Science Indica

Shilpa Jacob , Veena Varun

Science is for people who want to make some kind of change in the world. No matter whether you like/bother it or not, all of us want to make a difference in the world, in some kind of way. Then undoubtedly, science is for you. Science affects all of us, science is for everyone. That's the very idea behind Science Indica. It is science that provides solutions for everyday life and helps us solving or addressing the secrets and puzzles of this Universe, possibly Multiverse. Science Indica is a multi-media publication in Malayalam language, which has a noble mission of popularising science in vernacular languages. Science Indica covers the most important things in general sciences, technology, climate change, environment, innovation, science books, change makers, and society in regional languages. Founded in 2021 by Storiyoh, the largest podcast producer in Malayalam language, Science Indica has positioned itself as a bridge between the academic world and society. We believe communication of science to the general public in their own mother language is a responsibility of policy makers and the media. Through Science Indica we also help people understanding scientific concepts, theories, and processes required for their personal decision making. We are building a new eco-system where science literacy matters in every aspect of life. Because we believe Science knowledge would benefit society and everyone to take growth to the next level with the course of time. We hope you decide to join us in this movement towards a scientifically literate society. സയന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മലയാളത്തില്‍ തന്നെ നിങ്ങളിലേക്ക് എത്തിക്കുകയാണ് സയന്‍സ് ഇന്‍ഡിക്ക...ചിലരിലേക്ക് ചുരുക്കപ്പെടേണ്ടതല്ല, സകലരിലേക്കും പടരേണ്ടതാണ് സയന്‍സ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിന് മാതൃഭാഷയില്‍ സയന്‍സ് ജനകീയമാകണം. ആ ദൗത്യമാണ് സയന്‍സ് ഇന്‍ഡിക്ക ഏറ്റെടുത്തിരിക്കുന്നത്. ജീവിതത്തിലെ ഏത് പ്രശ്‌നത്തെയും ശാസ്ത്രീയ മനോഭാവത്തോട് കൂടി സമീപിക്കാന്‍ ഓരോരുത്തരെയും പ്രാപ്തരാക്കുകയെന്ന ലക്ഷ്യം കൂടി സയന്‍സ് ഇന്‍ഡിക്കയെന്ന സംരംഭത്തിന് പിന്നിലുണ്ട്. ഓരോ വ്യക്തിയുടെയും വ്യക്തിപരമായും ജോലിപരമായും എല്ലാമുള്ള സമഗ്രവികസനത്തിന് ശാസ്ത്ര സാക്ഷരത അനിവാര്യമാണെന്ന് ഞങ്ങള്‍ കരുതുന്നു. ഔപചാരിക ശാസ്ത്രലോകവും സാധാരണക്കാരും തമ്മിലുള്ള വിടവ് നികത്തുകയെന്നതും സയന്‍സ് ഇന്‍ഡിക്കയുടെ ദൗത്യങ്ങളില്‍ ഉള്‍പ്പെടുന്നു. മലയാളത്തിലെ ഏറ്റവും വലിയ പോഡ്കാസ്റ്റ് നിര്‍മാതാക്കളായ സ്‌റ്റോറിയോയുടെ നവസംരംഭമാണ് സയന്‍സ് ഇന്‍ഡിക്ക. Science for everyone എന്നതാണ് ഞങ്ങള്‍ മുന്നോട്ടുവെക്കുന്ന കാഴ്ച്ചപ്പാട്. വായനക്കാരുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു, ഒപ്പം പൂര്‍ണ പിന്തുണയും. read less
ScienceScience

Episodes

പുതിയ സാങ്കേതികവിദ്യകള്‍ ഒരുങ്ങുന്നു; 100% ഊര്‍ജ പുനര്‍നിര്‍മാണത്തിനായി
11-03-2022
പുതിയ സാങ്കേതികവിദ്യകള്‍ ഒരുങ്ങുന്നു; 100% ഊര്‍ജ പുനര്‍നിര്‍മാണത്തിനായി
2050 ആകുമ്പോഴേക്ക് പുനരുപയോഗിക്കാവുന്ന ഊര്‍ജമാണ് ലോകത്തെ കീഴടക്കാന്‍ പോകുന്നതെന്നാണ് പ്രവചനംകാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് നിരന്തരം ചര്‍ച്ച ചെയ്യുമ്പോഴും അതിനുള്ള പ്രതിവിധികള്‍ തേടുമ്പോഴും നമുക്ക് മുന്നില്‍ വലിയൊരു വാതില്‍ തുറന്നു കിടക്കുന്നതിനെക്കുറിച്ച് നാം മറന്നുകൂടാ; പുനരുപയോഗ അല്ലെങ്കില്‍ പുനര്‍നിര്‍മാണ ഊര്‍ജങ്ങള്‍ (Renewable energy). നമ്മുടെ ഊര്‍ജ സ്രോതസ്സുകള്‍ തന്നെ വീണ്ടും വീണ്ടും എത്ര കാലത്തേക്ക് വേണമെങ്കിലും ഉപയോഗിക്കാവുന്നത് പ്രതീക്ഷയും ആശ്വാസവും നല്‍കുന്നതാണ്. നമ്മള്‍ ഉപയോഗിച്ച് തീര്‍ത്തുകൊണ്ടിരിക്കുന്ന മറ്റ് ഊര്‍ജ സ്രോതസ്സുകളെ ആശ്രയിച്ച് കാലാകാലം നമുക്ക് കഴിയാനാവില്ലല്ലോ. അപ്പോള്‍ ഇതിനെല്ലാം ഒരു മറുവശം അല്ലെങ്കില്‍ മറുവഴി കണ്ടെത്തിയേ തീരൂ.2024 ആകുമ്പോഴേക്ക് ലോകത്തെ ഊര്‍ജ സ്രോതസ്സുകളില്‍ 30% പുനരുപയോഗ ഊര്‍ജമാക്കാനും 2050 എത്തുമ്പോഴേക്ക് അത് 100% ആക്കുവാനും ശാസ്ത്രലോകം പദ്ധതിയിടുന്നുണ്ട്പുനര്‍നിര്‍മിക്കാവുന്ന ഊര്‍ജങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും വ്യാപകമായിട്ടില്ല. ഒരു സുരക്ഷിത ഭാവി മുന്നില്‍ കാണാന്‍ പുനരുപയോഗ ഊര്‍ജങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണ് ഏറ്റവും ഉചിതമായ മാര്‍ഗങ്ങളിലൊന്ന്. സൂര്യപ്രകാശവും കാറ്റുമെല്ലാം ഇഷ്ടം പോലെ നമുക്ക് ചുറ്റുമുള്ളപ്പോള്‍ ഇതുപോലെ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന മറ്റ് ഊര്‍ജ സ്രോതസ്സുകളെക്കുറിച്ചാണ് ഗവേഷണം നടക്കുന്നത്. സൗരോര്‍ജവും (solar energy) പവനോര്‍ജവും (wind energy) ജലവൈദ്യുത പദ്ധതികളുമെല്ലാം (hydro power energy) ഇപ്പോള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും ഇതിന്റെ അളവ് കൂട്ടുകയാണ് ലക്ഷ്യം. ഇത്തരം മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് 2024 ആകുമ്പോഴേക്ക് ലോകത്തെ ഊര്‍ജ സ്രോതസ്സുകളില്‍ 30% പുനരുപയോഗ ഊര്‍ജമാക്കാനും 2050 എത്തുമ്പോഴേക്ക് അത് 100% ആക്കുവാനും ശാസ്ത്രലോകം പദ്ധതിയിടുന്നുണ്ട്.എന്തുകൊണ്ട് പുനരുപയോഗ ഊര്‍ജങ്ങള്‍നമ്മുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി വൈദ്യുതി മാറിക്കഴിഞ്ഞു. പണ്ടത്തെ മണ്ണെണ്ണ വിളക്കിന്റെ ചുവട്ടിലിരുന്നുള്ള ജീവിതത്തെക്കുറിച്ച് ആര്‍ക്കെങ്കിലും ഇനി ചിന്തിക്കാനാകുമോ! നമ്മള്‍ എന്നും ഉപയോഗിക്കുന്ന ഈ വൈദ്യുതി കിട്ടാതായാല്‍ നാം എന്ത് ചെയ്യും? നമ്മള്‍ മറ്റേതോ യുഗങ്ങള്‍ പുറകിലായതായി തോന്നും. നിലവില്‍ പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളായ ജലം, കാറ്റ്, സൂര്യപ്രകാശം എന്നിവ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ പ്രകൃതി വാതകം, കല്‍ക്കരി, എണ്ണ എന്നിവയൊക്കെ ഉപയോഗിച്ചും വൈദ്യുതി ഉത്പാദനം നടക്കുന്നുണ്ട്.എണ്ണ, കല്‍ക്കരി തുടങ്ങിയവയെല്ലാം നാം പ്രകൃതിയില്‍ നിന്നും ഒരു തരത്തില്‍ ഊറ്റി എടുക്കുന്നവയല്ലേ? നമുക്ക് പ്രകൃതിയായി കനിഞ്ഞു നല്‍കിയിരിക്കുന്ന സ്രോതസ്സുകളെ മാത്രമേ എല്ലാക്കാലത്തും സ്ഥായിയായി ആശ്രയിക്കാന്‍ കഴിയൂ. അല്ലാത്തവ സ്വാഭാവികമായും ഒരു ദിവസം ഇല്ലാതായാല്‍ എന്താകുമെന്ന് ചിന്തിച്ചു നോക്കൂ. ഈ പറയുന്ന സ്വാഭാവികമല്ലാത്ത സ്രോതസ്സുകളെ ഉപയോഗിക്കാന്‍ കഴിയാത്തൊരു ഘട്ടം വന്നാല്‍ അതിനെ തരണം ചെയ്യണമല്ലോ. അവിടെയാണ് പുനരുപയോഗ ഊര്‍ജങ്ങളുടെ പ്രസക്തി. എപ്പോള്‍ വേണമെങ്കിലും നമുക്ക് ആശ്രയിക്കാവുന്ന, ലഭ്യമാകുന്ന, താരതമ്യേന ചിലവ് കുറച്ചു ചെയ്യാന്‍ കഴിഞ്ഞേക്കാവുന്ന സ്രോതസ്സുകളാണ് ഇവ. അതായത്, നമ്മള്‍ ഉപയോഗിച്ചു കഴിഞ്ഞാലും സ്വാഭാവികമായി വീണ്ടും പ്രകൃതിയില്‍ യഥേഷ്ടം ഉത്പാദിപ്പിക്കപ്പെടുന്നവയാണ് ഇത്.പ്രധാന പുനരുപയോഗ ഊര്‍ജ സ്രോതസ്സുകള്‍:സൂര്യപ്രകാശം (Solar energy)കാറ്റ് (Wind energy)ജലം (Hydro power)തിരമാലകള്‍ (Wave power)തരംഗങ്ങള്‍ (Tidal power)ഭൗമ താപം (Geothermal heat)ഇത്തരം പുനരുപയോഗ ഊര്‍ജ സ്രോതസ്സുകള്‍ ഉപയോഗിച്ച് വൈദ്യുതി ഉത്പാദനവും വായു/വെള്ളം ചൂടാക്കലും തണുപ്പിക്കലും എന്തിനേറെ വാഹനങ്ങളില്‍ ഇന്ധനമാക്കി യാത്ര ചെയ്യാന്‍ വരെ സാധിക്കും. ജൈവ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിലും നമുക്ക് സുസ്ഥിരമായി ആശ്രയിക്കാന്‍ കഴിയുക പുനരുപയോഗ ഊര്‍ജങ്ങള്‍ തന്നെയാണ്. മുകളില്‍ പറഞ്ഞതു കൂടാതെ, ബയോമാസ് എന്ന ഒരു തരം ഊര്‍ജം കൂടിയുണ്ട്. സസ്യങ്ങള്‍, മൃഗങ്ങള്‍, മാലിന്യങ്ങള്‍ എന്നിവയില്‍ നിന്നും കിട്ടുന്ന സ്വാഭാവിക ഊര്‍ജ സ്രോതസ്സാണിത്. ഇതില്‍ നിന്നും കിട്ടുന്ന ഊര്‍ജം ഉപയോഗിച്ച് വൈദ്യുതിയും ചൂടും ഉണ്ടാക്കാനും ഇന്ധനത്തിനും എല്ലാം ഉപയോഗിക്കാറുണ്ട്. കാറ്റും സൂര്യപ്രകാശവുമാണ് ലോകത്ത് തന്നെ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന പുനരുപയോഗ ഊര്‍ജ സ്രോതസ്സുകള്‍.സംഭരിക്കലാണ് മുഖ്യംപുനരുപയോഗിക്കാന്‍ കഴിയുമെങ്കിലും ഈ ഊര്‍ജ സ്രോതസ്സുകളെല്ലാം സംഭരിച്ചു വയ്ക്കലും വലിയ വെല്ലുവിളിയായിരുന്നു. അതിനായുള്ള ചില പരിഹാരങ്ങളാണ് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 2050 വര്‍ഷമാകുമ്പോഴേക്ക് യുഎസ് അടക്കമുള്ള വന്‍കിട രാജ്യങ്ങള്‍ സ്വാഭാവിക ഊര്‍ജത്തിലേക്ക് പൂര്‍ണമായും മാറാനുള്ള പദ്ധതികളിടുന്നുണ്ട്. അതിന്റെ ഭാഗമായി 2024 ലില്‍ ലോകത്തെ ഊര്‍ജ ഉപയോഗത്തിന്റെ 30% എങ്കിലും പുനരുപയോഗ ഊര്‍ജത്തില്‍ നിന്നാകുമെന്നാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി കണക്കാക്കുന്നത്. ഇതില്‍ തന്നെ ഭൂരിഭാഗവും സോളാറും കാറ്റാടികളും ഉപയോഗിച്ചുള്ളതുമായിരിക്കും.ഇന്ന് പുനരുപയോഗ ഊര്‍ജങ്ങള്‍ ഉപയോഗിക്കുന്നതിലെ പ്രധാന വെല്ലുവിളി അത് സംഭരിക്കുന്നതിലെ ചിലവുകളാണ്. എല്ലാ സമയവും ഇതെല്ലാം ഒരുപോലെ ലഭ്യമാവില്ലല്ലോ. നല്ല വെയിലുള്ള പകല്‍ മാത്രമല്ലേ സൂര്യപ്രകാശം ലഭിക്കുകയുള്ളൂ. അതുപോലെ നല്ല കാറ്റുള്ളപ്പോള്‍ മാത്രമല്ലേ കാറ്റാടി യന്ത്രങ്ങളും പ്രവര്‍ത്തിക്കുകയുള്ളൂ. അപ്പോള്‍ അല്ലാത്ത സമയവും ഇതെല്ലാം നന്നായി ഉപയോഗപ്പെടുത്താനായി സംഭരിച്ചു വച്ചേ മതിയാകൂ. ഇതിനായുള്ള ചില നിര്‍ണായക ഗവേഷണങ്ങളും കണ്ടെത്തലുകളുമാണ് യുഎസിലെ നാഷണല്‍ റിന്യൂവബിള്‍ എനര്‍ജി ലബോറട്ടറി (NREL) നടത്തിയത്.NREL നടത്തിയ ഗവേഷണങ്ങളില്‍ കണ്ടെത്തിയ മൂന്ന് പ്രധാന സാങ്കേതികവിദ്യകള്‍ ഇവയാണ്:നീണ്ട ചാര്‍ജുള്ള ബാറ്ററികള്‍സാധാരണ ടോര്‍ച്ചില്‍ ഉപയോഗിക്കുന്ന തരം ആല്‍ക്കലൈന്‍ ബാറ്ററി തുടങ്ങി കാറുകളിലും ലാപ്‌ടോപുകളിലും മറ്റും ഉപയോഗിക്കുന്ന ലിഥിയം-അയേണ്‍ ബാറ്ററി വരെ പലതരത്തിലുള്ള ബാറ്ററികള്‍ നമ്മള്‍ നിരന്തരം കാണുന്നതാണ്. എന്നാല്‍ ഈ ബാറ്ററികള്‍ക്കെല്ലാം ഇനിയും വളര്‍ച്ചാ സാധ്യതയുണ്ടെന്നാണ് പറയുന്നത്. അതായത്, കൂടുതല്‍ സമയം ഊര്‍ജം പുറത്തുവിടാന്‍ കഴിവുള്ള വലിയ കപാസിറ്റിയുള്ള ബാറ്ററികളിലൂടെ സോളാര്‍ ഊര്‍ജം രാത്രികളിലും സുഖമായി ഉപയോഗിക്കാന്‍ കഴിയും.കൂടാതെ, ഇലക്ട്രിക് വാഹനങ്ങള്‍ പെരുകി തുടങ്ങുന്ന ഈ കാലത്ത്, ഇത്തരം നീണ്ടു നില്‍ക്കുന്ന ചാര്‍ജുള്ള ബാറ്ററികള്‍ വലിയ വിപ്ലവം തന്നെ സൃഷ്ടിച്ചേക്കാം. ഇപ്പോള്‍ അപൂര്‍വ്വമായി മാത്രം ഉപയോഗിച്ചു വരുന്ന ഇത്തരം ബാറ്ററികള്‍ വ്യാപകമാക്കാനാണ് ഇനി ഉദ്ദേശിക്കുന്നത്. ഈ ബാറ്ററികള്‍ പ്രവര്‍ത്തിക്കുന്നത് ഒരു രാസ പ്രവര്‍ത്തനത്തിലൂടെയാണ്. അങ്ങനെയാണ് കറന്റ് ബാറ്ററിയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്നതും. പക്ഷേ ഇവിടെ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം ബാറ്ററികള്‍ നിര്‍മിക്കാനുപയോഗിക്കുന്ന ലിഥിയത്തിന്റെയും കോബാള്‍ട്ടിന്റെയും ലഭ്യതക്കുറവാണ്.കണക്കുകള്‍ പ്രകാരം, ലോകത്തെ കോബാള്‍ട്ട് മുഴുവനായും ലിഥിയത്തിന്റെ 10 ശതമാനവും 2050 എത്തുമ്പോഴേക്ക് ഇല്ലാതാകുമെന്നാണ്. ഇതു രണ്ടും വളരെ ലഘുവായ സുശക്തമായ ബാറ്ററികള്‍ നിര്‍മിക്കാന്‍ ആവശ്യവുമാണ്. അതുകൊണ്ട് ഇവ രണ്ടിനും പകരക്കാരേയോ ഇവയുടെ പുനരുപയോഗമോ പ്രാവര്‍ത്തികമാക്കാനുള്ള പരിശ്രമത്തിലാണ് ഗവേഷകര്‍. ലോകത്തെ വന്‍കിട വാഹന നിര്‍മാതാക്കളായ ടെസ്‌ല കോബാള്‍ട്ട് ഇല്ലാത്ത ബാറ്ററികള്‍ അടുത്ത വര്‍ഷങ്ങളില്‍ പുറത്തിറക്കുമെന്ന് പറഞ്ഞു കഴിഞ്ഞു. കൂടാതെ, ലിഥിയത്തിനു പകരം സോഡിയം ഉപയോഗിക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.സുരക്ഷിത ബാറ്ററികള്‍ഊര്‍ജ സംരക്ഷണത്തിനായി തയ്യാറാക്കുന്ന മറ്റൊരു പദ്ധതി ബാറ്ററികളുടെ സുരക്ഷിതത്വമാണ്. ബാറ്ററികളില്‍ ഉപയോഗിക്കുന്ന മാധ്യമമായ ഇലക്ട്രോലൈറ്റുകളുടെ ഗുണമേന്മ ഉറപ്പാക്കലാണ് അതിനു വേണ്ടത്. ബാറ്ററികളുടെ നെഗറ്റീവും (അനോഡ്) പോസിറ്റീവും (കാഥോഡ്) തമ്മിലുള്ള ഇലക്ട്രിക് ചാര്‍ജുകളുടെ പ്രവാഹത്തിന് സഹായിക്കുന്ന ഇലക്ട്രോലൈറ്റുകള്‍ ദ്രവരൂപത്തിലാണുള്ളത്. ഇലക്ട്രോലൈറ്റുകള്‍ തീപിടിക്കുന്ന തരം വസ്തുക്കളാണ്. അതുകൊണ്ടാണ് ബാറ്ററി ചോരുകയോ മറ്റോ ചെയ്താല്‍ അമിതമായി ചൂടാവുന്നതും തീ പിടിക്കുകയോ ഉരുകുകയോ എല്ലാം ചെയ്യുന്നത്.എന്നാല്‍ ബാറ്ററികളെ കൂടുതല്‍ ഉറപ്പുള്ളതാക്കാനായി ഖര രൂപത്തിലുള്ള ഇലക്ട്രോലൈറ്റുകള്‍ നിര്‍മിക്കാനാണ് പദ്ധതിയിടുന്നത്. ഇതിനു പ്രായോഗികമായി ചില ബുദ്ധിമുട്ടുകളുണ്ടെങ്കിലും വരും വര്‍ഷങ്ങളില്‍ ഇത്തരം ബാറ്ററികള്‍ ഉപയോഗിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കാനാകും എന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍. 2026ല്‍ ഇത് സാധ്യമാകുമെന്നാണ് കരുതുന്നത്. ഖര രൂപത്തിലുള്ള ബാറ്ററികള്‍ ഇലക്ട്രോണിക് ഉപകരണങ്ങളിലും മറ്റും വലിയ തോതില്‍ ഊര്‍ജം സംഭരിക്കാന്‍ സഹായിക്കും. എന്നാല്‍ ഇതിനായി ചിലവ് അല്പം കൂടുതലാണിപ്പോള്‍. അത് കുറച്ചു കൊണ്ടുവരാനുള്ള പരിശ്രമങ്ങളും നടക്കുന്നുണ്ട്.സൂര്യപ്രകാശം സംഭരിക്കാംഇനി പറയാന്‍ പോകുന്ന ഊര്‍ജ സംഭരണ മാര്‍ഗം മറ്റുള്ളവയെക്കാള്‍ ഒരുപക്ഷേ ചിലവ് ചുരുങ്ങിയതായിരിക്കും. ഉദാഹരണത്തിന് സൗരോര്‍ജ പ്ലാന്റുകളില്‍ കണ്ണാടികള്‍ ഉപയോഗിച്ച് സൂര്യപ്രകാശത്തില്‍ നിന്ന് ടണ്‍ കണക്കിന് ഉപ്പ് ഉരുക്കിയെടുക്കും. പണ്ട് സ്‌കൂളില്‍ പരീക്ഷണത്തിനായി കോണ്‍കേവ് കണ്ണാടി സൂര്യന് നേരെ പിടിച്ച് അതിന് അഭിമുഖമായി പേപ്പര്‍ കത്തിച്ചതു പോലെയൊക്കെ തന്നെയുള്ള ഒരു വിദ്യ. കണ്ണാടിയിലൂടെ ഉയര്‍ന്ന തോതില്‍ ചൂട് ആഗിരണം ചെയ്യുന്ന ഉപ്പ് ഉരുകാന്‍ തുടങ്ങും. ഈ ഉരുകിയ ഉപ്പ് ഉപയോഗിച്ച് ഇലക്ട്രിക് ജനറേറ്ററുകളും മറ്റും ഉപയോഗിക്കാന്‍ കഴിയും. നമ്മള്‍ കല്‍ക്കരിയും ന്യൂക്ലിയര്‍ ശക്തിയുമെല്ലാം ഉപയോഗിച്ച് ആവിയുണ്ടാക്കുന്നതു പോലെ.ഇങ്ങനെ ചൂടാക്കിയ വസ്തുക്കള്‍ സംഭരിച്ച് മഴമൂടലുള്ള സമയത്തു പോലും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നതാണ് ഗുണം. ഇത് സൗരോര്‍ജത്തെ ഏതു സമയവും ഉപയോഗിക്കാന്‍ കഴിയുന്നതാക്കും. എന്നാല്‍ സൗരോര്‍ജം ഇങ്ങനെ സംഭരിച്ച് ഉപയോഗിക്കുന്നത് ഇപ്പോഴും മറ്റ് ഊര്‍ജ ഉത്പാദന വഴികള്‍ വച്ച് നോക്കുമ്പോള്‍ ചിലവേറിയത് തന്നെയാണ്. അതുകൊണ്ട് ഈ ചിലവുകള്‍ കുറയ്ക്കാനും അല്ലെങ്കില്‍ ഉപ്പോ മണലോ പോലെ ഉയര്‍ന്ന താപനില തരണം ചെയ്യാന്‍ കഴിയുന്ന മറ്റ് വസ്തുക്കള്‍ കണ്ടെത്താനുമുള്ള പരിശ്രമത്തിലാണ്.പുനരുപയോഗിക്കാവുന്ന ഇന്ധനങ്ങള്‍ബാറ്ററികള്‍ പൊതുവേ ചെറിയ ഊര്‍ജ സംഭരണത്തിനായുള്ളതാണെങ്കിലും അത് കൂടുതല്‍ കാലത്തേക്ക് ഉപയോഗിക്കാനായി ഇനിയും കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും. എന്നാലും അതിനെല്ലാം ഫലമുണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. അതില്‍ പുനരുപയോഗ ഇന്ധനങ്ങളായ ഹൈഡ്രജനും അമോണിയയും വലിയ പങ്ക് വഹിക്കുമെന്നാണ് കരുതുന്നത്. ബാറ്ററികളെക്കാള്‍ കൂടുതല്‍ ഊര്‍ജമുള്ള ഹൈഡ്രജനും അമോണിയയും പക്ഷേ ബാറ്ററികള്‍ക്ക് പകരമാവുകയുമില്ല. എങ്കിലും റോക്കറ്റിനടക്കമുള്ള ഇന്ധനമായും ഉപയോഗിക്കാവുന്നതാണ്. ഇന്ന് ഈ ഇന്ധനങ്ങളെല്ലാം പ്രകൃതി വാതകങ്ങളില്‍ നിന്നാണ് ഉണ്ടാക്കുന്നത്, അല്ലെങ്കില്‍ ജൈവ ഇന്ധനങ്ങളില്‍ നിന്ന്. വൈദ്യുതിയുടെ സഹായത്തോടെ അതിവേഗം വെള്ളത്തില്‍ നിന്ന് വിഘടിച്ച് ഹൈഡ്രജന്‍ ഉണ്ടാക്കാം. ഇനി വേണ്ടത് പ്രവര്‍ത്തനങ്ങളെല്ലാം കൂടുതല്‍ ചെലവു ചുരുക്കുകയും വേഗത്തിലാക്കുകയുമാണ്.
ആസിഡ് മഴ, തീക്കാറ്റ്, സുനാമി...ദിനോസറുകളെ ഇല്ലാതാക്കിയ ഛിന്നഗ്രഹം വന്നിടിച്ചപ്പോള്‍ ഭൂമിയില്‍ എന്ത് സംഭവിച്ചു?
11-03-2022
ആസിഡ് മഴ, തീക്കാറ്റ്, സുനാമി...ദിനോസറുകളെ ഇല്ലാതാക്കിയ ഛിന്നഗ്രഹം വന്നിടിച്ചപ്പോള്‍ ഭൂമിയില്‍ എന്ത് സംഭവിച്ചു?
മെക്സിക്കന്‍ ഉള്‍ക്കടലിനുള്ളില്‍ ഭൂമി ഒളിപ്പിച്ചിരിക്കുന്ന ഒരു മുറിപ്പാടുണ്ട്. ഏതാണ്ട് 150 കിലോമീറ്റര്‍ വലുപ്പവും ഇരുപതിനടുത്ത് കിലോമീറ്റര്‍ ആഴവുമുള്ള ഒരു മുറിപ്പാട്. ചിക്സുലുബ് ക്രാറ്റര്‍ (ഗര്‍ത്തം) എന്നാണതിന്റെ പേര്. ബഹിരാകാശത്ത് നിന്നെത്തിയ ചിക്സുലുബ് ഇംപാക്ടറെന്ന ഛിന്നഗ്രഹമാണ്(അതൊരു വാല്‍നക്ഷത്രമാണെന്നും വാദങ്ങളുണ്ട്) ദശലക്ഷം വര്‍ഷങ്ങള്‍ക്കിപ്പുറവും ഉണങ്ങാത്ത ആ മുറിപ്പാട് ഭൂമിക്ക് സമ്മാനിച്ചത്. നിനച്ചിരിക്കാത്ത നേരത്ത് വന്ന ആ അതിഥി ഭൂമിക്ക് നല്‍കിയ ആഘാതം വലുതായിരുന്നു. അഞ്ചാം കൂട്ടവംശനാശത്തിനാണ് (fifth mass extinction) അന്ന് ഭൂമി വേദിയായത്. അതായത് അക്കാലത്ത് ഭൂമിയിലുണ്ടായിരുന്ന ഭൂരിഭാഗം സസ്യങ്ങളും ജന്തുക്കളും (എണ്‍പത് ശതമാനത്തോളം) എന്നന്നേക്കുമായി ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി. നമുക്കായി വലിയ ഓര്‍മ്മകള്‍ അവശേഷിപ്പിച്ച് പോയ ദിനോസറുകളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.അറുപത്തിയാറ് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണത്. ഒരു വലിയ പര്‍വ്വതത്തിന്റെ വലുപ്പമുള്ള (ഏതാണ്ട് പത്ത് മൈല്‍ വീതി) ഛിന്നഗ്രഹം ഭൂമിയില്‍ വന്നിടിച്ചു. മെക്സികോയിലെ യുകട്ടാന്‍ ഉപദ്വീപില്‍ തീരത്തോട് ചേര്‍ന്നുള്ള മേഖലയിലായിരുന്നു ഭൂമിക്ക് ആ അപ്രതീക്ഷിത പ്രഹരമേറ്റത്. ആ കൂട്ടിയിടി ഭൂമിയുടെ ചരിത്രം തന്നെ മാറ്റിയെഴുതി. സുനാമികള്‍ വീശിയിടിച്ചു. തീക്കാറ്റ് ആഞ്ഞുവീശി. ചാരത്തിനൊപ്പം പൊടിയും ഉരുകി ആവിയായ പാറകളും നിറഞ്ഞ അന്തരീക്ഷം സൂര്യനെ മറച്ചു. അത്തരം പാറകളിലെ സള്‍ഫര്‍, സള്‍ഫ്യൂരിക് ആസിഡ് എയറോസോളുകളുകളായി മാറി ആസിഡ് മഴ പെയ്യിച്ചു. അങ്ങനെ ഭൂമിയിലെ സമുദ്രങ്ങള്‍ ആസിഡ്മയമായി. ബഹിരാകാശത്ത് നിന്നെത്തിയ അതിഥിയുടെ കൂട്ടിയിടിയും അതിന്റെ പ്രത്യാഘാതങ്ങളും മൂലം ഭൂമിയില്‍ അന്നുണ്ടായിരുന്ന ജീവജാലങ്ങളുടെ നാലിലൊന്ന് മാത്രം ബാക്കിയായി.മറ്റെന്തൊക്കെയാണ് ഛിന്നഗ്രഹവും ഭൂമിയുമായുള്ള കൂട്ടിയിടിയില്‍ സംഭവിച്ചത്?ചിക്സുലുബ് മേഖലയുടെയും ലോകത്തിലെ മറ്റിടങ്ങളിലെയും ഭൂമിശാസ്ത്രം വിശദമായി പഠിച്ചതിന് ശേഷം ആ 'നശിച്ച' ദിനത്തിലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും എന്തൊക്കെയായിരിക്കും സംഭവിച്ചിരിക്കുകയെന്ന് ശാസ്ത്രജ്ഞര്‍ ചില നിഗമനങ്ങളില്‍ എത്തി. ഏറ്റവും വലിയ നാശം ഭൂമിക്ക് സമ്മാനിക്കാന്‍ സാധിക്കുന്നത്ര കൃത്യമായ കോണളവിലായിരുന്നു ആ കൂട്ടിയിടിയെന്ന് 2020ല്‍ നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 12 കിലോമീറ്റര്‍ വ്യാസമുണ്ടായിരുന്ന ആ ഛിന്നഗ്രഹം ഏതാണ്ട് 27,000 എംപിഎച്ച് (മണിക്കൂറില്‍ 43,000 കിലോമീറ്റര്‍) വേഗതയിലാണ് ഭൂമിയില്‍ വന്നിടിച്ചത്. ചക്രവാളത്തിന് ഏതാണ്ട് 60 ഡിഗ്രി മുകളിലായിരിക്കും ആ കൂട്ടിയിടി നടന്നിരിക്കുകയെന്ന് ടെക്സസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജിയോഫിസിക്സിലെ റിസര്‍ച്ച് പ്രഫസറായ സീന്‍ ഗുള്ളിക് പറയുന്നു. അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന അളവില്‍ പൊടിയും എയറോസോളുകളും പുറന്തള്ളാന്‍ ആ കൂട്ടിയിടിക്ക് കഴിഞ്ഞിരിക്കണം. മാത്രമല്ല, ചിക്സുലുബ് ഗര്‍ത്തത്തിന്റെ സവിശേഷ ഘടനയും അവിടെ കണ്ടെത്തിയ മുകളിലേക്ക് പൊങ്ങിനില്‍ക്കുന്ന മാന്റില്‍ ശിലകളും പ്രത്യേകതരം എക്കലും ചില ശിലകളുടെ അഭാവവുമെല്ലാം വലിയ നാശമുണ്ടാക്കാന്‍ കഴിയുന്ന കൃത്യമായൊരു കോണളവിലാണ് ഛിന്നഗ്രഹം വന്നിടിച്ചതെന്ന് വ്യക്തമാക്കുന്നതായി ഗുള്ളിക് പറയുന്നു.ഭൂമിക്ക് നികത്താനാകാത്ത നാശം വരുത്തിവെച്ച ആ ഛിന്നഗ്രഹവും സമാനമായ വിധി ഏറ്റുവാങ്ങിയിരിക്കാമെന്നും ഒരുപക്ഷേ പൂര്‍ണമായും നശിച്ചിരിക്കാമെന്നും ശാസ്ത്രലോകത്ത് അഭിപ്രായങ്ങളുണ്ട്. ലോകമെമ്പാടും കണ്ട ഇറിഡിയം സാന്നിധ്യമുള്ള, 66 ദശലക്ഷം പഴക്കമുള്ള കളിമണ്‍ ശിലാപാളികളില്‍ നിന്നുമാണ് ബഹിരാകാശ വസ്തു ഭൂമിയുമായി കൂട്ടിയിടിച്ചിരിക്കാമെന്ന തിയറി രൂപപ്പെടുന്നത്എവാപറൈറ്റ് എന്ന് വിളിക്കുന്ന പ്രത്യേകതരം ശിലകളാണ് ചിക്സുലുബ് മേഖലയില്‍ ഇല്ലെന്ന് ഭൂമിശാസ്ത്ര ഗവേഷകര്‍ പറയുന്നത്. ജിപ്സം, ഹാലൈറ്റ് പോലെ പാളികളായുള്ള സ്ഫിടക ശിലകളാണ് ഇവ. ഛിന്നഗ്രഹം വന്നിടിച്ചപ്പോഴുണ്ടായ ആഘാതത്തില്‍ ഇവ ഉരുകി ബാഷ്പീകരിച്ച് പോയിരിക്കാമെന്നാണ് പഠനം പറയുന്നത്. അങ്ങനെയെങ്കില്‍ ആ ശിലകളില്‍ അടങ്ങിയിട്ടുള്ള 325 ഗിഗാടണ്‍ സള്‍ഫര്‍, സള്‍ഫര്‍ എയറോസോളുകളായി അന്തരീക്ഷത്തില്‍ എത്തിയിരിക്കാം. അതോടൊപ്പം ഈ ശിലകളില്‍ നിന്നും 435 ഗിഗാടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡും അന്തരീക്ഷത്തില്‍ കലര്‍ന്നിരിക്കാം.ആസിഡ് മഴ2014ല്‍ നേച്ചര്‍ ജിയോസയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് അന്നത്തെ കൂട്ടിയിടിയില്‍ സള്‍ഫര്‍ ധാരാളമായി അടങ്ങിയിട്ടുള്ള സമുദ്രശിലകളില്‍ നിന്ന് സൂക്ഷ്മ ശിലാകണങ്ങളും സള്‍ഫ്യൂരിക് ആസിഡും അന്തരീക്ഷത്തില്‍ എത്തിയിട്ടുണ്ടാകും എന്നാണ്. ഇത്തരം സൂക്ഷമകണങ്ങള്‍ ഒരു മേഘം പോലെ ഭൂമിയുടെ അന്തരീക്ഷത്തില്‍ നിറഞ്ഞിരുന്നതിനാല്‍ സൂര്യനില്‍ നിന്നുള്ള പ്രകാശത്തിന്റെയും താപത്തിന്റെയും അളവില്‍ വലിയ കുറവ് സംഭവിച്ചിരിക്കാം. ആ സാധ്യത കണക്കിലെടുക്കുമ്പോള്‍ പിന്നീട് ദീര്‍ഘനാള്‍ ഭൂമി തണുക്കാനും അതുമൂലം കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിരിക്കാനും ഇടയുണ്ട്. ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്സ് ജേണലില്‍ 2016ല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് അക്കാലത്ത് ഉഷ്ണ മേഖലകളിലെ താപനില 27 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും 5 ഡിഗ്രി സെല്‍ഷ്യസായി ഇടിഞ്ഞുവെന്നാണ്. സൂര്യപ്രകാശത്തിന്റെ അളവില്‍ കുറവുണ്ടായതോടെ പ്രകാശസംശ്ലേഷണം നടക്കാതെ കരയിലും കടലിലും ഭക്ഷ്യശൃംഖലയുടെ അടിസ്ഥാനം താറുമാറായി. ദിനോസറുകളുടെും മറ്റ് ജന്തുവര്‍ഗ്ഗങ്ങളുടെയും വംശനാശത്തിന് അതും ഒരു കാരണമായിരിക്കാം.ഛിന്നഗ്രഹവും ഭൂമിയുമായുള്ള കൂട്ടിയിടിക്ക് ശേഷം അന്തരീക്ഷത്തില്‍ നിറഞ്ഞ പാറപ്പൊടി ഭൗമോപരിതലത്തില്‍ ഉരസി പലയിടങ്ങളിലും കാട്ടുതീ പടര്‍ന്നുപിടിച്ചുസുനാമിഇതിനിടെ അന്തരീക്ഷത്തിലെത്തിയ സള്‍ഫ്യൂരിക് ആസിഡ് ആസിഡ് മഴയായി ദിവസങ്ങളോളം ഭൂമിയില്‍ പെയ്തു. തല്‍ഫലമായി സമുദ്രങ്ങളിലും തടാകങ്ങളിലും പുഴകളിലുമുള്ള അനവധി ജീവജാലങ്ങള്‍ ഇല്ലാതായി. ഭൂമിയൊട്ടാകെയുള്ള സമുദ്രങ്ങളില്‍ സുനാമികള്‍ ഉയര്‍ന്നുപൊങ്ങി. തുടക്കത്തില്‍ 1.5 കിലോമീറ്റര്‍ വരെ ഉയരത്തില്‍ പൊങ്ങിയ തിരമാലകള്‍ മണിക്കൂറില്‍ 143 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ചു. അറ്റ്ലാന്റിക് സമുദ്രത്തില്‍ 46 അടി ഉയരത്തിലും വടക്കന്‍ പസഫിക് സമുദ്രത്തില്‍ 13 അടി ഉയരത്തിലും തിരമാല പൊങ്ങിയതായി പറയപ്പെടുന്നു. വലിയ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങിയതിന്റെ തെളിവുകള്‍ ലൂസിയാനയില്‍ കണ്ടെത്തിയിട്ടുണ്ട്. ലൂസിയാനയില്‍ നടത്തിയ 3D seismic surveyയില്‍ 52 അടി ഉയരത്തില്‍ കണ്ടെത്തിയ മെഗാറിപ്പിള്‍സ്(പ്രത്യേകരീതിയിലുള്ള അടയാളങ്ങള്‍) ഛിന്നഗ്രഹവുമായി കൂട്ടിയിടിച്ചതിന്റെ അനന്തരഫലമായി ഉണ്ടായതാണെന്നാണ് കരുതപ്പെടുന്നത്.തീക്കാറ്റ്ഛിന്നഗ്രഹവും ഭൂമിയുമായുള്ള കൂട്ടിയിടിക്ക് ശേഷം അന്തരീക്ഷത്തില്‍ നിറഞ്ഞ പാറപ്പൊടി ഭൗമോപരിതലത്തില്‍ ഉരസി പലയിടങ്ങളിലും കാട്ടുതീ പടര്‍ന്നുപിടിച്ചു. ഇങ്ങനെയുണ്ടായ പുകയും ചാരവും ഒന്നുകൂടി സൂര്യപ്രകാശത്തെ ഭൂമിയില്‍ നിന്നകറ്റി. അതും പിന്നീടുള്ള ശൈത്യത്തിന് കാരണമായി.ഛിന്നഗ്രഹത്തിന് എന്ത് സംഭവിച്ചുഭൂമിക്ക് നികത്താനാകാത്ത നാശം വരുത്തിവെച്ച ആ ഛിന്നഗ്രഹവും സമാനമായ വിധി ഏറ്റുവാങ്ങിയിരിക്കാമെന്നും ഒരുപക്ഷേ പൂര്‍ണമായും നശിച്ചിരിക്കാമെന്നും ശാസ്ത്രലോകത്ത് അഭിപ്രായങ്ങളുണ്ട്. ലോകമെമ്പാടും കണ്ട ഇറിഡിയം സാന്നിധ്യമുള്ള, 66 ദശലക്ഷം പഴക്കമുള്ള കളിമണ്‍ ശിലാപാളികളില്‍ നിന്നുമാണ് ബഹിരാകാശ വസ്തു ഭൂമിയുമായി കൂട്ടിയിടിച്ചിരിക്കാമെന്ന തിയറി രൂപപ്പെടുന്നത്. ഒരു ദശാബ്ദത്തിന് ശേഷം കൂട്ടിയിടിക്ക് തെളിവായി യൂകട്ടാന്‍ ഉപദ്വീപിനും കരീബിയന്‍ കടലിനും ഇടയില്‍ ചിക്സുലൂബ് ഗര്‍ത്തം കണ്ടെത്തുകയും ചെയ്തു. ഇവിടെ നിന്നും ദൂരേക്ക് പോകുന്തോറും ശിലകളിലെ ഇറിഡിയത്തിന്റെ അളവ് കുറഞ്ഞുവരുന്നതിനാല്‍ ഛിന്നഗ്രഹം ഇടിച്ചത് അവിടെ തന്നെയാണെന്ന് ഏതാണ്ട് തീര്‍ച്ചയായി.ഭൂമിയില്‍ ഇടിച്ച ബഹിരാകാശ വസ്തു ഛിന്നഗ്രഹമാണോ വാല്‍നക്ഷത്രമാണോ എന്ന സംശയം ഇപ്പോഴും ലോകത്ത് നിലനില്‍ക്കുന്നുണ്ട്. അതൊരു ഛിന്നഗ്രഗഹമാണെന്നാണ് പരക്കെ അംഗീകരിക്കപ്പെടുന്നതെങ്കിലും മറിച്ചും വാദിക്കുന്നവരുണ്ട്. 2021 ഫെബ്രുവരിയില്‍ ഹാര്‍വാര്‍ഡിലെ ജ്യോതിശാസ്ത്രജ്ഞരായ അമീര്‍ സിറാജും അവി ലൊയബും അവതരിപ്പിച്ച പേപ്പറില്‍ ജിയോകെമിസ്ട്രി പ്രകാരം ഭൂമിയില്‍ വന്നിടിച്ചത് ഒരു വാല്‍നക്ഷത്രമാണെന്ന കണ്ടെത്തലാണ് മുന്നോട്ട് വെക്കുന്നത്.ഇതെല്ലാം എങ്ങനെ കണ്ടെത്തിശിലാപാളികള്‍ പഠനവിധേയമാക്കിയാല്‍ എപ്പോഴാണ് ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചിട്ടുണ്ടാകുകയെന്ന് കണ്ടെത്താന്‍ ഭൗമശാസ്ത്രജ്ഞര്‍ക്ക് വളരെ എളുപ്പമാണ്. ഏതാണ്ട് 66 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള, ക്രിറ്റേഷ്യസ് യുഗത്തോളം പഴക്കമുള്ള ശിലകളില്‍ ഇറിഡിയം മൂലകം അടങ്ങിയ കളിമണ്ണിന്റെ നേര്‍ത്ത പാളി കാണാമെന്ന് ജേണല്‍ സയന്‍സില്‍ 1980കളില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഭൂമിയില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ഈ മൂലകം പക്ഷേ ബഹിരാകാശ ശിലകളില്‍ സാധാരണമാണ്. അതേസമയം സുനാമി, കാട്ടുതീ പോലുള്ള സംഭവങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായിരിക്കാം. ഇതിന്റെ പ്രത്യാഘാതമായി അനുഭവപ്പെട്ട ശൈത്യം ദശലക്ഷം വര്‍ഷങ്ങള്‍ നീണ്ടുപോയിരിക്കാം. എന്തായാലും ഭൂമിയെ മൊത്തത്തില്‍ പിടിച്ചുലച്ച ഒരു വിപത്തിന് മാത്രമേ കൂട്ട വംശനാശത്തിന് കാരണമാകാന്‍ കഴിയൂ എന്ന് തീര്‍ച്ചയാണ്.
