത്. ഏതോ ഒരു വലിയ കാര്യം നേടാനായി അയാള്‍ അമ്പലത്തില്‍ നേര്‍ച്ച നേര്‍ന്നിരുന്നു. അത് സാധിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ആ വ്യാപാരി ലക്ഷണമൊത്ത ഒരു കുട്ടിയാനയെ സംഭാവനചെയ്തത്. പക്ഷേ. കൊച്ചുകേശവന്റെ വരവ് അമ്പലത്തിന്റെ നടത്തിപ്പുകാരെ വല്ലാതെ കുഴക്കി. സിപ്പി പള്ളിപ്പുറത്തിന്റെ കഥ.
അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: കൃഷ്ണലാല്‍ ബി.എസ് പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്