തല ഒന്ന്, ബുദ്ധി ഒന്ന്; തലച്ചോര്‍ മൂന്ന്
11-03-2022
തല ഒന്ന്, ബുദ്ധി ഒന്ന്; തലച്ചോര്‍ മൂന്ന്
ബുദ്ധി വികാസത്തില്‍ തലച്ചോറിന്റെ പങ്ക് പ്രധാനമാണല്ലോ. എന്നാല്‍ തലച്ചോര്‍ കാലക്രമേണ പതിയെ വളര്‍ന്ന് വികസിച്ചാണ് 'നല്ല ബുദ്ധി' തെളിയുന്നത് എന്നാണ് ട്രൈയൂണ്‍ ബ്രെയ്ന്‍ എന്ന മാതൃക പറയുന്നത്വിവേകിന് വയസ്സ് 18 തികയാന്‍ കാത്തിരിക്കുകയായിരുന്നു ബൈക്കിലൊന്നു പറക്കാന്‍. പ്രായപൂര്‍ത്തിയായെന്ന് പറഞ്ഞ് വാശി പിടിച്ച് മാതാപിതാക്കളെകൊണ്ട് ഒരു പുത്തന്‍ ബൈക്കും മേടിപ്പിച്ചു. കൈയ്യില്‍ കിട്ടേണ്ട താമസം, ലൈസന്‍സ് പോലും എടുക്കാതെ വണ്ടി എടുത്ത് പായാന്‍ തുടങ്ങുകയായിരുന്നു വിവേക്. എന്നാല്‍ ലൈസന്‍സ് കൈയ്യില്‍ കിട്ടാതെ ബൈക്ക് പുറത്തിറക്കരുതെന്ന് അച്ഛനും അമ്മയും വിലക്കി. പക്ഷേ ആകാംക്ഷയും ആവേശവും അടക്കി വയ്ക്കാന്‍ കഴിയാതിരുന്ന വിവേക് അച്ഛനമ്മമാര്‍ വീട്ടിലില്ലാതിരുന്ന സമയം നോക്കി ബൈക്കുമെടുത്ത് പുറത്തിറങ്ങി.തനിക്ക് ബൈക്ക് ഓടിക്കാനൊക്കെയുള്ള പ്രായമായെന്നും താന്‍ വലുതായെന്നും എല്ലാവരേയും അറിയിക്കാനും കൂട്ടുകാരുടെ മുന്‍പില്‍ ആളാവാനും ഉള്ള ആവേശത്തില്‍ വിവേക് ഹെല്‍മെറ്റും ലൈസന്‍സും ഒന്നുമില്ലാതെ ബൈക്ക് പറപ്പിക്കാന്‍ തുടങ്ങി. തനിക്ക് എതിരെ വന്ന വാഹനത്തിലുള്ളവരും തന്റെ അശ്രദ്ധ മൂലം ദൈവത്തെ വിളിക്കേണ്ടി വന്ന മറ്റ് വഴിയാത്രക്കാരും പലരും തന്നോട് ദേഷ്യപ്പെടുന്നതൊന്നും വിവേക് കാര്യമാക്കിയതു പോലുമില്ല. അതൊന്നും തന്നോടല്ലെന്ന ഭാവത്തില്‍ ചീറിപാഞ്ഞ ബൈക്ക് ആ വഴിക്ക് വന്ന ഒരു ടിപ്പറില്‍ തട്ടി തെറിച്ചു വീണു. ഹെല്‍മറ്റ് പോലുമില്ലാതിരുന്നതു കൊണ്ട് തലയ്ക്ക് സാരമായി പരുക്കേറ്റ വിവേക് ആശുപത്രിയിലുമായി. ആവേശം മാത്രം പോര ജീവിതത്തില്‍ വിവേകവും കൂടി വേണമെന്ന് തന്റെ അനുഭവം വിവേകിനെ പഠിപ്പിച്ചു.വിവേകിനെപോലെ ഇങ്ങനെ മുന്നും പിന്നും നോക്കാതെ എടുത്ത് ചാടുന്നവരായ പലരേയും നമുക്ക് ചുറ്റും കാണാനാകും. കൗമാരക്കാരായ പല കുട്ടികളെയും കുറിച്ച് മാതാപിതാക്കള്‍ പങ്കുവയ്ക്കാറുള്ള ആശങ്കയും അതാണ്. കുട്ടിയായിരുന്നപ്പോള്‍ അറിവില്ലാതിരുന്നതാണ് കാരണമെന്ന് വിചാരിച്ച് എല്ലാവരും അത് നിസ്സാരമാക്കി വിട്ടുകളയും. എന്നാല്‍ മുതിര്‍ന്നുവെന്ന് നമ്മള്‍ വിചാരിക്കുന്ന പ്രായത്തിലും അവര്‍ അപക്വമായി പെരുമാറുന്നത് കൗമാക്കാരേയും വീട്ടുകാരേയും നാട്ടുകാരേയുമെല്ലാം ഒരുപോലെ ബുദ്ധിമുട്ടിലാക്കും. യഥാര്‍ഥത്തില്‍ അത് അവരുടെ കുഴപ്പമല്ല, അവരുടെ തലച്ചോര്‍ പൂര്‍ണമായി വികസിക്കാത്തതുകൊണ്ടാണെന്ന് ചില പഠനങ്ങള്‍ പറയുന്നു. അതായത്, യുക്തിപൂര്‍വ്വമായി ചിന്തിക്കാനുള്ള കഴിവ് ഒരു വ്യക്തിക്ക് ലഭിക്കുന്നത് കൗമാര പ്രായത്തിനും ശേഷമാണ് എന്നാണ് ട്രൈയൂണ്‍ ബ്രെയ്ന്‍ (triune brain) മാതൃക പറഞ്ഞുവയ്ക്കുന്നത്. നമ്മുടെ കൗമാരക്കാരുടെ വിവേകമില്ലായ്മയ്ക്ക് കാരണവും അതാകാം എന്നാണ് ഇതിലൂടെ പറയുന്നത്.തലച്ചോറിന്റെ ത്രിത്വംട്രൈയൂണ്‍ ബ്രെയ്ന്‍ (triune brain) മാതൃക ആദ്യമായി അവതരിപ്പിക്കുന്നത് 1960 കളില്‍ അമേരിക്കന്‍ ന്യൂറോ ശാസ്ത്രജ്ഞന്‍ പോള്‍ ഡി. മക്ലീന്‍ ആണ്. മൂന്ന് തലച്ചോറുകള്‍ ഒന്നിച്ച് ഒന്നായാണ് നമ്മുടെ മനുഷ്യ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് ട്രൈയൂണ്‍ ബ്രെയ്ന്‍ മാതൃക അല്ലെങ്കില്‍ മക്ലീന്‍ മാതൃക പറയുന്നത്.മനുഷ്യ തലച്ചോറിനെ തന്നെ മൂന്ന് വ്യത്യസ്ത ഭാഗങ്ങളായി തരംതിരിച്ചാണ് ഈ മാതൃക അവതരിപ്പിച്ചിരിക്കുന്നത്. നമ്മുടെ മനുഷ്യ തലച്ചോര്‍ അതിന്റെ പ്രവര്‍ത്തനത്തിനനുസരിച്ച് ഒരു ക്രമത്തില്‍ മൂന്നായി അടുക്കി വച്ചിരിക്കുന്ന തരത്തിലാണ് മക്ലീന്‍ മോഡല്‍. ഇത് പരിണാമത്തിനനുസരിച്ച് തലച്ചോര്‍ വികസിച്ച് വരുന്നതാണെന്നും പറയുന്നു. മക്ലീന്‍ മോഡല്‍ പറയുന്ന തലച്ചോറിലെ മൂന്ന് ഭാഗങ്ങള്‍ ഇവയാണ്:റെപ്റ്റീലിയന്‍ അഥവാ പ്രൈമല്‍ ബ്രെയ്ന്‍ (Reptilian brain or Pimal brain - Basal ganglia)പാലിയോമമാലിയന്‍ അഥവാ ഇമോഷണല്‍ ബ്രെയ്ന്‍ (Paleomammalian brain or Emotional brain - Limbic System)നിയോമമാലിയന്‍ അഥവാ റാഷണല്‍ ബ്രെയ്ന്‍ (Neomammalian brain or Rational brain - Neocortex)പ്രൈമല്‍ ബ്രെയ്ന്‍നമ്മുടെ തലച്ചോറിന്റെ ഏറ്റവും താഴെയുള്ള ഭാഗം എന്ന് വിശേഷിപ്പിക്കാവുന്നതാണ് റെപ്റ്റീലിയന്‍ ബ്രെയ്ന്‍ എന്നറിയപ്പെടുന്ന ബേസല്‍ ഗാംഗ്ലിയ. ഇതാണ് നമ്മള്‍ ആദ്യം ആര്‍ജിക്കുന്ന ബുദ്ധി കേന്ദ്രം. ഏറ്റവും അടിസ്ഥാനപരമായ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതാണ് ബേസല്‍ ഗാംഗ്ലിയയുടെ ധര്‍മ്മം. നൈസര്‍ഗികമായ കഴിവുകള്‍ അല്ലെങ്കില്‍ സ്വാഭാവികമായ ചില പ്രതികരണങ്ങളും ഇവിടെ നിന്നാണ് ഉത്ഭവിക്കുന്നത്. നമ്മുടെ ശരീരത്തിലെ വികാരങ്ങളും ഉള്‍പ്രേരണകളും എല്ലാം തലച്ചോറിന്റെ ഈ ഭാഗത്ത് നിന്നാണ് വരുന്നത്. നമുക്ക് ജീവന്‍ നിലനിര്‍ത്താനുള്ളതും പ്രതിരോധത്തിനുള്ളതുമായ നിര്‍ദേശങ്ങളും ഇവിടെ നിന്നാണ് വരുന്നത്. അതായത്, നമ്മള്‍ ഒരു അപകടത്തില്‍ പെട്ടാല്‍ നമ്മെ തന്നെ രക്ഷിക്കാന്‍ പെട്ടെന്ന് പ്രതികരിക്കാറില്ലേ. ഈ സമയത്ത് തലച്ചോറിന്റെ നിര്‍ദേശപ്രകാരം ചില കെമിക്കലുകള്‍ പുറത്തു വിട്ട് ശരീരത്തിന് സൂചന ലഭിക്കും, അതിനനുസരിച്ച് പ്രവര്‍ത്തിക്കാനായി. പട്ടി കടിക്കാനായി ഓടിച്ചാല്‍ നമ്മള്‍ സര്‍വ്വ ശക്തിയുമെടുത്ത് ഓടുന്നതും ഇതുകൊണ്ടാണ്. ട്രൈയൂണ്‍ ബ്രെയ്ന്‍ മാതൃക അനുസരിച്ച് ഈ ആദ്യ ഘട്ട തലച്ചോറിനെ റെപ്റ്റീലിയന്‍ ബ്രെയ്ന്‍ എന്നും വിളിക്കാറുണ്ട്.നമുക്ക് യുക്തിപരമായ കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് എങ്ങനെ പ്രവര്‍ത്തിക്കണം എന്ന നിര്‍ദേശങ്ങള്‍ നല്‍കുന്നത് നിയോകോര്‍ടെക്സാണ്ഇമോഷണല്‍ ബ്രെയ്ന്‍നമ്മുടെ വികാരങ്ങള്‍ക്ക് കാരണമാകുന്ന തലച്ചോറിലെ നടുഭാഗമാണ് ലിംമ്പിക് സിസ്റ്റം. നമ്മള്‍ ഓരോ കാര്യങ്ങളോടും ഏതു വിധേന പ്രതികരിക്കണം എന്ന നിര്‍ദേശം നല്‍കുന്നത് ലിംമ്പിക് സിസ്റ്റമാണ്. പെട്ടെന്ന് കേള്‍ക്കുന്ന ഒരു അപകട വാര്‍ത്തയോ അല്ലെങ്കില്‍ സന്തോഷ വാര്‍ത്തയോ എല്ലാം നമ്മില്‍ വലിയ വികാര വിക്ഷോഭങ്ങള്‍ ഉണ്ടാക്കാറില്ലേ. അതെല്ലാം തലച്ചോറിന്റെ ഈ ഭാഗത്തിന്റെ കളികളാണ്. അങ്ങനെ എന്തെങ്കിലും നമ്മില്‍ വികാരങ്ങളുണ്ടാക്കുന്ന കാര്യങ്ങള്‍ സംഭവിച്ചാലും തലച്ചോര്‍ നല്‍കുന്ന സൂചനകളിലൂടെ കെമിക്കലുകള്‍ പുറത്തുവിട്ട് ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും. നമുക്ക് ഏറെ സന്തോഷം തരുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോഴോ കാണുമ്പോഴോ എല്ലാം ശരീരത്തിലെ രോമങ്ങള്‍ പോലും എഴുന്നേല്‍ക്കുന്നത് ഇതിന്റെയെല്ലാം ഭാഗമായാണ്. ചില കാര്യങ്ങളോടോ വ്യക്തികളോടോ മമതയും കരുണയും തോന്നുന്നതെല്ലാം ഇമോഷണല്‍ ബ്രെയ്ന്‍ മൂലമാണ്.റാഷണല്‍ ബ്രെയ്ന്‍ഇതാണ് തലച്ചോറിലെ ഏറ്റവും പ്രധാന ഭാഗം എന്നു വേണമെങ്കില്‍ പറയാം. ഏറ്റവും മുകളിലെ ഭാഗമായ ഈ നിയോകോര്‍ടെക്സ് ആണ് നമ്മുടെ ചിന്താശേഷിക്ക് കാരണം. നമുക്ക് യുക്തിപരമായ കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് എങ്ങനെ പ്രവര്‍ത്തിക്കണം എന്ന നിര്‍ദേശങ്ങള്‍ നല്‍കുന്നത് നിയോകോര്‍ടെക്സാണ്. നല്ലതും ചീത്തയും എല്ലാം തിരിച്ചറിയാനുള്ള കഴിവ് നല്‍കുന്നതുകൊണ്ടാണ് റാഷണല്‍ ബ്രെയ്ന്‍ എന്ന് വിളിക്കുന്നത്. കാര്യങ്ങള്‍ വസ്തുനിഷ്ഠമായി കാണാനും ഗ്രഹിക്കാനും മനസ്സിലാക്കാനുമുള്ള കഴിവെല്ലാം ഇവിടെ നിന്നാണ് ലഭിക്കുന്നത്. മനുഷ്യനെ ബുദ്ധിശാലിയാക്കുന്നത് നിയോകോര്‍ടെക്സ് ആണെന്നും പറയാം. പക്ഷേ അത് നല്ലതിനാണോ മോശം കാര്യത്തിനാണോ ഉപയോഗിക്കുന്നത് എന്നതെല്ലാം ബാഹ്യഘടകങ്ങളെ കൂടി ആശ്രയിച്ചിരിക്കും.പരിണാമം സംഭവിച്ചാണ് മക്ലീന്‍ മാതൃകയില്‍ തലച്ചോര്‍ വികസിക്കുന്നതെന്ന് പറഞ്ഞല്ലോ. അങ്ങനെ അവസാനം വികസിക്കുന്ന ഭാഗമാണിത്. മുകളില്‍ പറഞ്ഞ വിവേകിന്റെ അവിവേകവും ഈ നിയോകോര്‍ടെക്സ് ഭാഗം പരിണമിക്കാനെടുക്കുന്ന സമയത്തിന്റെ പ്രത്യേകതകൊണ്ടാണ് എന്നാണ് മക്ലീന്‍ പറഞ്ഞു വയ്ക്കുന്നത്. എന്നുവച്ചാല്‍ യൗവ്വനത്തിലേക്ക് കടക്കുമ്പോള്‍ മാത്രമാണ് നിയോകോര്‍ടെക്സ് പൂര്‍ണമായി വികസിതമായി മാറുകയുള്ളൂവെന്ന്. ടീനേജ് പ്രായം കഴിഞ്ഞാല്‍ മാത്രമേ ബുദ്ധി ശരിക്ക് നല്ലതും മോശവും തിരിച്ചറിയാന്‍ പാകത്തിന് ഉറയ്ക്കുകയുള്ളൂ എന്നാണ് പറഞ്ഞുവരുന്നത്. അപ്പോള്‍ കൗമാരക്കാരുടെ എടുത്തുചാട്ടവും മറ്റും ഹോര്‍മോണുകളുടെ വ്യതിയാനം മാത്രമല്ല നിയോകോര്‍ടെക്സിന്റെ പ്രശ്നവുമായിരിക്കുമോ?ബുദ്ധി വളര്‍ച്ച പൂര്‍ണമായി കൗമാരത്തിലെത്തിയിട്ടില്ല എന്നല്ല പറയുന്നത് കേട്ടോ. തലച്ചോര്‍ പൂര്‍ണരൂപത്തില്‍ തന്നെ ഉണ്ടാവുകയും ചെയ്യും. പക്ഷേ മുതിര്‍ന്നവരുടേതു പോലെ കാര്യങ്ങളെ ഗ്രഹിക്കാനുള്ള, തിരിച്ചറിയാനുള്ള കഴിവും തമ്മില്‍ ബന്ധിപ്പിക്കാനുള്ള വിവേചനാ ശക്തിയും കൗമാരം കഴിയുന്നതോടെയാണ് പൂര്‍ണമായും കൈവരിക്കുന്നത് എന്നാണ് മക്ലീന്‍ പറഞ്ഞുവയ്ക്കുന്നത്.ട്രൈയൂണ്‍ ബ്രെയ്ന്‍ മാതൃക പറയുന്നത് പ്രകാരം നമ്മുടെ ബുദ്ധി ആദ്യഘട്ടം മുതല്‍ പ്രവര്‍ത്തിച്ച് വികസിക്കുന്നത് പതിയെ കാലങ്ങള്‍കൊണ്ടാണ്. ഇക്കാലയളവില്‍ തലച്ചോര്‍ ആവശ്യമില്ലാത്ത പഴയ കാര്യങ്ങള്‍ ഒരു വശത്തേക്ക് മാറ്റുകയും ആവശ്യമുള്ള പുതിയ കാര്യങ്ങള്‍ മൂന്ന് തലച്ചോറിലുമായി ബന്ധിപ്പിച്ച് വയ്ക്കുകയും ചെയ്യുംഎന്നാലും ഒരു ബുദ്ധിയേട്രൈയൂണ്‍ ബ്രെയ്ന്‍ മാതൃക പറയുന്നത് പ്രകാരം നമ്മുടെ ബുദ്ധി ആദ്യഘട്ടം മുതല്‍ പ്രവര്‍ത്തിച്ച് വികസിക്കുന്നത് പതിയെ കാലങ്ങള്‍കൊണ്ടാണ്. ഇക്കാലയളവില്‍ തലച്ചോര്‍ ആവശ്യമില്ലാത്ത പഴയ കാര്യങ്ങള്‍ ഒരു വശത്തേക്ക് മാറ്റുകയും ആവശ്യമുള്ള പുതിയ കാര്യങ്ങള്‍ മൂന്ന് തലച്ചോറിലുമായി ബന്ധിപ്പിച്ച് വയ്ക്കുകയും ചെയ്യും. കൗമാരപ്രായത്തില്‍ പല തരത്തില്‍ ചിന്തകളും അഭിപ്രായങ്ങളും മാറിമറിയും. കൗമാരത്തിലെ ഈ വിചിത്ര ചിന്താരീതികളും അപകടകരമായ സ്വഭാവങ്ങളുമെല്ലാം ഏതാണ്ട് 10 വര്‍ഷത്തോളമെടുത്താണ് മാറുകയെന്നും പഠനം പറയുന്നു. ബുദ്ധിപൂര്‍വ്വമായ, ചിന്താശേഷിയുള്ള, യുക്തിപൂര്‍വ്വകമായ തീരുമാനങ്ങളെടുക്കാന്‍ ഈ പറഞ്ഞ തലച്ചോറിനുള്ളിലെ മൂന്ന് തലച്ചോറുകളും തമ്മിലൊരു ബന്ധം വേണം. ഇതെല്ലാം തമ്മിലുള്ള കൂട്ടുകെട്ട് ശരിയായെങ്കില്‍ മാത്രമേ നമ്മളും യുക്തിപൂര്‍വ്വമായി ചിന്തിച്ച് കാര്യങ്ങളെ വിവേകപൂര്‍വ്വം മുന്നോട്ട് നീക്കാന്‍ പ്രാപ്തി നേടൂ.ആധുനിക ശാസ്ത്രവും ട്രൈയൂണ്‍ ബ്രെയ്ന്‍ മാതൃകയുംഇതെല്ലാമാണ് മക്ലീനിന്റെ ട്രൈയൂണ്‍ ബ്രെയ്ന്‍ മാതൃക പറയുന്നതെങ്കിലും പുതിയ സാങ്കേതിക വിദ്യകളും ആധുനിക ബ്രെയ്ന്‍ ഇമേജിങ് ടെക്നിക്കുകളും ഇവയെ പിന്തുണക്കുന്നില്ല. പ്രൈമല്‍, ഇമോഷണല്‍, റാഷണല്‍ ഘട്ടങ്ങളില്‍ തലച്ചോറിന്റെ വിവിധ സ്ഥലങ്ങള്‍ ഉത്തേജിപ്പിക്കപ്പെടുന്നുണ്ടെന്നാണ് ന്യൂറോസയന്‍സിന്റെ പുതിയ കണ്ടെത്തല്‍. ഏതായാലും ട്രൈയൂണ്‍ മാതൃക നമുക്ക് തലച്ചോറിനെ കൂടുതല്‍ അടുത്തറിയാനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് മനസ്സിലാക്കാനും സഹായകമാണ്.
വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്താന്‍ എളുപ്പവഴി; ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് കൈയ്യടി
08-03-2022
വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്താന്‍ എളുപ്പവഴി; ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് കൈയ്യടി
മനുഷ്യന് ഒരു നാള്‍ ഭൂമി വിട്ട് പോകേണ്ടി വരുമെന്ന് സ്റ്റീഫന്‍ ഹോക്കിംഗ് അടക്കം പല മഹാന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ എങ്ങോട്ട്? ഭൂമി ഒഴിച്ച് വാസയോഗ്യമായ മറ്റൊരു ഗ്രഹങ്ങളും നാമിത് വരെ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി സൗരയൂഥത്തിന് വെളിയില്‍ ആയിരക്കണക്കിന് ഗ്രഹങ്ങള്‍(എക്‌സോപ്ലാനറ്റുകള്‍) ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ ആകാശഗംഗയായ ക്ഷീരപദത്തില്‍ തന്നെ ശതകോടിക്കണക്കിന് ഗ്രഹങ്ങള്‍(ഒരുപക്ഷേ നക്ഷത്രങ്ങളേക്കാള്‍ അധികം) ഉണ്ടാകുമെന്നാണ് ശാസ്ത്രലോകം ഇപ്പോള്‍ കരുതുന്നത്. ആത്യന്തികമായി നാം തിരയുന്നത് ഇവയില്‍ ഏതെങ്കിലും ഒന്ന് വാസയോഗ്യമാണോ അല്ലെങ്കില്‍ ഭാവിയില്‍ വാസയോഗ്യമാകാന്‍ ഇടയുണ്ടോ എന്നാണ്. പക്ഷേ അത് അത്ര എളുപ്പമല്ല. കാരണം ഇതുവരെ കണ്ടുപിടിച്ചിട്ടുള്ള ഗ്രഹങ്ങളുടെ എല്ലാ സ്വഭാവ സവിശേഷതകളും ഒന്നൊന്നായി വിലയിരുത്തി വേണം അവയുടെ വാസയോഗ്യത നിശ്ചയിക്കാന്‍. അത് വളരെ ശ്രമകരമായ ജോലിയാണ്. മാത്രമല്ല പുതിയ എക്‌സോപ്ലാനറ്റുകളെ കണ്ടെത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചിലപ്പോള്‍ ദശാബ്ദങ്ങളോ പതിറ്റാണ്ടുകളോ കൊണ്ടേ ഈ രീതിയില്‍ വാസയോഗ്യമായ ഒരു ഗ്രഹത്തെ കണ്ടെത്താന്‍ സാധിക്കുകയുള്ളു.അതേസമയം നമുക്കറിയാവുന്നതില്‍ ചില ഗ്രഹങ്ങള്‍ ഒരുപക്ഷേ വാസയോഗ്യമായിരിക്കാം എന്ന അനുമാനങ്ങള്‍ ഏറെക്കാലമായി ശാസ്ത്രലോകത്തുണ്ട്. പക്ഷേ നിലവില്‍ നമുക്കറിയുന്ന, വാസയോഗ്യമായ ഏകഗ്രഹം ഭൂമി ആയതുകൊണ്ട് ഭൂമിയെ മുന്‍നിര്‍ത്തിയാകണം ഒരു ഗ്രഹത്തിന്റെ വാസയോഗ്യത കണക്കാക്കേണ്ടത്. കഴിഞ്ഞ കുറച്ച് കാലത്തിനിടയില്‍ ഒരു ഗ്രഹത്തിന്റെ വാസയോഗ്യത കണക്കാക്കുന്നതിനുള്ള പുതിയ പല രീതികളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. മാതൃകകളെ (modelling)അടിസ്ഥാനമാക്കിയും കൃത്രിമബുദ്ധിയെ അടിസ്ഥാനമാക്കിയും (supervised learning) വാസയോഗ്യമായ എക്‌സോപ്ലാനറ്റുകളെ വര്‍ഗ്ഗീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. പക്ഷേ ഈ രണ്ട് രീതികള്‍ക്കും അതിന്റേതായ പോരായ്മകള്‍ ഉണ്ട്. ഭൂമിയെ പോലെ ജീവസാന്നിധ്യമുള്ള ലോകങ്ങള്‍ പ്രപഞ്ചത്തില്‍ വേറെയും ഉണ്ടെന്ന് ചരിത്രാതീത കാലം മുതല്‍ക്കേ മനുഷ്യന്‍ വിശ്വസിച്ചിരുന്നു. ക്ഷീരപദത്തില്‍ മാത്രം ശതകോടിക്കണക്കിന് ഗ്രഹങ്ങള്‍ ഉണ്ടെന്ന കണക്കുകള്‍ പുറത്ത് വരുമ്പോള്‍ അവയില്‍ ജീവനെ പെറ്റ് വളര്‍ത്തുന്ന മറ്റ് ഗ്രഹങ്ങള്‍ ഉണ്ടായിരിക്കുമോ എന്ന സംശയം സ്വാഭാവികമാണ്ഈ സാഹചര്യത്തിലാണ് വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്തുന്നതിന്  ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ മുന്നോട്ട് വെച്ച നവീന സമീപനം ശ്രദ്ധയാകര്‍ഷിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സില്‍ അധിഷ്ഠിതമായ അല്‍ഗോരിതം ഉപയോഗിച്ച് വാസയോഗ്യമായ ഗ്രഹങ്ങളെ ഉയര്‍ന്ന സാധ്യതകളോടെ (high probability) കണ്ടെത്താമെന്നാണ് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സിലെയും (ഐഐഎ) ബിറ്റ്‌സ് പിലാനി ഗോവയിലെയും ഗവേഷകര്‍ സംയുക്തമായി നടത്തിയ ഗവേഷണം പറയുന്നത്. ഇവരുടെ പഠനം 'Monthly Notices of the Royal Astronomical Society (MNRAS)'യില്‍ പ്രസിദ്ധീകരിച്ചിരുന്നു. തങ്ങള്‍ മുന്നോട്ട് വെക്കുന്ന  'anomaly detection method' എന്താണെന്നും വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്തുന്നതില്‍ അവ എത്രത്തോളം ഉപകാരപ്രദമാകുമെന്നും സയന്‍സ് ഇന്‍ഡിക്കയോട് വിശദീകരിക്കുകയാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ബിറ്റ്‌സ് പിലാനി ഗോവ ക്യാംപസിലെ പ്രഫസറായ സ്‌നേഹാന്‍ഷു സാഹ.ഗ്രഹം വാസയോഗ്യമാണോ? എങ്ങനെ തിരിച്ചറിയുംഭൂമിയെ പോലെ ജീവസാന്നിധ്യമുള്ള ലോകങ്ങള്‍ പ്രപഞ്ചത്തില്‍ വേറെയും ഉണ്ടെന്ന് ചരിത്രാതീത കാലം മുതല്‍ക്കേ മനുഷ്യന്‍ വിശ്വസിച്ചിരുന്നു. ക്ഷീരപദത്തില്‍ മാത്രം ശതകോടിക്കണക്കിന് ഗ്രഹങ്ങള്‍ ഉണ്ടെന്ന കണക്കുകള്‍ പുറത്ത് വരുമ്പോള്‍ അവയില്‍ ജീവനെ പെറ്റ് വളര്‍ത്തുന്ന മറ്റ് ഗ്രഹങ്ങള്‍ ഉണ്ടായിരിക്കുമോ എന്ന സംശയം സ്വാഭാവികമാണ്. ഇനി അഥവാ ഉണ്ടെങ്കില്‍ നാം അവയെ എങ്ങനെ തിരിച്ചറിയും.വാസയോഗ്യമായ ഗ്രഹങ്ങളുടെ എണ്ണം വാസയോഗ്യമല്ലാത്തവയേക്കാള്‍ വളരെ കുറവായതിനാല്‍ വാസയോഗ്യമായവയെ സാധാരണ സ്ഥിതിയില്‍ നിന്നും വ്യത്യസ്തമായവ അല്ലെങ്കില്‍ അസാധാരണ, അസ്വാഭാവിക ഗ്രഹങ്ങള്‍ എന്ന് വിളിക്കാമെന്ന് സ്‌നേഹാന്‍ഷു പറയുന്നുവാസയോഗ്യമായ ഗ്രഹങ്ങള്‍ എന്ന് പറയുമ്പോള്‍ തന്നെ നമുക്ക് ഊഹിക്കാം  അവയുടെ എന്തെങ്കിലും സ്വഭാവ സവിശേഷതകള്‍ ജീവന് അനുകൂലമായിട്ടുള്ളവ ആയിരിക്കും. ഭൂമിയുമായി താരതമ്യപ്പെടുത്താവുന്ന ചില മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നിരവധി വാസയോഗ്യമായേക്കാവുന്ന ഗ്രഹങ്ങളെ ജ്യോതിശാസ്ത്രജ്ഞര്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇവയെ ഒപ്ടിമിസ്റ്റിക് എന്നും കണ്‍സര്‍വേറ്റീവ് എന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. വാസയോഗ്യമായ ഗ്രഹങ്ങളെ അപേക്ഷിച്ച് വാസയോഗ്യമല്ലാത്ത ഗ്രഹങ്ങളാണ് പ്രപഞ്ചത്തില്‍ കൂടുതല്‍ ഉള്ളത് എന്നതിനാല്‍ വാസയോഗ്യമായ ഗ്രഹങ്ങളെ അസ്വാഭാവികം അല്ലെങ്കില്‍ അസാധാരണം എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ഇത്തരത്തില്‍ വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്തുകയെന്ന സമസ്യയെ അസ്വാഭാവികത കണ്ടെത്തുന്ന സമസ്യയായി അവതരിപ്പിച്ചാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഈയൊരു ദുര്‍ഘട ദൗത്യത്തെ കൂടുതല്‍ എളുപ്പമാക്കുന്ന പുതിയ സമീപനം അവതരിപ്പിച്ചിരിക്കുന്നത്.ഭൂമിയെന്ന അസ്വാഭാവിക ഗ്രഹംവാസയോഗ്യമായ ഗ്രഹങ്ങളുടെ എണ്ണം വാസയോഗ്യമല്ലാത്തവയേക്കാള്‍ വളരെ കുറവായതിനാല്‍ വാസയോഗ്യമായവയെ സാധാരണ സ്ഥിതിയില്‍ നിന്നും വ്യത്യസ്തമായവ അല്ലെങ്കില്‍ അസാധാരണ, അസ്വാഭാവിക ഗ്രഹങ്ങള്‍ എന്ന് വിളിക്കാമെന്ന് സ്‌നേഹാന്‍ഷു പറയുന്നു. ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ആയിരക്കണക്കിന് ഗ്രഹങ്ങളില്‍ നിലവില്‍ നമുക്കറിയാവുന്ന ഏക വാസയോഗ്യമായ ഗ്രഹം ഭൂമിയാണ്. മാത്രമല്ല മറ്റൊരു ഗ്രഹത്തില്‍ ഭൂമിയിലെ പോലെ ജീവന്‍ ഉണ്ടായിരിക്കാനുള്ള സാധ്യത തീര്‍ത്തും വിരളമാണ്. അതിനാല്‍ ആയിരക്കണക്കിന് വാസയോഗ്യമല്ലാത്ത എക്‌സോപ്ലാനറ്റുകളില്‍ ഭൂമി ഒരു അസ്വാഭാവിക(അനോമലി) ഗ്രഹമാണ്. ഭൂമിയെ പോലെ അസ്വാഭാവികതകള്‍ ഉള്ള ഗ്രഹങ്ങള്‍ വാസയോഗ്യമായിരിക്കാം എന്ന അനുമാനത്തിലാണ് അവയെ കണ്ടെത്തുന്നതിന് അസ്വാഭാവികത വകയിരിത്തിയുള്ള രീതിയിലേക്ക് നമ്മുടെ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്.കണ്ടെത്തലിന്റെ പ്രാധാന്യംആയിരക്കണക്കിന് എക്‌സോപ്ലാനറ്റുകളെ കഴിഞ്ഞ ദശാബ്ദങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ ആകാശഗംഗയിലും നക്ഷത്രങ്ങളേക്കാള്‍ കൂടുതല്‍ ഗ്രഹങ്ങള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഈ സാഹചര്യത്തില്‍ എക്‌സോപ്ലാനറ്റുകളെ ഒന്നൊന്നായി ടെലസ്‌കോപ്പിലൂടെ നിരീക്ഷിച്ച് വാസയോഗ്യത കണക്കാക്കുകയെന്നത് കരുതുന്നത് പോലെ എളുപ്പമല്ല. എന്നാല്‍ അസ്വാഭാവികത കണ്ടെത്തിയുള്ള ഈ പുതിയ സമീപനം എക്‌സോപ്ലാനറ്റുകളില്‍ വാസയോഗ്യമാകാന്‍ സാധ്യതയുള്ളവയെ കണ്ടെത്തുന്നതിന് സഹായിക്കുന്ന ഒരു സ്‌ക്രീനിംഗ് ടൂള്‍ ആയി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നതെന്ന് സ്‌നേഹാന്‍ഷു പറയുന്നു. മുമ്പുള്ള രീതികളെ അപേക്ഷിച്ച് വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്തുന്നതിന് വേണ്ട സമയം വെട്ടിക്കുറയ്ക്കാന്‍ ഈ രീതിക്ക് സാധിക്കും. ചുരുക്കിപ്പറഞ്ഞാല്‍, എക്‌സോപ്ലാനറ്റുകളുടെ വിവരങ്ങള്‍ ലഭ്യമാക്കിയാല്‍ മിനിട്ടുകള്‍ കൊണ്ട് ഈ അല്‍ഗോരിതം അവയില്‍ അസ്വാഭാവികതകള്‍ ഉള്ളവ ഏതൊക്കെയാണെന്ന് കണ്ടെത്തും. എന്താണ് 'anomaly detection method'?പ്രതീക്ഷകള്‍ക്ക് വിരുദ്ധമായ ചില വിന്യാസങ്ങളെയാണ് അനോമലി എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. സാധാരണ സ്വഭാവത്തില്‍ നിന്നും പ്രകടമായി വ്യതിചലിക്കുന്നതും അനോമലി ആണ്. അത്തരത്തിലുള്ള അനോമലികള്‍ കണ്ടെത്തുന്നതിനെ അനോമലി ഡിറ്റെക്ഷന്‍ എന്ന് വിളിക്കുന്നു. ബാങ്കിംഗ് രംഗത്ത് തട്ടിപ്പുകള്‍ കണ്ടെത്തുന്നതിനും യന്ത്രത്തകരാറുകള്‍ കണ്ടെത്തുന്നതിനും പ്രതിരോധ രംഗത്തുമടക്കം നിരവധി മേഖലകളില്‍ അനോമലി ഡിറ്റെക്ഷന്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. അസ്വാഭാവികതകള്‍ നമുക്ക് ഉപകാരപ്രദമായ വിവരങ്ങളാക്കി മാറ്റാം എന്നത് കൊണ്ടാണിത്. ഉദാഹരണത്തിന് ഒരു എംആര്‍ഐ ഇമേജില്‍ ഏതെങ്കിലും രീതിയിലുള്ള അസ്വാഭാവികത കണ്ടാല്‍ അത് ഒരുപക്ഷേ ട്യൂമറിലേക്ക് വിരല്‍ ചൂണ്ടുന്നതായിരിക്കാം. ഇത്തരത്തില്‍ അസ്വാഭാവികതകള്‍ കണ്ടെത്തിയുള്ള രീതിക്ക് പറയുന്ന പേരാണ് അനോമലി ഡിറ്റെക്ഷന്‍ മെത്തേഡ്.ഇവിടെ ഇന്ത്യന്‍ ഗവേഷകര്‍ ഭൂമിയെ ഒരു അസ്വാഭാവികതയായി കരുതിക്കൊണ്ട് അനോമലി ഡിറ്റെക്ഷന്‍ മെത്തേഡിലൂടെ അതേ രീതിയിലുള്ള അസ്വാഭാവികതകള്‍ ഉള്ള ഗ്രഹങ്ങളെ കണ്ടെത്താനാണ് ശ്രമിക്കുന്നത്. അയ്യായിരത്തോളം ഗ്രഹങ്ങളില്‍ അറുപത് ശതമാനം ഗ്രഹങ്ങള്‍ വാസയോഗ്യമാണെന്നാണ് അവരുടെ പഠനം പറയുന്നത്. ഭൂമിയുമായുള്ള അവയുടെ വളരെ അടുത്ത സാദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു വിലയിരുത്തല്‍. അനോമലി ഡിറ്റെക്ഷന്‍ മെത്തേഡിലൂടെ ഭൂമിയുടെ അതേ അസ്വാഭാവികതകള്‍ ഉള്ള ഗ്രഹങ്ങളെ കണ്ടെത്താനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് സ്‌നേഹാന്‍ഷു പറയുന്നു.എന്നാല്‍ നിരവധി എക്‌സോപ്ലാനറ്റുകളെ ഇന്ന് കണ്ടെത്തിയിട്ടുള്ളതിനാല്‍ വളരെ അപൂര്‍വ്വമായ അസ്വാഭാവികതകള്‍ ഉള്ള, ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടേറിയ, വലിയ അധ്വാനം ആവശ്യമായ ജോലിയാണ്. ടെലസ്‌കോപ്പിലൂടെ മണിക്കൂറുകളോളം ഗ്രഹങ്ങളെ നിരീക്ഷിച്ച് അളവുകളും മറ്റ് പ്രത്യേകതകളും രേഖപ്പെടുത്തി മാത്രമേ അവയുടെ സവിശേഷതകളും മറ്റ് പല സ്വഭാവങ്ങളും കണ്ടെത്താന്‍ കഴിയൂ. ഇത് വളരെ ചിലവേറിയ സംഗതിയുമാണ്. ഈ ബുദ്ധിമുട്ടിനെ മറികടക്കുന്നതിനായി സ്‌നേഹാന്‍ഷുവും സംഘവും ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സില്‍ അധിഷ്ഠിതമായ ഒരു അല്‍ഗോരിതത്തിന് രൂപം നല്‍കി. മള്‍ട്ടി സ്റ്റേജ് മീമാറ്റിക് ബൈനറി ട്രീ അനോമലി ഐഡന്റിഫയര്‍ എന്നാണ് ഇതിന്റെ പേര്.അസ്വാഭാവികത കണ്ടെത്തുന്ന MSMBTAIMulti-Stage Memetic Binary Tree Anomaly Identifier അഥവാ MSMBTAI എന്നത് ഒരു സ്‌ക്രീനിംഗ് ടൂള്‍ ആണ്. അത് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ MSMA (multi-stage memetic algorithm) എന്നാണ് അറിയപ്പെടുന്നത്. ഒരു മീമിന്റെ സ്വഭാവരീതി തന്നെയാണ് MSMAയും ഉപയോഗപ്പെടുത്തുന്നത്. അതായത് ഒരു ആശയമോ അറിവോ അനുകരണത്തിലൂടെ ഒരു വ്യക്തിയില്‍ നിന്നും മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന രീതി. അനേകം മാനദണ്ഡങ്ങളെ നിശ്ചിത പരിധിക്കുള്ളില്‍ നിര്‍ത്തി വിവരവിശകലനം നടത്താന്‍ MSMAക്ക് സാധിക്കും. ഇതിനോടകം കണ്ടെത്തിയിട്ടുള്ള പ്രത്യേകതകളില്‍ നിന്നും അസ്വാഭാവികതയുടെ അടിസ്ഥാനത്തില്‍ ഒരു ഗ്രഹം വാസയോഗ്യമാണോ അല്ലെയോ എന്ന് വളരെ പെട്ടെന്ന് വിലയിരുത്താന്‍ MSMA അടിസ്ഥാനമാക്കി വികസിപ്പിച്ച MSMBTAI എന്ന സ്‌ക്രീനിംഗ് ടൂളിന് സാധിക്കും.എഐ വിപ്ലവംലോകമിപ്പോള്‍ എഐ(ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്) വിപ്ലവത്തിന് വേദിയായിക്കൊണ്ടിരിക്കുകയാണ്. ഭൗതികശാസ്ത്രവും ജ്യോതിശാസ്ത്രവുമെല്ലാം എഐ വ്യാപകമായി ഉപയോഗപ്പെടുത്തി തുടങ്ങിയിരിക്കുന്നു. പക്ഷേ എന്താണ് ഇതിന്റെ ആവശ്യകത. ബിഗ് ഡാറ്റ എന്ന വാക്ക് നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. പരമ്പരാഗത വിവര വിശകലന സംവിധാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്ത വിധത്തിലുള്ള സങ്കീര്‍ണ്ണവും വളരെ വലുതുമായ വിവരങ്ങളുടെ കൂട്ടം ആണ് ബിഗ് ഡാറ്റ. ബിഗ് ഡാറ്റ കൈകാര്യം ചെയ്യുന്നതിനും അവ വിശകലനം ചെയ്ത് നിഗമനങ്ങളിലെത്തുന്നതിനോ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നതിനോ വര്‍ഗ്ഗീകരണത്തിനോ ഒക്കെ പുതിയ വിവര വിശകലന രീതികള്‍ ആവശ്യമാണ്. അതാണ് എഐയും എംഎല്ലുമൊക്കെ ചെയ്യുന്നത്. മനുഷ്യരെ പോലെ തന്നെ അനുഭവങ്ങളിലൂടെ പഠിക്കാനും ചിന്തിക്കാനും തീരുമാനങ്ങള്‍ എടുക്കാനും യന്ത്രങ്ങളെ പ്രാപ്തരാക്കുന്ന ശാസ്ത്രസാങ്കേതിക വിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്. ചെസ്സ് കളിക്കുന്ന കംപ്യൂട്ടര്‍, സ്വന്തമായി ഓടുന്ന കാറുകള്‍ തുടങ്ങി ഇന്ന് നാം മനസിലാക്കിയിട്ടുള്ള എഐയുടെ ഉദാഹരണങ്ങള്‍ ഡീപ് ലേണിംഗ്(ഡിഎല്‍), നാച്ചുറല്‍ ലാന്‍ഗുവേജ് പ്രൊസസ്സിംഗ് എന്നീ സാങ്കേതികവിദ്യകളെയാണ് ആശ്രയിക്കുന്നത്. ഈ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വലിയ അളവിലുള്ള വിവരങ്ങള്‍ വിശകലനം ചെയ്തും അവയിലെ വിന്യാസങ്ങള്‍ തിരിച്ചറിഞ്ഞും പ്രത്യേക ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കംപ്യൂട്ടറുകളെ പരിശീലിപ്പിക്കാന്‍ സാധിക്കും. അതിവേഗത്തിലുള്ള, ആവര്‍ത്തിച്ച് വിശകലനം ചെയ്യുന്ന, മികച്ച അല്‍ഗോരിതങ്ങളുടെ സഹായത്താലാണ് എഐ ബിഗ് ഡാറ്റ കൈകാര്യം ചെയ്യുന്നത്. ഒരേസമയം തന്നെ ഇന്‍പുട്ടും ഔട്ട്പുട്ടും സ്വീകരിച്ച് കൊണ്ട് വിവരങ്ങള്‍ പഠിക്കുകയും പുതിയ ഇന്‍പുട്ടുകള്‍ ലഭിക്കുമ്പോള്‍ ഔട്ട്പുട്ട് കൊടുക്കുകയും ചെയ്യുന്ന അല്‍ഗോരിതങ്ങളെയാണ് എഐ അല്‍ഗോരിതം എന്ന് വിളിക്കുന്നത്. നല്‍കുന്ന വിവരങ്ങളുടെ വിന്യാസങ്ങളോ(പാറ്റേണ്‍) പ്രത്യേകതകളോ സ്വയമേ വളരെ വേഗം ഗ്രഹിച്ച് അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ച് വിശകനം ചെയ്യാന്‍ എഐക്ക് കഴിയും. പല തരത്തിലുള്ള തിയറികളും രീതികളും സാങ്കേതികവിദ്യകളും എഎൈ ഉപയോഗപ്പെടുത്തുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചില ഉപവിഭാഗങ്ങളാണ് എംഎല്‍, എന്‍എന്‍,ഡിഎല്‍ എന്നിവ. മുമ്പ് പറഞ്ഞത് പോലെ ബില്യണ്‍ കണക്കിന് ഗ്രഹങ്ങളും ആയിരക്കണക്കിന് എക്‌സോപ്ലാനറ്റുകളും മുമ്പിലുള്ളപ്പോള്‍ ഇവയെ കുറിച്ചുള്ള വിവരങ്ങളും പഠനവിധേയമാക്കുകയെന്നത് ജ്യോതിശാസ്ത്രലോകം നേരിടുന്ന പുതിയ വെല്ലുവിളിയാണ്. ഇവിടെയാണ് എഐയും മെഷീന്‍ ലേണിംഗും(എംഎല്‍) അനുഗ്രഹമാകുന്നത്. അയല്‍ക്കാരെ കണ്ടെത്താനാകുമോ? മുമ്പ് എക്‌സോപ്ലാനറ്റുകള്‍ക്ക് അവയുടെ പ്രത്യേകതകള്‍ അനുസരിച്ച് നിശ്ചിത സ്‌കോറുകള്‍ നല്‍കി ആ സ്‌കോര്‍ ഭൂമിയുടെ സ്‌കോറിനോട്(1) എത്രത്തോളം അടുത്താണ് എന്ന് നോക്കിയായിരുന്നു ഗ്രഹങ്ങളുടെ വാസയോഗ്യത കണക്കാക്കിയിരുന്നത്. തെരഞ്ഞെടുത്ത ഗ്രഹങ്ങളുടെ പട്ടികയെ അടിസ്ഥാനപ്പെടുത്തി വാസയോഗ്യത കണക്കാക്കാന്‍ ഗ്രഹങ്ങളെ വര്‍ഗ്ഗീകരിക്കുന്ന രീതി കഴിഞ്ഞ കുറച്ച് കാലമായി നിലവിലുണ്ട്. എന്നാല്‍ ഇവയ്ക്ക് അതിന്റേതായ പോരായ്മകള്‍ ഉണ്ട്. എണ്ണായിരത്തില്‍ അധികം ഗ്രഹങ്ങളില്‍ വാസയോഗ്യമായ ഏകഗ്രഹം ഭൂമിയാണെന്ന അനുമാനത്തിലുള്ള ഒരു രീതിയാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്നത്. അപ്പോള്‍ ഭൂമി തീര്‍ച്ചയായും ഒരു അസ്വാഭാവിക ഗ്രഹം ആയിരിക്കണം. ഇതേ പോലുള്ള ചില ഗ്രഹങ്ങളെ കണ്ടെത്തിയാല്‍ അവയ്ക്കും അസ്വഭാവികതകള്‍ ഉണ്ടായിരിക്കുമെന്ന് സ്‌നേഹാന്‍ഷു പറയുന്നു. അതിനാലാണ് പതിവ് രീതികള്‍ വിട്ട് അസ്വാഭാവികതകള്‍ ഉള്ള ഗ്രഹങ്ങളെ കണ്ടെത്തുന്നതിനുള്ള ഒരു അല്‍ഗോരിതം വികസിപ്പിച്ചത്. ഈ പുതിയ രീതി ഉപയോഗിച്ച് ഭൂമിക്ക് സമാനമായ അസ്വാഭാവിക സ്വഭാവങ്ങള്‍ ഉള്ള ചില ഗ്രഹങ്ങളെ ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌നേഹാന്‍ഷുവിനെ കൂടാതെ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സിലെ ഡോ.മാര്‍ഗരിറ്റ സഫോനോവയും ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. പ്രഫസര്‍ ശാന്തനു സര്‍ക്കാര്‍, ജ്യോതിര്‍മയി സര്‍ക്കാര്‍, കാര്‍ത്തിക് ബാട്ടിയ തുടങ്ങിയവരും ഗവേഷണത്തില്‍ പങ്കെടുത്തു.'ഒരു ആകാശഗംഗയിലെ ഇരുന്നൂറില്‍ ഒരു നക്ഷത്രത്തിന്റെ ചുറ്റുമായി ഭൂമിയെ പോലുള്ള വാസയോഗ്യമായ ഗ്രഹങ്ങള്‍ ഉണ്ട്. അര ബില്യണ്‍ നക്ഷത്രങ്ങള്‍ക്ക് ചുറ്റും ഭൂമിയെ പോലുള്ള ഗ്രഹങ്ങള്‍ ഉണ്ട്. അതുകൊണ്ട് രാത്രിയില്‍ നാം ആകാശത്തേക്ക് നോക്കുമ്പോള്‍ അവിടെ നിന്നും ആരോ നമ്മളെയും നോക്കുന്നുണ്ടെന്ന് കരുതുന്നതില്‍ തെറ്റില്ല' . അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞനായ മിചിയോ കാകൂ പറഞ്ഞ വാക്കുകളാണിത്. നൂതന സാങ്കേതികവിദ്യകളുടെ സഹായത്താല്‍ ആ ആയല്‍ക്കാരെ തിരിച്ചറിയുന്ന കാലം വിദൂരമല്ലെന്നാണ് ഇന്ത്യന്‍ ഗവേഷകരുടെ ഈ കണ്ടെത്തല്‍ നല്‍കുന്ന സൂചന.
ഇനി ധൈര്യമായി ഡയറ്റ് ചെയ്യാം; രോഗങ്ങള്‍ മാത്രമല്ല, രോഗാണുക്കളും കുറയും
08-03-2022
ഇനി ധൈര്യമായി ഡയറ്റ് ചെയ്യാം; രോഗങ്ങള്‍ മാത്രമല്ല, രോഗാണുക്കളും കുറയും
ഡയറ്റിങ്ങും ഉപവാസവുമൊക്കെ പലരും പരീക്ഷിക്കാറുണ്ട്. ശരീരഭാരം കുറയാനും ആചാരങ്ങളുടെ ഭാഗമാകുന്നതിനുമെല്ലാം ഇത് ചെയ്യാറുണ്ട്. എങ്കിലിതാ ചില രോഗാണുക്കളില്‍ നിന്ന് നമ്മെ രക്ഷിക്കാനും ഇത്തരം 'നിരാഹാരങ്ങള്‍ക്ക്' കഴിയുമെന്ന് തെളിഞ്ഞിരിക്കുന്നുപയ്യെ തിന്നാല്‍ പനയും തിന്നാം എന്നൊരു പഴമൊഴിയുണ്ട്. പതുക്കെ കഴിച്ചാല്‍ കൂടുതല്‍ കഴിക്കാം എന്നല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നത്. കുറച്ച് കഴിച്ചാല്‍ കൂടുതല്‍ കാലം കഴിക്കാം എന്നാണ്. അതായത്, കൂടുതല്‍ ആരോഗ്യത്തോടെ കൂടുതല്‍ കാലം ജീവിക്കാം. ഇന്ന് 80 വയസ് കഴിഞ്ഞ നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഒന്നും അമിതമായി കഴിക്കാറില്ല. അത് എത്ര ഇഷ്ടപ്പെട്ട ആഹാരമാണെങ്കില്‍ കൂടി എല്ലാത്തിനും ഒരു അളവ് വച്ച് മാത്രമേ കഴിക്കൂ. അവനവന്റെ ശരീരത്തിന് ആവശ്യമുള്ളത്ര ആഹാരം കഴിച്ച് ശരീരത്തിനും വയറിനും അധികം പണി കൊടുക്കാതിരിക്കുകയാണ് അവരെല്ലാം ചെയ്യുന്നത്. മിതമായി ആഹാരം കഴിക്കുന്നവര്‍ ഇന്ന് പുതു തലമുറയില്‍ എത്ര പേരുണ്ട് എന്ന് ആലോചിച്ചു നോക്കൂ. ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കുക എന്ന പണ്ടത്തെ സങ്കല്‍പം മാറി ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുന്ന അവസ്ഥയാണ് പലയിടത്തും!ഇങ്ങനെ അമിത ആഹാരവും സമയം തെറ്റിയ കഴിപ്പുമെല്ലാം നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതില്‍ സംശയമില്ല. ഇത്തരം രീതികള്‍ പലപ്പോഴും അമിതവണ്ണം, പ്രമേഹം, കൊളസ്ട്രോള്‍, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളിലേക്കാണ് നയിക്കുന്നത്. അതിനുള്ള പരിഹാരമെന്നോണം പലരും ഇന്ന് പല രീതികളിലുള്ള ഡയറ്റ് നോക്കുന്നവരാണ്. ഇടയ്ക്കെല്ലാം ഇങ്ങനെ ഡയറ്റും ഉപവാസവും വ്രതവുമെല്ലാം എടുക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്നാണ് പഠനങ്ങളും തെളിയിക്കുന്നത്. ഒരു 10 വര്‍ഷം മുന്‍പ് വരെ നമ്മുടെ നാട്ടില്‍ ഉപവാസവും വ്രതവുമൊക്കെ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരില്‍ മാത്രം എടുത്തിരുന്നവരാണ് എങ്കില്‍ ഇന്ന് അതില്‍ കൂടുതല്‍ ഡയറ്റ് പ്ലാന്‍ നോക്കി കഴിക്കുന്നവരാണ്.ഡയറ്റിങ്ങിന് പലതുണ്ട് ഗുണംകഴിക്കുക, നിര്‍ത്തുക, വീണ്ടും കഴിക്കുക എന്ന തരത്തിലുള്ള ഭക്ഷണക്രമമാണ് മിക്കവരും ഇന്ന് പിന്തുടര്‍ന്ന് വരുന്നത്. ഇന്റര്‍മിറ്റന്റ് ഡയറ്റ് പോലുള്ള 8 മണിക്കൂര്‍ ആഹാരം 16 മണിക്കൂര്‍ നിരാഹാരം എന്ന രീതിയെല്ലാം പ്രചാരം നേടിയതും അതിന്റെ ഗുണഫലം കൊണ്ടുതന്നെയാണ്. “മിക്ക ഡയറ്റുകളും ശരീരഭാരം കുറയാനും പ്രമേഹം, കൊളസ്ട്രോള്‍, രക്ത സമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങളില്‍ നിന്നും ഒരു പരിധി വരെയെങ്കിലും രക്ഷനേടാനും സഹായിക്കുന്നവയാണ്. ശാരീരിക അധ്വാനം കുറയുന്ന സാഹചര്യത്തില്‍ ജീവിതരീതിയും നമ്മുടെ ആഹാരക്രമവും തമ്മില്‍ പൊരുത്തപ്പെടാതെയാകും. വ്യായാമം കൂടി ഇല്ലാതാകുമ്പോള്‍ സ്വാഭാവികമായും അത് ജീവിതത്തെ തന്നെ ബാധിക്കും. അത്തരക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഡയറ്റ് തിരഞ്ഞെടുത്ത് നടപ്പിലാക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും,” കൊച്ചിയില്‍ ബയോഡയറ്റ്സ് എന്ന സ്ഥാപനം നടത്തുന്ന ഡയറ്റീഷ്യനായ റെമി മേരി സയന്‍സ് ഇന്‍ഡിക്കയോട് പറയുന്നു.ഇപ്പോള്‍ നടത്തിയ പുതിയ ഗവേഷണങ്ങള്‍ പ്രകാരം ഇത് മാത്രമല്ല ഡയറ്റും ഉപവാസവുമെല്ലാം എടുക്കുന്നതിന്റെ ഗുണം. നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്ന ചില അണുബാധകളെ നശിപ്പിക്കാനും പല അസുഖങ്ങളില്‍ നിന്ന് അകറ്റാനും ഇത് സഹായിക്കും. സാല്‍മൊണെല്ല എന്ന ഒരു തരം ബാക്ടീരിയയുണ്ട്. ഭക്ഷണത്തില്‍ നിന്നോ വെള്ളത്തില്‍ നിന്നോ ഉണ്ടാകുന്ന ചില പ്രശ്നങ്ങള്‍ മൂലമാണ് സാല്‍മൊണെല്ല അണുബാധയുണ്ടാകുന്നത്. ഇത്തരത്തിലുള്ള ഭക്ഷ്യവിഷബാധ ഏല്‍ക്കുന്നവര്‍ക്ക് സാല്‍മൊണെല്ല മൂലം പനി, ശര്‍ദ്ദി, വയറുവേദന, വയറിളക്കം തുടങ്ങിയ രോഗങ്ങളും ഉണ്ടാകാറുണ്ട്. പ്രതിരോധ ശേഷി കുറഞ്ഞവരെയാണ് ഇത് കൂടുതലായും ബാധിക്കുക. എന്നാല്‍ ഈ സാല്‍മൊണെല്ല പോലുള്ള അണുബാധകള്‍ തടയാന്‍ ഇടയ്ക്കെങ്കിലുമുള്ള ഡയറ്റിനും ഉപവാസത്തിനുമെല്ലാം കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത്രയും കാലം ആഹാരം ഇടയ്ക്ക് നിര്‍ത്തുന്നതോ കുറയ്ക്കുന്നതോ എല്ലാം അണുബാധ കൂട്ടുമോ അതോ നമ്മളെ സംരക്ഷിക്കുമോ എന്ന് കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു ഗവേഷകര്‍.“മിക്ക ഡയറ്റുകളും ശരീരഭാരം കുറയാനും പ്രമേഹം, കൊളസ്ട്രോള്‍, രക്ത സമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങളില്‍ നിന്നും ഒരു പരിധി വരെയെങ്കിലും രക്ഷനേടാനും സഹായിക്കുന്നവയാണ്”റെമി മേരി, ബയോഡയറ്റ്സ്, കൊച്ചിഎലികളിലെ പരീക്ഷണംമനുഷ്യരില്‍ മാത്രമല്ല, മൃഗങ്ങളിലും ഇതേ രോഗാവസ്ഥകളും അണുബാധകളും ഉണ്ടാകാറുണ്ട്. അതുകൊണ്ടു തന്നെ എലികളിലാണ് പരീക്ഷണം നടത്തിയത്. കുറച്ച് എലികള്‍ക്ക് രണ്ട് ദിവസം ഭക്ഷണം നല്‍കാതെ അവയിലേക്ക് സാല്‍മൊണെല്ല ബാക്ടീരിയ (Salmonella enterica serovar Typhimurium) വായിലൂടെ നല്‍കി ശരീരത്തിലെത്തിച്ചു. മനുഷ്യരില്‍ ആമാശയത്തിലും കുടലിലുമെല്ലാം വീക്കം പോലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ബാക്ടീരിയയാണ് ഇത്. അങ്ങനെ നിരാഹാരം കിടന്ന എലികളില്‍ അണുബാധ കാര്യമായി ബാധിച്ചിട്ടില്ലെന്നും കുടലിലെ കോശങ്ങള്‍ക്കും മറ്റും കുഴപ്പം സംഭവിച്ചിട്ടില്ലെന്നും കണ്ടെത്തി. എന്നാല്‍ ഭക്ഷണം നല്‍കിയവയില്‍ നേരെ തിരിച്ചുമാണ് സംഭവിച്ചത്. എന്നിരുന്നാലും നിരാഹാരം കിടന്ന എലികള്‍ക്ക് ഞരമ്പിലൂടെ സാല്‍മൊണെല്ല കുത്തിവച്ച് ശരീരത്തിലെത്തിയപ്പോള്‍ ഈ 'നിരാഹാര പ്രതിരോധം' ഫലം ചെയ്തില്ല.മൂന്നാം തവണ എലികളില്‍ തന്നെ നടത്തിയ മറ്റൊരു പരീക്ഷണം പക്ഷേ കുറച്ച് വ്യത്യസ്തമായിരുന്നു. സാധാരണ എലികളിലുണ്ടാകാറുള്ള മൈക്രോബയോമിന്റെ സാന്നിധ്യം ഇല്ലാത്തവയിലായിരുന്നു പരീക്ഷിച്ചത്. സൂക്ഷ്മാണു വ്യവവസ്ഥ അഥവാ മൈക്രോബയോം (microbiome) നമ്മുടെയെല്ലാം ശരീരത്തില്‍ വലിയ പങ്കു വഹിക്കുന്ന ഒന്നാണ്. ശരീരത്തിന്റെ വളര്‍ച്ചയ്ക്കും ശരിയായ പരിപാലനത്തിനുമെല്ലാം ആവശ്യമായ ചില സൂക്ഷ്മാണുക്കളാണ് ഇവ. ഈ സൂക്ഷ്മാണുക്കളിലെ ചില നല്ല ബാക്ടീരിയകളാണ് നമ്മുടെ ആഹാരം ദഹിപ്പിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങളിലുമെല്ലാം സഹായിക്കുന്നത്. മാത്രമല്ല, നമുക്ക് അസുഖം ഉണ്ടാക്കുന്ന മറ്റ് ബാക്ടീരിയകളില്‍ നിന്ന് സംരക്ഷണം തരുകയും ചെയ്യും. എന്നാല്‍ ഈ മൈക്രോബയോം ഇല്ലാതിരുന്ന എലികളിലും സാല്‍മൊണെല്ലയെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടായിരുന്നില്ല എന്നാണ് കണ്ടെത്തിയത്.ഗട്ട് മൈക്രോബയോം (gut microbiome) എന്നൊരു സംഗതിയുണ്ട്. കുടലുകളില്‍ ബാക്ടീരിയ, ഫംഗി എന്നിങ്ങനെയുള്ള സൂക്ഷ്മാണുക്കള്‍ ചേര്‍ന്ന ഒന്നാണ് ഗട്ട് മൈക്രോബയോം. മനുഷ്യരിലും മൃഗങ്ങളിലുമെല്ലാം വന്‍കുടല്‍-ചെറുകുടല്‍ എന്നിവയില്‍ കാണപ്പെടുന്ന ഉപകാരികളായ സൂക്ഷ്മാണുക്കളാണ് ഇവ. ഇവയുടെ സാന്നിധ്യം ഇല്ലാതിരുന്നതാവാം എലികള്‍ക്ക് അസുഖം പിടിപെടാന്‍ കാരണമെന്ന നിഗമനത്തിലാണ് ഗവേഷകര്‍ എത്തിയത്. ഭക്ഷണം കുറയുമ്പോള്‍ നമ്മുടെ ശരീരത്തില്‍ ബാക്കിയുണ്ടാകുന്ന പോഷകങ്ങളാണ് മൈക്രോബയോമുകള്‍ ഉപയോഗപ്പെടുത്തുന്നത്. ഇത് ശരീരത്തില്‍ കടന്നുകൂടിയ രോഗാണുക്കള്‍ക്ക് നമ്മുടെ ശരീരത്തെ അക്രമിക്കാനുള്ള ഊര്‍ജം നല്‍കാതെ പ്രതിരോധിച്ച് നിര്‍ത്തും. ചുരുക്കിപറഞ്ഞാല്‍ നമ്മള്‍ ആഹാരം കഴിക്കാതെയിരിക്കുമ്പോള്‍ ശരീരത്തിലുള്ള ഊര്‍ജവും പോഷകങ്ങളും മൈക്രോബയോമുകള്‍ സ്വന്തമാക്കി മറ്റുള്ളവയ്ക്ക് കേറി ഇടപെടാനുള്ള അവസരം കൊടുക്കില്ല.കാനഡയിലെ ബ്രിട്ടീഷ് കൊളംമ്പിയ സര്‍വ്വകലാശാലയാണ് ഈ പരീക്ഷണങ്ങള്‍ നടത്തിയത്. മൈക്രോബയോമുകളുടെ സംയോജനത്തിലും ചില മാറ്റങ്ങള്‍ ഇതിലൂടെ കണ്ടെത്താനായി. എന്നാലും ഏത് ബാക്ടീരിയയാണ് പ്രത്യേകിച്ച് പ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്നത് എന്ന് തിരിച്ചറിയാനായിട്ടില്ലെന്നും സര്‍വ്വകലാശാലയിലെ ഗാസ്ട്രോഎന്‍ട്രോളജി വിഭാഗത്തിലെ പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ബ്രൂസ് വല്ലന്‍സ് പറഞ്ഞു. പക്ഷേ ആഹാരം കഴിക്കാതെയിരിക്കുമ്പോള്‍ പ്രവര്‍ത്തിക്കുന്ന ഈ മൈക്രോബയോമുകളാണ് രോഗങ്ങളില്‍ നിന്നും രോഗാണുക്കളില്‍ നിന്നും പ്രതിരോധം നല്‍കുന്നത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൈക്രോബയോമിലെ ഏത് പ്രത്യേക ബാക്ടീരിയയാണ് പ്രതിരോധ ശേഷി നല്‍കുന്നത് എന്ന് കണ്ടെത്തുകയാണ് ഗവേഷകരുടെ അടുത്ത ലക്ഷ്യം.ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും മറ്റും ഭാഗമായി നോക്കുന്ന ഉപവാസവും വ്രതവും പോലും ശരീരത്തിന് ഇടയ്ക്ക് ഒരു വിശ്രമം നല്‍കാന്‍ നല്ലതാണ്ഡയറ്റ് പ്ലാനുകള്‍ഇന്ന് ചെറുപ്പക്കാരായ യുവതികളും യുവാക്കളും മുതല്‍ വിവിധ പ്രായത്തിലുള്ളവര്‍ വരെ ഡയറ്റ് നോക്കി ആഹാരം കഴിക്കുന്നത് ഒരു ശീലമാക്കിയവരാണ്. കഴിക്കുന്ന ആഹാരത്തിന്റെ കാര്‍ബോഹൈഡ്രേറ്റ് വരെ അളന്ന് തൂക്കി കഴിക്കുന്നവരുമുണ്ട്. ഇതിന്റെയെല്ലാം ലക്ഷ്യം തടി കുറയ്ക്കല്‍ മാത്രമല്ല, പലതാണ്. നല്ല ആരോഗ്യത്തോടെയും അസുഖങ്ങളില്ലാതെയും ഇരിക്കാന്‍ ചെറിയ ഡയറ്റുകള്‍ ആണെങ്കില്‍ കൂടി കഴിയും. ഇത്തരത്തില്‍ ഡയറ്റ് ക്രമീകരിക്കാന്‍ സഹായിക്കുന്ന നിരവധി ആപ്പുകളും ഓണ്‍ലൈനില്‍ ലഭ്യമാണ്. അമിത വണ്ണം അല്ലെങ്കില്‍ പോളി സിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രം (PCOS) പോലുള്ള അസുഖങ്ങള്‍ പിടിപെടുന്നവരോട് ഡോക്ടര്‍മാര്‍ വ്യായാമത്തിനൊപ്പം നിര്‍ദ്ദേശിക്കുന്ന ഒന്നാണ് ഡയറ്റ് പ്ലാന്‍. ചില രോഗങ്ങള്‍ ഭേദമാകുന്നതിന് മരുന്ന് പോലെ തന്നെ പ്രധാനമാണ് ഡയറ്റും. രാവിലെ 10 മണിക്ക് മുന്‍പ് പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പെങ്കിലും ഉച്ചയാഹാരം, രാത്രി 7ന് മുന്‍പ് അത്താഴം എന്നിങ്ങനെയാണ് പണ്ട് മിക്ക വീടുകളിലും ശീലിച്ചു പോന്നിരുന്നത്. എപ്പോഴും രാത്രി കിടക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും ആഹാരം കഴിക്കണം എന്ന് പഴമക്കാര്‍ പറയുന്നതും ഇതോടൊപ്പം ആലോചിക്കേണ്ടതാണ്. രാത്രി 9 മണിക്ക് ശേഷം ആഹാരം കഴിക്കുന്നത് നമ്മുടെ ദഹനപ്രക്രിയയെ തന്നെ ബാധിക്കും. പണ്ടുകാലത്തുള്ളവര്‍ക്ക് ഇന്നത്തെ പോലെ ജീവിതശൈലീ രോഗങ്ങള്‍ നന്നേ കുറവായിരുന്നുവെന്നും ഓര്‍ക്കണം.ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും മറ്റും ഭാഗമായി നോക്കുന്ന ഉപവാസവും വ്രതവും പോലും ശരീരത്തിന് ഇടയ്ക്ക് ഒരു വിശ്രമം നല്‍കാന്‍ നല്ലതാണ്. നമ്മുടെ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പും മറ്റും ഇല്ലാതാക്കാന്‍ പല തരത്തിലുള്ള ഉപവാസങ്ങള്‍ക്കും കഴിയും. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം എന്നിങ്ങനെ എല്ലാ മത വിഭാഗക്കാര്‍ക്കും അവരുടെ ആചാരങ്ങളുടെ ഭാഗമായി നോമ്പും വ്രതവും ഉപവാസവുമെല്ലാം ഉണ്ട്. ആചാരത്തിനു വേണ്ടി ചിലത് ഉപേക്ഷിക്കുക എന്നതിനപ്പുറം നമ്മുടെ ശരീരത്തെ ഇടയ്ക്ക് ഒന്നു ശുദ്ധീകരിക്കാനും ആമാശയത്തിന് ഇടയ്ക്കെങ്കിലും ചെറുതായൊരു വിശ്രമം നല്‍കാനും ഇത് നല്ലതാണ്. ഇടയ്ക്ക് ഒന്നു റെസ്റ്റ് എടുത്തില്ലെങ്കില്‍ നമുക്കും ജോലി ചെയ്യാന്‍ മടുപ്പും ക്ഷീണവും തോന്നാറില്ലേ. അതുപോലെതന്നെയാണ് ശരീരത്തിന്റെ കാര്യത്തിലും. ഇനി ശരീരത്തിന് ഗുണം ചെയ്യുന്ന ചില ഡയറ്റ് പ്ലാനുകള്‍ പരിചയപ്പെടാം :ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് (Intermittent fasting): നമുക്ക് കഴിക്കാനുള്ള സമയം മിതപ്പെടുത്ത രീതിയാണ് ഇതില്‍. അതായത്, 16:8 എന്ന രീതിയില്‍ കഴിക്കുക. 16 മണിക്കൂര്‍ കഴിക്കാതെയിരിക്കുക, 8 മണിക്കൂര്‍ കഴിക്കാം. രാവിലത്തെ ആഹാരം ഒരു 10 മണിക്ക് നിങ്ങള്‍ കഴിച്ചെന്നിരിക്കട്ടെ. രാത്രി ആഹാരം വൈകിട്ട് 6 മണിക്ക് മുന്‍പ് കഴിക്കണം. എന്നുവച്ച് ഈ സമയത്തല്ലേ കഴിക്കാന്‍ പറ്റൂ എന്നാലോചിച്ച് വാരിവലിച്ചു കഴിക്കാനും പാടില്ല. ആരോഗ്യമുള്ള ആര്‍ക്കും ഇടയ്ക്ക് പരീക്ഷിക്കാവുന്നതാണിത്. കുറച്ച് നാള്‍ അടുപ്പിച്ച് ചെയ്യുന്നത് ഭാരം കുറയാനും ഉപകരിക്കും.സസ്യാഹാരം (Plant based diets): സസ്യാഹാരം മാത്രം കഴിക്കുക, വീഗന്‍ (മൃഗങ്ങളില്‍ നിന്നുള്ള ഒരു ഉത്പന്നങ്ങളും ഉപയോഗിക്കാതെയിരിക്കുക) ആകുക എന്നിവയെല്ലാമാണ് ഈ ഡയറ്റില്‍ പെടുന്ന ചില രീതികള്‍. പക്ഷേ സസ്യാഹാരം എന്നു പറഞ്ഞാലും vegetarian വിഭാഗത്തില്‍ ചില ഇളവുകളെല്ലാം വരുത്താറുണ്ട്. പക്ഷേ മാംസവും മത്സ്യവും ഉപേക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. പച്ചക്കറികള്‍, സാലഡുകള്‍ എന്നിവ കൂടുതലായി കഴിക്കുന്ന രീതിയാണ് ഇതില്‍. വീഗന്‍ സസ്യാഹാരം എന്നതിന് ഒരു പടി കൂടെ മുന്നിലാണ്. അതായത്, പാല്‍, നെയ്യ്, തേന്‍ തുടങ്ങി മൃഗങ്ങളില്‍ നിന്നും ലഭിക്കുന്ന ഒന്നും ഉപയോഗിക്കില്ല. ഈ ഡയറ്റില്‍ പ്രത്യേക നിയമങ്ങളില്ലെങ്കിലും ഇത് യഥാര്‍ഥത്തില്‍ ജീവിതരീതി തന്നെ മാറ്റുന്ന ഡയറ്റാണെന്ന് പറയാം.കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഡയറ്റ്- ഭാരം കുറയാന്‍ എളുപ്പത്തില്‍ സഹായിക്കുന്ന മറ്റൊരു ഡയറ്റാണ് ഇത്. കീറ്റോ ഡയറ്റ് (ketogenic - keto diet), അറ്റ്കിന്‍സ് ഡയറ്റ് (atkins diet), കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ കൊഴുപ്പ് അധികമുള്ള (LCHF diet) എന്നിവയാണ് ഇത്തരം ഡയറ്റ് പ്ലാനുകള്‍. ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുന്ന കീറ്റോ പോലുള്ള ഡയറ്റുകള്‍ കലോറി കുറച്ച് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്.പാലിയോ ഡയറ്റ് (The Paleo diet) - പുതിയ കാലത്തെ ജീവിതശൈലിയാണ് രോഗങ്ങള്‍ക്ക് കാരണം എന്ന് കരുതി പഴമക്കാര്‍ പിന്തുടര്‍ന്ന ആഹാരരീതിയെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്. പ്രൊസസ് ചെയ്ത് വരുന്ന ആഹാരങ്ങള്‍ ഉപേക്ഷിച്ച് പഴങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പ് കുറഞ്ഞ മാംസാഹാരം, നട്‌സ് തുടങ്ങിയവ ശീലിക്കാന്‍ പ്രേരിപ്പിക്കുന്നു. പഞ്ചസാരയുടെയും നെയ്യിന്റേയുമെല്ലാം അമിത ഉപയോഗവും മിതപ്പെടുത്തുന്നു ഇതില്‍.കൊഴുപ്പ് കുറച്ചുള്ള ഡയറ്റ് (Low-fat diets) - കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും കുറച്ചുള്ള ഡയറ്റാണ് ഇതില്‍. ഇത്തരം ഡയറ്റില്‍ മാംസാഹാരം കുറയ്ക്കാനും സസ്യങ്ങള്‍ കൂടുതല്‍ ഉപയോഗിക്കാനുമാണ് നിര്‍ദേശിക്കുന്നത്.വെയ്റ്റ് വാച്ചേര്‍സ് (WW-Weight Watchers) - പ്രത്യേകിച്ച് ഏതെങ്കിലും ആഹാരം ഉപേക്ഷിക്കാന്‍ നിര്‍ദ്ദേശിക്കാത്ത ഈ ഡയറ്റില്‍ നമുക്ക് ഓരോ ദിവസത്തേക്ക് ഓരോ പോയിന്റുകള്‍ തരും. അതിനനുസരിച്ചാണ് നമ്മുടെ ആഹാരരീതി ക്രമപ്പെടുത്തുന്നത്. അതായത്, ഓരോ ഭക്ഷണത്തിനും പാനീയത്തിനുമെല്ലാം അവയുടെ കലോറിയും കൊഴുപ്പുമെല്ലാം അനുസരിച്ച് ഒരു മൂല്യം നിശ്ചയിച്ചിട്ടുണ്ടാകും. അങ്ങനെ നമുക്ക് നിശ്ചയിച്ചിരിക്കുന്ന പോയിന്റിനെ അടിസ്ഥാനപ്പെടുത്തിയാണ് അതാത് ദിവസത്തെ ആഹാരം ക്രമപ്പെടുത്തി കഴിക്കേണ്ടത്.ഡാഷ് ഡയറ്റ് (The Dash diet) - Dietary Approaches to Stop Hypertension എന്നാണ് ഡാഷ് ഡയറ്റിന്റെ പൂര്‍ണരൂപം. അതായത്, അമിത രക്തസമ്മര്‍ദ്ദത്തെ തടയാനും ചികിത്സിക്കാനുമായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഡയറ്റാണ് ഇത്. ധാരാളം പഴങ്ങളും പച്ചക്കറികളും, കൊഴുപ്പ് കുറഞ്ഞ മാംസവും, ധാന്യങ്ങളും ഉള്‍പ്പെടുത്താവുന്ന ഇതില്‍ ഉപ്പ്, അധിക പഞ്ചസാര, ചുവന്ന മാംസം, കൊഴുപ്പ് ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കും. നേരത്തെ പറഞ്ഞതുപോലെ ഈ ഡയറ്റ് ശരീരഭാരം നിയന്ത്രിക്കുന്നതിനല്ല മറിച്ച് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്.
ഇത് കെട്ടുകഥയല്ല, ആവി പറക്കുന്ന നദി; 98 ഡിഗ്രി സെല്‍ഷ്യസില്‍ തിളയ്ക്കും
08-03-2022
ഇത് കെട്ടുകഥയല്ല, ആവി പറക്കുന്ന നദി; 98 ഡിഗ്രി സെല്‍ഷ്യസില്‍ തിളയ്ക്കും
98 ഡിഗ്രി സെല്‍ഷ്യസില്‍ തിളയ്ക്കുന്ന ആമസോണിലെ 'ബോയിലിംഗ് റിവര്‍' നദി കെട്ടുകഥയല്ലപെറുവിലെ ലിമ സ്വദേശിയായ ആന്തെരസ് റുസ്സോ വളരെ കുഞ്ഞായിരിക്കുമ്പോള്‍ മുത്തച്ഛന്‍ അവന് ഒരു കഥ പറഞ്ഞുകൊടുത്തു. പെറുവിലെ സ്പാനിഷ് അധിനിവേശത്തിന്റെ കഥ. ഇന്‍ക സാമ്രാജ്യത്തിന്റെ അധിപനായ അതഹല്‍പ്പയെ പിസാരോയും അദ്ദേഹത്തിന് കീഴിലുള്ള സ്പാനിയാര്‍ഡുകളും (സ്‌പെയിന്‍ വംശജര്‍) പിടിച്ചുകെട്ടി വധിച്ചു. ഇന്‍ക സാമ്രാജ്യത്തിന്റെ സ്വര്‍ണ്ണവും സമ്പത്തും കവര്‍ന്ന് അവര്‍ ധനികരായി. ആ കഥ സ്‌പെയിനില്‍ പാട്ടായി. സ്വര്‍ണ്ണത്തോടും അധികാരത്തോടും ആര്‍ത്തി പൂണ്ട് കൂടുതല്‍ സ്പാനിയാര്‍ഡുകള്‍ പെറുവിലെത്തി. ഇനിയെവിടെയാണ് കൂടുതല്‍ സ്വര്‍ണ്ണമുള്ളതെന്ന് അവര്‍ ഇന്‍ക വംശജരോട് ചോദിച്ചു. അവര്‍ ആമസോണ്‍ കാട്ടിലേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു. 'അവിടേക്ക് പോകൂ, നിങ്ങള്‍ക്ക് ആവശ്യമുള്ളത്ര സ്വര്‍ണ്ണം അവിടെയുണ്ട്. എന്തിന്, പയ്തീതി എന്ന പേരുള്ള സ്വര്‍ണ്ണത്തില്‍ പണിത ഒരു നഗരം തന്നെ അവിടെയുണ്ട്.' അതുകേട്ട സ്പാനിയാര്‍ഡുകള്‍ സ്വര്‍ണ്ണം തേടി ആമസോണ്‍ കാട് കയറി. പക്ഷേ അവരില്‍ ചിലര്‍ മാത്രമാണ് കാടിറങ്ങിയത്. ജീവനും കൊണ്ട് തിരിച്ചോടിയ അവര്‍ക്ക് പറയാന്‍ പല കഥകളും ഉണ്ടായിരുന്നു. അതി ശക്തരായ ഷാമന്‍സ് എന്ന ഗോത്രവിഭാത്തെ പറ്റി, വിഷം പുരട്ടിയ അമ്പുകള്‍ ഉള്ള പോരാളികളെ പറ്റി, സൂര്യപ്രകാശത്തെ മറയ്ക്കുന്ന കൂറ്റന്‍ മരങ്ങളെ പറ്റി, പക്ഷികളെ തിന്നുന്ന എട്ടുകാലികളെ പറ്റി, മനുഷ്യരെ വിഴുങ്ങുന്ന പാമ്പുകളെ പറ്റി, തിളച്ചുമറിയുന്ന ഒരു നദിയെ പറ്റി....വളര്‍ന്ന് വലുതായി ഒരു ജിയോഫിസിസ്റ്റായി മാറിയ റൂസ്സോ ടെഡ് വേദിയില്‍ തന്റെ ഈ കഥ പറയുമ്പോള്‍ മുത്തച്ഛന്‍ അന്ന് പറഞ്ഞ കഥയിലെ തിളയ്ക്കുന്ന ആ നദിയെ(ബോയിലിംഗ് റിവര്‍) കുറിച്ചുള്ള തന്റെ കണ്ടെത്തലുകള്‍ ലോകത്തോട് വിളിച്ചുപറയാനുള്ള വെമ്പല്‍ ആ വാക്കുകളില്‍ ഉണ്ടായിരുന്നു. അന്ന് കേട്ട കഥ മനസ്സില്‍ കൊണ്ട് നടന്ന റൂസ്സോ വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പിഎച്ച്ഡി പഠനകാലത്ത് ആ ഓര്‍മ്മകള്‍ വീണ്ടും പൊടി തട്ടിയെടുത്തു. പെറുവിലെ ജിയോതെര്‍മല്‍ എനര്‍ജി സാധ്യതകളെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പഠനം. തിളച്ചുമറിയുന്ന നദിയുടെ ചിത്രം അദ്ദേഹത്തിന്റെ മനസ്സിലേക്ക് ഒഴുകിയെത്തി. ശരിക്കും അങ്ങനെയൊരു നദി ലോകത്തുണ്ടോേ? അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരോടും സര്‍ക്കാരിനോടും എണ്ണ, വാതക കമ്പനികളോടുമെല്ലാം ആ ചോദ്യം ചോദിച്ചു. ഇല്ലെന്നായിരുന്നു ഉത്തരം. ചൂട് വെള്ളം ഒഴുകുന്ന നദികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്. പക്ഷേ അവയെല്ലാം അഗ്നിപര്‍വ്വതങ്ങള്‍ക്ക് സമീപമുള്ളവ ആയിരിക്കും.മുത്തച്ഛനും ആന്റിയും പറഞ്ഞുകേട്ടറിഞ്ഞ തിളച്ച് കൊണ്ടിരിക്കുന്ന നദി കാണാന്‍ റൂസ്സോ ആമസോണിലേക്ക് പുറപ്പെട്ടു. പെറുവിന്റെ ഭാഗമായ ആമസോണ്‍ കാടുകളിലാണ് (സെന്‍ട്രല്‍ പെറുവിയന്‍ ആമസോണ്‍) ഈ നദിയുള്ളത്ശക്തമായ ഒരു താപ സ്രോതസ്സ് ഉണ്ടെങ്കിലേ ഒരു നദിയിലെ ജലം ചൂടാകുകയുള്ളു. പക്ഷേ, ആമസോണില്‍ അഗ്നിപര്‍വ്വതങ്ങള്‍ ഇല്ല, പ്രത്യേകിച്ച് പെറുവില്‍. അതിനാല്‍ തന്നെ അവിടെ ഒരു തിളച്ച് കൊണ്ടിരിക്കുന്ന നദി ഉണ്ടാകാനുള്ള യാതൊരു സാധ്യതയും ഇല്ല. ഒരിക്കല്‍ ഒന്നിച്ചുള്ള അത്താഴ വേളയില്‍ റൂസ്സോ തന്റെ ഈ കണ്ടെത്തല്‍ കുടുംബവുമായി പങ്കുവെച്ചു. പക്ഷേ അദ്ദേഹത്തിന്റെ ആന്റി ഇടയ്ക്ക് കയറി പറഞ്ഞു, 'അല്ല റൂസ്സോ, അങ്ങനെയൊരു നദി ഉണ്ട്, ഞാന്‍ അവിടെ പോയിട്ടുണ്ട്.' അത് ശരിയാണെന്ന് ആന്റിയുടെ ഭര്‍ത്താവും പറഞ്ഞു. അന്നാണ് ആന്തെരസ്സ് റൂസ്സോയും ബോയിലിംഗ് റിവറും തമ്മിലുള്ള ആത്മബന്ധം ആരംഭിക്കുന്നത്. പിന്നീട് ആമസോണിലെ തിളയ്ക്കുന്ന നദി വെറും കെട്ടുകഥയല്ലെന്ന് അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു.ആവി പറക്കുന്ന നദി മുത്തച്ഛനും ആന്റിയും പറഞ്ഞുകേട്ടറിഞ്ഞ തിളച്ച് കൊണ്ടിരിക്കുന്ന നദി കാണാന്‍ റൂസ്സോ ആമസോണിലേക്ക് പുറപ്പെട്ടു. പെറുവിന്റെ ഭാഗമായ ആമസോണ്‍ കാടുകളിലാണ് (സെന്‍ട്രല്‍ പെറുവിയന്‍ ആമസോണ്‍) ഈ നദിയുള്ളത്. നദിക്കടുത്തേക്ക് എത്തുന്തോറും തിരമാലകള്‍ തീരത്ത് വന്നടിക്കുന്നത് പോലെയുള്ള ശബ്ദം കേട്ടതായി റൂസ്സോ പറയുന്നു. പിന്നെ പിന്നെ മരങ്ങള്‍ക്കിടയിലൂടെ ആവി പൊങ്ങുന്നത് കണ്ടുതുടങ്ങി. ഒടുവില്‍ അദ്ദേഹം കണ്ടു, വെള്ളം തിളക്കുമ്പോള്‍ ഉയരുന്ന ആവി പോലെ അന്തരീക്ഷമാകെ നീരാവി നിറച്ച് മുത്തച്ഛന്റെ കഥകളിലൂടെ താന്‍ ആദ്യമായി അറിഞ്ഞ ആ നദിയെ. കണ്ട മാത്രയില്‍ തന്നെ റൂസ്സോ നദിയിലെ വെള്ളത്തിന്റെ താപനില പരിശോധിച്ചു - 86 ഡിഗ്രി സെല്‍ഷ്യസ്. വെള്ളം തിളക്കുന്നത് 100 ഡിഗ്രി സെല്‍ഷ്യസില്‍ ആണെങ്കിലും അതിനോട് വളരെ അടുത്ത് നില്‍ക്കുന്ന താപനില. അറബ് വ്‌ളോഗറായ നാസ് ഡെയ്‌ലി ഈ നദിയില്‍ പോയി വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. നദിതീരത്ത് നില്‍ക്കുമ്പോള്‍ പോലും ചൂട് കാരണം തലകറങ്ങി വീഴാമെന്നാണ് അദ്ദേഹം പറയുന്നത്അമസോണ്‍ നദിയുടെ കൈവഴിയായ  പചിത്തീ നദിയിലൂടെ തോണിയിലൂടെ സഞ്ചരിച്ച് വേണം ചൂടുവെള്ളം ഒഴുകുന്ന നദിയിലേക്ക് എത്താന്‍. ഇരുനദികളും ഒന്നു ചേരുന്ന സംഗമസ്ഥലത്ത് എത്തുന്നതിന് മുമ്പ് വരെ നദീജലത്തിന് നല്ല തണുപ്പാണ്. എന്നാല്‍ ഒരു പ്രത്യേകമേഖല പിന്നിട്ടാല്‍ നദീജലത്തിന് ചൂടേറുകയായി. അവിടം മുതലാണ് ബോയിലിംഗ് റിവര്‍ തുടങ്ങുന്നത്. ഈ നദിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 27 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും ഉയര്‍ന്ന താപനില 94 ഡിഗ്രി സെല്‍ഷ്യസുമാണ്. നദിയിലേക്ക് ചൂട്‌വെള്ളം ചീറ്റുന്ന നിരവധി നീരുറവകളും(hot springs) ഇവിടെ ഉണ്ട്. ഏതാണ്ട് 9 കിലോമീറ്ററാണ് ഈ നദിയുടെ നീളം. അതില്‍ 6.24 കിലോമീറ്ററാണ് നദി തിളച്ച വെള്ളത്തിന്റെ ചൂടില്‍ ഒഴുകുന്നത്. വേനല്‍ക്കാലത്ത് അതില്‍ വീഴുന്ന മനുഷ്യരുടെ ജീവനെടുക്കാനുള്ളത്ര താപനില ആ നദിക്ക് ഉണ്ടാകും. തവളകളും പാമ്പുകളും അടക്കം ചെറുജീവികള്‍ ഈ നദിയില്‍ വീണ് ജീവനോടെ വെന്ത് മരിക്കുന്നത് സ്ഥിരമാണ്. നദിയിലെ മിക്കയിടങ്ങളിലും വെള്ളത്തില്‍ കൈ തൊട്ടാല്‍ ഫസ്റ്റ് ഡിഗ്രി പൊള്ളലെങ്കിലും ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്. അറബ് വ്‌ളോഗറായ നാസ് ഡെയ്‌ലി ഈ നദിയില്‍ പോയി വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. നദിതീരത്ത് നില്‍ക്കുമ്പോള്‍ പോലും ചൂട് കാരണം തലകറങ്ങി വീഴാമെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല അദ്ദേഹത്തിന്റെ സുഹൃത്ത് നദിയില്‍ നിന്നും ഒരു ഗ്ലാസ് വെള്ളമെടുത്ത് ടീ ബാഗ് ഇട്ട് ചൂട് ചായ മൊത്തിക്കുടിക്കുന്നതും മുട്ട നദിക്കുള്ളിലിട്ട് പുഴുങ്ങി എടുക്കുന്നതുമെല്ലാം ആ വീഡിയോയില്‍ കാണാം. ചിലയിടങ്ങളില്‍ നദി തിളച്ച് പൊങ്ങുന്നതും വീഡിയോയില്‍ നമുക്ക് കാണാനാകും.ഗോത്രവര്‍ഗ്ഗക്കാരുടെ പുണ്യനദിഗോത്രവിഭാഗക്കാര്‍ മാത്രമാണ് ഈ നദിക്ക് സമീപത്തായി ജീവിക്കുന്നത്.പ്രധാനമായും ഷാമന്‍ എന്ന ഗോത്രവിഭാഗമാണ് ഈ നദിയെ സംരക്ഷിച്ച് പോരുന്നത്. അവരെ സംബന്ധിച്ച് ബോയിലിംഗ് റിവര്‍ എന്ന ഈ അത്ഭുത നദി അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ദൈവികമായാണ് അവര്‍ നദിയെ കരുതിപ്പോരുന്നത്. യാകുമാമ എന്ന ജലദൈവമാണ് തണുത്ത വെള്ളത്തെ ചൂട് വെള്ളമാക്കി മാറ്റുന്നതെന്ന് അവര്‍ വിശ്വസിക്കുന്നു. യാകു എന്നാല്‍ ജലമെന്നാണ് അര്‍ത്ഥം.ഷനായി ടിംപിഷ്‌ക എന്നാണ് ഈ നദി പ്രാദേശികമായി അറിയപ്പെടുന്നത്. സൂര്യന്റെ ചൂടിനാല്‍ തിളയ്ക്കുന്നത് എന്നാണ് ഇതിനര്‍ത്ഥംഅവര്‍ ഈ നദിയിലെ ജലം കുടിക്കുകയും അതുപയോഗിച്ച് ഭക്ഷണം പാകം ചെയ്യുകയും മരുന്നുകള്‍ ഉണ്ടാക്കുകയും നദിയില്‍ നിന്ന് ഉയരുന്ന ആവി കൊള്ളുകയും ചെയ്യുന്നു. ഷനായി ടിംപിഷ്‌ക അഥവാ സൂര്യന്റെ ചൂടിനാല്‍ തിളയ്ക്കുന്നത്ഷനായി ടിംപിഷ്‌ക എന്നാണ് ഈ നദി പ്രാദേശികമായി അറിയപ്പെടുന്നത്. സൂര്യന്റെ ചൂടിനാല്‍ തിളയ്ക്കുന്നത് എന്നാണ് ഇതിനര്‍ത്ഥം. എന്തുകൊണ്ടാണ് ഈ നദിയിലെ വെള്ളം തിളയ്ക്കുന്നത്. അതിന് പിന്നിലെ ശാസ്ത്രീയ കാരണം എന്താണ്? 2011ലാണ് ആന്തെരസ്സ് റൂസ്സോ ഷനായി ടിംപിഷ്‌കയെ കുറിച്ചുള്ള ഗവേഷണം ആരംഭിക്കുന്നത്. അതുവരെ പുറംലോകത്തിന് ഈ നദിയെ കുറിച്ചുള്ള അറിവുകള്‍ പരിമിതമായിരുന്നു. പെറുവിലുള്ളവര്‍ തന്നെ ഈ നദിയെ ഒരു ഐതിഹ്യമായാണ് കരുതിയിരുന്നത്. ആദ്യം ഈ നദി കണ്ടപ്പോള്‍ ശരിക്കും ഇതൊരു പ്രകൃതി പ്രതിഭാസമാണോ എന്ന സംശയം റൂസ്സോയ്ക്കും ഉണ്ടായിരുന്നു. അതിനുള്ള ഒരു കാരണം സാധാരണയായി അഗ്നിപര്‍വ്വതങ്ങളോട് ചേര്‍ന്നുള്ള നദികളില്‍ ഇതുപോലെ ചൂടുവെള്ളം ഒഴുകാറുണ്ട്. എന്നാല്‍ ഈ നദിക്ക് ഏറ്റവും അടുത്തുള്ള അഗ്നിപര്‍വ്വതം കുറഞ്ഞത് 700 കിലോമീറ്റര്‍ അകലെയാണ്. പിന്നെയുള്ള ഒരു സാധ്യത ജിയോതെര്‍മല്‍ താപനമാണ്. പക്ഷേ അതിന് വളരെ വലിയ താപസ്രോതസ്സും വന്‍തോതില്‍ ജലവും ചൂട് വെള്ളത്തെ ഭൂമിക്ക് പുറത്തേക്ക് എത്തിക്കുന്നതിനുള്ള പ്ല പ്ലംബിങ് സംവിധാനവും ആവശ്യമാണ്. അവിടെ അധിവസിക്കുന്ന ഗോത്രവര്‍ഗ്ഗക്കാരുടെ പിന്തുണയോടെ ഷനായി ടിംപിഷ്‌കയില്‍ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്താന്‍ റൂസ്സോ തീരുമാനിച്ചു. നദിയില്‍ നിന്ന് സാംപിളുകള്‍ ശേഖരിക്കുന്നതിനും താപനില പരിശോധിക്കുന്നതിനുമായി ഓരോ വര്‍ഷവും അദ്ദേഹം ആമസോണ്‍ കാട്ടിലെത്തി. ഫീല്‍ഡ് വര്‍ക്കുകള്‍ വളരെ അപകടം നിറഞ്ഞതും സാഹസവുമായിരുന്നുവെന്ന് ടെഡ് ടോക്കില്‍ റൂസ്സോ പറയുന്നുണ്ട്. ഒരിക്കല്‍ കനത്ത മഴയില്‍ 80 ഡിഗ്രി താപനിലയില്‍ ഒഴുകുന്ന നദിയില്‍ ഒരു ചെറിയ കല്ലില്‍ മണിക്കൂറുകളോളം നിന്നതായി അദ്ദേഹം പറയുന്നുണ്ട്. ഒടുവില്‍ വര്‍ഷങ്ങള്‍ നീണ്ട  ജിയോഫിസിക്കല്‍, ജിയോകെമിക്കല്‍ പരീക്ഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും റൂസ്സോ ചില നിഗമനങ്ങളില്‍ എത്തി.ബോയിലിംഗ് റിവര്‍ കെട്ടുകഥയല്ലതിളച്ച്മറിയുന്ന ജലമുള്ള ആമസോണ്‍ നദി വെറുമൊരു കെട്ടുകഥയല്ല എന്ന കണ്ടെത്തലായിരുന്നു ആദ്യം റൂസ്സോ ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചത്. അഗ്നിപര്‍വ്വതത്തിന് അടുത്തല്ലാതിരുന്നിട്ടും എന്തുകൊണ്ടാണ് ആ നദിയിലെ ജലം ഇത്ര വലിയ താപനില കൈവരിക്കുന്നതെന്ന് ലോകത്തിന് മുമ്പില്‍ വിശദീകരിക്കുകയായിരുന്നു പിന്നീട് അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്ന കടമ്പ. ചൂട് നീരുറവ (Fault-fed hot springs) ആണ് നദിയിലെ തിളയ്ക്കുന്ന ജലത്തിനുള്ള കാരണമായി റൂസ്സോ ചൂണ്ടിക്കാട്ടുന്നത്. നമ്മുടെ ശരീരത്തിനുള്ളിലെ രക്തക്കുഴലുകളിലൂടെ ചുടുരക്തം ഒഴുകുന്നത് പോലെ ഭൂമിക്കുള്ളിലെ വിടവുകളിലൂടെയും ചൂട് വെള്ളം ഒഴുകുന്നുണ്ട്. ഇവ ഭൗമോപരിതലത്തിനടുത്താകുമ്പോള്‍ ജിയോതെര്‍മല്‍ പ്രതിഭാസങ്ങള്‍ പ്രകടമാകുന്നു. ഫ്യൂമറോളുകള്‍ (വാതകവും ആവിയും പുറത്തേക്ക് വിടുന്ന ഭൂമിക്കുള്ളിലെ ദ്വാരങ്ങള്‍) , ചൂട് നീരുറവ, ഷനായി ടിംപിഷ്‌കയെ പോലുള്ള തിളയ്ക്കുന്ന നദികള്‍ എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്.വലിയൊരു ഹൈഡ്രോതെര്‍മല്‍ സിസ്റ്റമാണ് ഈ നദിക്ക് പിന്നിലുള്ളതെന്ന് റൂസ്സോ പറയുന്നു. ഭൂമിക്കുള്ളിലേക്ക് പോകുന്തോറും ചൂട് കൂടിവരുന്നു. ജിയോതെര്‍മല്‍ ഗ്രേഡിയന്റ് എന്നാണ് ഇതിനെ വിളിക്കുന്നത്. വളരെ ദൂരെ നിന്നും വരുന്ന വെള്ളം ഭൂമിക്കുള്ളിലൂടെ ഏറെ ദൂരം ഒഴുകി പിന്നീട് ഏതെങ്കിലും വിടവിലൂടെയും ഗര്‍ത്തത്തിലൂടെയും ഭൗമോപരിതലത്തിലേക്ക് എത്തി ബോയിലിംഗ് റിവറായി മാറുന്നതാകാം. ഭൂമിക്കുള്ളിലൂടെ സഞ്ചരിക്കുന്ന സമയമത്രയും ഭൂമിക്കുള്ളിലെ കൊടുംചൂടിനാല്‍ ജലം ഉയര്‍ന്ന താപനില കൈവരിക്കുന്നു. പിന്നീട് അവിടുത്തെ ഗോത്രവിഭാഗക്കാര്‍ ദൈവികമെന്ന് കരുതുന്ന, തണുത്ത വെള്ളം, ചൂട് വെള്ളമായി മാറുന്ന ആ പോയിന്റില്‍ ചൂട് നിരുറവയിലൂടെ ഭൂമിക്കുള്ളില്‍ നിന്നും തിളച്ച വെള്ളം പുറത്തേക്ക് വരുന്നു.മിക്ക ഇടങ്ങളിലും ഇരട്ടലൈന്‍ റോഡിന്റെ വീതിയാണ് ഈ നദിക്കുള്ളത്. വലിയ തെര്‍മല്‍ പൂളുകള്‍ (ചൂട് വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങള്‍), ആറ് മീറ്റര്‍ ഉയരമുള്ള വാട്ടര്‍ഫാള്‍ എന്നിവയൊക്കെയും ആറര കിലോമീറ്ററിനടുത്ത് നീളമുള്ള ഈ നദിയിലുണ്ട്. തുടക്കത്തില്‍ തണുത്ത ജലം വഹിച്ച് ഒഴുകുന്ന നദി ഇടയ്ക്ക് വെച്ച് ചൂടാകുന്നു. പിന്നീട് വീണ്ടും തണുക്കുന്നു, ശേഷം വീണ്ടും ചൂടാകുന്നു. ഒടുവില്‍ തണുത്ത ജലം ഒഴുകുന്ന നദിയിലേക്ക് ചേരുന്നു. ചിലയിടങ്ങളില്‍ നമ്മള്‍ എന്നും കുടിക്കുന്ന കാപ്പിയുടെ ചൂടും ചിലയിടങ്ങളില്‍ അതിനേക്കാള്‍ ചൂടും മറ്റ് ചിലയിടങ്ങളില്‍ അത്യുഗ്രന്‍ ചൂടുമാണ് നദിക്കുള്ളത്. ഇത്ര വലിയ താപനിലയിലും ഈ നദിയില്‍ ജീവിക്കുന്ന അപൂര്‍വ്വ ജീവജാലങ്ങളെയും റൂസ്സോയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് കണ്ടെത്തിയിട്ടുണ്ട്.എന്താണ് ജിയോതെര്‍മല്‍ താപനംക്രസ്റ്റ്, മാന്റില്‍, കോര്‍ എന്നിങ്ങനെ മൂന്ന് പാളികളായാണ് ഭൂമിയുടെ ആന്തരിക ഘടന. അതില്‍ കോര്‍ ദ്രവാവസ്ഥയിലാണ് കാണപ്പെടുന്നത്. ഏറ്റവും കുറഞ്ഞത് ശരാശരി 6500 ഡിഗ്രി സെല്‍ഷ്യസ് താപനിലയെങ്കിലും ഇവിടെ ഉണ്ടാകുമെന്നാണ് കോയമ്പത്തൂര്‍ നിര്‍മ്മല കോളെജിലെ ഭൗമശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ശ്രീലക്ഷ്മി എം പറയുന്നത്. തത്ഫലമായി ഭൗമോപരിതലത്തില്‍ നിന്ന് ഉള്ളിലേക്ക് പോകുന്തോറും താപമായും മര്‍ദ്ദമായും പല രീതിയിലുള്ള ജിയോതെര്‍മല്‍ പ്രതിഭാസങ്ങള്‍ കണ്ടുവരുന്നു. മാത്രമല്ല ഭൂമിക്കുള്ളിലെ അണുവികിരണ ശേഷിയുള്ള മൂലകങ്ങള്‍ അടക്കം വിവിധതരം രാസ വസ്തുക്കളില്‍ നിന്നും ചൂട് പുറത്തേക്ക് വമിക്കുന്നു. ഇങ്ങനെ പലതരത്തില്‍ ഭൂമിക്കുള്ളില്‍ നിന്ന് താപോര്‍ജ്ജം പുറത്തുവരുന്നുണ്ട്. ഇത്തരത്തില്‍ ചൂടായും ചൂട് നീരുറവകളായുമെല്ലാം ഭൂമിക്കുള്ളില്‍ നിന്ന് താപോര്‍ജ്ജം പുറത്തേക്ക് വരുന്നതിനെയാണ് ജിയോതെര്‍മല്‍ എനര്‍ജി അല്ലെങ്കില്‍ ജിയോതെര്‍മല്‍ താപനം എന്ന് വിളിക്കുന്നത്.ജിയോതെര്‍മ്മല്‍ ഊര്‍ജ്ജമെന്നത് മികച്ച പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് കൂടിയാണെന്ന് ശ്രീലക്ഷ്മി പറയുന്നു. വൈദ്യുതോല്‍പ്പാദനത്തിന് അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ പല രീതിയില്‍ അതിനെ ഉപയോഗപ്പെടുത്തുന്നുണ്ട്.ബോയിലിംഗ് റിവര്‍ എന്തുകൊണ്ട് സംരക്ഷിക്കപ്പെടണംലോകമെമ്പാടുമുള്ള അഗ്നിപര്‍വ്വതങ്ങള്‍ക്ക് അടുത്തുള്ള നദികളിലും ബോയിലിംഗ് റിവറിലെ താപനിലയ്ക്ക് സമാന താപനിലയിലുള്ള ജലം ഒഴുകുന്നുണ്ട്. അതേസമയം ഒരു അഗ്നിപര്‍വ്വതത്തിന്റെ സ്വാധീനത്താല്‍ അല്ലാതെ ഇത്രയധികം ഉയര്‍ന്ന താപനിലയിലുള്ള ജലം ഒഴുകുന്ന ഒരു നദി തികച്ചും അപൂര്‍വ്വവും അതുല്യവുമാണ്. ഈ നദി സ്ഥിതി ചെയ്യുന്ന മേഖലയില്‍ വലിയ രീതിയിലുള്ള വനനശീകരണമാണ് നടക്കുന്നത്. മാത്രമല്ല വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായും നദി വലിയ രീതിയിലുള്ള ഭീഷണി നേരിടുന്നുണ്ട്. അസാധാരണമാം വിധത്തിലുള്ള വലിയൊരു ജിയോതെര്‍മല്‍ പ്രതിഭാസം തന്നെയായിരിക്കും അതിലെ ജലത്തെ ചൂട് പിടിപ്പിക്കുന്നതെന്ന് കരുതാമെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും ഇനിയും ആവശ്യമാണെന്ന് ആന്തെരസ്സ് റൂസ്സോ പറയുന്നു. അവിടുത്തെ ഗോത്രവിഭാഗങ്ങളുമായി ചേര്‍ന്ന് നദീസംരക്ഷണത്തിനായി വലിയ രീതിയിലുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം തുടക്കമിട്ടിട്ടുണ്ട്. അമേരിക്ക ആസ്ഥാനമായ ബോയിലിംഗ് റിവര്‍ പ്രോജക്ട് ഈ നദിയുടെ സംരക്ഷണം മാത്രം ലക്ഷ്യമിട്ടുള്ള ലാഭേതര പ്രോജക്ടാണ്. നദി സ്ഥിതി ചെയ്യുന്ന മേഖല സംരക്ഷിച്ച് പെറുവിയന്‍ ദേശീയ സ്മാരകമാക്കി പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഈ പ്രോജക്ടിലൂടെ ലക്ഷ്യമിടുന്നത്.
ഭൂമിയില്‍ ആദ്യ ജീവന്‍ എങ്ങനെ ഉണ്ടായി, ഡാര്‍വിന്‍ അതും പറഞ്ഞിരുന്നു
03-03-2022
ഭൂമിയില്‍ ആദ്യ ജീവന്‍ എങ്ങനെ ഉണ്ടായി, ഡാര്‍വിന്‍ അതും പറഞ്ഞിരുന്നു
സുഹൃത്തിന് അയച്ച ചില കത്തുകളില്‍ എങ്ങനെ ആയിരിക്കും ഭൂമിയില്‍ ആദ്യമായി ജീവന്‍ രൂപപ്പെട്ടിരിക്കുകയെന്ന് ചാള്‍സ് ഡാര്‍വിന്‍ ധൃതിയില്‍ പറഞ്ഞുപോകുന്നുണ്ട്. ഡാര്‍വിന്റെ ആ നിരീക്ഷണങ്ങള്‍ ശരിയായിരിക്കാം എന്നാണ് കരുതപ്പെടുന്നത്ചില യാത്രകള്‍ ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കും. പക്ഷേ ഒരാളുടെ യാത്ര കൊണ്ട് ലോകത്തിന്റെ മുഴുവന്‍ കാഴ്ചപ്പാട് മാറിമറിയുക എന്നത് ചരിത്രത്തിലെ വളരെ അപൂര്‍വ്വം സംഭവങ്ങളില്‍ ഒന്നായിരിക്കും. അങ്ങനെ ലോകത്തെ മുഴുവന്‍ ഞെട്ടിച്ച ഒരു യാത്ര ചരിത്രത്തില്‍ സുവര്‍ണ്ണലിപികളില്‍ എഴുതപ്പെട്ടിട്ടുണ്ട്. ഇന്നും ആ യാത്രയോളം മികച്ച മറ്റൊരു യാത്ര ലോകത്ത് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ഏതായിരുന്നു ആ യാത്ര, ആരായിരുന്നു ആ യാത്രികന്‍, എന്തായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കിട്ടിയില്ലെങ്കിലും എച്ച്എംഎസ് ബീഗിള്‍ എന്ന യാത്രാവാഹിനിയുടെ പേര് ഒന്ന് മാത്രം മതി ആ മൂന്ന് ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍.പരിണാമ സിദ്ധാന്തത്തിന്റെ പിതാവ് ചാള്‍സ് ഡാര്‍വിനെ ലോകമറിഞ്ഞത് അഞ്ച് വര്‍ഷം നീണ്ടുനിന്ന യാത്രയില്‍ അദ്ദേഹം കണ്ടെത്തിയ കാര്യങ്ങളിലൂടെയാണ്. മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഒരു പൊതു പൂര്‍വ്വികന്‍ (common ancestor) ഉണ്ടെന്ന ഡാര്‍വിന്റെ കണ്ടെത്തല്‍ മതവിശ്വാസികളായ അന്നത്തെ വിക്ടോറിയന്‍ സമൂഹത്തെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. പക്ഷേ വിദ്യാഭ്യാസ സമ്പന്നരായ ശാസ്ത്രസമൂഹം അദ്ദേഹത്തിന്റെ മതാധിഷ്ഠിതമല്ലാത്ത ജീവശാസ്ത്രസിദ്ധാന്തങ്ങളെ ഏറ്റെടുത്തു. എഴുപത്തിമൂന്നാം വയസ്സില്‍ ഡാര്‍വിന്‍ മരിക്കുമ്പോള്‍ ശാസ്ത്രം, സാഹിത്യം, രാഷ്ട്രീയം തുടങ്ങി സമസ്ത മേഖലകളിലും അദ്ദേഹത്തിന്റെ പരിണാമ സിദ്ധാന്തം വലിയ ഓളങ്ങള്‍ സൃഷ്ടിച്ചിരുന്നു.ഡോക്ടറാകാന്‍ പോയി ശസ്ത്രക്രിയ കണ്ട് ഭയന്നു1809 ഫെബ്രുവരി 12ന് ഇംഗ്ലണ്ടിലെ ഷ്രൂസ്‌ബെറിയിലാണ് ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്‍ ജനിക്കുന്നത്. പിതാവ് റോബര്‍ട്ട് വാറിംഗ് ഡാര്‍വിന്‍ ഡോക്ടറായിരുന്നു. എട്ടാം വയസ്സില്‍ ഡാര്‍വിന് തന്റെ മാതാവിനെ നഷ്ടമായി. പിന്നീട് മൂന്ന് സഹോദരിമാര്‍ ചേര്‍ന്നാണ് ഡാര്‍വിനെ വളര്‍ത്തിയത്. ചെറുപ്രായത്തിലേ പ്രകൃതി നിരീക്ഷണത്തില്‍ തല്‍പ്പരനായിരുന്നു ഡാര്‍വിന്‍. ഒഴിവുസമയങ്ങളില്‍ പ്രകൃതിയെ കുറിച്ചുള്ള പുസ്തകങ്ങള്‍ വായിക്കുകയും വീടിന് ചുറ്റുമുള്ള മരക്കൂട്ടങ്ങള്‍ക്കിടയില്‍ നടക്കുകയും സസ്യങ്ങളെയും പ്രാണികളെയും ശേഖരിക്കുകയുമെല്ലാം അദ്ദേഹത്തിന്റെ ഹോബിയായിരുന്നു.തിയോളജിയില്‍ ബിരുദമെടുത്തെങ്കിലും ഡാര്‍വിന്‍ വൈദികനാകാന്‍ പോയില്ലമകനെ ഡോക്ടറായി കാണാനായിരുന്നു പിതാവ് റോബര്‍ട്ട് വാറിംഗ് ആഗ്രഹിച്ചിരുന്നത്. അങ്ങനെ 1825ല്‍ പതിനാറാം വയസില്‍ ഡാര്‍വിന്‍ വൈദ്യപഠനത്തിനായി സ്‌കോട്ട്‌ലന്‍ഡിലെ ഈഡന്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ എത്തി. അക്കാലത്ത് ശസ്ത്രക്രിയകളില്‍ അനസ്‌തേഷ്യയോ ആന്റിസെപ്റ്റിക്കുകളോ ഉപയോഗിച്ചിരുന്നില്ല. പഠനത്തിന്റെ ഭാഗമായി ശസ്ത്രക്രിയ നേരില്‍ കണ്ട ഡാര്‍വിന് വൈദ്യപഠനത്തില്‍ നിന്നും പിന്തിരിയേണ്ടി വന്നു. പക്ഷേ ഈഡന്‍ബര്‍ഗ് ജീവിതവും അവിടുത്തെ മ്യൂസിയവുമെല്ലാം ഡാര്‍വിനിലെ പ്രകൃതിസ്‌നേഹിയെ ജീവശാസ്ത്രത്തോട് കൂടുതല്‍ അടുപ്പിച്ചു. സസ്യങ്ങളെയും ജന്തുക്കളെയും വര്‍ഗ്ഗീകരിക്കാനും സാംപിളുകള്‍ ശേഖരിച്ച് സൂക്ഷിക്കാനുമെല്ലാം അദ്ദേഹം ആദ്യമായി പഠിക്കുന്നത് ഇവിടെ വെച്ചാണ്.എച്ച്എംഎസ് ബീഗിളിലെ യാത്രമകന് വൈദ്യശാസ്ത്രത്തില്‍ താല്‍പ്പര്യമില്ലെന്ന് മനസിലാക്കിയ പിതാവ് തിയോളജി പഠിക്കാന്‍ ഡാര്‍വിനെ കേംബ്രിജിലെ ക്രൈസ്റ്റ് കോളെജിലേക്ക് മാറ്റി. അവിടെ കുതിരസവാരിയും ഷൂട്ടിംഗും വണ്ടുകളെ (beetle) പിടിത്തവുമായി കോളെജ് ജീവിതം ആസ്വദിച്ച് 1831ല്‍ പത്താം റാങ്കോടെ ഡാര്‍വിന്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. ഇക്കാലയളവില്‍ ജന്തു, സസ്യ ശാസ്ത്രശാഖകളെ അടുത്തറിയാന്‍ ഡാര്‍വിന് സാധിച്ചു.തിയോളജിയില്‍ ബിരുദമെടുത്തെങ്കിലും ഡാര്‍വിന്‍ വൈദികനാകാന്‍ പോയില്ല. അതേസമയം 1831ല്‍ എച്ച്എംഎസ് ബീഗിള്‍ എന്ന ബ്രിട്ടീഷ് റോയല്‍ നേവിയുടെ കപ്പലില്‍ അഞ്ച് വര്‍ഷത്തേക്ക് യാത്ര പോകാന്‍ ഒരു അവസരം കൈവന്നപ്പോള്‍ അദ്ദേഹം ഇരുകയ്യും നീട്ടി ആ ഓഫര്‍ സ്വീകരിച്ചു. കേംബ്രിജില്‍ അദ്ദേഹത്തെ പഠിപ്പിച്ചിരുന്ന ഒരു പ്രഫസറാണ് കപ്പലില്‍ നാച്ചുറലിസ്റ്റ് എന്ന പദവിയില്‍ ക്യാപ്റ്റന് കൂട്ടായി യാത്രയില്‍ അകമ്പടി സേവിക്കാന്‍ അവസരമുണ്ടെന്ന് ഡാര്‍വിനെ അറിയിക്കുന്നത്. ഈ യാത്ര ഡാര്‍വിന്റെ ജീവിതത്തെ മാത്രമല്ല, അക്കാലത്തെ പാശ്ചാത്യ ശാസ്ത്ര ചിന്താരീതിയെയും മാറ്റിമറിച്ചു. ഡാര്‍വിന്റെ ഇരുപത്തിരണ്ടാം വയസില്‍ ആയിരുന്നു ആ യാത്ര.തെക്കേ അമേരിക്കയുടെ തീരമേഖലയുടെ സര്‍വ്വേ ആയിരുന്നു എച്ച്എംഎസ് ബീഗിളിന്റെ യാത്രയുടെ ലക്ഷ്യം. അതേസമയം ഡാര്‍വിന്റെ സിദ്ധാന്തങ്ങള്‍ക്കും പരിണാമം സംബന്ധിച്ച പുതിയ ലോകവീക്ഷണങ്ങള്‍ക്കും ആ യാത്ര നിമിത്തമായി. യാത്രയില്‍ ഉടനീളം സഞ്ചരിക്കുന്ന ഇടങ്ങളില്‍ നിന്നുള്ള സസ്യങ്ങളുടെയും ജന്തുക്കളുടെയും പാറകളുടെയും ഫോസിലുകളുടെയും സാംപിളുകള്‍ ശേഖരിക്കുന്നതില്‍ വ്യാപൃതനായിരുന്നു ഡാര്‍വിന്‍. ബ്രസീല്‍, അര്‍ജന്റീന, ചിലി, ഗാലപ്പഗോസ് പോലുള്ള ആള്‍താമസമില്ലാത്ത ദ്വീപുകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം അദ്ദേഹം സാംപിളുകള്‍ ശേഖരിച്ചു. 1836ല്‍ യാത്ര കഴിഞ്ഞ് ഡാര്‍വിന്‍ ഇംഗ്ലണ്ടില്‍ മടങ്ങിയെത്തി. കേവലമൊരു ബിരുദധാരിയായി മാത്രം യാത്ര പുറപ്പെട്ട ഡാര്‍വിന്‍ അഞ്ച് വര്‍ഷം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ അറിയപ്പെടുന്ന ഒരു ശാസ്ത്രജ്ഞനായി മാറിയിരുന്നു.പരിണാമ സിദ്ധാന്തംയാത്രയ്ക്കിടെ ശേഖരിച്ച സാംപിളുകള്‍ പഠനവിധേയമാക്കിയ ഡാര്‍വിന്‍ ലോകത്തെ വിസ്മയിപ്പിച്ച പല കണ്ടെത്തലുകളും നടത്തി. സാംപിളുകളും ഫോസിലുകളും പഠനവിധേയമാക്കിയതില്‍ നിന്നും കാലാന്തരത്തില്‍ സസ്യ-ജന്തു വിഭാഗങ്ങളില്‍ എങ്ങനെ മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്ന ചോദ്യം ഡാര്‍വിന്റെ മനസ്സില്‍ ഉയര്‍ന്നു. പിന്നീട് ഡാര്‍വിന്റെ പേരിനോട് ചേര്‍ത്ത് വായിച്ച പ്രകൃതിനിര്‍ദ്ധാരണം അഥവാ നാച്ചുറല്‍ സെലക്ഷന്‍ എന്ന ആശയം അദ്ദേഹത്തില്‍ ഉടലെടുത്തത് അന്നാണ്. ഒരു പരിതസ്ഥിതിയോട് ഏറ്റവും ഇണങ്ങി ജീവിക്കാന്‍ സാധിക്കുന്ന സസ്യ, ജന്തു വിഭാഗങ്ങള്‍ അതിജീവിക്കുന്നു ( (survival of the fittest). പ്രത്യേക പരിതസ്ഥിതിയില്‍ ജീവിക്കുന്നതിന് ഏറ്റവും മികച്ച സ്വഭാവ സവിശേഷതകള്‍ അവരിലൂടെ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുമെന്നാണ് ഇതിലൂടെ ഡാര്‍വിന്‍ സമര്‍ത്ഥിച്ചത്. ഇങ്ങനെ നാച്ചുറല്‍ സെലക്ഷനിലൂടെ അത്തരം സ്വഭാവസവിശേഷതകള്‍ പിന്നീടുള്ള തലമുറകളില്‍ വ്യാപകമായി കാണപ്പെടുകയും ക്രമേണ പുതിയൊരു വര്‍ഗം(species) തന്നെ ഉടലെടുക്കുകയും ചെയ്യും. ഭൂമിയില്‍ ഇത്രയധികം വൈവിധ്യാത്മകവും സങ്കീര്‍ണ്ണവുമായ ജീവജാലങ്ങള്‍ ഉള്ളതിന് ഇന്നുവരെയുള്ളതില്‍ ഏറ്റവും മികച്ച, തെളിവുകളില്‍ അധിഷ്ഠിതമായ വിശദീകരണമായി ശാസ്ത്രലോകം അംഗീകരിച്ചിട്ടുള്ള ഒന്നാണ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം.ഭയത്താല്‍ മൂടിവെക്കപ്പെട്ട ശാസ്ത്രസത്യങ്ങള്‍തന്റെ വിപ്ലവാത്മക ആശയങ്ങളെ സമൂഹം, പ്രത്യേകിച്ച് വിശ്വാസി സമൂഹം ശക്തമായി എതിര്‍ക്കുമെന്ന് ഡാര്‍വിന് ഉറപ്പുണ്ടായിരുന്നു. അതിനാല്‍ തന്നെ ഗവേഷണങ്ങള്‍ പൂര്‍ത്തീകരിച്ച് ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹമവ പ്രസിദ്ധീകരിച്ചില്ല. അക്കാലത്ത് നിലനിന്നിരുന്ന മതവിശ്വാസങ്ങളെ വെല്ലുവിളിക്കുന്നവ ആയതിനാല്‍ തന്റെ പരിണാമ സിദ്ധാന്തം സമൂഹം എത്തരത്തിലാണ് സ്വീകരിക്കുകയെന്ന ഭയമായിരുന്നു ഡാര്‍വിന്.  ഇക്കാലമത്രെയും അദ്ദേഹം തന്റെ സിദ്ധാന്തത്തെ പിന്താങ്ങുന്ന കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് കൊണ്ടിരുന്നു.അതേസമയം ആല്‍ഫ്രഡ് റസ്സല്‍ വാലേയ്‌സ് എന്ന മറ്റൊരു പ്രകൃതി ശാസ്ത്രജ്ഞനും തന്റെ കണ്ടെത്തലുകള്‍ക്ക് സമാനമായ നിരീക്ഷണങ്ങള്‍ നടത്തിയതായി ഡാര്‍വിന്‍ അറിഞ്ഞു. അങ്ങനെ സുഹൃത്തുക്കളുടെ നിര്‍ദ്ദേശത്താല്‍ ലണ്ടനിലെ ലിന്നിയന്‍ സൊസൈറ്റിയില്‍ അവര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ സംയുക്തമായി പ്രഖ്യാപിച്ചു.  അടുത്ത വര്‍ഷം ഡാര്‍വിന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട രചനയായ 'On the Origin of Species'  പ്രസിദ്ധീകൃതമായി.മനുഷ്യന്‍ സൃഷ്ടാവിന്റെ മഹദ്‌സൃഷ്ടിയാണെന്ന് വിശ്വാസത്തെ വെല്ലുവിളിച്ച ഈ രചന ഇംഗ്ലണ്ടിലെ വിശ്വാസി സമൂഹത്തെ ചൊടിപ്പിച്ചു. അതേസമയം അത്തരം വിവാദങ്ങള്‍ക്കിടയിലും പുസ്തകം ചൂടപ്പം പോലെ വിറ്റുപോയി. മനുഷ്യനും കുരങ്ങന്മാര്‍ക്കും ഒരു പൊതു പൂര്‍വ്വികന്‍ ഉണ്ടെന്ന് അഭിപ്രായപ്പെടുന്ന ഡാര്‍വിന്റെ 'The Descent of Man, and Selection in Relation to Sex'  എന്ന പുസ്തകവും വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തി. അതേസമയം അത്തരം എല്ലാ ആക്രമണങ്ങളെയും അതിജീവിച്ച് ഡാര്‍വിന്റെ സിദ്ധാന്തങ്ങള്‍ ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ടു. ഭൂമിയിലെ ജീവജാലങ്ങളെല്ലാം ഒരു പൊതു പൂര്‍വ്വികനില്‍ നിന്നും പരിണമിച്ചതാണെന്ന് ഡാര്‍വിന്‍ വിശ്വസിച്ചിരുന്നു. ഉല്‍പ്പത്തിയുടെ രഹസ്യം പറഞ്ഞ ആ കത്തുകള്‍പരിണാമം മാത്രമല്ല ഡാര്‍വിന്റെ മനസില്‍ മറ്റ് പല ആശയങ്ങളും ഉണ്ടായിരുന്നു. ഭൂമിയില്‍ ആദ്യ ജീവന്‍ എങ്ങനെയായിരിക്കും രൂപപ്പെട്ടിരിക്കുക എന്നത് സംബന്ധിച്ച അദ്ദേഹത്തിന്റെ വിലയിരുത്തല്‍ അത്തരത്തിലൊന്നാണ്. സുഹൃത്തിന് അയച്ച കത്തിലാണ് ഡാര്‍വിന്‍ അതിനെ കുറിച്ച് പറയുന്നത്. തന്റെ പുസ്തകങ്ങളില്‍ ഒന്നും ഡാര്‍വിന്‍ ആദ്യ ജീവന്‍ ഉണ്ടായതിനെ കുറിച്ച് പറയുന്നില്ലെങ്കിലും സ്വകാര്യമായി അദ്ദേഹം അതെക്കുറിച്ചുള്ള തന്റെ സംശയം ഉന്നയിക്കുന്നുണ്ട്. 1871 ഫെബ്രുവരി ഒന്നിന് അടുത്ത സുഹൃത്തും പ്രകൃതി ശാസ്ത്രജ്ഞനുമായ ജോസഫ് ഡാള്‍ട്ടണ്‍ ഹൂക്കറിന് അയച്ച കത്തിലാണ് ഡാര്‍വിന്‍ അക്കാര്യം പറയുന്നത്. ഈ കത്തിന് ഏതാണ്ട് 150 വര്‍ഷത്തിലേറെ പഴക്കമുണ്ട്. വളരെ ഹ്രസ്വമായ ഒരു കത്താണത്. കേവലം നാല് ഖണ്ഡികകള്‍ മാത്രമാണ് അതിലുള്ളത്. ഡാര്‍വിന്റെ കൂട്ടിക്കൂട്ടിയുള്ള എഴുത്ത് കാരണം അവ വായിച്ചെടുക്കുകയും വളരെ ബുദ്ധിമുട്ടായിരുന്നു. അടുത്തിടെ താന്‍ നടത്തിയ ഒരു പരീക്ഷണത്തെ  ലഘുവായി വിവരിച്ചതിന് ശേഷമാണ് ഡാര്‍വിന്‍ ജീവന്റെ ഉല്‍പ്പത്തിയെ കുറിച്ചുള്ള തന്റെ ചില സംശയങ്ങള്‍ പങ്കുവെക്കുന്നത്. 'ഒരു ജീവജാലം ആദ്യമായി രൂപമെടുക്കുന്നതിന് ആവശ്യമായ എല്ലാ സാഹചര്യങ്ങളും ഇപ്പോള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. അത് മുമ്പും ഉണ്ടായിരുന്നിരിക്കാം. പക്ഷേ അമോണിയയും ഫോസ്‌ഫോറിക് ലവണങ്ങളും പ്രകാശവും ചൂടും വൈദ്യുതിയും ഉള്ള ചെറുചൂട് വെള്ളമുള്ള ചെറിയ കുളത്തില്‍ ഒരു പ്രോട്ടീന്‍ രാസപ്രക്രിയയിലൂടെ രൂപമെടുത്താല്‍, അതിന് ശേഷം വളരെ സങ്കീര്‍ണ്ണമായ മാറ്റങ്ങള്‍ക്ക് തയ്യാറായാല്‍ ഇന്നാണെങ്കില്‍ അത്തരമൊരു പദാര്‍ത്ഥം പൊടുന്നനെ തന്നെ ഭക്ഷിക്കപ്പെടുകയോ ആഗിരണം ചെയ്യപ്പെടുകയോ ചെയ്യും. ജീവജാലങ്ങള്‍ രൂപമെടുത്ത അന്നത്തെ കാലത്ത് ഒരുപക്ഷേ ഇതായിരുന്നിരിക്കില്ല അവസ്ഥ'.1839ലാണ് ഡാര്‍വിന്‍ തന്റെ ബന്ധുവായ എമ്മ വെഡ്ജ്‌വുഡിനെ വിവാഹം ചെയ്യുന്നത്. പത്ത് മക്കളാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്എന്താണ് ഡാര്‍വിന്‍ ഈ വാക്കുകളിലൂടെ അര്‍ത്ഥമാക്കിയിരിക്കുക. ആദ്യ ജീവന്‍ എങ്ങനെ രൂപപ്പെട്ടിരിക്കാം എന്നത് സംബന്ധിച്ച് ഡാര്‍വിനും ആശയക്കുഴപ്പമുണ്ടായിരുന്നുവെന്ന ചില സൂചനകള്‍ ഇതിലുണ്ട്. പക്ഷേ ഒരു കാര്യം തീര്‍ച്ചയാണ്, സമുദ്രത്തില്‍ അല്ല, രാസവസ്തുക്കള്‍ നിറഞ്ഞ കരയിലുള്ള ചെറിയൊരു ജലാശയത്തിലാണ് ആദ്യ ജീവന്‍ പിറവിയെടുത്തിരിക്കുക എന്നാണ് ഡാര്‍വിന്‍ ചിന്തിച്ചിരുന്നത്. ചെറിയ ജലാശയത്തില്‍ വെള്ളത്തില്‍ കലങ്ങിയ രാസവസ്തുക്കള്‍ ജലം ബാഷ്പീകരിക്കപ്പെട്ട് പോകുമ്പോള്‍ പൂരിതമാകാന്‍ ഇടയുണ്ട്. പ്രകാശവും ചൂടും രാസോര്‍ജ്ജവും സമന്വയിച്ചിട്ടുള്ള പ്രത്യേക സാഹചര്യത്തിലാകാം ജീവന് അനുകൂലമായ ആദ്യ രാസഘടകങ്ങള്‍ രൂപപ്പെട്ടിരിക്കുക. ഡാര്‍വിന്റെ ഈ ചിന്തയില്‍ നിരവധി പോരായ്മകള്‍ കണ്ടെത്താനാകും. പക്ഷേ ഡിഎന്‍എയെ പോലുള്ള നൂക്ലിക് ആസിഡുകള്‍ പോലും അക്കാലത്ത് കണ്ടെത്തിയിട്ടില്ലെന്ന് ഓര്‍ക്കണം. മാത്രമല്ല, ഒരു ജീനിന്റെ പ്രവര്‍ത്തനം പോലും ജീവശാസ്ത്രജ്ഞര്‍ മനസിലാക്കിയിട്ടില്ലാത്ത, കോശത്തിന്റെ പ്രവര്‍ത്തനരീതി പോലും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു കാലത്താണ് ഡാര്‍വിന്‍ ഇത്തരമൊരു നിരീക്ഷണം നടത്തിയിരുന്നത്. ആദ്യജീവന്‍ രൂപപ്പെടുന്നതിന്റെ ആദ്യ ഘട്ടത്തില്‍ പ്രോട്ടീന്‍ രൂപപ്പെട്ടിരിക്കും എന്നാണ് ഡാര്‍വിന്‍ കരുതിയിരുന്നത്. എന്നാല്‍ പ്രോട്ടീന്‍ എന്താണെന്ന് പോലും അന്ന് വ്യക്തമായ ധാരണ ഇല്ലായിരുന്നു.വ്യക്തിജീവിതം1839ലാണ് ഡാര്‍വിന്‍ തന്റെ ബന്ധുവായ എമ്മ വെഡ്ജ്‌വുഡിനെ വിവാഹം ചെയ്യുന്നത്. പത്ത് മക്കളാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്. മൂന്നുപേര്‍ വളരെ ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു. മക്കളായ ജോര്‍ജ്, ഫ്രാന്‍സിസ്, ഹൊറേസ് എന്നീ മൂന്നുപേരും അറിയപ്പെടുന്ന ശാസ്ത്രജ്ഞരായിരുന്നു. 1842ല്‍ കുടുംബം ലണ്ടനിലെ ഒരു ഗ്രാമപ്രദേശത്തേക്ക് താമസം മാറി. വലിയ ബഹളങ്ങളൊന്നും ഇല്ലാതെ, ആളുകളുമായി അധികം ഇടപെഴകാതെ ലളിതജീവിതമായിരുന്നു ഡാര്‍വിന്‍ നയിച്ചിരുന്നത്. കുടുംബജീവിതത്തിലും പുസ്തകങ്ങളും ശാസ്ത്രപേപ്പറുകളും എഴുതുന്നതിലുമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. 1864ല്‍ ഡാര്‍വിന് കോപ്ലേ മെഡല്‍ ലഭിച്ചു. അക്കാലത്തെ ഏറ്റവും വലിയ ശാസ്ത്ര അംഗീകാരമായിരുന്നു അത്. ഭൂമിശാസ്ത്രം, ജീവശാസ്ത്രം, ബൊട്ടാനിക്കല്‍ ഫിസിയോളജി എന്നീ മേഖലകളിലെ ഗവേഷണങ്ങള്‍ പരിഗണിച്ചായിരുന്നു ഈ അംഗീകാരം. നേരത്തെ ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍, അലെക്‌സാണ്ട്രോ വോള്‍ട്ട, മൈക്കല്‍ ഫാരഡെ അടക്കമുള്ളവര്‍ക്ക് ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.ഹൃദയാഘാതം മൂലം സ്വവസതിയില്‍ വെച്ച് 1882 ഏപ്രില്‍ 19നായിരുന്നു ചാള്‍സ് ഡാര്‍വിന്റെ അന്ത്യം. ഐസക് ന്യൂട്ടണ്‍, ഏര്‍ണസ്റ്റ് റുതര്‍ഫോര്‍ഡ്, ജെ ജെ തോംസണ്‍, ലോര്‍ഡ് കെല്‍വിന്‍ എന്നിവരെ അടക്കം ചെയ്ത ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര് അബ്ബിയിലാണ് ഡാര്‍വിന്റെ ഭൗതികശരീരം അടക്കം ചെയ്തത്. അടുത്ത സുഹൃത്തായ ചാള്‍ഡ് ലയിന്റെയും അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചിട്ടുള്ള ജോണ്‍ ഹെര്‍ഷെലിന്റെും കല്ലറകള്‍ക്ക് അടുത്താണ് ഡാര്‍വിനും അന്ത്യനിദ്രയ്്ക്ക് ഇടം ഒരുക്കിയത്.
സ്പര്‍ശമെന്ന മാന്ത്രികത; നോബേല്‍ സമ്മാന ജേതാവ് വിശദീകരിക്കുന്നു
03-03-2022
സ്പര്‍ശമെന്ന മാന്ത്രികത; നോബേല്‍ സമ്മാന ജേതാവ് വിശദീകരിക്കുന്നു
കണ്ണടച്ചിരുന്നാലും നാം ചവിട്ടിനില്‍ക്കുന്നത് എവിടെയാണെന്നും എന്തിനെയാണ് തൊടുന്നതെന്നും തിരിച്ചറിയാന്‍ സാധിക്കാറില്ലേ. മൂത്രമൊഴിക്കാന്‍ സമയമായെന്ന് നാം അറിയുന്നത് എങ്ങനെയാണ്. ശ്രദ്ധിച്ചാല്‍ ശ്വാസകോശത്തില്‍ വായു നിറയുന്നത് അറിയാറില്ലേ. ഒരു മുള്ളില്‍ അറിയാതെ തൊടുമ്പോള്‍ വേദന തിരിച്ചറിഞ്ഞ് പെട്ടെന്ന് കൈ പിന്‍വലിക്കാറില്ലേ. എങ്ങനെയാണ് ഇതൊക്കെ സാധ്യമാകുന്നത്. സ്പര്‍ശം അല്ലെങ്കില്‍ മര്‍ദ്ദം തിരിച്ചറിയാനുള്ള ശരീരത്തിന്റെ കഴിവാണ് ഇത് സാധ്യമാക്കുന്നത്. ഇവ തിരിച്ചറിഞ്ഞ് മസ്തിഷ്‌കത്തിന് മനസിലാകുന്ന തരത്തിലുള്ള ആവേഗങ്ങളാക്കി മാറ്റുന്ന ശരീര സംവിധാനങ്ങളെ കണ്ടെത്തിയതിനാണ് കാലിഫോര്‍ണിയയിലെ ല ജോള സ്‌ക്രിപ്‌സ് റിസര്‍ച്ചില്‍ ജോലി ചെയ്യുന്ന ആര്‍ഡം പറ്റപോഷിയന് 2021ലെ വൈദ്യശാസ്ത്ര നോബേല്‍ ലഭിച്ചത്. ചൂടും വേദനയും നാം എങ്ങനെയാണ് തിരിച്ചറിയുന്നതെന്ന് കണ്ടെത്തിയ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഡേവിഡ് ജൂലിയസിനൊപ്പമാണ് പറ്റപോഷിയന്‍ നോബേല്‍ പുരസ്‌കാരം പങ്കിട്ടത്.എന്തുകൊണ്ടാണ് ഇത്രയുംകാലം സ്പര്‍ശത്തിന് പിന്നില്‍ മര്‍ദ്ദത്തിന് റോളുണ്ടെന്ന രഹസ്യം നമുക്ക് മനസിലാകാതിരുന്നത്?പീസോ1, പീസോ2 എന്നീ പേരുകളില്‍ അറിയപ്പെടുന്ന മര്‍ദ്ദം തിരിച്ചറിയുന്ന ശരീരത്തിലെ അയോണ്‍ ചാനലുകളാണ് പറ്റപോഷിയനും സഹപ്രവര്‍ത്തകരും ചേര്‍ന്ന് കണ്ടെത്തിയത്. ചില കോശങ്ങളുടെ സ്തരങ്ങളില്‍ കാണപ്പെടുന്ന പ്രത്യേകതരം പ്രോട്ടീന്‍ തന്മാത്രകളാണ് ഇവ. സ്പര്‍ശമോ മര്‍ദ്ദമോ അനുഭവപ്പെട്ടാല്‍ സിഗ്നലുകള്‍ പുറപ്പെടുവിക്കാന്‍ ഇവയ്ക്ക് സാധിക്കും. ഇവയെ കണ്ടെത്തുന്നതിനായി ഗവേഷകസംഘം മര്‍ദ്ദം തിരിച്ചറിയുന്ന കോശങ്ങളിലെ(പ്രഷര്‍ സെന്‍സിംഗ് സെല്‍) ഓരോ ജീനുകളെയും ആസൂത്രിതമായി പ്രവര്‍ത്തനരഹിതമാക്കി. സ്പര്‍ശത്തോട് പ്രതികരിക്കാനുള്ള കോശങ്ങളുടെ ശേഷി ഇല്ലാതാകുന്നത് മനസിലാക്കി അയോണ്‍ ചാനലുകള്‍ നിര്‍മ്മിക്കാന്‍ കോശങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ജീനുകളേതെന്ന് കണ്ടെത്തുകയായിരുന്നു അവരുടെ ലക്ഷ്യം. ഈ ജീനുകളെ സ്പര്‍ശം തിരിച്ചറിയാത്ത കോശങ്ങളില്‍ സന്നിവേശിപ്പിക്കുമ്പോള്‍ ആ കോശങ്ങള്‍ക്ക് സ്പര്‍ശം തിരിച്ചറിയാനുള്ള ശേഷി കൈവന്നതായി ഗവേഷകര്‍ തെളിയിച്ചു. കണ്ണടച്ചാലും നമ്മുടെ കൈകാലുകള്‍ എവിടെയാണ് ഉള്ളതെന്ന് അറിയുന്നത് മുതല്‍ മൂത്രസഞ്ചി നിറയുന്നതും ശ്വാസകോശത്തിനുള്ളില്‍ വായു നിറഞ്ഞുവരുന്നതും വരെ നാമറിയുന്നത് സ്പര്‍ശവും മര്‍ദ്ദവും തിരിച്ചറിയാന്‍ സഹായിക്കുന്ന ശരീരത്തിലെ ഈ സംവിധാനത്തിന്റെ സഹായം മൂലമാണ്. ഭാവിയില്‍ സ്പര്‍ശവുമായി ബന്ധപ്പെട്ട തകരാറുകള്‍ക്കുള്ള ചികിത്സയിലും ഇന്റേണല്‍ ഓര്‍ഗന്‍ സെന്‍സിംഗിലും ഈ കണ്ടെത്തല്‍ വലിയ വഴിത്തിരിവാകുമെന്നാണ് കരുതപ്പെടുന്നത്.മറ്റ് ഇന്ദ്രിയാനുഭൂതികളെ അപേക്ഷിച്ച് വളരെ സവിശേഷമായ ഒന്നാണ് സ്പര്‍ശം. കാരണം ഗന്ധം, രുചി എന്നിവയെ കുറിച്ചൊക്കെ പറയുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന ചില രാസവസ്തുക്കളോ ഹോര്‍മോണുകളോ ഒക്കെയാണ് അവയ്ക്ക് പിന്നിലുള്ളതെന്ന് നമുക്കറിയാം. പക്ഷേ സ്പര്‍ശം തീര്‍ത്തും വ്യത്യസ്തമാണ്എന്തുകൊണ്ടാണ് ഇത്രയുംകാലം സ്പര്‍ശത്തിന് പിന്നില്‍ മര്‍ദ്ദത്തിന് റോളുണ്ടെന്ന രഹസ്യം നമുക്ക് മനസിലാകാതിരുന്നത്, എന്താണ് ഈ പുതിയ കണ്ടെത്തല്‍ നമുക്ക് പറഞ്ഞുതരുന്നത്. നോബേല്‍ പുരസ്‌കാര ജേതാവ് തന്നെ പറയുന്നു.ചൂടും സ്പര്‍ശവും അറിയുന്നതിന്റെ പ്രാധാന്യംഅടിസ്ഥാന ശാസ്ത്രത്തിലുള്ള (basic science) താല്‍പ്പര്യമാണ് സ്പര്‍ശത്തിന്റെ രഹസ്യം തേടിയിറങ്ങാനുള്ള പ്രധാന കാരണമെന്ന് പറ്റപോഷിയന്‍ പറയുന്നു. സഹപ്രവര്‍ത്തകര്‍ക്കൊപ്പം പഠനം ആരംഭിക്കുമ്പോള്‍ സ്പര്‍ശം എങ്ങനെയാണ് അനുഭവവേദ്യമാകുന്നതെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മറ്റ് ഇന്ദ്രിയാനുഭൂതികളെ അപേക്ഷിച്ച് വളരെ സവിശേഷമായ ഒന്നാണ് സ്പര്‍ശം. കാരണം ഗന്ധം, രുചി എന്നിവയെ കുറിച്ചൊക്കെ പറയുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന ചില രാസവസ്തുക്കളോ ഹോര്‍മോണുകളോ ഒക്കെയാണ് അവയ്ക്ക് പിന്നിലുള്ളതെന്ന് നമുക്കറിയാം. പക്ഷേ സ്പര്‍ശം തീര്‍ത്തും വ്യത്യസ്തമാണ്. മര്‍ദ്ദം പോലുള്ള ഭൗതികമായ ചില സംഗതികളാലാണ് ആ അനുഭൂതി സാധ്യമാകുന്നത്. ശരീരത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് നമ്മുടെ കൈകാലുകള്‍ എവിടെയാണ് ഉള്ളതെന്ന് നമുക്ക് ഏറെക്കുറെ കൃത്യമായി മനസിലാക്കാന്‍ കഴിയാറുണ്ട്. ഇതിനെ പ്രോപ്രിയോസെപ്ഷന്‍ എന്നാണ് വിളിക്കുന്നത്. പരമ പ്രധാനമായ ഇന്ദ്രിയാനുഭൂതി ആണ് ഇതെന്ന് പറ്റപോഷിയന്‍ പറയുന്നു. എന്നാല്‍ ഭൂരിഭാഗം ആളുകള്‍ക്കും ഇക്കാര്യം അറിയില്ല. അല്ലെങ്കില്‍ അവര്‍ അതിനെക്കുറിച്ച് കേള്‍ക്കുകയോ ഇതുവരെ ചിന്തിക്കുകയോ ചെയ്തിട്ടുണ്ടാകില്ല. ശരീരത്തിലെ എല്ലാ പേശികളിലും സെന്‍സറി ന്യൂറോണുകള്‍ (ബാഹ്യ സിഗ്നലുകളെ തിരിച്ചറിയുകയും അവയോട് പ്രതികരിക്കുകയും ചെയ്യുന്ന ന്യൂറോണുകള്‍) ഉണ്ട്. പേശികളുടെ വലിവിനനുസരിച്ച് (stretch) നമ്മുടെ കൈകാലുകള്‍ എവിടെയാണെന്ന് അങ്ങോട്ട് നോക്കാതെ തന്നെ നമുക്ക് മനസ്സിലാകും. കണ്ണടച്ചാലും കൃത്യമായി മൂക്കില്‍ തൊടാനാകുന്നത് അതിനാലാണ്. ചലനമോ, പ്രവൃത്തിയോ, സ്ഥാനമോ തിരിച്ചറിയാനുള്ള ശരീരത്തിന്റെ ആ കഴിവാണ് പ്രോപ്രിയോസെപ്ഷന്‍ എന്നറിയപ്പെടുന്നത്.ചൂട്, സ്പര്‍ശം, വേദന തുടങ്ങിയ അനുഭൂതികളെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതായത് ഇതിനെല്ലാം കാരണം ഒരേ ന്യൂറോണുകളാണ് (നാഡികോശങ്ങള്‍).ആ വലിയ കണ്ടെത്തല്‍സ്പര്‍ശം അനുഭവവേദ്യമാകണമെങ്കില്‍ ആദ്യം മര്‍ദ്ദത്തിനനുസരിച്ച് പ്രവര്‍ത്തനനിരതമാകുന്ന അയോണ്‍ ചാനലുകള്‍ സജീവമാകണം. ആ ചാനലുകള്‍ തുറക്കുമ്പോള്‍ ആയോണ്‍ രംഗപ്രവേശം ചെയ്യുന്നു (ഉദാഹരണത്തിന് സോഡിയം). ന്യൂറോണുകള്‍ക്ക് മനസിലാക്കാന്‍ കഴിയുന്ന ഒരു ഭാഷയാണത്. കാരണം സോഡിയം അയോണുകളുടെ ഒരു കൂട്ടം ചാനലുകളിലൂടെ ന്യൂറോണിനുള്ളിലേക്ക് തള്ളിക്കയറുന്നു(ഡീപോളാറൈസേഷന്‍). അതെത്തുടര്‍ന്ന് അവിടെ ഒരു സിഗ്നല്‍ ഉണ്ടാകുകയും അത് അടുത്ത ന്യൂറോണിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇവിടെ മര്‍ദ്ദം തിരിച്ചറിയുന്ന സെന്‍സറുകളുടെ റോള്‍ ഇതുവരെ മനസിലായിരുന്നില്ല. അതാണ് പത്ത് വര്‍ഷം കൊണ്ട് പറ്റപോഷിയനും സംഘവും കണ്ടെത്തിയത്. 2010ല്‍ ആദ്യമായി പീസോ റിസപ്റ്ററുകളെ കണ്ടെത്തുമ്പോള്‍ അത് നോബേല്‍ പുരസ്‌കാരത്തിലേക്ക് നയിക്കുന്ന ഒരു കണ്ടെത്തലിന് കാരണമാകുമെന്ന് തങ്ങള്‍ ധരിച്ചിരുന്നില്ലെന്ന് പറ്റപോഷിയന്‍ വ്യക്തമാക്കുന്നു. 'നമ്മുടെ ശരീരത്തില്‍ ഇത്തരം പ്രഷര്‍ സെന്‍സറുകള്‍ ഉണ്ടെന്ന് മനസിലായെന്നല്ലാതെ, അവയെന്താണെന്ന് ആ ഘട്ടത്തില്‍ അറിയില്ലായിരുന്നു. പിന്നീട് ലബോറട്ടറി പരീക്ഷണങ്ങളിലൂടെയാണ് അവയെ കൂടുതല്‍ അടുത്തറിഞ്ഞത്'.അന്ന് പറ്റപോഷിയന് കീഴില്‍ ഗവേഷണം നടത്തിയിരുന്ന ബെര്‍ട്രാന്‍ഡ് ആണ് മര്‍ദ്ദത്തോട് പ്രതികരിക്കുന്ന കോശത്തെ കണ്ടെത്തിയത്. ഏത് ജീനാണ് കോശത്തിന് ആ സവിശേഷത നല്‍കുന്നതെന്ന് കണ്ടെത്തുകയായിരുന്നു അടുത്ത കടമ്പ. ഒരു വര്‍ഷത്തോളം ആ ജീനിനെ കണ്ടെത്തുന്നതിനായി ബെര്‍ട്രാന്‍ഡ് ലബോറട്ടറി പരീക്ഷണങ്ങള്‍ നടത്തി. അങ്ങനെ ഒടുവില്‍ അവരാ ജീനിനെ തിരിച്ചറിഞ്ഞു. അപ്പോഴാണ് തങ്ങള്‍ പ്രധാനപ്പെട്ട ഒരു കണ്ടെത്തലാണ് നടത്തിയിരിക്കുന്നതെന്ന് അവര്‍ തിരിച്ചറിഞ്ഞത്.സ്പര്‍ശം തിരിച്ചറിയാത്ത (ടച്ച് സെന്‍സിറ്റീവ് അല്ലാത്ത) കോശത്തിനുള്ളില്‍ ഈ ജീനുകളെ സന്നിവേശിപ്പിച്ച് അവയെ സ്പര്‍ശം തിരിച്ചറിയുന്ന വിധത്തിലേക്ക് ആക്കുകയെന്നതായിരുന്നു പിന്നീടുള്ള ഏറ്റവും വലിയ പരീക്ഷണം. സ്പര്‍ശമെന്ന അനുഭൂതിയില്‍ മര്‍ദ്ദത്തിനുള്ള പങ്ക് വ്യക്തമാക്കാന്‍ അത് വളരെ ആവശ്യമായിരുന്നുവെന്ന് പറ്റപോഷിയന്‍ പറയുന്നു.ആ അയോണ്‍ ചാനലുകള്‍ ചില്ലറക്കാരല്ലമര്‍ദ്ദത്തോട് പ്രതികരിക്കുന്ന അയോണ്‍ ചാനലുകളെ കണ്ടെത്തി വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്പര്‍ശം അനുഭവവേദ്യമാകുന്നതിലും പ്രോപ്രിയോസെപ്ഷനിലും ശക്തമായ വേദനങ്ങള്‍ അനുഭവപ്പെടുമ്പോള്‍ ഉണ്ടാകുന്ന (chronic pain conditions) പ്രത്യേകതരം വേദനകള്‍ അറിയുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്ന സെന്‍സറുകളാണ് ഇവയെന്ന് ഗവേഷക സംഘം തിരിച്ചറിഞ്ഞു. ആന്തരിക അവയവങ്ങളെ അറിയാന്‍ (sensing) സാധിക്കുന്ന ഇന്റെറോസെപ്ഷന്‍ എന്ന പ്രക്രിയയിലും ഇവ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ഗവേഷകര്‍ തെളിയിച്ചു. മൂത്രശങ്ക ഉദാഹരണമായെടുക്കാം. ഓരോ തവണയും മൂത്രസഞ്ചി നിറയുമ്പോള്‍ നിങ്ങള്‍ക്ക് മൂത്രശങ്ക തോന്നുന്നത് ഈ പ്രക്രിയ മൂലമാണ്. അവിടെ മൂത്രസഞ്ചിയില്‍ അനുഭവപ്പെടുന്ന മര്‍ദ്ദമാണ് മൂത്രശങ്കയ്ക്ക് കാരണം. പീസോ 2 അയോണ്‍ ചാനലാണ് ഇത് സാധ്യമാക്കുന്നത്. അതുപോലെ ഓരോ തവണയും ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ ശ്വാസകോശം എത്രത്തോളം വീര്‍ക്കുന്നുണ്ടെന്ന് പീസോ ചാനലുകള്‍ വീക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ ശരീരത്തിലെ പല അവയവങ്ങളെയും സെന്‍സ് ചെയ്യുന്നതില്‍ ഇവ സുപ്രധാന പങ്ക് വഹിക്കുന്നു.  രക്തക്കുഴലുകളിലെ രക്തസമ്മര്‍ദ്ദവും ഈ അയോണ്‍ ചാനലുകള്‍ അറിയാറുണ്ട്. രക്തസമ്മര്‍ദ്ദം സ്ഥിരമായി നിലനിര്‍ത്തുന്ന സംവിധാനത്തിന്റെ ഭാഗമായും ഈ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നു.ചിലയാളുകളില്‍ പീസോ2 അയോണ്‍ ചാനലുകള്‍ ഉണ്ടാകാറില്ല. അങ്ങനെയുള്ളവര്‍ അഞ്ച് വയസ്സിലോ അതിന് ശേഷമോ മാത്രമേ നടക്കാന്‍ ആരംഭിക്കൂ. അപ്പോള്‍ പോലും അവര്‍ക്ക് പരസഹായം ആവശ്യമായി വരും. സ്പര്‍ശം വേര്‍തിരിച്ചറിയാന്‍ സാധിക്കാത്തതാണ് ഇവരുടെ പ്രശ്‌നം. പ്രോപ്രിയോസെപ്ഷന്‍ എന്ന കഴിവ് ഇവര്‍ക്ക് ഒട്ടുംതന്നെ ഉണ്ടാകുകയില്ല. സ്പര്‍ശം വേദനാജനകമാകുന്ന ആലോഡിനിയ എന്ന അസുഖം ഉള്ളവരെ പോലെ പല കുറവുകളും ഇവര്‍ക്കുമുണ്ടാകാം.ന്യൂറോപതിക് പെയിന്‍ (ന്യൂറോണുകള്‍ക്കുള്ള തകരാറോ പരിക്കോ മൂലമുണ്ടാകുന്ന വേദന) അനുഭവപ്പെടുന്നവരില്‍ സ്പര്‍ശം കടുത്ത വേദനകള്‍ക്ക് കാരണമാകാറുണ്ട്. ഈ അസുഖത്തിന് ഫലപ്രദമായ മരുന്നില്ലെന്നതാണ് വേദനാജനകമായ കാര്യം. പീസോ2 അയോണ്‍ ചാനലുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇവയെല്ലാമെന്ന് പറ്റപോഷിയനും സംഘവും കണ്ടെത്തിയിട്ടുണ്ട്. ഭാവിയില്‍ ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള മരുന്ന് കണ്ടെത്തുന്നതില്‍ ഇവരുടെ കണ്ടെത്തല്‍ നിര്‍ണായകമാകും.
വീണ്ടുമൊരു വംശനാശം അരികെയോ?
03-03-2022
വീണ്ടുമൊരു വംശനാശം അരികെയോ?
നമുക്കേറെ പരിചിതമാണ് ദിനോസറുകളുടെ വംശനാശത്തിന്റെ കഥ. വലിയ ഛിന്നഗ്രഹം വന്നു പതിച്ച് ആ ഒരു ജീവിവര്‍ഗം തന്നെ ഇല്ലാതായ കഥ. വംശനാശമുണ്ടാകാന്‍ തക്ക സാഹചര്യങ്ങളേക്കുറിച്ചുള്ള ഈ കേട്ടറിവുകളേക്കാള്‍ വളരെ വിഭിന്നമാണ് കാര്യങ്ങള്‍. ഭൂമി അതിന്റെ ചരിത്രത്തിലെ ആറാമത്തെ കൂട്ട വംശനാശത്തിന് സാക്ഷ്യം വഹിക്കുന്നതായി ഹവായ് സര്‍വ്വകലാശാലയുടെ ഒരു പഠനം അവകാശപ്പെടുന്നു. അതായത് ദിനോസറുകള്‍ക്ക് മാത്രമല്ല വംശനാശമുണ്ടായിട്ടുള്ളത്.നമ്മുടെ ഗ്രഹത്തിന്റെ ചരിത്രത്തില്‍ മുമ്പ് അഞ്ച് പ്രാവശ്യം മാത്രമാണ് ഇത്രയധികം ജീവജാലങ്ങളും ജൈവവൈവിധ്യവും വളരെ പെട്ടെന്ന് നഷ്ടപ്പെട്ടിട്ടുള്ളത്. അഞ്ചാമത്തേത് ദിനോസറുകള്‍ തുടച്ചുനീക്കപ്പെട്ട സമയമായിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ സംഭവിക്കുന്നതിനെ 'ആറാമത്തെ കൂട്ട വംശനാശം' എന്ന് ശാസ്ത്രജ്ഞരും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകരും വിളിക്കുന്നത്. ഇന്നത്തെ ജൈവവൈവിധ്യം നഷ്ടപ്പെടുന്നതിനെ 'ജൈവ ഉന്മൂലനം' എന്നുപോലും ചിലര്‍ വിശേഷിപ്പിച്ചിട്ടുണ്ട്.വംശനാശം ജീവിതത്തിന്റെ ഭാഗമാണ്, മൃഗങ്ങളും സസ്യങ്ങളും എല്ലാ സമയത്തും അപ്രത്യക്ഷമാകുന്നുണ്ട്. നമ്മുടെ ഗ്രഹത്തില്‍ ഇതുവരെ ഉണ്ടായിരുന്ന എല്ലാ ജീവജാലങ്ങളുടെയും ഏകദേശം 98 ശതമാനത്തിനും ഇപ്പോള്‍ വംശനാശം സംഭവിച്ചിരിക്കുന്നു.ഒരു ജീവി വംശനാശം സംഭവിക്കുമ്പോള്‍, ആവാസവ്യവസ്ഥയില്‍ അതിന്റെ പങ്ക് സാധാരണയായി പുതിയ ജീവികളാല്‍ അല്ലെങ്കില്‍ നിലവിലുള്ള മറ്റ് ജീവജാലങ്ങളാല്‍ നികത്തപ്പെടുന്നു. ഭൂമിയുടെ 'സാധാരണ' വംശനാശത്തിന്റെ നിരക്ക് 100 വര്‍ഷത്തില്‍ 10,000 സ്പീഷീസുകള്‍ക്ക് 0.1 മുതല്‍ 1 സ്പീഷിസ് വരെയാകുമെന്ന് പലപ്പോഴും കരുതപ്പെടുന്നു. വംശനാശത്തിന്റെ പശ്ചാത്തല നിരക്ക് എന്നാണ് ഇത് അറിയപ്പെടുന്നത്.ജീവിവര്‍ഗ്ഗങ്ങള്‍ മാറ്റിസ്ഥാപിക്കപ്പെടുന്നതിനേക്കാള്‍ വളരെ വേഗത്തില്‍ അപ്രത്യക്ഷമാകുന്നതാണ് കൂട്ട വംശനാശം. ഇത് സാധാരണയായി നിര്‍വചിക്കപ്പെടുന്നത് ലോകത്തിലെ 75% സ്പീഷീസുകളും ഭൂമിശാസ്ത്രപരമായ ഒരു 'ഹ്രസ്വ' സമയത്തിനുള്ളില്‍, അതായത് 2.8 ദശലക്ഷം വര്‍ഷത്തില്‍ താഴെ മാത്രം നഷ്ടപ്പെടുന്ന സാഹചര്യമായാണ്.വര്‍ദ്ധിച്ചുവരുന്ന കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിക്ക് ഉണ്ടാവുന്ന മാറ്റാനാവാത്ത നാശനഷ്ടങ്ങളും കാരണം അഗ്‌നിപര്‍വ്വതങ്ങള്‍, സുനാമി തുടങ്ങി പല വലിയ കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളും ഭൂമിയില്‍ ഈ ദശകത്തില്‍ ഉണ്ടായേക്കുമെന്ന് പല വിദഗ്ധരും വര്‍ഷങ്ങളായി ഊഹിക്കുന്നുണ്ട്ഭൂമിയില്‍ മനുഷ്യരുണ്ടായിട്ട് വെറും 200,000 വര്‍ഷങ്ങള്‍  മാത്രമേ ആയിട്ടുള്ളൂ, എന്നിട്ടും ഈ ഗ്രഹത്തില്‍ നമ്മുടെ സ്വാധീനം വളരെ വലുതാണ്. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ ഭൂമിയുടെ ചരിത്രത്തിലെ നമ്മുടെ കാലഘട്ടത്തെ 'ആന്ത്രോപോസീന്‍' അഥവാ മനുഷ്യരുടെ യുഗം. എന്ന് വിളിക്കാന്‍ ആവശ്യപ്പെടുന്നു-നമ്മള്‍ ഇപ്പോള്‍ വരുത്തുന്ന മാറ്റങ്ങള്‍ നമുക്ക് ചുറ്റുമുള്ള പ്രകൃതിക്ക് കനത്ത ആഘാതം സൃഷ്ടിച്ചു. വ്യവസായം, കൃഷി, ഫോസില്‍ ഇന്ധന ഉപയോഗം എന്നിവ കാരണം വായുവിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഏറ്റവും ഉയര്‍ന്ന നിലയിലാണ്. അതേസമയം, മറ്റ് രാസചക്രങ്ങളുടെ തടസ്സം കടലുകളും നദികളും നിര്‍ജ്ജീവ മേഖലകളാക്കി മാറ്റുന്നു. കാലാവസ്ഥാ വ്യതിയാനം ഇതിനകം നമുക്ക് ചുറ്റുമുള്ള ലോകത്തെ ബാധിക്കുന്നു. ആഗോളതാപനം ഹിമാനികള്‍ ഉരുകുന്നതിനും സമുദ്രനിരപ്പ് ഉയരുന്നതിനും ജീവജാലങ്ങളുടെ വംശനാശത്തിനും വെള്ളപ്പൊക്കം, വരള്‍ച്ച, ചുഴലിക്കാറ്റ് തുടങ്ങിയ ഗുരുതരമായ കാലാവസ്ഥാ സംഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.വര്‍ദ്ധിച്ചുവരുന്ന കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിക്ക് ഉണ്ടാവുന്ന മാറ്റാനാവാത്ത നാശനഷ്ടങ്ങളും കാരണം അഗ്‌നിപര്‍വ്വതങ്ങള്‍, സുനാമി തുടങ്ങി പല വലിയ കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളും ഭൂമിയില്‍ ഈ ദശകത്തില്‍ ഉണ്ടായേക്കുമെന്ന് പല വിദഗ്ധരും വര്‍ഷങ്ങളായി ഊഹിക്കുന്നുണ്ട്. എന്നാല്‍ അതിനേക്കാളൊക്കെ വലിയ തോതിലുള്ള ഒരു വംശനാശം ഭൂമിയെ കാത്തിരിക്കുന്നുവെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. നമ്മുടെ ഗ്രഹത്തിലെ ജീവജാലങ്ങളുടെ എണ്ണം അതിവേഗം തുടച്ചുമാറ്റപ്പെട്ടേക്കാവുന്ന ഈ വംശനാശത്തിനു കാരണമായി മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെയാണ് ഗവേഷണം കുറ്റപ്പെടുത്തുന്നത്.20 ലക്ഷം ജീവജാലങ്ങള്‍ ഒരുകാലത്ത് ഭൂമിയില്‍ ഉണ്ടായിരുന്നു. ജീവജാലങ്ങളില്‍ എഡി 1500 മുതല്‍ ഇന്നുവരെ 7.3 മുതല്‍ 13 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്. ഇതുവഴി ഏതാണ്ട് 1.50 ലക്ഷം മുതല്‍ 2.60 ലക്ഷം വരെ ജീവജാലങ്ങള്‍ ഇല്ലാതായെന്നാണ് കണക്ക്. കഴിഞ്ഞ 500 വര്‍ഷത്തിനിടെ 1,50,000 മുതല്‍ 2,60,000 വരെ സ്പീഷീസുകള്‍ക്ക് വംശനാശം സംഭവിച്ചതായി പഠനം പറയുന്നു. ഗ്രഹത്തിന്റെ സ്വാഭാവിക സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കാന്‍ ശാസ്ത്ര സമൂഹത്തോട് ഐക്യപ്പെടാനും പ്രവര്‍ത്തിക്കാനും ഗവേഷകര്‍ ആവശ്യപ്പെടുന്നു. എന്നാല്‍, ഇപ്പോഴത്തെ വംശനാശം ഒരു പുതിയ പ്രതിഭാസമല്ലെന്നും പതിനാറാം നൂറ്റാണ്ട് മുതല്‍ ഇത് തുടരുകയാണെന്നും ഗവേഷകര്‍ പറയുന്നു. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ അല്ലെങ്കില്‍ ഐയുസിഎന്നിന്റെ റെഡ് ലിസ്റ്റില്‍ ചില ഗവേഷകര്‍ അവതരിപ്പിച്ച വീക്ഷണങ്ങളെ എതിര്‍ക്കുന്നതായിരുന്നു ബയോളജിക്കല്‍ റിവ്യൂസില്‍ പ്രസിദ്ധീകരിച്ച ഈ പഠനം. ഐയുസിഎന്നിന്റെ റെഡ് ലിസ്റ്റ് പക്ഷപാതപരമാണെന്ന് ഗവേഷണ സംഘത്തിന്റെ തലവന്‍ റോബര്‍ട്ട് കൗവി പറയുന്നു. നട്ടെല്ലില്ലാത്ത ജീവിവര്‍ഗങ്ങളുടെ വംശനാശത്തെപ്പറ്റി ആ റെഡ് ലിസ്റ്റില്‍ ഒന്നും തന്നെയില്ല.ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സംഭവിച്ചേക്കാവുന്ന ഈ വന്‍തോതിലുള്ള വംശനാശത്തിന്റെ മൂലകാരണം മനുഷ്യര്‍ തന്നെയാണെന്നും ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ജൈവമണ്ഡലത്തെ വലിയ തോതില്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഒരേയൊരു ജീവി മനുഷ്യനാണ്. ബാഹ്യസ്വാധീനങ്ങള്‍ക്കു മുന്നില്‍ പരിണമിക്കുന്ന മറ്റൊരു ജീവി മാത്രമല്ല നമ്മള്‍. നേരെമറിച്ച്, നമ്മുടെ ഭാവിയെക്കുറിച്ചും ഭൂമിയുടെ ജൈവവൈവിധ്യത്തെക്കുറിച്ചും ബോധപൂര്‍വമായ തിരഞ്ഞെടുപ്പ് ഉള്ള ഒരേയൊരു ഇനവും മനുഷ്യര്‍ മാത്രമാണ്-റോബര്‍ട്ട് കൗവി അഭിപ്രായപ്പെടുന്നു.അടുത്ത ഏതാനും ദശകങ്ങളില്‍ മാത്രം, കുറഞ്ഞത് 1 ദശലക്ഷം സ്പീഷീസുകളെങ്കിലും നശിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ട്45,000 മുതല്‍  200,000 വര്‍ഷങ്ങള്‍ക്കിടെ, ആഫ്രിക്കയില്‍ നിന്ന് ആധുനിക മനുഷ്യര്‍ വികസിച്ചതു മുതല്‍ എല്ലാ നരവംശ വംശനാശങ്ങളും ഉള്‍പ്പെടുന്നതാണ് ജൈവവൈവിധ്യത്തിനുണ്ടായിരിക്കുന്ന ഈ പ്രതിസന്ധി. എന്നാല്‍ വംശനാശ നിരക്ക് ഇപ്പോള്‍ തുടക്കത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വളരെ കൂടുതലാണ്.  1970 മുതല്‍ വന്യമൃഗങ്ങളുടെ ജനസംഖ്യ പകുതിയിലധികം കുറഞ്ഞു, അതേസമയം മനുഷ്യ ജനസംഖ്യ ഇരട്ടിയായി. ദ്വീപുകളിലെ വംശനാശത്തിന്റെ തോത് വിശകലനം ചെയ്യുമ്പോള്‍ പ്രതിസന്ധി വളരെ വ്യക്തമായി വെളിപ്പെടുന്നു. ഹവായിയന്‍ ദ്വീപുകള്‍, ഫ്രഞ്ച് പോളിനേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍, ജീവജാലങ്ങളുടെ നഷ്ടം കൂടുതല്‍ രൂക്ഷമാണ്. ഉദാഹരണത്തിന്, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യ കോളനിവല്‍ക്കരണം ആരംഭിച്ചതിന് ശേഷം പസഫിക് ദ്വീപുകളില്‍ രണ്ടായിരത്തോളം തലം പക്ഷിവര്‍ഗങ്ങള്‍ക്ക് വംശനാശം സംഭവിച്ചു. ഇത് ലോകമെമ്പാടുമുള്ള പക്ഷി ജന്തുജാലങ്ങളുടെ ഏതാണ്ട് ആറിലൊന്നിനു തുല്യമാണ്. അടുത്ത ഏതാനും ദശകങ്ങളില്‍ മാത്രം, കുറഞ്ഞത് 1 ദശലക്ഷം സ്പീഷീസുകളെങ്കിലും നശിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ട്.കൂട്ട വംശനാശത്തില്‍ നിന്ന് നാമെന്തൊക്കെയാണ് പ്രതീക്ഷിക്കേണ്ടത്?ഭക്ഷ്യസുരക്ഷ: ലോകത്തിലെ ഭക്ഷണ വിതരണത്തിന്റെ മൂന്നിലൊന്ന് തേനീച്ചകളെപ്പോലുള്ള ജീവികളെ ആശ്രയിച്ചിരിക്കുന്നു. അവ നശിച്ചാല്‍ കാര്‍ഷിക വിളവ് കുത്തനെ ഇടിഞ്ഞേക്കാം. വേട്ടക്കാര്‍ കൊഴിഞ്ഞുപോകുന്നതിനാല്‍ ചില വിളകളുടെ കീടങ്ങള്‍ തഴച്ചുവളര്‍ന്നേക്കാം, ഇത് ഏകവിള മാത്രമുള്ള കൃഷികളുടെ വിളവെടുപ്പിനെ കൂടുതല്‍ ബാധിക്കും.മണ്ണിന്റെ ഫലഭൂയിഷ്ഠത: ഗുരുതരമായ സൂക്ഷ്മാണുക്കള്‍ നശിച്ചാല്‍ മണ്ണിന്റെ ഗുണനിലവാരം മോശമാകും. ജലക്ഷാമവും പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും കൂടും. പ്രതിരോധശേഷി നഷ്ടപ്പെടും. പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും അടിസ്ഥാനപരമായ നഷ്ടം സംഭവിക്കും.ഇച്ഛാശക്തിയുടെ അഭാവംഈ പ്രതിസന്ധിയുടെ ഗൗരവത്തെക്കുറിച്ചുള്ള സംവാദങ്ങള്‍ ഉണ്ടായിരുന്നിട്ടും, പരിഹാരങ്ങള്‍ നിലവിലുണ്ടെങ്കിലും, തീരുമാനമെടുക്കുന്നവരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ടെങ്കിലും, രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം വ്യക്തമാണ്. പ്രതിസന്ധിയെ നിരാകരിക്കുക, പ്രതികരിക്കാതെ സ്വീകരിക്കുക, അല്ലെങ്കില്‍ പ്രോത്സാഹിപ്പിക്കുക...ഈ മനോഭാവം മനുഷ്യരാശിയുടെ പൊതു ഉത്തരവാദിത്തത്തെ ഇല്ലാതാക്കുകയും ആറാമത്തെ കൂട്ട വംശനാശത്തിലേക്കു വഴിയൊരുക്കുകയും ചെയ്യുന്നു-റോബര്‍ട്ട് കൗവിയുടെ വാക്കുകളാണ്.ഭൂമിയില്‍ വന്‍തോതില്‍ വംശനാശം സംഭവിക്കുന്ന ഇതു പോലെ ഒരു സംഭവത്തിന് സമീപകാലത്ത് സാധ്യതയില്ലെന്ന് പല ശാസ്ത്രജ്ഞരും അവകാശപ്പെടുന്നുണ്ടെങ്കിലും, ലോകമെമ്പാടുമുള്ള കാട്ടുതീ, വെള്ളപ്പൊക്കം, സുനാമി എന്നിവ, ഭൂമി ഒരു വലിയ ജൈവവൈവിധ്യ പ്രതിസന്ധിക്ക് സാക്ഷ്യം വഹിക്കാന്‍ പോകുന്നതിന്റെ സൂചനയാണെന്ന് മറ്റൊരു കൂട്ടര്‍ വിശ്വസിക്കുന്നു.
സൂര്യന്റെ അന്ത്യത്തിന്‌ മുന്‍പേ ഭൂമിയുടേയും മനുഷ്യന്റെയും അവസാനം
03-03-2022
സൂര്യന്റെ അന്ത്യത്തിന്‌ മുന്‍പേ ഭൂമിയുടേയും മനുഷ്യന്റെയും അവസാനം
ലോകാവസാനത്തെക്കുറിച്ചെല്ലാം പല കഥകളും കെട്ടുകഥകളും കളും നമ്മുടെയിടയില്‍ വ്യാപകമാണ്‌. എന്നാല്‍ ഇതിന്റെയെല്ലാം പിന്നിലെ സത്യവസ്ഥയെന്താണ്‌ എന്ന്‌ അറിയാന്‍ കൗതുകമില്ലേ. നമ്മുടെ ഭൂമിയും സൂര്യനും മനുഷ്യരാശിയുമെല്ലാം എന്ന്‌ ഇല്ലാതാകുമെന്ന്‌ അറിയാം...ഒരു ദിവസം ക്ലാസ്‌ വിട്ടു വന്ന ആറാം ക്ലാസുകാരി റിറ്റി അമ്മയോട്‌ ചോദിച്ചു, 'അമ്മേ വരുന്ന സെപ്‌തംബറില്‍ ലോകം അവസാനിക്കുമെന്ന്‌ സ്‌കൂളില്‍ ചില കൂട്ടുകാര്‍ പറഞ്ഞു. സത്യമായിരിക്കുമോ?' ഇതു കേട്ട്‌ ചിരിച്ചുകൊണ്ട്‌ റിറ്റിയുടെ അമ്മ പറഞ്ഞു. 'ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ഇങ്ങനെ പല ലോകാവസാന തിയതികളും കേട്ടിട്ടുണ്ട്‌. ഇതുവരെയൊന്നും സംഭവിച്ചു കണ്ടില്ല. പിന്നെയാണ്‌ അടുത്ത സെപ്‌തംബര്‍.' അതു കേട്ട്‌ റിറ്റിയും ചിരിച്ചെങ്കിലും ലോകം എന്നായിരിക്കും യഥാര്‍ഥത്തില്‍ അവസാനിക്കുകയെന്ന്‌ ചിന്ത റിറ്റിയുടെ ഉള്ളില്‍ കടന്നുകൂടി.ഇപ്പോഴും സൂര്യന്റെ ഉള്ളില്‍ ചുരുങ്ങിയത്‌ ആയിരം കോടി വര്‍ഷങ്ങള്‍ കൂടി കത്തി ജ്വലിച്ചു നില്‍ക്കാനുള്ള ഇന്ധനമുണ്ട്‌അതേക്കുറിച്ച്‌ തന്റെ സയന്‍സ്‌ അധ്യാപികയോട്‌ നാളെ തന്നെ ചോദിക്കണമെന്ന്‌ തീരുമാനിക്കുകയും ചെയ്‌തു. പിറ്റേന്ന്‌ തന്നെ അവള്‍ തന്റെ അധ്യാപികയെ കണ്ട്‌ സംശയനിവാരണം നടത്തുകയും ചെയ്‌തു. അതായത്‌, പൊടുന്നനെ ഒരു ദിവസം ലോകം മുഴുവന്‍ ഇല്ലാതാവുകയല്ല ചെയ്യുക. മറിച്ച്‌ ഭൂമിയില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ അനവധി വര്‍ഷങ്ങള്‍ കൊണ്ട്‌ ഉണ്ടാവുകയും ഓക്‌സിജന്റെ ലഭ്യത കുറഞ്ഞ്‌ ഭൂമിയിലെ ജീവജാലങ്ങള്‍ പതിയെ ഇല്ലാതാവുകയുമാണ്‌ ചെയ്യുക. അതും പെട്ടെന്നൊന്നുമല്ല. നൂറ്‌ കോടി വര്‍ഷങ്ങള്‍ കൊണ്ടാണ്‌ ഈ പ്രതിഭാസങ്ങള്‍ സംഭവിക്കുകയെന്നാണ്‌ പുതിയ പഠനങ്ങള്‍ പറയുന്നത്‌, ടീച്ചര്‍ വിശദീകരിച്ചു. ഇതെല്ലാം കേട്ടപ്പോഴാണ്‌ റിറ്റിക്ക്‌ ആശ്വാസമായത്‌.സൂര്യന്‍ ഇല്ലാതായാല്‍ഭൂമി അടക്കമുള്ള ഈ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങള്‍ക്കും ഊര്‍ജം നല്‍കുന്ന ശക്തിയാണ്‌ സൂര്യന്‍. സൂര്യനില്ലാതെ നമുക്ക്‌ നിലനില്‍പില്ലെന്നും പറയാം. എങ്കിലും എല്ലാ വസ്‌തുക്കള്‍ക്കും ഒരു കാലപരിധി ഉണ്ടല്ലോ. നമ്മുടെ പ്രപഞ്ചത്തിലെ ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കുമെല്ലാം ഇങ്ങനെ ഒരു ജീവിതാവസാനം ഉണ്ട്‌. ഒരു ദിവസം നമ്മുടെ സൗരയൂഥത്തിലെ സൂര്യനെന്ന നക്ഷത്രവും എന്നെന്നേക്കുമായി അസ്‌തമിക്കും. പക്ഷേ എങ്ങനെയായിരിക്കും അല്ലെങ്കില്‍ എപ്പോഴായിരിക്കും സൂര്യന്റെ ആ വിടപറയല്‍ എന്ന്‌ ചിന്തിച്ചിട്ടുണ്ടോ? നിരവധി തര്‍ക്കങ്ങള്‍ ഇക്കാര്യത്തില്‍ നടന്നിട്ടുണ്ടെങ്കിലും പുതിയ ചില പഠനങ്ങള്‍ സൂര്യന്റെ ആ മഹായാനവും ഭൂമിയുടേയും മനുഷ്യരാശിയുടേയുമെല്ലാം അവസാനത്തെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്‌.എന്നാല്‍ അത്ര പെട്ടെന്നൊന്നും നമ്മുടെ സൂര്യന്‍ ഗുഡ്‌ബൈ പറഞ്ഞ്‌ പോകില്ല കേട്ടോ. ഇപ്പോഴും സൂര്യന്റെ ഉള്ളില്‍ ചുരുങ്ങിയത്‌ ആയിരം കോടി വര്‍ഷങ്ങള്‍ കൂടി കത്തി ജ്വലിച്ചു നില്‍ക്കാനുള്ള ഇന്ധനമുണ്ട്‌. പക്ഷേ അതിനു മുന്‍പ്‌ തന്നെ ഭൂമിയിലെ സകല ജീവജാലങ്ങളും മനുഷ്യനും ഇല്ലാതാകുമെന്നും പഠനം പറയുന്നു. യുകെയിലെ ശാസ്‌ത്ര ജേണലായ നേച്ചര്‍ അസ്‌ട്രോണമിയിലാണ്‌ സൂര്യന്റെയും ഭൂമിയുടേയും അന്ത്യത്തെക്കുറിച്ച്‌ വിവരിച്ചിട്ടുള്ളത്‌.ഭൂമിക്കും സൂര്യനും അന്ത്യമുണ്ടോസൂര്യന്റെ അവസാനം സൂപ്പര്‍നോവയായി വലിയ പൊട്ടിത്തെറിയിലൂടെയായിരിക്കില്ല. കാരണം, അതിനുള്ള പിണ്ഡം സൂര്യനില്ല. സൂര്യന്റെ അകത്തെ ഹൈഡ്രജന്‍ ഇന്ധനം പൂര്‍ണമായി കത്തി തീരുമ്പോള്‍ ഉള്‍കാമ്പ്‌ ചുരുങ്ങുകയും പുറത്തെ പാളികള്‍ വികസിക്കുകയും ചെയ്യും. ഇങ്ങനെ വലിയ ഒരു ചുവന്ന ഗോളമായി (Red giant) സൂര്യന്‍ പരിണമിക്കും. ഇപ്പോഴുള്ളതിനെക്കാള്‍ 250 മടങ്ങ്‌ വലിപ്പം അന്ന്‌ സൂര്യനുണ്ടാകുമെന്നാണ്‌ കരുതുന്നത്‌. ഏകദേശം 500 കോടി വര്‍ഷങ്ങള്‍ കൊണ്ടായിരിക്കും ഈ പരിണാമം സംഭവിക്കുകയെന്നും പഠനം പറയുന്നു.സൂര്യന്റെ പരിണാമത്തിനു മുന്‍പ്‌ തന്നെ ഭൂമി വാസയോഗ്യമല്ലാതായി തീരുംഇത്തരത്തില്‍ റെഡ്‌ ജയന്റ്‌ എന്നറിയപ്പെടുന്ന ചുവന്ന ഭീമനായി മാറുന്ന സൂര്യന്‍, ഭൂമി അടക്കമുള്ള ഗ്രഹങ്ങളെ അകത്താക്കുകയും ചെയ്യുമത്രേ. എന്നാല്‍ ഇങ്ങനെയെല്ലാം സംഭവിക്കുന്നതിനും വളരെ മുന്‍പ്‌ തന്നെ മനുഷ്യനും ഭൂമിയിലെ സകല ജീവജാലങ്ങളും ഇല്ലാതാവുകയും ചെയ്യും. കാരണം, സൂര്യന്റെ പരിണാമത്തിനു മുന്‍പ്‌ തന്നെ ഭൂമി വാസയോഗ്യമല്ലാതായി തീരും. അങ്ങനെ സംഭവിക്കാതെയിരിക്കണമെങ്കില്‍ മനുഷ്യന്‌ താമസിക്കാന്‍ കഴിയുന്ന മറ്റേതെങ്കിലും അന്യഗ്രഹങ്ങള്‍ കണ്ടെത്തുകയും അവിടെ ജീവിക്കാനുള്ള ശേഷി കൈവരിക്കുകയും ചെയ്യണം. ചൊവ്വയിലെ വാസവും അപ്പോള്‍ ഗുണം ചെയ്യില്ല. ഭൂമിയെ ഉള്ളിലേക്ക്‌ വലിച്ചെടുക്കുന്ന പോലെ സൂര്യന്‍ അന്ന്‌ ചൊവ്വയേയും വലിച്ചകത്താക്കും.നക്ഷത്ര സൂര്യന്റെ അന്ത്യംസൂര്യനെ പോലുള്ള നക്ഷത്രങ്ങള്‍ ഉണ്ടാകുന്നത്‌ വലിയ വാതകങ്ങള്‍ മേഘം പോലെ രൂപീകൃതമായി അവയുടെ ഭാരം മൂലം സ്വയം പൊട്ടിത്തെറിക്കുമ്പോഴാണ്‌. ഹീലിയം, ഹൈഡ്രജന്‍ തുടങ്ങിയ വാതകങ്ങളായിരിക്കും ഇവയില്‍ കൂടുതലും. ഈ പൊട്ടിത്തെറിയുടെ സമയത്ത്‌ ഇവയുടെ മധ്യഭാഗത്തെ മര്‍ദ്ദം മൂലം ഉണ്ടാകുന്ന താപനില നമുക്ക്‌ ചിന്തിക്കാവുന്നതിനും അപ്പുറമായിരിക്കും. ഇങ്ങനെ ചൂട്‌ കൂടിയ ഹൈഡ്രജന്‍ കണികകള്‍ ഇലക്ട്രോണുകളെ വിഘടിക്കുകയും ചെയ്യും.നമുക്ക്‌ നഗ്ന നേത്രങ്ങള്‍ കൊണ്ട്‌ കാണാന്‍ കഴിയാത്ത ഈ ഹൈഡ്രജന്‍ കണികകള്‍ ഹീലിയം കണികകളുമായി കൂടിച്ചേര്‍ന്ന്‌ ഒരു ഊര്‍ജം പുറത്തുവിടും. വാതക മേഘങ്ങളുടെ പൊട്ടിത്തെറിയിലൂടെണ്ടാകുന്ന വലിയ ഗുരുത്വാകര്‍ഷണ ബലത്തെ മറികടക്കാന്‍ ഈ ഊര്‍ജവും പരിശ്രമിക്കും. ഊര്‍ജവും ഗുരുത്വാകര്‍ഷണ ബലവും തമ്മിലുള്ള ഈ യുദ്ധമാണ്‌ യഥാര്‍ഥത്തില്‍ സൂര്യന്‌ വേണ്ട ശക്തിയും ഇന്ധനവും നല്‍കുന്നത്‌. സൂര്യന്‌ മാത്രമല്ല, ആകാശഗംഗയിലെ കോടിക്കണക്കിന്‌ നക്ഷത്രങ്ങള്‍ക്കെല്ലാം ഇങ്ങനെയാണ്‌ തിളങ്ങാനും പ്രകാശിക്കാനുമെല്ലാമുള്ള ഊര്‍ജം ലഭിക്കുന്നത്‌.ഒരു നക്ഷത്രത്തിന്റെ അന്ത്യത്തോട്‌ അടുക്കുമ്പോള്‍ അത്‌ വലിയ അളവില്‍ വാതകവും പൊടിപടലങ്ങളുമെല്ലാം പുറന്തള്ളും. ശൂന്യാകാശത്തേക്ക്‌ പോകുന്ന ഇവ ഒരു ആവരണം പോലെയാകുന്നു. നക്ഷത്രത്തിന്റെ പകുതി പിണ്ഡമുള്ള ഈ ആവരണത്തിന്‌ അകത്താവും പിന്നീട്‌ നക്ഷത്ര കാമ്പ്‌. നക്ഷത്രത്തിന്‌ അകത്തെ ഇന്ധനം തീരുന്നതും ഈ ഘട്ടത്തിലാണ്‌. അങ്ങനെ പതിയെ നക്ഷത്രത്തിന്റെ അവസാനമാകും. സൂര്യന്‌ ഇത്തരത്തില്‍ പൂര്‍ണമായി മാറാന്‍ 700 മുതല്‍ 1000 കോടി വര്‍ഷങ്ങളെടുക്കും.ചുവന്ന ഭീമന്‍4.6 ബില്യണ്‍ വര്‍ഷങ്ങള്‍ പ്രായമുള്ള സൂര്യന്‍ അടുത്ത അഞ്ച്‌ ബില്യണ്‍ വര്‍ഷങ്ങള്‍കൊണ്ട്‌ ചുവന്ന ഭീമനായി മാറുമെന്നാണ്‌ കണക്കുകൂട്ടല്‍. ചുവന്ന ഭീമനായി മാറുന്ന സൂര്യനില്‍ ഉണ്ടാകുന്ന ഊര്‍ജ സ്‌പന്ദനങ്ങള്‍ മൂലം സൂര്യന്റെ പുറം പാളികള്‍ അകന്നു മാറും. ഇങ്ങനെ ബാഹ്യപാളികള്‍ തെറിച്ചു പോകുന്നതിനു ശേഷം അവശേഷിക്കുന്നത്‌ ഉയര്‍ന്ന താപനിലയള്ള സൂര്യന്റെ ഉള്‍കാമ്പ്‌ മാത്രമായിരിക്കും. പിന്നീട്‌ കോടിക്കണക്കിന്‌ വര്‍ഷങ്ങള്‍ കൊണ്ട്‌ ഇതും പതുക്കെ മങ്ങി ഒരു വെള്ളക്കുള്ളനായി, പ്ലാനറ്ററി നെബ്യൂല ആയി സൂര്യന്‍ തുടരുമെന്നാണ്‌ നിഗമനം.2018ല്‍ പുറത്തുവന്ന ഒരു പഠനമനുസരിച്ച്‌ ഏതാണ്ട്‌ 100 കോടി വര്‍ഷങ്ങള്‍ കൂടി മനുഷ്യന്‌ ഭൂമിയില്‍ ജീവിക്കാനാകുമെന്നാണ്‌ കണ്ടെത്തല്‍. ഓരോ നൂറ്‌ കോടി വര്‍ഷങ്ങള്‍ കൂടുന്തോറും സൂര്യന്റെ താനിലയും തിളക്കവും 10 ശതമാനത്തോളം ഉയരുംനക്ഷത്രങ്ങള്‍ ചുരുങ്ങി ഇത്തരത്തില്‍ പ്ലാനറ്ററി നെബ്യൂല ആകുമ്പോള്‍ അവയ്‌ക്ക്‌ ഗ്രഹങ്ങളുടെ മേല്‍ സ്വാധീനമൊന്നും ഇല്ലാതെയാവും. എങ്കിലും ഇവയ്‌ക്ക്‌ ചെറിയൊരു തിളക്കും അപ്പോഴും അവശേഷിക്കും. നിലവിലുള്ള പ്ലാനറ്ററി നെബ്യൂലകള്‍ കണ്ടെത്താനും അവയുടെ ദൂരം അളക്കാനും ഗവേഷകര്‍ക്ക്‌ കഴിയുന്നതും അതുകൊണ്ടാണ്‌. എന്നാല്‍ അപ്പോഴും സൂര്യന്റെ ഇരട്ടി പിണ്ഡമില്ലാത്തവ പ്ലാനറ്ററി നെബ്യൂല ആയാലും കണ്ടുപിടിക്കുക തന്നെ ബുദ്ധിമുട്ടാണ്‌. സൂര്യന്‌ പക്ഷേ ഈ അവസ്ഥയിലെത്തിയാലും പ്രകാശിക്കാന്‍ കഴിയുമെന്നാണ്‌ ശാസ്‌ത്രലോകം പറയുന്നത്‌. അതായത്‌ ദൃശ്യമായ നെബ്യൂല ആയി സൂര്യന്‍ മാറും.എത്രനാള്‍ ഭൂമിയില്‍ഇനി എത്ര നാളുകള്‍ കൂടി മനുഷ്യന്‌ ഭൂമിയില്‍ സുരക്ഷിതമായി ജീവിക്കാനാകും എന്നത്‌ ഒരു വലിയ ചോദ്യം തന്നെയാണ്‌. ഇപ്പോള്‍ തന്നെ പല പ്രതികൂല ഘടകങ്ങളും മനുഷ്യന്‌ ഭൂമിയില്‍ നേരിട്ടു തുടങ്ങിയിട്ടുണ്ട്‌. അതില്‍ ഏറിയ പങ്കും മനുഷ്യന്‍ തന്നെ വരുത്തി വച്ച കാഴ്‌ചപ്പാടില്ലാത്ത പ്രവൃത്തികളുടെ അനന്തര ഫലങ്ങളുമാണ്‌. ഇന്ന്‌ നമ്മള്‍ കാണുന്ന കാലാവസ്ഥാ മാറ്റങ്ങള്‍ മൂലം ഉണ്ടാകുന്ന നാശങ്ങളല്ലാതെ ഭൂമുഖത്തു നിന്ന്‌ പൂര്‍ണമായി മനുഷ്യന്‍ ഇല്ലാതാകുന്ന ഒരു ദിവസമുണ്ടാകും. 2018ല്‍ പുറത്തുവന്ന ഒരു പഠനമനുസരിച്ച്‌ ഏതാണ്ട്‌ 100 കോടി വര്‍ഷങ്ങള്‍ കൂടി മനുഷ്യന്‌ ഭൂമിയില്‍ ജീവിക്കാനാകുമെന്നാണ്‌ കണ്ടെത്തല്‍. ഓരോ നൂറ്‌ കോടി വര്‍ഷങ്ങള്‍ കൂടുന്തോറും സൂര്യന്റെ താനിലയും തിളക്കവും 10 ശതമാനത്തോളം ഉയരും. അതായത്‌, പണ്ട്‌ ഇന്നത്തേതിലും തിളക്കവും ചൂടും കുറവായിരുന്നു.ഇനി വരും നൂറ്‌ വര്‍ഷങ്ങളില്‍ ഇത്‌ വലിയ തോതില്‍ വര്‍ദ്ധിക്കുമെന്നും സൗരതാപനിലയില്‍ മാറ്റങ്ങളുണ്ടാവുകയും ചെയ്യും. അങ്ങനെ ഭൂമിയിലെ ദ്രവരൂപത്തിലുള്ള ജലം ബാഷ്‌പീകരിച്ച്‌ പോകുമെന്നും അങ്ങനെ ഇത്‌ എല്ലാ ജീവജാലങ്ങളുടേയും നാശത്തിലേക്ക്‌ വഴിവയ്‌ക്കുമെന്നും കരുതുന്നു. ഇതിനു മുന്‍പും ഭൂമിയില്‍ വലിയ തോതിലുള്ള വംശനാശങ്ങള്‍ സംഭവിച്ചിട്ടുണ്ട്‌. ഒരു കാലത്ത്‌ ഭൂമി അടക്കി വാണിരുന്ന ഡൈനോസറുകളുടെ അടക്കം അന്നത്തെ ഒട്ടുമിക്ക ജീവജാലങ്ങളുടെയും അന്ത്യം 66 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഒരു വലിയ ചിന്നഗ്രഹം ഭൂമിയില്‍ പതിച്ചതാണെന്നാണ്‌ കരുതുന്നത്‌. അന്നത്തേത്‌ പോലെ അടുത്തൊന്നും സംഭവിക്കില്ലെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.നാശം പലവിധമാകാംനാസയുടെ കണക്കുകൂട്ടല്‍ പ്രകാരം 100 മില്യണ്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരിക്കലായിരിക്കും വലിയ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കുക. ചെറിയ ചില ഉല്‍ക്ക പോലുള്ളവ ഇടയ്‌ക്ക്‌ ഭൂമിയിലേക്ക്‌ എത്താമെങ്കിലും, ഭൂമിയിലെ ജീവജാലങ്ങളെ മുഴുവന്‍ തുടച്ചു മാറ്റാവുന്ന ഏതെങ്കിലും മാനവകുലത്തിന്റെ അന്ത്യം കുറിക്കാന്‍ എത്തുമോ എന്നു സംശയമാണ്‌. പിന്നീടുള്ള ഒരു സാധ്യത ഓക്‌സിജന്റെ ലഭ്യത കുറവാണ്‌. 2.5 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഭൂമിയില്‍ ഇന്ന്‌ നമുക്ക്‌ യഥേഷ്ടം ശ്വസിക്കാന്‍ ലഭിക്കുന്ന ഓക്‌സിജന്‍ ഉണ്ടായിത്തുടങ്ങി. ചില ബാക്ടീരിയകളും ആല്‍ഗകളുമാണ്‌ അതിന്‌ കാരണമായത്‌. നമ്മുടെ ചുറ്റുമുള്ള സകല ജീവജാലങ്ങളും ഉത്ഭവിച്ചതും അങ്ങനെയാണ്‌.സൂര്യന്റെ മാറ്റങ്ങള്‍ക്കനുസരിച്ച്‌ അന്തരീക്ഷത്തിലെ ഓക്‌സിജന്‍ അടക്കമുള്ള വാതകങ്ങള്‍ക്കും മാറ്റങ്ങള്‍ സംഭവിക്കാംഇന്ന്‌ ഭൂമിക്കുണ്ടാകുന്ന പല കാലാവസ്ഥാ മാറ്റങ്ങളും നാളെ ഒരു കാലത്ത്‌ ഈ ഓക്‌സിജന്റെ ലഭ്യത ഇല്ലാതാക്കുമെന്നാണ്‌ പറയുന്നത്‌. അങ്ങനെ വന്നാല്‍ മനുഷ്യന്‌ ശ്വസിക്കാന്‍ പോലും ആവശ്യത്തിന്‌ ഓക്‌സിജന്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാകും. അനന്തര ഫലമായി ഭൂമുഖത്തെ 80 ശതമാനത്തിലധികം ജീവജാലങ്ങള്‍ ഇല്ലാതാകുമെന്നാണ്‌ ചില പഠനങ്ങള്‍ പറയുന്നത്‌. ഇപ്പോള്‍ തന്നെ കാലാവസ്ഥാ മാറ്റങ്ങള്‍ മൂലം സമുദ്രങ്ങളിലെ ഓക്‌സിജന്റെ അളവ്‌ കുറഞ്ഞ്‌ സമുദ്രജീവികള്‍ക്ക്‌ ഭീഷണിയാണെന്നത്‌ ഈ സമയത്ത്‌ പ്രസക്തമാണ്‌.നമ്മുടെ ഭൂമിയില്‍ എക്കാലത്തും ഓക്‌സിജന്‍ ഉണ്ടായിരുന്നില്ല. അത്‌ എന്നെന്നേക്കും നിലനില്‍ക്കുമെന്നും പറയാനാകില്ല. സൂര്യന്റെ മാറ്റങ്ങള്‍ക്കനുസരിച്ച്‌ അന്തരീക്ഷത്തിലെ ഓക്‌സിജന്‍ അടക്കമുള്ള വാതകങ്ങള്‍ക്കും മാറ്റങ്ങള്‍ സംഭവിക്കാം. ഒരു ഘട്ടത്തില്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡ്‌ വിഘടിക്കാന്‍ കഴിയാത്ത അവസ്ഥ വരുകയും പ്രകാശസംസ്ലേഷണം നടത്തുന്ന സസ്യങ്ങള്‍ ഇല്ലാതാവുകും ചെയ്യാം. അങ്ങനെ വന്നാലും ഓക്‌സിജന്‍ ഇല്ലാതാവും. ഇതെല്ലാം ഒറ്റ ദിവസം കൊണ്ട്‌ നടക്കുന്ന പ്രതിഭാസങ്ങളാവില്ല. മറിച്ച്‌ കാലങ്ങളെടുത്ത്‌ സംഭവിക്കാവുന്നതാണ്‌. അതും പല ഘടകങ്ങളെ ആശ്രയിച്ച്‌ നടക്കുന്നതും. പക്ഷേ ഒന്നുറപ്പാണ്‌, മനുഷ്യന്റെയും ഭൂമിയുടേയും സൂര്യന്റെയുമെല്ലാം അവസാനം ഒരിക്കല്‍ സംഭവിക്കുക തന്നെ ചെയ്യും.
സ്വപ്നം കാണാന്‍ പഠിപ്പിച്ച അബ്ദുള്‍ കലാം
03-03-2022
സ്വപ്നം കാണാന്‍ പഠിപ്പിച്ച അബ്ദുള്‍ കലാം
ഇന്ത്യയുടെ മിസൈല്‍ മാന്‍, ജനങ്ങളുടെ പ്രസിഡന്റ്, ലോകമറിയുന്ന ശാസ്ത്രജ്ഞന്‍; എല്ലാത്തിനും ഉപരി മനുഷ്യരുടെ മനസ്സറിയുന്ന ഒരു നല്ല മനുഷ്യ സ്നേഹി, ഈ വിശേഷണങ്ങള്‍ക്കെല്ലാം ഉടമ ഒരേയൊരു വ്യക്തി- എപിജെ അബ്ദുള്‍ കലാം. എത്ര വര്‍ഷങ്ങള്‍ കടന്നാലും ജനമനസ്സുകളില്‍ മായാത്ത, ഉടയാത്ത ബിംബം. പ്രതിസന്ധികളും ദാരിദ്ര്യവും അലട്ടിയ ചെറുപ്പകാലത്തും അതിനെയെല്ലാം അതിജീവിക്കാനുള്ള കരുത്ത് കലാം നേടിയത് ആത്മവിശ്വാസവും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും കൊണ്ടായിരുന്നു. എപിജെ അബ്ദുള്‍ കലാം എന്ന അപൂര്‍വ്വ പ്രതിഭയുടെ പ്രചോദിപ്പിക്കുന്ന ജീവിതവും കരിയറും അറിയാം സയന്‍സ് ഇന്‍ഡിക്ക പീപ്പിള്‍ ഇന്‍ സയന്‍സിലൂടെ...ഇന്ത്യയുടെ അഭിമാനംഉറങ്ങുമ്പോള്‍ കാണുന്ന സ്വപ്നങ്ങളല്ല യഥാര്‍ഥ സ്വപ്നങ്ങള്‍, ഉറങ്ങാന്‍ നിങ്ങളെ അനുവദിക്കാതിരിക്കുന്നവയാണ് സ്വപ്നങ്ങള്‍ എന്ന് അബ്ദുള്‍ കലാം പറഞ്ഞപ്പോള്‍ അത് നമ്മുടെ ചിന്തകളെ തന്നെയാണ് പ്രചോദിപ്പിച്ചത്. ഒരു സാധാരണ നാട്ടിന്‍പുറത്ത് ജനിച്ച് വലിയ സ്വപ്നങ്ങള്‍ കണ്ട്, അത് യാഥാര്‍ഥ്യമാക്കുകയും മറ്റുള്ളവരെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്തയാളായിരുന്നു അബ്ദുള്‍ കലാം. ജീവിതത്തില്‍ വലിയ സ്വപ്നങ്ങള്‍ കാണാനും അത് പ്രാവര്‍ത്തികമാക്കാനും നമ്മെ പഠിപ്പിച്ച ഇന്ത്യയുടെ മിസൈല്‍ മാന്‍.സ്‌കൂളില്‍ ഒരു സാധാരണ വിദ്യാര്‍ഥിയായിരുന്നെങ്കിലും കലാം ബുദ്ധിമാനും കഠിനമായി പ്രയത്നിക്കുന്ന വ്യക്തിയുമായിരുന്നുഎയര്‍ഫോഴ്സില്‍ പൈലറ്റാവാന്‍ ആഗ്രഹിച്ച് ലോകമറിയുന്ന ശാസ്ത്രജ്ഞനും പിന്നീട് ഇന്ത്യയുടെ പ്രസിഡന്റുമായ ജന നേതാവ്. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ പല ബഹിരാകാശ വിക്ഷേപണങ്ങള്‍ക്കും പുറകില്‍ കലാമിന്റെ ബുദ്ധിയായിരുന്നു. വിശേഷണങ്ങള്‍ എത്ര പറഞ്ഞാലും മതിയാവില്ല, അബ്ദുള്‍ കലാം എന്ന ഈ അതുല്യ പ്രതിഭയെ വര്‍ണ്ണിക്കാന്‍.ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലംതമിഴ്നാട്ടിലെ പാമ്പന്‍ ദ്വീപിലുള്ള രാമേശ്വരത്ത്‌ ഒരു തമിഴ് മുസ്ലിം കുടുംബത്തിലാണ് ഡോ.അവ്വുല്‍ പക്കിര്‍ ജൈനുലാബ്ദീന്‍ അബ്ദുള്‍ കലാം ജനിച്ചത്, 1931 ഒക്ടോബര്‍ 15ന്. അന്ന് മദ്രാസ് പ്രസിഡന്‍സിക്ക് കീഴിലായിരുന്ന രാമേശ്വരത്തെ ഒരു പള്ളിയിലെ ഇമാം ആയിരുന്ന ജൈനുലാബ്ദീന്‍ മരയ്ക്കാറുടേയും ഐഷാമ്മയുടേയും അഞ്ച് മക്കളില്‍ ഇളയവനായിരുന്നു കലാം. കലാമിന്റെ അച്ഛന്‍ ജൈനുലാബ്ദീന് രാമേശ്വരത്ത് നിന്നും ധനുഷ്‌കോടിയിലേക്ക് ആളുകളെ കൊണ്ടുപോകുന്ന ഒരു ബോട്ടുണ്ടായിരുന്നു. കലാമിന്റെ മുന്‍ഗാമികള്‍ വലിയ പ്രതാപികളും ഭൂവുടമകളും ഒക്കെയായിരുന്നു. പക്ഷേ കലാമിന്റെ കാലമായപ്പോഴേക്കും ആ പ്രതാപമെല്ലാം ഇല്ലാതായി കുടുംബം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി തുടങ്ങിയിരുന്നു.ദാരിദ്ര്യം പിടിമുറുക്കിയപ്പോഴും കലാം തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള വഴികള്‍ തേടുകയായിരുന്നു. പിന്നീട് വീട്ടിലെ പട്ടിണിയകറ്റാന്‍ ചെറു പ്രായത്തില്‍ തന്നെ കലാം പത്രം വില്‍ക്കാന്‍ പോയി തുടങ്ങി. സ്‌കൂളില്‍ ഒരു സാധാരണ വിദ്യാര്‍ഥിയായിരുന്നെങ്കിലും കലാം ബുദ്ധിമാനും കഠിനമായി പ്രയത്നിക്കുന്ന വ്യക്തിയുമായിരുന്നു. പഠിക്കാന്‍ ഏറെ ഇഷ്ടമായിരുന്നു കലാമിന്. അതുകൊണ്ടുതന്നെ മണിക്കൂറുകള്‍ പഠനത്തിനായി മാത്രം ചിലവിട്ടു. ഗണിതം പഠിക്കാനായിരുന്നു കൂടുതല്‍ താല്‍പര്യം. സ്‌കൂള്‍ പഠനത്തിന് ശേഷം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജില്‍ നിന്ന് 1954ല്‍ ഊര്‍ജതന്ത്രത്തില്‍ ബിരുദം നേടിയ കലാം അതിനു ശേഷം മദ്രാസിലേക്ക് ചുവടുമാറി.ദാരിദ്ര്യം പിടിമുറുക്കിയപ്പോഴും കലാം തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള വഴികള്‍ തേടുകയായിരുന്നു. പിന്നീട് വീട്ടിലെ പട്ടിണിയകറ്റാന്‍ ചെറു പ്രായത്തില്‍ തന്നെ കലാം പത്രം വില്‍ക്കാന്‍ പോയി തുടങ്ങിപരീക്ഷണങ്ങളുടെ കാലംമദ്രാസിലെത്തിയ കലാം തന്റെ കരിയര്‍ തുടങ്ങാനുള്ള തറക്കില്ലിടുന്നത് ഇവിടെ നിന്നാണ്. മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ 1955ല്‍ എയ്റോസ്പേസ് എന്‍ജിനീയറിങ്ങിന് ചേര്‍ന്ന കലാമിന് പക്ഷേ അവിടെ പരീക്ഷണങ്ങള്‍ അനവധി നേരിടേണ്ടി വന്നു. അവസാന വര്‍ഷത്തെ പ്രൊജക്റ്റില്‍ കലാമിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തനാവാതിരുന്ന കോളേജിലെ ഡീന്‍ വെറും മൂന്ന് ദിവസത്തിനുള്ളില്‍ പ്രൊജക്റ്റ് പൂര്‍ണമാക്കാന്‍ മുന്നറിയിപ്പ് നല്‍കി. ഇല്ലെങ്കില്‍ കലാമിന്റെ സ്‌കോളര്‍ഷിപ്പ് റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍ ഡീനിനെ അതിശയിപ്പിച്ചുകൊണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ കലാം അത് പൂര്‍ത്തിയാക്കി.കരയിലും വെള്ളത്തിലും മഞ്ഞിലും ചെളിയിലുമെല്ലാം ഓടിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു ചെറിയ ഹോവര്‍ക്രാഫ്ര്റ്റ് ഡിസൈന്‍ ചെയ്തായിരുന്നു കലാമിന്റെ കരിയറിന്റെ തുടക്കംപിന്നീട് ഡീന്‍ തന്നെ ഇക്കാര്യത്തില്‍ കലാം തന്നെ അത്ഭുതപ്പെടുത്തിയതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്, 'കലാമിന് സാധ്യമാകില്ലെന്ന് ഉറപ്പിച്ചാണ് ചെയ്യാന്‍ കഴിയാത്തൊരു സമയപരിധി നല്‍കി സമ്മര്‍ദ്ദത്തിലാക്കിയത്.' കലാമിന്റെ ആത്മാര്‍ഥതയും സത്യസന്ധതയും വ്യക്തമാക്കുന്നതായിരുന്നു ഈ സംഭവം. അക്കാലത്ത് ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ഫൈറ്റര്‍ പൈലറ്റാകാന്‍ കലാമിന് ആഗ്രഹമുണ്ടായിരുന്നു. അതിനായുള്ള പരീക്ഷയില്‍ ഒന്‍പതാമനായി എത്തിയെങ്കിലും എട്ട് ഒഴിവുകള്‍ മാത്രമേ അപ്പോള്‍ വ്യോമസേനയിലുണ്ടായിരുന്നുള്ളൂ. കാലം അദ്ദേഹത്തിനായി കരുതിവച്ചിരുന്ന വിധി മറ്റൊന്നായതുകൊണ്ടാകാം, അന്ന് അതു നേടാന്‍ കലാമിന് കഴിയാതെ പോയത്.പുതിയ തുടക്കംഎന്‍ജിനിയറിങ് കഴിഞ്ഞ ഉടനേ കലാം ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനില്‍ (DRDO) ശാസ്ത്രജ്ഞനായി ജോലിയില്‍ പ്രവേശിച്ചു. കരയിലും വെള്ളത്തിലും മഞ്ഞിലും ചെളിയിലുമെല്ലാം ഓടിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു ചെറിയ ഹോവര്‍ക്രാഫ്ര്റ്റ് ഡിസൈന്‍ ചെയ്തായിരുന്നു കലാമിന്റെ കരിയറിന്റെ തുടക്കം. പക്ഷേ അപ്പോഴും ഡിആര്‍ഡിഒ യിലെ ജോലിയില്‍ അത്ര തൃപ്തനായിരുന്നില്ല കലാം. ഈ സമയത്താണ് വിഖ്യാത ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായ്ക്ക് കീഴില്‍ അദ്ദേഹം ജോലി ചെയ്തു തുടങ്ങിയത്. പിന്നീട് 1969ല്‍ കലാമിന് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിലേക്ക് (ISRO) സ്ഥലംമാറ്റം ലഭിച്ചു. അവിടെ നിന്നാണ് ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ ആ കൈകളിലൂടെ പിറക്കുന്നത്.മിസൈല്‍ മാന്‍1965ല്‍ കലാം റോക്കറ്റ് പ്രൊജക്റ്റ് സാങ്കേതികവിദ്യയില്‍ തനിച്ച് ഗവേഷണം നടത്തി തുടങ്ങി. നാല് വര്‍ഷങ്ങള്‍ക്കു ശേഷം അതിനായി കൂടുതല്‍ എന്‍ജിനിയര്‍മാരുടെ സേവനം കൂടി സര്‍ക്കാര്‍ അനുവദിച്ചു. ഇന്ത്യയുടെ ആദ്യ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ അഥവാ ഉപഗ്രഹ വിക്ഷേപണ വാഹനം (SLV) നിര്‍മിക്കുന്നതിന്റെ പ്രൊജക്റ്റ് ഡയറക്ടറായിരുന്നു കലാം. ആദ്യമായി ഇന്ത്യ സ്വന്തം വിക്ഷേപണ വാഹനത്തില്‍ പരീക്ഷണാര്‍ഥം അയച്ച രോഹിണി എന്ന ഉപഗ്രഹം 1980ല്‍ വിക്ഷേപിക്കാനുമായി. ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ സാന്നിധ്യം ഉറപ്പിച്ചു തുടങ്ങുന്നത് അന്നുമുതലാണ്.പിന്നീട് നിരവിധി അഭിമാനാര്‍ഹമായ വിക്ഷേപണങ്ങള്‍ നടത്താന്‍ ഐഎസ്ആര്‍ഒ യെ സഹായിച്ച പിഎസ്എല്‍വി എന്നറിയപ്പെടുന്ന പോളാര്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (PSLV) നിര്‍മിച്ചതിന്റെ പുറകിലും കലാമിന്റെ ബുദ്ധിയായിരുന്നു. അഗ്‌നി, പൃഥ്വി എന്നീ മിസൈലകളുടെ നിര്‍മാണവും പ്രവര്‍ത്തനവും കലാമിന്റെ നേതൃത്വത്തിലായിരുന്നു. ഇന്ത്യയുടെ മിസൈല്‍ സാങ്കേതികവിദ്യയും ന്യൂക്ലിയര്‍ ആയുധങ്ങളുടെ പ്രയോഗത്തിലും എല്ലാം കലാമിന്റെ കൈയ്യൊപ്പ് പതിഞ്ഞിരുന്നു. നിരവധി മിസൈലുകളുടെ വിജയകരമായ വിക്ഷേപണം പൂര്‍ത്തിയായതിലൂടെ ഇന്ത്യയുടെ മിസൈല്‍ മാന്‍ എന്ന പേരും അദ്ദേഹത്തിനു വീണു. ഫൈബര്‍ ഗ്ലാസ് സാങ്കേതികവിദ്യയുടേയും ആദ്യ കണ്ടെത്തല്‍ കലാമിന്റേതാണ്.ജന നായകന്‍പല കാലങ്ങളിലായി പല തരത്തിലായി ഇന്ത്യന്‍ രാഷ്ട്രീയത്തിലും സര്‍ക്കാരിലും കലാമിന് സ്വാധീനമുണ്ടായിരുന്നു. അതു പക്ഷേ രാഷ്ട്രീയ കൗശലം കൊണ്ടല്ലായിരുന്നു, രാജ്യത്തിന്റെ കുതിപ്പിന് നെടുംതൂണാകാന്‍ കഴിയുന്നവണ്ണം തന്റെ കഴിവും പ്രാഗല്‍ഭ്യവും നന്മയ്ക്കായി ഉപയോഗിച്ചു കൊണ്ടായിരുന്നു. 1992 മുതല്‍ 1997 വരെ കേന്ദ്ര പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായിരുന്നു കലാം. അടുത്ത വര്‍ഷം, 98ല്‍ രാജ്യം നടത്തിയ ന്യൂക്ലിയര്‍ ആയുധ പരീക്ഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും ഇന്ത്യയെ ഒരു ഒഴിച്ചുനിര്‍ത്താനാകാത്ത ശക്തിയാണെന്ന് ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ തെളിയിച്ചതും ഇദ്ദേഹമായിരുന്നു. ഇതോടെ കലാം ഇന്ത്യന്‍ ജനതയുടെ മുമ്പില്‍ ഒരു നായക പരിവേഷം നേടി.പിന്നീട് 1999 മുതല്‍ 2001 വരെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായും കലാം പ്രവര്‍ത്തിച്ചു; കേന്ദ്ര മന്ത്രിക്കു തുല്യ റാങ്കുള്ള പദവി. ഇക്കാലത്താണ് വിഷന്‍ 20-20 എന്ന പേരില്‍ 2020 വര്‍ഷത്തേക്കുള്ള ഒരു ദീര്‍ഘകാല പദ്ധതിയും സ്വപ്നവും അദ്ദേഹം പങ്കു വയ്ക്കുന്നത്. കാര്‍ഷിക ക്ഷമതയും സാമ്പത്തിക വളര്‍ച്ചയും ആരോഗ്യ-വിദ്യാഭ്യാസ തലത്തിലുള്ള വളര്‍ച്ച, അങ്ങനെ അടിമുടി ഇന്ത്യ ഒരു വികസിത രാജ്യമാകാനായി വേണ്ട കര്‍മ്മപദ്ധതികളും അദ്ദേഹം മുന്നോട്ടുവച്ചു. പക്ഷേ 2021 കഴിഞ്ഞ് 2022ലേക്ക് കടക്കുന്ന നമ്മള്‍ ഇന്ന് എവിടെ എത്തി നില്‍ക്കുന്നു എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നം തന്നെയാണ്.ഇന്ത്യയുടെ അമരക്കാരന്‍2002ല്‍ ഇന്ത്യ ഭരിച്ചിരുന്ന എന്‍ഡിഎ സര്‍ക്കാരാണ് കലാമിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്. കെ.ആര്‍. നാരായണന് പിന്‍ഗാമിയാകാന്‍ പ്രതിപക്ഷവും പിന്തുണ നല്‍കി. അങ്ങനെ കക്ഷി ഭേദമന്യേ എല്ലാവരും ഒന്നിച്ച് എ.പി.ജെ.അബ്ദള്‍ കലാം എന്ന ഇന്ത്യയുടെ സ്വകാര്യ അഹങ്കാരത്തെ രാജ്യത്തിന്റെ അമരക്കാരനാക്കി. ഇന്ത്യയുടെ പതിനൊന്നാം പ്രസിഡന്റായി കലാം എത്തിയപ്പോള്‍ രാജ്യം അദ്ദേഹത്തെ ഹൃദയത്തിലാണ് വരവേറ്റത്. അങ്ങനെ ജനങ്ങളുടെ പ്രസിഡന്റ് എന്ന് സ്നേഹത്തോടെ അദ്ദേഹത്തെ എല്ലാവരും വിളിച്ചു. എന്നാല്‍ 2007ല്‍ പ്രസിഡന്റ് പദവി ഒഴിഞ്ഞപ്പോള്‍ ഒരു തവണ കൂടി ആ പദവി ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് അദ്ദേഹം പിന്മാറി.പ്രസിഡന്റ് പദവിക്ക് ശേഷവും കലാം തന്റെ ജീവിതം ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും വേണ്ടി മാത്രമായി ഉഴിഞ്ഞുവച്ചിരുന്നു. ഇന്ത്യയെ ഒരു വികസിത രാജ്യമായി കാണാന്‍ ആഗ്രഹിച്ച അദ്ദേഹം രാജ്യമൊട്ടാകെ നിരവധി സര്‍വ്വകലാശാലകളിലും മറ്റുമായി നിരവധി വിദ്യാര്‍ഥികളെ പ്രചോദിപ്പിച്ചും പ്രസംഗിച്ചും വെളിച്ചമായി. ഇന്ത്യയിലും വിദേശത്തുമുള്ള 48 സര്‍വ്വകലാശാലകള്‍ കലാമിനോടുള്ള ബഹുമാനാര്‍ഥം ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്.മാത്രമല്ല, ഇന്ത്യയിലെ ഒരു പൗരന് നല്‍കുന്ന പരമോന്നത ബഹുമതിയായ ഭാരത രത്നയും (1997) പത്മ ഭൂഷണ്‍ (1981), പത്മ വിഭൂഷണ്‍ (1990) എന്നിവയും അദ്ദേഹത്തിന് ലഭിച്ചു. 1999ല്‍ പുറത്തിറങ്ങിയ കലാമിന്റെ ആത്മകഥ 'അഗ്‌നിചിറകുകള്‍' ഇന്നും അനവധി പേരെ പ്രചോദിപ്പിക്കുന്ന ഗ്രന്ഥമാണ്. 2015 ജൂലൈ 27ന് ഷില്ലോങ്ങിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ സംസാരിക്കുന്നതിനിടെ ഹൃദയാഘാതം മൂലം അദ്ദേഹം കുഴഞ്ഞു വീണു. അങ്ങനെ ഇന്ത്യയുടെ അഭിമാന സൂര്യന്‍ അന്ന് 83-ാം വയസ്സില്‍ അസ്തമിച്ചു.ജീവിതം മുഴുവന്‍ ഒരു നാടിനു വേണ്ടി സമര്‍പ്പിച്ച്, അതിന്റെ ഉയര്‍ച്ചയ്ക്കായി പ്രയത്നിച്ച വ്യക്തിയായിരുന്നു കലാം. അവിവാഹിതനായി തുടര്‍ന്ന അദ്ദേഹം മരണം വരെ തന്റെ സഹോദരങ്ങളും കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. തന്റെ ലളിതമായ ജീവിത ശൈലി കൊണ്ടും കാഴ്ചപ്പാട് കൊണ്ടും അദ്ദേഹം മരണം വരെ വേറിട്ട വ്യക്തിത്വം പുലര്‍ത്തിയിരുന്നു. മരിച്ച് വര്‍ഷങ്ങള്‍ക്കു ശേഷവും കലാമിന്റെ ജീവിതവും ആദര്‍ശങ്ങളും കാഴ്ചപ്പാടും ചര്‍ച്ചയാകുന്നതും അതുകൊണ്ടെല്ലാമാണ്.
സെക്‌സ്‌ റോബോട്ടുകള്‍ കീഴടക്കുന്ന മായിക ലോകം
03-03-2022
സെക്‌സ്‌ റോബോട്ടുകള്‍ കീഴടക്കുന്ന മായിക ലോകം
അനുദിനം വളരുന്ന സാങ്കേതികവിദ്യയും മനുഷ്യരും തമ്മിലുള്ള ബന്ധത്തെ വെല്ലുവിളിച്ചുകൊണ്ട്‌ സെക്‌സ്‌ റോബോട്ടുകള്‍ വിപണി പിടിക്കാനൊരുങ്ങുന്നു. എന്നാല്‍ ഇവയുടെ സ്വാധീനം സമൂഹത്തിലുണ്ടാക്കുന്ന വിള്ളലുകളെക്കുറിച്ച്‌ കൂടുതല്‍ പഠനവും നിയമനിര്‍മാണവും വേണമെന്ന ആവശ്യവും ഉയരുന്നുറോബോട്ടുകള്‍ മനുഷ്യന്‌ പകരക്കാരാകാന്‍ ശ്രമിക്കുന്നതും അവകൊണ്ടുണ്ടാകുന്ന പൊല്ലാപ്പുകളും പല സിനിമകളിലും നമ്മള്‍ കണ്ടിട്ടുണ്ട്‌. എന്നാല്‍ സയന്‍സ്‌ ഫിക്ഷന്‍ സിനിമകളിലേതു പോലെ മനുഷ്യന്റെ ലൈംഗിക ആവശ്യങ്ങള്‍ക്കു വരെ റോബോട്ടുകള്‍ ഇറങ്ങി കഴിഞ്ഞു. സെക്‌സ്‌ റോബോട്ടുകള്‍ അഥവാ സെക്‌സോബോട്ടുകള്‍ എന്നറിയപ്പെടുന്ന ഇവ പല ചോദ്യങ്ങളും സമൂഹത്തില്‍ ഉന്നയിക്കുന്നുണ്ട്‌. മനുഷ്യനുമായി അടുത്ത ബന്ധം സ്ഥാപിക്കാനും സ്‌പര്‍ശനത്തിനും ചലനങ്ങള്‍ക്കും അനുസരിച്ച്‌ പ്രതികരിക്കാനും കഴിവുള്ള സെക്‌സോബോട്ടുകള്‍ വരെ ഇന്ന്‌ മാര്‍ക്കറ്റില്‍ ലഭ്യമാണ്‌. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ പോലെ ക്രിത്രിമ വൈകാരിക അടുപ്പമുള്ള സെക്‌സ്‌ ഡോളുകളും ഉണ്ട്‌.ആന്‍ഡ്രോയ്‌ഡ്‌ കുഞ്ഞപ്പന്‍ 2.0 എന്ന സിനിമയിലേതു പോലെ ഏതെങ്കിലും സമയത്ത്‌ അതിന്റെ കോഡിങ്ങിലോ നിര്‍ദേശങ്ങളിലോ മാറ്റം വന്നാല്‍ അവ പ്രതികരിക്കുന്നത്‌ മനുഷ്യന്‍ കരുതുന്നതു പോലെയുമാവില്ലസംസാരിക്കാനും ചുണ്ടുകള്‍ ചലിപ്പിക്കാനും കണ്ണുകള്‍ അടയ്‌ക്കാനും തുറക്കാനുമെല്ലാം കഴിവുള്ള ഇത്തരം സെക്‌സോബോട്ടുകള്‍ സാമൂഹിക ഘടനയ്‌ക്ക്‌ തന്നെ വെല്ലുവിളിയാകുമെന്ന ഭീതിയാണ്‌ ഇപ്പോള്‍ ഉടലെടുക്കുന്നത്‌. പല രാജ്യങ്ങളിലും പ്രചാരം നേടുന്ന ഇത്തരം റോബോട്ടുകളുടെ വരുംവരായ്‌കകളെക്കുറിച്ച്‌ പഠിച്ച്‌ നിയമ നിര്‍മാണം നടത്തണമെന്നാണ്‌ ലോകമെമ്പാടുമുള്ള നിയമ വിദഗ്‌ദര്‍ ആവശ്യപ്പെടുന്നത്‌. കാരണം, പൊതുവിപണിയില്‍ ഇവ വരുന്നതിനു മുന്‍പ്‌ സെക്‌സ്‌ റോബോട്ടുകളുടെ ഉപയോഗം വ്യക്തികള്‍ക്ക്‌ ഗുണമാണോ ദോഷമാണോ ഉണ്ടാക്കുകയെന്നും, അവയുടെ ഉപയോഗം സമൂഹത്തില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും പഠനം നടന്നിട്ടില്ലെന്നും വിദഗ്‌ദര്‍ ചൂണ്ടിക്കാണിക്കുന്നു.വ്യക്തിബന്ധങ്ങളെ മറികടക്കുമോലൈംഗികത മനുഷ്യന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത്‌ പല തരത്തിലാണ്‌. വ്യക്തിബന്ധങ്ങള്‍ക്ക്‌ വൈകാരിക അടുപ്പം കൂടി നല്‍കാന്‍ പലപ്പോഴും ഇവ സഹായകമാണ്‌. അങ്ങനെയുള്ളപ്പോള്‍ ഒരു യന്ത്രത്തിന്‌ മനുഷ്യനുമായി ആത്മബന്ധം സ്ഥാപിക്കാനാവുമോ? മനുഷ്യന്‌ മറ്റൊരാളുമായി തോന്നുന്ന സ്വാഭാവിക ആകര്‍ഷണവും അടുപ്പവും ഒരു യന്ത്രവുമായി സാധ്യമാകുമോ? നിര്‍മിത ബുദ്ധിയെ ഏതു തരത്തിലാണ്‌ സെക്‌സോബോട്ടുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌ ? ഇവയ്‌ക്ക്‌ മനുഷ്യന്റെ വികാരങ്ങളെ തിരിച്ചറിയാനാവുമോ ? എന്നു തുടങ്ങി ഒട്ടേറെ സംശയങ്ങള്‍ക്ക്‌ ഇനിയും ഉത്തരമില്ല. ഇത്തരം റോബോട്ടുകളെ ലൈംഗികതയ്‌ക്കായി ആശ്രയിക്കുമ്പോള്‍ അവ നമ്മുടെ വ്യക്തി ജീവിതങ്ങളെയും കുടുംബ ബന്ധങ്ങളെയുമെല്ലാം സാമൂഹിക ബന്ധങ്ങളെയുമെല്ലാം സാരമായി ബാധിക്കുമെന്നാണ്‌ വിദഗ്ധര്‍ പങ്കുവയ്‌ക്കുന്ന ആശങ്ക.യന്ത്രങ്ങളും മനുഷ്യരും2013ല്‍ ഇറങ്ങിയ ഹെര്‍ എന്ന ഇംഗ്ലീഷ്‌ സിനിമ കൈകാര്യം ചെയ്‌ത വിഷയം അക്കാലത്ത്‌ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്‌. ആമസോണിന്റെ അലക്‌സ പോലെ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌ വോയ്‌സ്‌ അസിസ്‌റ്റന്റുമായി പ്രണയത്തിലാകുന്ന ഒരാളുടെ കഥയാണ്‌ ചിത്രം പങ്കുവച്ചത്‌. ഇത്തരം സയന്‍സ്‌ ഫിക്ഷന്‍ സിനിമകള്‍ യഥാര്‍ഥ ജീവിതത്തിലേക്ക്‌ പകര്‍ന്നാടുന്ന കാഴ്‌ചയാണ്‌ ഇപ്പോള്‍ സംഭവിക്കുന്നതും. യന്ത്രങ്ങളും മനുഷ്യരും തമ്മിലുള്ള സൗഹൃദത്തിനപ്പുറം അവ നമ്മളെ സ്വാധീനിക്കുന്ന തരത്തിലേക്ക്‌ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇങ്ങനെ തുടര്‍ന്നാല്‍ മനുഷ്യരും റോബോട്ടുകളും തമ്മിലുള്ള അന്തരം കുറയുമെന്നും മനുഷ്യരുടെ സ്ഥാനം പതിയെ റോബോട്ടുകള്‍ ഏറ്റെടുക്കുന്ന കാലം വിദൂരമല്ല എന്നുമാണ്‌ വിമര്‍ശകര്‍ പറയുന്നത്‌.പുസ്‌തകങ്ങളിലും സിനിമകളിലും മാത്രം കണ്ടുശീലിച്ച ഇത്തരം അസാധാരണ ബന്ധങ്ങള്‍ യഥാര്‍ഥ ജീവിതത്തിലേക്ക്‌ വരുമ്പോള്‍ അത്‌ എത്രത്തോളം മനുഷ്യനെ ബാധിക്കുമെന്ന്‌ കണ്ടറിയേണ്ടിയിരിക്കുന്നു. തന്റെ കൂടെയുള്ള റോബോട്ട്‌ എത്ര യാഥാര്‍ഥ്യ ബോധത്തോടെ പെരുമാറിയാലും പ്രോഗ്രാം ചെയ്‌തു വച്ചിരിക്കുന്ന വെറും യന്ത്രങ്ങള്‍ മാത്രമാണത്‌. ആന്‍ഡ്രോയ്‌ഡ്‌ കുഞ്ഞപ്പന്‍ 2.0 എന്ന സിനിമയിലേതു പോലെ ഏതെങ്കിലും സമയത്ത്‌ അതിന്റെ കോഡിങ്ങിലോ നിര്‍ദേശങ്ങളിലോ മാറ്റം വന്നാല്‍ അവ പ്രതികരിക്കുന്നത്‌ മനുഷ്യന്‍ കരുതുന്നതു പോലെയുമാവില്ല.നിയമ നിര്‍മാണം സാധ്യമോസെക്‌സ്‌ പാവകളെക്കുറിച്ചും റോബോട്ടുകളെക്കുറിച്ചുമെല്ലാം പല സ്ഥലങ്ങളിലും സജീവ ചര്‍ച്ച നടക്കുന്നുണ്ട്‌. പല രാജ്യങ്ങളിലും സെക്‌സ്‌ റോബോട്ടുകളുമായുള്ള ലൈംഗിക ബന്ധം നിരോധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇവയുടെ ഉപയോഗം അവിടങ്ങളില്‍ നിയമവിധേയമാണ്‌. പക്ഷേ മാലിദ്വീപ്‌, യുഎഇ, സൗദി അറേബ്യ, തായ്‌ലന്റ്‌, വിയറ്റ്‌നാം, മലേഷ്യ എന്നീ രാജ്യങ്ങളില്‍ ഒരു തരത്തിലുമുള്ള സെക്‌സ്‌ ടോയ്‌സും കൈവശം വയ്‌ക്കാന്‍ തന്നെ അനുവാദമില്ല. ഇന്ത്യയിലും ഐപിസി സെക്ഷന്‍ 292 പ്രകാരം സെക്‌സ്‌ ടോയ്‌ വില്‍പന നിരോധിച്ചിട്ടുണ്ട്‌. ഓസ്‌ട്രേലിയയില്‍ കുട്ടികളുടെ രൂപത്തിലുള്ള സെക്‌സ്‌ പാവകളുടെ വില്‍പനയും നിരോധിച്ചിട്ടുണ്ട്‌. എന്നാല്‍ അവിടെ ഇപ്പോഴും സെക്‌സ്‌ റോബോട്ടുകളുടെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.ഇക്കാര്യത്തില്‍ പല രാജ്യങ്ങളിലും അവിടെ തന്നെയുള്ള പല ജനങ്ങള്‍ക്കും ഭിന്നാഭിപ്രായം ഉള്ളതുകൊണ്ട്‌ നിയമനിര്‍മാണം വെല്ലുവിളിയാണെന്നാണ്‌ നിയമ വിദഗ്‌ദര്‍ പറയുന്നത്‌. നിയമ നിര്‍മാതാക്കള്‍ക്ക്‌ സാമൂഹിക താത്‌പര്യവും വ്യക്തി സ്വാതന്ത്ര്യവും രണ്ടും ഒരുപോലെ മാനിക്കേണ്ടതിനാല്‍ അതിന്റെയൊരു സന്തുലനം കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നാണ്‌ പറയുന്നത്‌. റോബോട്ടുകളുമായുള്ള ലൈംഗികതയെക്കുറിച്ച്‌ ധാര്‍മികമായ പല പ്രശ്‌നങ്ങളും ഉടലെടുക്കുമ്പോഴും പല സ്ഥലങ്ങളിലും ഇവ നിയമ നിര്‍മാണത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ്‌ നിയമ വിദഗ്‌ദരും ആശങ്ക പ്രകടിപ്പിക്കുന്നത്‌.സെക്‌സ്‌ റോബോട്ടുകള്‍ പൊതുവേ സമൂഹത്തിന്‌ പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും അതിവേഗം പുരോഗമിക്കുന്ന സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്‌ മാത്രമേ നിയമനിര്‍മാണവും നടക്കുകയുള്ളൂ. ഇതുമൂലം സമൂഹത്തിനും വ്യക്തികള്‍ക്കും ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ പഠിക്കണമെന്ന്‌ നിയമവിദഗ്‌ദര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്‌.ചിലര്‍ക്ക്‌ ഗുണമാകാംചില പ്രത്യേക സാഹചര്യങ്ങളില്‍ സെക്‌സ്‌ റോബോട്ടുകള്‍ ചിലര്‍ക്ക്‌ പ്രയോജനപ്പെടാം എന്ന്‌ വാദിക്കുന്നവരുണ്ട്‌. പ്രായമായവര്‍, സാഹചര്യങ്ങള്‍ മൂലം ഒറ്റപ്പെട്ട്‌ കഴിയുന്നവര്‍, മാനസികമോ ശാരീരികമോ ആയ വെല്ലുവിളികള്‍ നേരിടുന്നവര്‍, പങ്കാളികളില്ലാത്തവര്‍, അവിഹിത ബന്ധത്തിന്‌ താത്‌പര്യമില്ലാത്തവര്‍, സാമൂഹികമായ ആശങ്കയുള്ളവര്‍, ശീഘ്രസ്‌ഖലനം പോലെയുള്ള പ്രശ്‌നങ്ങളുള്ളവര്‍ക്ക്‌ സ്വാഭാവിക ലൈംഗികത ആസ്വദിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഇങ്ങനെയുള്ളവര്‍ക്ക്‌ സെക്‌സോബോട്ടുകള്‍ പ്രയോജനപ്പെട്ടേക്കാം. തങ്ങളുടെ പരിമിതികളില്‍ നിന്നുകൊണ്ട്‌ സുരക്ഷിതമായി ലൈംഗികതയിലേര്‍പ്പെടാന്‍ ഇത്തരക്കാര്‍ക്ക്‌ സെക്‌സ്‌ റോബോട്ടുകള്‍ അവസരമൊരുക്കുന്നു എന്നു വാദിക്കുന്നവരുമുണ്ട്‌.രണ്ട്‌ വ്യക്തികള്‍ തമ്മില്‍ തികച്ചും വ്യക്തിപരവും വൈകാരികവുമായി സംഭവിക്കേണ്ട ഒന്നിനെ പൂര്‍ണമായും യാന്ത്രികവത്‌കരിക്കുമ്പോള്‍ അതിന്റെ മാനസികതലം തന്നെ മറ്റൊന്നായി മാറുംസെക്‌സ്‌ തെറാപ്പിസ്റ്റുകളുടെ അഭിപ്രായത്തില്‍ സാമൂഹികമായ ആശങ്കയുള്ളവര്‍, പങ്കാളികള്‍ ഇല്ലാത്ത എന്നാല്‍ അവിഹിത ബന്ധത്തിനു താത്‌പര്യമില്ലാത്തവര്‍, ശീഘ്രസ്‌ഖലനം ഉണ്ടാകുന്നവര്‍ എന്നിവര്‍ക്ക്‌ സെക്‌സോബോട്ടുകള്‍ പ്രയോജനപ്പെടാം എന്നാണ്‌ പറയുന്നത്‌. ചികിത്സാപരമായ കേസുകളില്‍ ഇവ ഉപകാരപ്പെടാമെങ്കിലും ആരോഗ്യപരമായ ബന്ധങ്ങളില്‍ ഇവ വിള്ളല്‍ വീഴ്‌ത്തുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.കുഴപ്പങ്ങള്‍ പലവിധംസെക്‌സോബോട്ടുകളുടെ കടന്നുവരവ്‌ ദോഷവുമുണ്ടാക്കും. അശ്ലീലചിത്രങ്ങളിലേതു പോലെ സ്‌ത്രീകളെ മോശമായി ചിത്രീകരിക്കാനും വസ്‌തുവല്‍ക്കരിക്കാനും ഇത്‌ ഇടയാക്കുമെന്നാണ്‌ ആക്ഷേപം. സ്‌നേഹവും വികാരങ്ങളും കൂടിച്ചേരേണ്ട സ്ഥലത്ത്‌ ലൈംഗികതയ്‌ക്ക്‌ മാത്രം പ്രാധാന്യം നല്‍കുന്ന സ്ഥിതിയാവും. ഇത്‌ സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും കൂട്ടാന്‍ ഇടയാക്കും. ഇത്‌ സമൂഹവ്യവസ്ഥയെയും കുടുംബ വ്യവസ്ഥയെയുമെല്ലാം തകര്‍ക്കുന്ന തരത്തിലേക്കെത്തും. നിര്‍മിത ബുദ്ധി നല്‍കിയിരിക്കുന്ന ഇത്തരം റോബോട്ടുകള്‍ക്ക്‌ ലൈംഗികതയ്‌ക്ക്‌ സമ്മതമല്ലെന്ന്‌ പറയാനുള്ള കഴിവും നല്‍കിയിട്ടുണ്ടത്രേ.റോബോട്ടുകളോട്‌ അതിക്രമം കാണിക്കാന്‍ ചെന്നാല്‍ അവയെങ്ങനെ പ്രതികരിക്കുമെന്നും ഇക്കാരണങ്ങള്‍കൊണ്ട്‌ പറയാനാകില്ല. ഇതെല്ലാം പഠനങ്ങള്‍ക്കും നിയമനിര്‍മാണത്തിന്റെയും പരിധിയില്‍ എങ്ങനെ ഉള്‍പ്പെടുത്തണമെന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്‌. സെക്‌സോബോട്ടുകള്‍ സ്‌ത്രീകളുടെ രൂപത്തിലും പുരുഷന്മാരുടെ രൂപത്തിലുമുണ്ട്‌. ആവശ്യക്കാര്‍ക്ക്‌ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള നിറവും രൂപവും തിരഞ്ഞെടുക്കാനും സൗകര്യമുണ്ടത്രേ. പക്ഷേ സ്‌ത്രീ റോബോട്ടുകള്‍ക്കാണ്‌ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളതെന്ന്‌ പറയുമ്പോള്‍ നമ്മുടെ സമൂഹ മനസ്ഥിതി എങ്ങോട്ടാണ്‌ പോകുന്നതെന്നു കൂടി ചിന്തിക്കണം. സ്‌ത്രീകളെ വെറും ഉപഭോഗ വസ്‌തുവായി മാത്രം ചിത്രീകരിക്കുകയും അതിനുവേണ്ടി മാത്രം ഉപയോഗിക്കുകയും ചെയ്‌തു തുടങ്ങുന്ന ഒരു സമൂഹം രൂപപ്പെട്ടാല്‍! നമ്മുടെ സാമൂഹിക വ്യവസ്ഥിതിയും മൂല്യബോധങ്ങളും എല്ലാം കാറ്റില്‍ പറത്തിയതുപോലെയാകും.മൂല്യബോധവും യാന്ത്രികവത്‌കരണവുംരണ്ട്‌ വ്യക്തികള്‍ തമ്മില്‍ തികച്ചും വ്യക്തിപരവും വൈകാരികവുമായി സംഭവിക്കേണ്ട ഒന്നിനെ പൂര്‍ണമായും യാന്ത്രികവത്‌കരിക്കുമ്പോള്‍ അതിന്റെ മാനസികതലം തന്നെ മറ്റൊന്നായി മാറും. അത്‌ മനുഷ്യന്റെ ചിന്തകളെ ഏതു രീതിയില്‍ സ്വാധീനിക്കുമെന്നും പറയാനാകില്ല. അതുകൊണ്ടുതന്നെ റോബോട്ടുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ നല്ലതും മോശവുമായ വശങ്ങളെക്കുറിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ വെണമെന്ന്‌ ഇപ്പോള്‍ ആവശ്യമുയരുന്നുണ്ട്‌. എന്നാല്‍ അനുദിനം മാറുന്ന ടെക്‌നോളജിയില്‍ ഇനി ഇതിലും കൂടുതലായി എന്താകും സംഭവിക്കുക എന്നും പറയാനാവില്ല.ളര്‍ന്നുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ കാലത്ത്‌ മുന്‍കൂട്ടി പ്രോഗ്രാം ചെയ്‌തുവച്ചിരിക്കുന്ന ഒരു യന്ത്രത്തെ എത്രകാലത്തേക്ക്‌ അല്ലെങ്കില്‍ എങ്ങിനെ പൂര്‍ണമായി ആശ്രയിക്കാനാവും എന്നത്‌ വലിയൊരു ചോദ്യമാണ്‌ഇപ്പോഴും പല രാജ്യങ്ങളിലും സെക്‌സോബോട്ടുകളുമായുള്ള ലൈംഗിക ബന്ധം നിരോധിച്ചിട്ടില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ ഒരു അഭിപ്രായ സമന്വയം വേണമെന്നാണ്‌ ഗവേഷകരുടെയും നിയമനിര്‍മാതാക്കളുടെയും അഭിപ്രായം. സാങ്കേതികവിദ്യകളോട്‌ മനുഷ്യന്‍ എങ്ങനെ ക്രിയാത്മകമായി ഇടപെടുന്നു എന്ന ചോദ്യങ്ങളെ തന്നെ ഇല്ലാതാക്കുന്ന തരത്തിലാണ്‌ സെക്‌സ്‌ റോബോട്ടുകളുടെ വരവ്‌. മനുഷ്യനും സാങ്കേതികവിദ്യയും തമ്മിലുള്ള ബന്ധത്തെ വെല്ലുവിളിക്കുകയാണ്‌ ഇവ ചെയ്യുന്നതെന്നും പറയാം.എപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ കാലത്ത്‌ മുന്‍കൂട്ടി പ്രോഗ്രാം ചെയ്‌തുവച്ചിരിക്കുന്ന ഒരു യന്ത്രത്തെ എത്രകാലത്തേക്ക്‌ അല്ലെങ്കില്‍ എങ്ങിനെ പൂര്‍ണമായി ആശ്രയിക്കാനാവും എന്നത്‌ വലിയൊരു ചോദ്യമാണ്‌. സെക്‌സോബോട്ടുകളുടെ നല്ലതും മോശവുമായ കാര്യങ്ങളെക്കുറിച്ച്‌ പഠനം നടത്തുക വളരെയധികം അത്യാവശ്യമാണ്‌. അത്‌ ആളുകള്‍ ഏതെല്ലാം തരത്തില്‍ ഉപയോഗപ്പെടുത്തുമെന്നും റോബോട്ടുകള്‍ മനുഷ്യനെ ഏതെല്ലാം തരത്തില്‍ ഉപയോഗപ്പെടുത്തുമെന്നെല്ലാം കാത്തിരിന്നു കാണുക തന്നെ വേണം.
വെര്‍ച്വല്‍ റിയാലിറ്റി 'റിയാലിറ്റി'യാകുമ്പോള്‍!
23-02-2022
വെര്‍ച്വല്‍ റിയാലിറ്റി 'റിയാലിറ്റി'യാകുമ്പോള്‍!
പ്രശസ്ത സയന്‍സ് ഫിക്ഷന്‍ സിനിമാ പരമ്പരയായ മെട്രിക്‌സിന്റെ കഥ പോലെ നമ്മുടെയൊക്കെ ജീവിതം ഒരു സിമുലേഷന്‍ മാത്രമാണോ? നാം ജീവിക്കുന്നത് നാം വിശ്വസിക്കുന്ന റിയാലിറ്റിയില്‍ തന്നെയോ? എന്താണ് മാറിയത്? എന്താണ് റിയാലിറ്റി? എന്താണ് വെര്‍ച്വല്‍ റിയാലിറ്റി? വെര്‍ച്വല്‍ റിയാലിറ്റി യഥാര്‍ത്ഥ റിയാലിറ്റിയായി മാറുന്നതെങ്ങനെ?മനുഷ്യന്‍ ഉള്ളിടത്തോളം കാലം ഉത്തരം തേടുന്ന ഒരു കൗതുകം, യാഥാര്‍ത്ഥ്യവും മിഥ്യയുമേതൊക്കെയെന്ന ഈ അന്വേഷണം തന്നെ. ലോകത്തിലെ പരമ്പരാഗതമായ എല്ലാ ദാര്‍ശനികതകളിലും ഈ ചോദ്യമുണ്ട്. പലപ്പോഴും ഉത്തരങ്ങള്‍ വ്യക്തവുമല്ല. ലോകം കൂടുതല്‍ സങ്കീര്‍ണമായതിനാല്‍ ഇതു മനസിലാക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടുമാണ്. നമ്മുടെ ജീവിതത്തിലെങ്കിലും എന്താണ് യാഥാര്‍ത്ഥ്യം എന്ന ബോധ്യം നമുക്കുണ്ടാകും. നമ്മുടെ അനുഭവങ്ങള്‍, ചിന്തകള്‍, ബന്ധങ്ങള്‍ തുടങ്ങി നമ്മള്‍ കാണുന്നതും തൊട്ടറിയുന്നതുമൊക്കെ യഥാര്‍ത്ഥമായിരിക്കും. പക്ഷെ ചിലപ്പോള്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കു നമ്മളെ കബളിപ്പിക്കാന്‍ കഴിയും. നാമതെങ്ങനെ അറിയും?ഇനി വെര്‍ച്വല്‍ ലോകം, അഥവാ കൃത്രിമമായി നിര്‍മിച്ച ഭാവനാ ലോകമെന്നു നാം പറയുന്ന വിര്‍ച്വല്‍ ലോകം യഥാര്‍ത്ഥമാണെങ്കിലോ? നമ്മുടെ വെര്‍ച്വല്‍ അനുഭവങ്ങള്‍ നാം നേരിട്ടറിയുന്ന നമ്മുടെ യഥാര്‍ത്ഥ ദൈനംദിന ജീവിതം പോലെ തന്നെ യഥാര്‍ത്ഥമായ ഒന്നാണെങ്കിലോ? എങ്കില്‍ നമ്മള്‍ വിശ്വസിക്കുന്ന മൂല്യങ്ങള്‍, വികാരങ്ങള്‍, വിശ്വാസങ്ങള്‍ തുടങ്ങിയ അദൃശ്യമായ കാര്യങ്ങള്‍ നമ്മള്‍ യഥാര്‍ത്ഥമാണെന്നു കരുതുന്നതു പോലെ തന്നെ വെര്‍ച്വല്‍ ലോകത്തേയും നോക്കിക്കാണാന്‍ നമുക്കു കഴിയില്ലേ?ഡേവിഡ് ചാമേഴ്‌സ് എന്ന പ്രസിദ്ധനായ തത്വചിന്തകന്‍, റിയാലിറ്റി പ്ലസ് എന്ന തന്റെ പുതിയ പുസ്തകത്തിലൂടെ, ഇത്തരം പല ചോദ്യങ്ങളും ഉന്നയിക്കുന്നു. 1996 ല്‍ പ്രസിദ്ധീകരിച്ച 'ദ കോണ്‍ഷ്യസ് മൈന്‍ഡ്' എന്ന പുസ്തകത്തിലൂടെ പ്രസിദ്ധി നേടിയ അദ്ദേഹം ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി സെന്റര്‍ ഓഫ് മൈന്‍ഡ്, ബ്രെയ്ന്‍ ആന്‍ഡ് കോണ്‍ഷ്യസ്‌നസിന്റെ സഹഡയറക്റ്ററുമാണ്. യഥാര്‍ത്ഥ ലോകത്തിന്റെ എല്ലാ മാനങ്ങളുമുള്ള ഒന്നു തന്നെയാണ് വിര്‍ചെല്‍ ലോകമെന്ന് പറയുന്നു റിയാലിറ്റി പ്ലസ് എന്ന പുസ്തകം. ഭൗതിക ലോകത്ത് നടക്കുന്നതെല്ലാം അതേപടി, അതേ അര്‍ത്ഥത്തില്‍ വെര്‍ച്വല്‍ ലോകത്തും നടക്കുന്നു. മനുഷ്യ ജീവിതത്തില്‍ സാങ്കേതികവിദ്യകള്‍ക്ക് വന്‍ സ്വധീനമുളള ഇക്കാലത്ത്, പ്രത്യേകിച്ചും ഈ മെറ്റാവേഴ്‌സ് കാലത്ത് ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നു തന്നെയാണ്.എന്താണ് റിയാലിറ്റി, എന്താണ് യാഥാര്‍ഥ്യം!ഡേവിഡ് ചാമേഴ്‌സിന്റെ അഭിപ്രായത്തില്‍, നിലനില്‍ക്കുന്നത് എന്താണൊ അത് റിയാലിറ്റി എന്നാണ് ഒരു അര്‍ത്ഥം. എന്നാല്‍ പല തരം റിയാലിറ്റികളെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. ഭൗതികവും സ്വാഭാവികവുമായ, തികച്ചും സാധാരണമായ യാഥാര്‍ത്ഥ്യങ്ങളുണ്ട്. വെര്‍ച്വല്‍ ആയ ഭാവനാപരമായ യാഥാര്‍ത്ഥ്യങ്ങളുമുണ്ട്. എന്നാല്‍ ഇവ പരസ്പരം പ്രതികരിക്കുന്ന, ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ഒരിടത്താണു താനും.കാലം മാറുന്നതിനനുസരിച്ച് തലമുറകള്‍ ഇവയേ നോക്കിക്കാണുന്നതില്‍ വലിയ വ്യത്യാസം വരുന്നു. മുതിര്‍ന്നവര്‍, അല്ലെങ്കില്‍ ഇപ്പോള്‍ മധ്യ വയസിലെത്തി നില്‍ക്കുന്ന ഭൂരിഭാഗം പേര്‍ക്കും വെര്‍ച്വല്‍ ലോകമെന്നത് അവരുടെ ദൈനംദിന ജീവിതത്തില്‍ പ്രഥമപരിഗണന നേടുന്ന കാര്യങ്ങളില്‍ ഒരു പടി താഴെ നില്‍ക്കുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുപതുകളിലുള്ളവര്‍ അവരുടെ ജീവിതത്തിന്റെ സിംഹഭാഗവും ജീവിച്ചു വരുന്നത് വെര്‍ച്വല്‍ ലോകത്താണ്.വെര്‍ച്വല്‍ റിയാലിറ്റി, യാന്ത്രികതയുടെയും സാങ്കേതികതയുടെയും യുക്തിയുടെയും യുക്തിരാഹിത്യങ്ങളുടെയുമെല്ലാം വേലിക്കെട്ടുകള്‍ ഭേദിച്ച് അവരുടെ യഥാര്‍ത്ഥ റിയാലിറ്റിയുടെ ഭാഗമാകുകയാണ്. ഭൗതികമായ, സ്വാഭാവികമായ റിയാലിറ്റിയില്‍ സൃഷ്ടിക്കപ്പെടുന്ന വെര്‍ച്വല്‍ റിയാലിറ്റികള്‍ പതിയെ പതിയെ സ്വാഭാവികമായി തന്നെയുള്ള റിയാലിറ്റിയായി മാറിക്കൊണ്ടിരിക്കുന്നു.നമ്മള്‍ ഒരു സിമുലേഷനിലാണോ?നാം കണ്ടറിഞ്ഞ് വിശ്വസിക്കുന്ന ലോകത്തെ, റിയാലിറ്റിയെ യഥാര്‍ത്ഥത്തില്‍ നമുക്ക് അറിയാമോ? അല്ലെങ്കില്‍ എത്രത്തോളമറിയാം എന്ന് ചാമേഴ്‌സ് ചോദിക്കുന്നു. നമ്മളെല്ലാം ഒരു സിമുലേഷന്‍ അഥവാ അനുകരണത്തിലാണോ എന്ന് അത് തീരുന്നതിനു മുന്‍പോ പരാജയപ്പെടുന്നതിനു മുന്‍പോ നമുക്ക് എങ്ങനെ അറിയാന്‍ കഴിയും എന്നത് വിചിത്രവും അജ്ഞാതവും ഭാവനാപൂര്‍ണവുമായ ഒരു ചിന്തയും ചോദ്യവുമാണ്. വരും ദശകങ്ങളില്‍ ഈ ചോദ്യം കൂടുതല്‍ ഉയര്‍ന്നു കൊണ്ടിരിക്കുമെന്നും അദ്ദേഹം പറയുന്നു. സാങ്കേതികവിദ്യയിലൂന്നിയ വിനോദ, ഉപഭോഗ, ഗവേഷണ വാണിജ്യ ആവശ്യങ്ങള്‍ക്ക് വേണ്ടി വെര്‍ച്വല്‍ റിയാലിറ്റി ഉപയോഗിക്കുന്നത് ഇന്ന് പുതിയ കാര്യമല്ല. ഇനിയങ്ങോട്ട് മെറ്റവേഴ്‌സ് കാലമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ചാമേഴ്‌സ് ഇതിനെ മറ്റൊരു വലിയ തലത്തിലാണ് നോക്കിക്കാണുന്നത്.മെറ്റാവേഴ്‌സ് ജീവിതം എന്തായിരിക്കും, എങ്ങനെയായിരിക്കും തുടങ്ങിയ കാര്യങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്ന ചിന്തകളാണ്. ഒരു അര്‍ത്ഥപൂര്‍ണമായ ജീവിതമായിരിക്കുമോ അത്? യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നുള്ള വ്യര്‍ത്ഥമായ ഒരു രക്ഷപ്പെടല്‍, അല്ലെങ്കില്‍ ഒളിച്ചോടലാണ് ഇതെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ വെര്‍ച്വല്‍ റിയാലിറ്റിയിലും അര്‍ത്ഥപൂര്‍ണമായ ജീവിതമുണ്ടെന്നാണ് ചാമേഴ്‌സിന്റെ പക്ഷം.നാം യഥാര്‍ത്ഥമെന്ന് വിശ്വസിക്കുന്നവയെല്ലാം പൂര്‍ണമാകുന്നത് മനസും പുറംലോകവുമായുള്ള ആശയവിനിമയത്തിന്റെ ഫലമായാണ്. മനസുമായി പുറമേ നേരിട്ട് ബന്ധമില്ലാത്ത ഒരു ലോകത്തിലേക്ക് മനസ് സ്വയം പൂര്‍ണമായി നീക്കിവയ്ക്കുന്നുണ്ട്. നമ്മുടെ സാമൂഹികാന്തരീക്ഷത്തെ സൃഷ്ടിച്ചെടുക്കുന്നത് മനോഭാവങ്ങളാണ്. സൃഷ്ടിക്കപ്പെടുന്ന ഭാവനാ ലോകമായ വെര്‍ച്വല്‍ റിയാലിറ്റിയെപ്പറ്റി ചിന്തിക്കുമ്പോള്‍ ഇത് പ്രധാനമാണ്. ഒരു ഭൂരിപക്ഷം അപ്രസക്തമെന്നു കരുതിയിരുന്ന ബ്ലോക്‌ചെയിന്‍ സാങ്കേതിക വിദ്യയിലും നോണ്‍ ഫണ്‍ജിബിള്‍ ടോക്കണുകളിലുമൊക്കെ ഇപ്പോള്‍ കൂടുതലാളുകള്‍ നിക്ഷേപിക്കുന്നത്, ഇതുപോലെ മാറുന്ന മനോഭാവങ്ങളുടെ ഉദാഹരണമാണ്. ഇപ്പോള്‍ ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.ഡേറ്റ പ്രോസസിങ്ങിന്റെ സിമുലേഷനുകളില്‍ ഒരു യന്ത്രഭാഗം പോലെ, തങ്ങളെന്താണ് ചെയ്യുന്നതെന്ന് അറിയാതെ ഭാഗഭാക്കാവുന്ന മനുഷ്യരെന്നത് ഒരു മിഥ്യയല്ല. അത്രയ്ക്കും വിദഗ്ധമായതും സാധാരണ ജീവിതത്തോടു ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന രീതിയില്‍ അനുകരണങ്ങള്‍ വെര്‍ച്ച്വല്‍ ലോകങ്ങളെ വിശ്വസനീയമായി, വസ്തുനിഷ്ഠമായിത്തന്നെ യാഥാര്‍ത്ഥ്യവുമായി യോജിപ്പിച്ചു നിര്‍ത്തുന്നു. ഒരു ചെറിയ റേറ്റിങ്ങോ, സര്‍വേയോ ഫീഡ്ബാക്ക് സമര്‍പ്പിക്കുകയോ ചെയ്യുമ്പോള്‍ അതിനു പിന്നില്‍ സംഭവിക്കുന്ന അനേകമനേകം പ്രക്രിയകള്‍ അന്വേഷിച്ചു ചെന്നാല്‍ തന്നെ ഒരു വിശാലമായ ഉദാഹരണം നമുക്കു ലഭിക്കും. അപ്പോള്‍ സങ്കീര്‍ണമായ എന്തിലേക്കൊക്കെ ഇത് കടന്നുചെന്നു കഴിഞ്ഞിട്ടുണ്ടാകാം? അനിര്‍വചനീയമാണ് ചാമേഴ്‌സ് മുന്നോട്ടു വയ്ക്കുന്ന ഈ വിഷയത്തിന്റെ വ്യാപ്തി.വരുന്ന 20 - 30 വര്‍ഷത്തിനുള്ളില്‍ വെര്‍ച്വല്‍ റിയാലിറ്റി കൂടുതല്‍ മെച്ചപ്പെടുക തന്നെ ചെയ്യും. കാഴ്ച്ചയും കേള്‍വിയും അപ്പോഴും പ്രധാന ഘടകങ്ങള്‍ തന്നെയായിരിക്കും. ശരീരചലനങ്ങള്‍, സ്പര്‍ശനം, അഹാരം, വികാരങ്ങള്‍ എന്നിവയ്ക്കനുസരിച്ചുള്ള മാറ്റങ്ങളും മെച്ചപ്പെടലുകളും വെര്‍ച്വല്‍ റിയാലിറ്റിയില്‍ വലിയ വെല്ലുവിളി തന്നെയാണ്. നിലവിലുള്ള വിര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയവ മാത്രം മതിയാവില്ല ഈ കടമ്പകള്‍ മറികടക്കുവാന്‍. കൂടുതല്‍ ശേഷിയും വ്യാപ്തിയുമുള്ള മസ്തിഷ്‌ക-കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസുകള്‍ വേണ്ടി വരും. കമ്പ്യൂട്ടര്‍ പ്രോസസറുകള്‍ നേരിട്ട് മസ്തിഷ്‌കവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് യഥാര്‍ത്ഥ ജീവിതത്തിലെ വെര്‍ച്വല്‍ റിയാലിറ്റിയെ ഒരു യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കുക എന്നത് ദീര്‍ഘകാലം കൊണ്ട് സാധ്യമായേക്കാവുന്ന ഒന്നാണ്. ഒരു നൂറ്റാണ്ടു കൂടി അതിനു വേണ്ടി വന്നാലും ആശ്ചര്യപ്പെടേണ്ടതില്ല.മരണമില്ലാത്ത റിയാലിറ്റിജീവിതത്തേപ്പറ്റി മാത്രമല്ല മരണത്തേക്കുറിച്ചും ചാമേഴ്‌സ് വെര്‍ച്വല്‍ റിയാലിറ്റി മുന്‍നിര്‍ത്തി സംസാരിക്കുന്നു.'ഞാന്‍ മരിക്കുമ്പോള്‍, ഞാന്‍ ഇല്ലാതാകും എന്നതാണ് എന്റെ ഡിഫോള്‍ട്ട് സിദ്ധാന്തം. എന്റെ ബോധം അസ്തിത്വത്തില്‍ നിന്ന് പോകും. ബോധത്തെക്കുറിച്ചുള്ള ചില അനുമാനങ്ങള്‍ ശരിയാണെങ്കില്‍, എല്ലാ ജൈവ വ്യവസ്ഥകള്‍ക്കും ഒരു പരിധിവരെ ബോധമുണ്ടെങ്കില്‍, എന്റെ മരണശേഷം നടക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് ബോധത്തിന്റെ ചെറിയ ശകലങ്ങള്‍ ബാക്കി ഉണ്ടാകില്ലെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക? എന്നാലും, ഞാന്‍ പോകുമെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഭൗതിക മസ്തിഷ്‌കത്തില്‍ നിന്നും ശരീരത്തില്‍ നിന്നും വേര്‍പെടുത്താവുന്ന ഒരു ഭൗതികമല്ലാത്ത ആത്മാവില്‍ ഞാന്‍ ശരിക്കും വിശ്വസിക്കാത്തതാണ് ഭാഗികമായി അതിന് കാരണം. ബോധം മസ്തിഷ്‌കത്തേക്കാളും ശരീരത്തേക്കാളും കൂടുതലാണെന്ന് ഞാന്‍ കരുതുന്നുവെങ്കിലും, എനിക്ക് പറയാന്‍ കഴിയുന്നിടത്തോളം, അവ തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു.'സിമുലേഷന്‍ സിദ്ധാന്തത്തെക്കുറിച്ച് ചിന്തിക്കുന്നത് മരണാനന്തര ജീവിതത്തെക്കുറിച്ച് ചിന്തിക്കാനുള്ള ചില വ്യത്യസ്ത വഴികള്‍ക്കുള്ള സാധ്യത നല്‍കുന്നു. ഉദാഹരണത്തിന്, സിമുലേഷനില്‍ നാമെല്ലാവരും കോഡിന്റെ ബിറ്റുകള്‍ ആണെങ്കില്‍, സിമുലേഷനില്‍ ശാരീരിക മരണം സംഭവിക്കുമ്പോള്‍, ആ കോഡ് സിമുലേറ്ററുകളാല്‍ ഉയര്‍ത്തി, മറ്റേതെങ്കിലും വെര്‍ച്വല്‍ ലോകത്തിലേക്കോ സിമുലേഷന്റെ മറ്റേതെങ്കിലും ഭാഗത്തേക്കോ മാറ്റാനുള്ള സാധ്യതയുണ്ട്. അങ്ങനെയൊരു മരണാനന്തര ജീവിതത്തിന് യോഗ്യനാകാന്‍ കഴിയില്ലെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക?ഭാവനകള്‍ക്കുമപ്പുറംസിമുലേഷന്‍ എന്ന ആശയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ഈ ഭൗതിക ശരീരത്തിന്റെ കണ്ണാടി പോലെയുള്ള അസ്തിത്വത്തിന് അപ്പുറത്തേക്ക് പോകുന്ന എന്തെങ്കിലും അസ്തിത്വം നമുക്ക് ഉണ്ടായിരിക്കാം എന്ന ആശയത്തിലേക്ക് തന്നെ കുറച്ചുകൂടി മുന്നോട്ട് നയിക്കുന്നുണ്ടെന്ന് ചാമേഴ്‌സ് പറയുന്നു. എന്നിരുന്നാലും അത് മറ്റൊരു ഭാവനയില്‍ പോലും കാണാന്‍ കഴിയാത്ത ഒരു പ്രപഞ്ചത്തില്‍ അര്‍ദ്ധ-ഭൗതികമായ ഒന്നുമായി ബന്ധപ്പെട്ടിരിക്കാം. പരമ്പരാഗതമായി മതവിശ്വാസമില്ലാത്ത ഒരാള്‍ക്ക് പോലും ഇപ്പോഴും കടന്നുചെന്നു മനസിലാക്കാന്‍ കഴിയുന്ന മരണാനന്തര ജീവിതത്തിന്റെ കുറച്ചുകൂടി സ്വാഭാവികമായ ഒരു രൂപമായിട്ടാണ് ചാമേഴ്‌സ് ചിന്തിക്കുന്നത്.ഭൂരിഭാഗം ആളുകളും ശുദ്ധമായ സയന്‍സ് ഫിക്ഷനായി തള്ളിക്കളയുന്ന ഒരു വിഷയം അദ്ദേഹം ഒരു പുസ്തകമാക്കിയിരിക്കുന്നു. കൂടാതെ മികച്ചതും വായിക്കാന്‍ കഴിയുന്നതുമായ ഒരു ദാര്‍ശനിക അന്വേഷണവും അദ്ദേഹം സൃഷ്ടിച്ചു. 'ടെക്നോഫിലോസഫി' എന്ന് ചാമേഴ്‌സ് വിളിക്കുന്ന ഒരു ബൗദ്ധിക-ദാര്‍ശനിക വ്യായാമമാണ് മൊത്തത്തില്‍ ഇതെന്ന് പറയാം. അതായത് സാങ്കേതികവിദ്യയെക്കുറിച്ചുള്ള ദാര്‍ശനിക ചോദ്യങ്ങള്‍ ചോദിക്കുകയും ദാര്‍ശനിക പ്രശ്‌നങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുകയും ചെയ്യുന്നു. മനസിനെ വളച്ചൊടിക്കുന്ന ചില ആശയങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്യുന്നു, പക്ഷേ അത് സജീവവും വിനോദപ്രദവുമായ ശൈലിയില്‍ അവതരിപ്പിക്കുന്നു.
ആഹാ എന്തൊരഴക് ! അഴക് മാത്രമല്ല, ചിത്രശലഭങ്ങളുടെ നിറങ്ങള്‍ക്ക് പിന്നില്‍ ചില രഹസ്യങ്ങളുണ്ട്
23-02-2022
ആഹാ എന്തൊരഴക് ! അഴക് മാത്രമല്ല, ചിത്രശലഭങ്ങളുടെ നിറങ്ങള്‍ക്ക് പിന്നില്‍ ചില രഹസ്യങ്ങളുണ്ട്
നിറങ്ങള്‍ തിരിച്ചറിയാനുള്ള ശേഷി ശലഭങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നാണ്. തേന്‍ നുകരുന്നതിന് പൂക്കളെ കണ്ടെത്തുന്നതിന് മാത്രമല്ല, ശത്രുക്കളില്‍ നിന്ന് രക്ഷ നേടാനും തങ്ങളുടെ നിറവുമായി ചേര്‍ന്ന് നില്‍ക്കുന്ന, ഒളിച്ചിരിക്കാന്‍ പറ്റിയ ഇടങ്ങള്‍ കണ്ടെത്താനും മറ്റ് ചിത്രശലഭങ്ങളെ കണ്ടുപിടിക്കാനും നിറങ്ങളുമായുള്ള ഈ ചങ്ങാത്തം അവയെ സഹായിക്കുന്നുവേഷപ്പകര്‍ച്ചയുടെ ആശാന്മാരാണ് ചിത്രശലഭങ്ങളും നിശാശലഭങ്ങളും. മൃഗങ്ങളുടെ മുഖങ്ങള്‍, ഇലകളുടെ രൂപങ്ങള്‍, ചിലപ്പോഴൊക്കെ നമ്മെ പേടിപ്പിക്കുന്ന രൂപങ്ങള്‍, എന്തിന് പാമ്പുകള്‍ വരെ ചിത്രശലഭങ്ങളുടെയും നിശാശലഭങ്ങളുടെയും ചിറകുകളില്‍ ചിത്രം വരച്ചതുപോലെ തെളിഞ്ഞ് നില്‍ക്കുന്നത് നാം കണ്ടിട്ടുണ്ട്. ചില ചിത്രശലഭങ്ങള്‍ക്കാണെങ്കില്‍ കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങള്‍ ഉണ്ട്. എങ്ങനെയാണ് അവര്‍ക്ക് ഇത്രയും നിറപ്പകിട്ടാര്‍ന്ന, വൈവിധ്യമാര്‍ന്ന ചിറകുകള്‍ ലഭിക്കുന്നത്. ചില ശലഭങ്ങള്‍ എന്തിനാണ് ഓന്തിനെ പോലെ പ്രച്ഛന്നവേഷം നടത്തുന്നത്. ചിത്രശലങ്ങളുടെ ചിറകുകളിലേക്ക് ഒരു ഭൂതക്കണ്ണാടിയുമായി യാത്ര പോയാലോ?നിറങ്ങള്‍ കണ്ടെത്താന്‍ മിടുക്കന്‍ഭൂമിയില്‍ ഏതാണ്ട് 18,000ത്തില്‍ പരം ചിത്രശലഭ ഇനങ്ങളും 140,000ത്തില്‍ പരം നിശാശലഭ ഇനങ്ങളും ഉണ്ട്. ഏതാണ്ട് 225 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പൊതു പൂര്‍വ്വികനില്‍ നിന്നുമാണ് അവയെല്ലാം രൂപപ്പെട്ടത്. ആ പൂര്‍വ്വികനില്‍ നിന്നുമാണ് കാടുകളിലും പുല്‍മേടുകളിലും വയലുകളിലും പൂന്തോട്ടങ്ങളിലുമായി ഇത്രയധികം നിറങ്ങളിലും രൂപങ്ങളിലും പലതരം ശലഭങ്ങള്‍ ഭൂമിയിലെമ്പാടും പാറിപ്പറന്ന് നടക്കാന്‍ തുടങ്ങിയത്.  പക്ഷേ പലതായി പിരിഞ്ഞപ്പോള്‍ അവര്‍ അവരുടെ ഏറ്റവും വലിയ സ്വത്തും തനത് സവിശേഷതയുമായ ചിറകുകളിലെ വൈവിധ്യം കൈമോശം വരാതെ കാത്തു.ചിത്രശലഭങ്ങളും നിശാശലഭങ്ങളും ലെപിഡോപ്‌റ്റെറാ എന്ന കുടുംബത്തിലുള്ള ജീവിവര്‍ഗ്ഗമാണ്. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പ്രത്യുല്‍പ്പാദനസമയത്ത് വരെ നിറങ്ങളെ വളരെയധികം ആശ്രയിക്കുന്ന ജീവിവിഭാഗമാണിവ. മനുഷ്യരേക്കാളും കൂടുതല്‍ ധവള പ്രകാശത്തിലെ ഘടക വര്‍ണ്ണങ്ങളെ കാണാന്‍ ഇവയ്ക്ക് സാധിക്കും. പ്രത്യേകിച്ച് ചുവപ്പ് നിറമുള്ളവയെ. നിരവധി ഷഡ്പദങ്ങളെ പോലെ, ലെപിഡോപ്‌റ്റെറാ കുടുംബത്തിലുള്ള ജീവികള്‍ക്ക് അള്‍ട്രാവയലൈറ്റ് രശ്മിയെയും കാണാനാകും.നിറങ്ങള്‍ തിരിച്ചറിയാനുള്ള ആ ശേഷി ശലഭങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നാണ്. തേന്‍ നുകരുന്നതിന് പൂക്കളെ കണ്ടെത്തുന്നതിന് മാത്രമല്ല, ശത്രുക്കളില്‍ നിന്ന് രക്ഷ നേടാനും തങ്ങളുടെ നിറവുമായി ചേര്‍ന്ന് നില്‍ക്കുന്ന, ഒളിച്ചിരിക്കാന്‍ പറ്റിയ ഇടങ്ങള്‍ കണ്ടെത്താനും മറ്റ് ചിത്രശലഭങ്ങളെ കണ്ടുപിടിക്കാനും നിറങ്ങളുമായുള്ള ഈ ചങ്ങാത്തം അവയെ സഹായിക്കുന്നു. പ്രത്യേകിച്ച് ഇണകളെ കണ്ടെത്തുന്നതിനും പ്രത്യുല്‍പ്പാദന ഘട്ടങ്ങളിലുമാണ് ഈ കഴിവ് അവയ്ക്ക് ഏറ്റവും ആവശ്യം. ചില ചിത്രശലഭങ്ങള്‍ കാഴ്ചയില്‍ നമുക്ക് ഒന്നായി തോന്നുമെങ്കിലും നിറങ്ങളിലോ ചിറകുകളിലെ രൂപങ്ങളിലോ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കും. ഇവ തിരിച്ചറിഞ്ഞ് തങ്ങളുടെ വിഭാഗങ്ങളില്‍ ഉള്ളവുമായി മാത്രം ഇണ ചേരാന്‍ ചിത്രശലഭങ്ങളെ സഹായിക്കുന്നത് നിറങ്ങളെ തിരിച്ചറിയാനുള്ള ഈ കഴിവാണ്.ശത്രുക്കളില്‍ നിന്ന് ഓടിയൊളിക്കാനും നിറങ്ങള്‍ തന്നെ രക്ഷശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രതിരോധമാര്‍ഗ്ഗങ്ങളില്‍ പ്രധാനമാണ് ചിത്രശലഭങ്ങള്‍ക്ക് അവയുടെ നിറങ്ങളും ചിറകുകളിലെ രൂപങ്ങളും. ഉദാഹരണത്തിന് ചില ശലഭങ്ങളുടെ ചിറകുകളില്‍ വലിയ കണ്ണുകള്‍ പോലെ ഒരു രൂപം കാണാം (eyespots). ഇത് കാണുന്ന ശത്രുക്കള്‍ അത് ചിത്രശലഭമല്ല, വലിയ എതോ ജീവിയാണെന്ന് വിചാരിക്കുകയും അവയുമായി മുഖാമുഖം ഏറ്റുമുട്ടേണ്ടി വരുമെന്ന് ഭയന്ന് അവ ഓടി രക്ഷപ്പെടുകയും ചെയ്യും. മൂങ്ങയെ പോലെ തോന്നിപ്പിക്കുന്ന ചിറകുകള്‍ ഉള്ള ചിത്രശലഭം ഇതിന് ഉദാഹരണമാണ്. അതിന്റെ ചിറകിലെ മഞ്ഞ വട്ടങ്ങള്‍ ഉള്ള കണ്ണ് പോലെയുള്ള രൂപം കണ്ടാല്‍ രോമാവൃതമായ മൂങ്ങയുടെ മുഖം പോലെ തോന്നും. ഇത് ശരിക്കും ശത്രുക്കളില്‍ നിന്ന്‌ രക്ഷ നേടാനുള്ള ചിത്രശലഭത്തിന്റെ തന്ത്രമാണോ അല്ലയോ എന്ന് ശാസ്ത്രജ്ഞര്‍ക്കിടയില്‍ തന്നെ സംശയം നിലനില്‍ക്കുന്നുണ്ട്. ചില പഠനങ്ങള്‍ ഇതൊരു തന്ത്രം തന്നെയാണെന്ന് ശരിവെക്കുമ്പോള്‍ മറ്റ് ചില ശാസ്ത്രജ്ഞര്‍ പറയുന്നത് ഈ രൂപം ശരിക്കും ചിത്രശലഭങ്ങളെ വേറിട്ട് നിര്‍ത്തുന്നുവെന്നും അതിനാല്‍ പെട്ടെന്ന് ശത്രുക്കളാല്‍ ആക്രമിക്കപ്പെടാന്‍ ഇടയാക്കുന്നുണ്ടെന്നുമാണ്.മരത്തടികളില്‍ കാണപ്പെടുന്ന ഒരു തരം ഗൗളികളെ പോലെ തോന്നിപ്പിക്കുന്ന ചിത്രശലഭങ്ങള്‍ ഉണ്ട്. അവയ്ക്ക് ശരിക്കും ആ രൂപം ഒരു അനുഗ്രഹമാണ്. കാരണം ഈ വിഭാഗത്തിലുള്ള ചിത്രശലഭങ്ങളെ ഇരയാക്കുന്നതില്‍ പ്രധാനികളാണ് ഇത്തരം ഗൗളികള്‍. അതിനാല്‍ മുമ്പിലുള്ളത് ചിത്രശലഭമാണോ തങ്ങളിലൊരാളാണോ എന്ന് തിരിച്ചറിയാന്‍ ഗൗളികള്‍ പാടുപെടും. ചിറകുകളില്‍ മറ്റ് ജീവികളുടെ രൂപങ്ങള്‍ ഉള്ള ചിത്രശലഭങ്ങളും നിരവധിയാണ്. മനുഷ്യര്‍ തന്നെ പലപ്പോഴും അവയെ കണ്ട് പേടിക്കാറുണ്ട്. ഇത് കാണുമ്പോള്‍ അവയുടെ ശത്രുക്കളും ആക്രമിക്കുന്നതിന് മുമ്പ് മുന്നിലുള്ളത് ചിത്രശലഭം തന്നെയാണോ എന്ന് രണ്ട് തവണ ചിന്തിക്കും. അപ്പോസെമാറ്റിസം എന്നൊരു അറ്റകൈ പ്രയോഗവും ചിത്രശലഭങ്ങള്‍ക്കിടയില്‍ ഉണ്ട്. കടുത്ത നിറങ്ങള്‍ പ്രദര്‍ശിപ്പിച്ച് കൊണ്ട് തങ്ങളില്‍ ഉഗ്രവിഷമുണ്ടെന്ന് ശത്രുക്കളെ ബോധ്യപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. വരയന്‍ കടുവ എന്ന് പേരുള്ള നമ്മുടെ നാട്ടിലൊക്കെ ധാരാളമായി കാണുന്ന ചിത്രശലഭങ്ങള്‍ പുഴുവായിരിക്കുമ്പോള്‍ ധാരാണം വിഷച്ചെടികള്‍ ആഹാരമാക്കാറുണ്ട്. ഇങ്ങനെ ശരീരത്തിലെത്തുന്ന വിഷമെല്ലാം അവ ശേഖരിച്ച് വെക്കും. അവയെ ആഹാരമാക്കുന്ന പക്ഷികള്‍ക്കും മറ്റ് ജീവിക്കള്‍ക്കും അത്ര രുചികരമായ ആഹാരമാകില്ല അത്പ്രതിരോധത്തിന്റെ രണ്ടാംഘട്ടമെന്നോണം ചിത്രശലഭങ്ങള്‍ അവയുടെ മുകള്‍ഭാഗത്തെ നിറപ്പകിട്ടാര്‍ന്ന ചിറകുകള്‍ വീശാറുണ്ട്. ശത്രുക്കളുടെ ശ്രദ്ധ തിരിച്ച് രക്ഷപ്പെടാനുള്ള സമയമുണ്ടാക്കുകയാണ് അതിന്റെ ലക്ഷ്യം. ചിറകില്‍ മൂങ്ങയുടെ രൂപമുള്ള ചിത്രശലഭത്തെ ഉദാഹരണമായി എടുക്കാം. അവയുടെ മുകള്‍ഭാഗത്തെ ചിറകില്‍ താഴെത്തേതില്‍ നിന്നും വിരുദ്ധമായി നീലയും ഓറഞ്ചും നിറങ്ങളിലുള്ള ചെറിയ ശല്‍ക്കങ്ങള്‍ ഉണ്ട്. ഇത് വീശി കണ്ണ് വെട്ടിച്ച് അവ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കും.കൊടുംവിഷമാണ് ഞാന്‍- ഒടുവിലത്തെ അടവ്അപ്പോസെമാറ്റിസം എന്നൊരു അറ്റകൈ പ്രയോഗവും ചിത്രശലഭങ്ങള്‍ക്കിടയില്‍ ഉണ്ട്. കടുത്ത നിറങ്ങള്‍ പ്രദര്‍ശിപ്പിച്ച് കൊണ്ട് തങ്ങളില്‍ ഉഗ്രവിഷമുണ്ടെന്ന് ശത്രുക്കളെ ബോധ്യപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. വരയന്‍ കടുവ എന്ന് പേരുള്ള നമ്മുടെ നാട്ടിലൊക്കെ ധാരാളമായി കാണുന്ന ചിത്രശലഭങ്ങള്‍ പുഴുവായിരിക്കുമ്പോള്‍ ധാരാണം വിഷച്ചെടികള്‍ ആഹാരമാക്കാറുണ്ട്. ഇങ്ങനെ ശരീരത്തിലെത്തുന്ന വിഷമെല്ലാം അവ ശേഖരിച്ച് വെക്കും. അവയെ ആഹാരമാക്കുന്ന പക്ഷികള്‍ക്കും മറ്റ് ജീവിക്കള്‍ക്കും അത്ര രുചികരമായ ആഹാരമാകില്ല അത്. ചിലപ്പോള്‍ ചില അസ്വസ്ഥതകളും തോന്നിയേക്കും. അതിനാല്‍ അടുത്ത തവണ ഇത്തരം കടുത്ത നിറങ്ങളിലുള്ള (മിക്കപ്പോഴും ചുവപ്പോ ഓറഞ്ചോ നിറങ്ങളിലുള്ള) ചിത്രശലഭങ്ങളെ കാണുമ്പോള്‍ പക്ഷികള്‍ സ്വയം പിന്‍വാങ്ങും.അതേസമയം ഇത്തരം വിഷമുള്ള ചിത്രശലഭങ്ങളുടെ കഴിവ് നേട്ടമാക്കി മാറ്റുന്ന കൂട്ടരും ചിത്രശലഭങ്ങള്‍ക്കിടയില്‍ ഉണ്ട്. അവ വിഷച്ചെടികള്‍ ഒന്നും കഴിക്കാതെ തന്നെ തങ്ങള്‍ വിഷമുള്ളവരാണെന്ന് ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കും. ആഫ്രിക്കന്‍ മോക്കര്‍ സ്വാളോടെയില്‍ എന്നറിയപ്പെടുന്ന പാപ്പിലോ ഡാര്‍ഡാണസ് ആണ് ഇതില്‍ മിടുക്കന്‍. ഇവയുടെ പെണ്‍ ശലഭങ്ങള്‍ക്ക് അവയുടെ ചിറകുകളുടെ നിറം വിഷമേറിയ അഞ്ചിനം ചിത്രശലഭങ്ങളുടേത് പോലെ മാറ്റാനാകും. അത് കാണുമ്പോള്‍ വിഷമുള്ള ചിത്രശലഭമാണെന്ന് തെറ്റിദ്ധരിച്ച് ശത്രു ആക്രമിക്കാതെ മടങ്ങും.ഞാനെവിടെയെന്ന് കണ്ടുപിടിക്കൂ…ചില ചിത്രശലഭങ്ങളെയും നിശാശലഭങ്ങളെയും ഒറ്റയടിക്ക് കണ്ടുപിടിക്കുക അസാധ്യമാണ്. ഓന്തുകളെ പോലെ അവ ഇരിക്കുന്ന ഇടവുമായി ഇഴുകിച്ചേര്‍ന്ന് കാണപ്പെടുന്നതിനാല്‍ ശത്രുക്കള്‍ തോറ്റ് മുട്ട് മടക്കും. ഉദാഹരണത്തിന് ഉണക്കയില പോലെയും ചുള്ളിക്കമ്പ് പോലെയും തോന്നിക്കുന്ന നിരവധി ചിത്രശലഭങ്ങളും നിശാശലഭങ്ങളും ഉണ്ട്. ഉണക്കയിലകള്‍ക്കിടയില്‍ നിന്നും ചുള്ളിക്കമ്പുകള്‍ക്കിടയില്‍ നിന്നും അവയെ വേര്‍തിരിച്ചറിയുക പ്രയാസമാണ്.ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രതിരോധമാര്‍ഗ്ഗങ്ങളില്‍ പ്രധാനമാണ് ചിത്രശലഭങ്ങള്‍ക്ക് അവയുടെ നിറങ്ങളും ചിറകുകളിലെ രൂപങ്ങളും. ഉദാഹരണത്തിന് ചില ശലഭങ്ങളുടെ ചിറകുകളില്‍ വലിയ കണ്ണുകള്‍ പോലെ ഒരു രൂപം കാണാം. ഇത് കാണുന്ന ശത്രുക്കള്‍ അത് ചിത്രശലഭമല്ല, വലിയ എതോ ജീവിയാണെന്ന് വിചാരിക്കുകയും അവയുമായി മുഖാമുഖം ഏറ്റുമുട്ടേണ്ടി വരുമെന്ന് ഭയന്ന് അവ ഓടി രക്ഷപ്പെടുകയും ചെയ്യുംഇന്ത്യന്‍ ഇല ചിത്രശലഭത്തെ ഇലകള്‍ക്കിടയില്‍ നിന്ന് കണ്ടുപിടിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടും. അതിന്റെ മുകള്‍ഭാഗം ഇളം നീലനിറമാണ്. എന്നാല്‍ അടിവശം ഉണങ്ങിയ ഇല പോലെ തവിട്ട് നിറവും. ഇലകളില്‍ ഉള്ളത് പോലെതന്നെ വരകളും അതിലുണ്ട്. നിലത്ത് കരിയിലകള്‍ക്കിടയില്‍ അനക്കമില്ലാതെ കിടക്കുന്ന ഇവയെ കണ്ടാല്‍ ഇലയാണെന്നേ ഒറ്റനോട്ടത്തില്‍ തോന്നൂ. അതിനാല്‍ പക്ഷികള്‍ അടക്കം ഇര തിരഞ്ഞ് നടക്കുന്നവയുടെ കണ്ണ് വെട്ടിക്കാന്‍ ഇവയ്ക്കാകും. അതുപോലെ തന്നെയാണ് ഓറിയന്റല്‍ മോത്തെന്ന ഉറോപിയ മെറ്റിക്കുലോഡിനയെന്ന ശലഭവും. ഒരുപക്ഷേ ഇന്ത്യന്‍ ഇല ശലഭത്തേക്കാള്‍ വിരുതനാണെന്ന് പറയാം. കണ്ടാല്‍ ഒരു കരിയില ചുരുണ്ട് കിടക്കുന്നത് പോലെ തോന്നും. പക്ഷേ യഥാര്‍ത്ഥത്തില്‍ ഇവയുടെ ചിറകുകള്‍ പരന്നിട്ടാണ്. കൗണ്ടര്‍ഷെയ്ഡിംഗിലൂടെ ചിറകുകളില്‍ ചുരുള്‍ വീണ പ്രതീതി ഉണ്ടാക്കാന്‍ അവയ്ക്ക് സാധിക്കും. പ്രകാശവും നിഴലും ഉപയോഗിച്ചാണ് ചിത്രശലഭം ഇങ്ങനെ ആളുകളെ പറ്റിക്കുന്നത്. പരിണാമത്തിലൂടെ കൈവന്ന നിറങ്ങള്‍ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ട പരിണാമ പ്രക്രിയയിലൂടെ ആയിരിക്കും ഇത്തരത്തില്‍ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുന്ന തരത്തിലുള്ള നിറങ്ങളും മറ്റ് ശാരീരിക സവിശേഷതകളും ചിത്രശലഭങ്ങള്‍ ആര്‍ജ്ജിച്ചിരിക്കുക. ചില ചിത്രശലഭ വിഭാഗങ്ങള്‍ക്കിടയില്‍ ഒന്നോ രണ്ടോ തലമുറകള്‍ക്കിടെ നിറം മാറ്റുന്ന പതിവും ഉണ്ട്. പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇത്തരം നിറംമാറ്റത്തിന് പിന്നില്‍. ആഫ്രിക്കന്‍ പുല്‍മേടുകളില്‍ കാണപ്പെടുന്ന ആഫ്രിക്കന്‍ ബുഷ് ബ്രൗണ്‍ എന്നറിയപ്പെടുന്ന ബൈസിക്ലസ് എനിനാന എന്ന ചെറുശലഭം ഇതിന് ഉദാഹരണമാണ്. വരണ്ട സീസണില്‍ ഇവയുടെ ചിറകില്‍ വളരെ ചെറിയ പുള്ളികള്‍ ആയിരിക്കും ഉണ്ടായിരിക്കുക. ശത്രുക്കളില്‍ നിന് ഒളിച്ച് അനങ്ങാതെ ഇരിക്കാന്‍ ഇവയ്ക്കാകും. എന്നാല്‍ അധികകാലം ഇവര്‍ക്ക് ആയുസ്സുണ്ടാകില്ല. അതിനാല്‍ തന്നെ ഒരു വര്‍ഷം ഇവയുടെ നിരവധി തലമുറകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടും. മഴ പെയ്ത് നനഞ്ഞ അന്തരീക്ഷസ്ഥിതി എത്തുന്നതോടെ ഇവയുടെ ചിറകുകളിലെ പുള്ളികളുടെ വലുപ്പം വര്‍ധിക്കും. പുഴുവായിരിക്കുമ്പോള്‍ ഉള്ള അന്തരീക്ഷ താപനിലയും ആര്‍ദ്രതയും ആണ് അടുത്ത സീസണില്‍ ജന്മമെടുക്കുന്ന ചിത്രശലഭങ്ങളിലെ നിറമെന്തായിരിക്കുമെന്ന് നിര്‍ണ്ണയിക്കുക.ചിത്രശലഭങ്ങളുടെ നിറങ്ങള്‍ നാം കരുതുന്നത് പോലെ വെറുതെ ഭംഗിക്ക് വേണ്ടിയുള്ളത് മാത്രമല്ല. മിക്ക ചിത്രശലഭങ്ങളിലും നിശാശലഭങ്ങളിലും നിറങ്ങള്‍ അവയുടെ ജീവന് സംരക്ഷണം നല്‍കുകയും ഇണയെ ആകര്‍ഷിച്ച് പ്രത്യുല്‍പ്പാദനത്തിന് സഹായിക്കുകയും ചെയ്യുന്ന ഒന്നാണ്. അതിനാല്‍ ശലഭങ്ങളുടെ നിറങ്ങള്‍ അവയുടെ അതിജീവനത്തിനുള്ള പടച്ചട്ടയാണ്.
ചന്ദ്രനിലേക്കും അതിനപ്പുറവും! 2022 കാത്തിരിക്കുന്ന ബഹിരാകാശയാത്രകള്‍
23-02-2022
ചന്ദ്രനിലേക്കും അതിനപ്പുറവും! 2022 കാത്തിരിക്കുന്ന ബഹിരാകാശയാത്രകള്‍
ബഹിരാകാശ പര്യവേക്ഷണത്തിന് സുപ്രധാനമായ വര്‍ഷമാണ് 2022. അടുത്ത 10 മാസത്തിനുള്ളില്‍ നിരവധി പ്രധാന പദ്ധതികള്‍ ലോഞ്ച് പാഡില്‍ എത്തും. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ചന്ദ്രനില്‍ ഒരു കോളനി സ്ഥാപിക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു കൂട്ടം ദൗത്യങ്ങള്‍ ഏറ്റെടുത്തുകൊണ്ട് യുഎസ് ചന്ദ്രനിലേക്ക് മടങ്ങുകയാണ്. യൂറോപ്പും റഷ്യയും മുമ്പത്തെ എല്ലാ ശ്രമങ്ങളിലും പരാജയപ്പെട്ടിട്ടും ചൊവ്വയില്‍ ബഹിരാകാശ പേടകം ഇറക്കാന്‍ ശ്രമിക്കുന്നു. ചൈന ടിയാന്‍ഗോങ് ബഹിരാകാശ നിലയം പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളും ബഹിരാകാശത്തേക്ക് നിരവധി ദൗത്യങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ട്.റോക്കറ്റുകളും ചന്ദ്രനുംപുതിയ ബഹിരാകാശ വിക്ഷേപണ സംവിധാനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് നാസ. SLS അഥവാ സ്‌പേസ് ലോഞ്ച് സിസ്റ്റം, ഇതുവരെ രൂപകല്‍പ്പന ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ റോക്കറ്റാണ്. ആര്‍ട്ടെമിസ് ബഹിരാകാശ പര്യവേക്ഷണ പരിപാടിയുടെ ഭാഗമായി ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കും ബഹിരാകാശയാത്രികരെ കൊണ്ടുപോകുന്നതിനായി നിര്‍മിച്ചതാണിത്. ഈ ദൗത്യങ്ങളിലൂടെ, റോബോട്ടുകള്‍, പേടകങ്ങള്‍ തുടങ്ങിയവയേക്കാള്‍ കൂടുതല്‍ മനുഷ്യരുടെ നേരിട്ടുള്ള അന്വേഷണങ്ങള്‍ക്കും പരീക്ഷണ-ഗവേഷണങ്ങള്‍ക്കും അവസരമൊരുക്കാം. ബഹിരാകാശയാത്രികരെ പതിവായി ചന്ദ്രോപരിതലത്തിലേക്ക് കൊണ്ടുപോകാനും നാസ ഉദ്ദേശിക്കുന്നു.300 അടി ഉയരത്തില്‍ ഒരു ഒറിയോണ്‍ ക്യാപ്‌സൂളിനെ വഹിച്ചു കൊണ്ട് SLS റോക്കറ്റ് ചന്ദ്രന്റെ ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് വലം വെച്ചെത്താനാകുന്ന സഞ്ചാരപാതയിലെത്തും. ചന്ദ്രോപരിതലത്തിന് 62 മൈലിനടുത്ത് എത്തിയ ശേഷം, 40000 മൈല്‍ ഉയരത്തിലേക്ക് കുതിക്കും. മനുഷ്യര്‍ക്കായി നിര്‍മിച്ചിട്ടുള്ള ഏതൊരു ബഹിരാകാശ വാഹനവും ഇതുവരെ പറന്നിട്ടില്ലാത്ത ദൂരം ഭൂമിയില്‍ നിന്ന് അതിനെ കൊണ്ടുപോകും. നാലു മുതല്‍ ആറ് ബഹിരാകാശ യാത്രികരെ വരെ ഉള്‍ക്കൊള്ളിക്കാനാകുന്ന ഒറിയോണ്‍ സ്‌പേസ് ക്യാപ്‌സ്യൂള്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുമ്പോള്‍, കാപ്സ്യൂളിന് ശക്തിയും ഭ്രമണപഥത്തില്‍ കുതിച്ചുകയറാനുള്ള പ്രോപ്പല്‍ഷനും നല്‍കുന്ന ഒരു യൂറോപ്യന്‍ സര്‍വീസ് മൊഡ്യൂള്‍ കൂടി ഘടിപ്പിക്കും. ഇത് ഈ സര്‍വീസ് മൊഡ്യൂള്‍ നിര്‍മിച്ച യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിക്ക് ഭാവിയിലെ ആര്‍ടെമിസ് ദൗത്യങ്ങളിലെ പ്രധാന പങ്കാളിത്തത്തിനുള്ള വഴി തെളിയിക്കുകയും ചെയ്യും.ആദ്യത്തെ ചാന്ദ്ര ഔട്ട്പോസ്റ്റിന്റെ പ്രധാന ലക്ഷ്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്തുള്ള ഷാക്കിള്‍ട്ടണ്‍ ഗര്‍ത്തമാണ്ഏപ്രില്‍ മാസത്തില്‍ പദ്ധതിയിട്ടിരിക്കുന്ന ഈ ദൗത്യം വിജയകരമായാല്‍, ചന്ദ്രനെ ചുറ്റി വരാനായി ഒരു സംഘത്തെ 2024 ല്‍ അയക്കും. അതിനു ശേഷം 2025 ല്‍ ചന്ദ്രനിലേക്ക് മനുഷ്യരെ എത്തിക്കാനുള്ള ദൗത്യവും. ഇത് സാധ്യമായാല്‍ 53 വര്‍ഷങ്ങള്‍ക്കു ശേഷം മനുഷ്യന്‍ വീണ്ടും ചന്ദ്രനിലെത്തും. അവസാനത്തെ ചാന്ദ്ര ദൗത്യം 1972 ഡിസംബറിലായിരുന്നു. ഇത്തവണ ക്രൂവില്‍ കുറഞ്ഞത് ഒരു സ്ത്രീയെങ്കിലും ഉള്‍പ്പെടും. ബഹിരാകാശയാത്രികര്‍ മാസങ്ങള്‍ നീണ്ട ദൗത്യങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചൊവ്വയിലെ ഭാവി കോളനികള്‍ക്ക് ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുകയും ചെയ്ത് വരുന്ന കാലത്താണ് പുതിയ വഴിത്തിരിവുകള്‍.ആദ്യത്തെ ചാന്ദ്ര ഔട്ട്പോസ്റ്റിന്റെ പ്രധാന ലക്ഷ്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്തുള്ള ഷാക്കിള്‍ട്ടണ്‍ ഗര്‍ത്തമാണ്. അതില്‍ വലിയ മഞ്ഞിന്റെ സംഭരണികള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ജലം ബഹിരാകാശ സഞ്ചാരികള്‍ക്ക് വിലയേറിയ ഉപജീവനം മാത്രമല്ല. ഹൈഡ്രജനെയും ഓക്‌സിജനെയും വൈദ്യുതവിശ്ലേഷണം വഴി സംയോജിപ്പിക്കാനും റോക്കറ്റ് ഇന്ധനമാക്കാനും കഴിയും. ചാന്ദ്ര കോളനി നിര്‍മിക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി വിപുലമായ റോബോട്ട് അധിഷ്ഠിതമായ ദൗത്യങ്ങള്‍ നാസ ആരംഭിക്കും. നാസയുടെ 2.6 ബില്യണ്‍ ഡോളര്‍-പദ്ധതിയായ CLPS അഥവാ കൊമേഴ്‌സ്യല്‍ പേലോഡ് സര്‍വീസസ് മുഖേനയാണ് ഈ ദൗത്യങ്ങള്‍ നടപ്പാക്കുന്നത്. ഒരു കൂട്ടം റോബോട്ടുകളെ ചന്ദ്രനിലെത്തിച്ചു കൊണ്ടായിരിക്കും ഈ ദൗത്യം ആരംഭിക്കുക. നാസയുടെ പിന്തുണയോടെ സ്വകാര്യ കമ്പനികള്‍ നിര്‍മിച്ച ഇവയിലെ പല റോബോട്ടുകളും അടിത്തട്ടുകളിലെ ജലാംശവും ചന്ദ്രനിലെ മണ്ണിന്റെ ആഴവും മറ്റും പരിശോധിക്കുമ്പോള്‍ ചന്ദ്രോപരിതലത്തിന്റെ പ്രത്യേകതകള്‍ പഠിക്കാന്‍ ഉരുണ്ടുരുണ്ടു നടക്കുന്ന റോവറുകളുമുണ്ട്. സ്‌പേസ് കമ്പനികളില്‍ പുതുമുഖമായ ആസ്‌ട്രോബോട്ടിക് അവരുടെ പെരെഗ്രിന്‍ ലാന്‍ഡറുകള്‍ ലാക്കസ് മോര്‍ട്ടിസ് അഥവാ മരണത്തിന്റെ കായല്‍ എന്നറിയപ്പെടുന്ന ചന്ദ്രന്റെ ഇരുണ്ട കല്ലുകളുള്ള വടക്കു കിഴക്കന്‍ ഭാഗത്ത് ഇറക്കും. ഉപകരണങ്ങള്‍ നിറഞ്ഞ 11 പേലോഡുകള്‍ ഇവയില്‍ ഉണ്ടാകും. പിന്നാലെ മറ്റൊരു യു എസ് കമ്പനിയായ ഇന്‍ട്യൂട്ടീവ് മെഷീന്‍സ് ആറു പേലോഡുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പേടകം, കൊടുങ്കാറ്റുകളുടെ സമുദ്രമെന്ന് അര്‍ത്ഥം വരുന്ന ഓഷ്യാനസ് പ്രൊസെല്ലറം എന്ന ഭാഗത്തേക്കും അയക്കും.റഷ്യയും ഇന്ത്യയും അടുത്ത വര്‍ഷം സ്വന്തം ചാന്ദ്ര ലാന്‍ഡറുകള്‍ വിക്ഷേപിക്കാന്‍ പദ്ധതിയിടുന്നുണ്ട്. അതേസമയം ദക്ഷിണ കൊറിയ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ അതിന്റെ ധാതു ഘടന പഠിക്കാന്‍ ഒരു ഉപഗ്രഹം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്പന്ത്രണ്ടോളം CLPS ദൗത്യങ്ങളാണ് അടുത്ത മൂന്ന് വര്‍ഷത്തേക്ക് പദ്ധതിയിട്ടിരിക്കുന്നത്. എന്നാല്‍ സ്വകാര്യ നിക്ഷേപം ആവശ്യമായുള്ള ഈ പരിശ്രമങ്ങളിലെല്ലാം പരാജയത്തിന്റെയും അപകടത്തിന്റെയും ഉയര്‍ന്ന സാധ്യത നിലനില്‍ക്കുന്നവയാണെന്നാണ് നാസ സയന്‍സ് തലവനായ തോമസ് സെര്‍ബൂക്കന്‍ മുന്നറിയിപ്പ് നല്‍കിയത്. ഇവയില്‍ പകുതിയോളവും നടക്കാതെ പോയേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.റഷ്യയും ഇന്ത്യയും അടുത്ത വര്‍ഷം സ്വന്തം ചാന്ദ്ര ലാന്‍ഡറുകള്‍ വിക്ഷേപിക്കാന്‍ പദ്ധതിയിടുന്നുണ്ട്. അതേസമയം ദക്ഷിണ കൊറിയ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ അതിന്റെ ധാതു ഘടന പഠിക്കാന്‍ ഒരു ഉപഗ്രഹം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.ചൊവ്വയിലേക്ക്യൂറോപ്പ് - റഷ്യ സംയുക്ത ചൊവ്വ ദൗത്യമായ എക്‌സോമാര്‍സ് ദൗത്യത്തോടെ ചൊവ്വയിലെ ജീവന്റെ സാന്നിധ്യത്തേക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ഒരു പടികൂടി മുന്നോട്ട് കടക്കും. ചൊവ്വയുടെ വടക്കന്‍ അര്‍ധഗോളത്തിലെ ഒക്‌സിയ പ്ലാനം എന്ന 125 മൈല്‍ വീതിയുള്ള ചെളി നിറഞ്ഞ പ്രതലത്തില്‍ എക്‌സോമാര്‍സ് ഒരു റോവര്‍ ഇറക്കും. ബ്രിട്ടിഷ് രസതന്ത്രജ്ഞയും ഡിഎന്‍എ കണ്ടെത്തലിനു പിന്നിലെ പ്രധാന വ്യക്തിയുമായിരുന്ന റോസലിന്റ് ഫ്രാങ്ക്‌ളിന്റെ പേരാണ് ഈ റോവറിന് നല്‍കിയിരിക്കുന്നത്. കുറച്ചു അടികളോളം ചൊവ്വയുടെ ഉപരിതലം കുഴിക്കാന്‍ കഴിയുന്ന റോവര്‍ തേടുന്നത് നാമാവശേഷമായിപ്പോയതോ അതിജീവിച്ചതോ ആയ ഏതെങ്കിലും തരത്തിലുള്ള ജീവന്റെ അംശത്തിന്റെ തെളിവുകളാണ്. ബ്രിട്ടീഷ് കമ്പനിയായ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് ആണ് ഈ റോവര്‍ നിര്‍മിച്ചത്. 2022 സെപ്റ്റംബര്‍ 22-നാണ് ഇതിന്റെ  വിക്ഷേപണം തീരുമാനിച്ചിരിക്കുന്നത്. 2023 ജൂണ്‍ 10-ന് ഈ റോവര്‍ ചൊവ്വ തൊടുമെന്ന് അനുമാനിക്കുന്നു.വിജയ പ്രതീക്ഷയുള്ള ദൗത്യമാണെങ്കിലും, ചൊവ്വയില്‍ ഇറങ്ങാന്‍ റഷ്യയ്ക്കോ യൂറോപ്പിനോ ഇതുവരെ ഭാഗ്യം ലഭിച്ചിട്ടില്ല.പത്തൊന്‍പത് റഷ്യന്‍, സോവിയറ്റ് ദൗത്യങ്ങളും ചുവന്ന ഗ്രഹത്തില്‍ ഇറങ്ങാനുള്ള രണ്ട് യൂറോപ്യന്‍ ദൗത്യങ്ങളും പരാജയപ്പെട്ടു. നിലവിലെ എക്‌സോമാര്‍സ് ദൗത്യത്തിനായി ട്രയല്‍ റണ്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നയൂറോപ്പിന്റെ ഷിയാപരെല്ലി ലാന്‍ഡര്‍ ഉള്‍പ്പെടെ. 2016 ല്‍ ഷിയാപരെല്ലി ലാന്‍ഡര്‍ ചൊവ്വയില്‍ വീണ് തകരുകയായിരുന്നു.ഛിന്നഗ്രഹങ്ങള്‍ഛിന്നഗ്രഹങ്ങളിലേക്കുള്ള ഏറ്റവും മനോഹരമായ ദൗത്യം ഭൂമിക്ക് വേണ്ടി ഒരു ഛിന്നഗ്രഹ വിരുദ്ധ പ്രതിരോധ സംവിധാനം പരീക്ഷിക്കുന്നതിനുള്ള നാസയുടെ ശ്രമമായിരിക്കും. കഴിഞ്ഞ വര്‍ഷം വിക്ഷേപിച്ച ഡബിള്‍ ആസ്റ്ററോയിഡ് റീഡയറക്ഷന്‍ ടെസ്റ്റ് (ഡാര്‍ട്ട്) ബഹിരാകാശ പേടകം സെപ്റ്റംബറില്‍ ഡിമോര്‍ഫോസ് എന്ന ഉപഗ്രഹത്തില്‍ ഇടിക്കും. മണിക്കൂറില്‍ 15,000 മൈല്‍ വേഗതയില്‍ കുതിക്കുന്ന ഒരു ചെറിയ കാറിന്റെ വലിപ്പമുള്ള പ്രോബ്, മാതൃ ഛിന്നഗ്രഹമായ ഡിഡിമോസിന് ചുറ്റും ഒരു ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള പാറക്കൂട്ടം പോലെയുള്ള ഡിമോര്‍ഫോസിന്റെ ഭ്രമണപഥം മാറ്റാന്‍ ശ്രമിക്കും.  ഇതു വിജയിച്ചാല്‍, ഭൂമിയിലേക്ക് പോകുന്ന ഒരു വലിയ ഛിന്നഗ്രഹത്തെ വ്യതിചലിപ്പിക്കാന്‍ കഴിയുന്ന ഉപകരണം വികസിപ്പിക്കാനുള്ള ദൗത്യം പിന്തുടരാന്‍ നാസയ്ക്കും മറ്റ് ബഹിരാകാശ ഏജന്‍സികള്‍ക്കും കൂടുതല്‍ ശക്തി ലഭിക്കും.മനുഷ്യന്റെ ബഹിരാകാശയാത്രകള്‍അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കും തിരികെ ഭൂമിയിലേക്കും മനുഷ്യരെ എത്തിക്കാനായി ഭ്രമണപഥത്തിലേക്ക് തങ്ങളുടെ സ്റ്റാര്‍ലൈനര്‍ ക്രൂ ക്യാപ്‌സൂള്‍ എത്തിക്കാന്‍ ബോയിങ് ശ്രമിക്കുന്നുണ്ട്. 2019-ല്‍ ഒരു ദൗത്യം പരാജയപ്പെടുകയും 2021-ല്‍ ഇന്ധന വാല്‍വുകള്‍ തുറക്കാതിരുന്നതിനാല്‍ അവസാന നിമിഷം ദൗത്യം പിന്‍വലിക്കുകയും ചെയ്തിരുന്നു. അതിനാല്‍ ക്രൂ ഇല്ലാതെ ആദ്യം ഒരു ടെസ്റ്റ് ഫ്‌ളൈറ്റ് നടത്തിയതിനു ശേഷം ക്രൂ ഉള്ള സ്റ്റാര്‍ ലൈനറില്‍ ഒരു ടെസ്റ്റ് ഫ്‌ളൈറ്റ് കൂടി നടത്തും. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഡ്രാഗണ്‍ സ്‌പേസ്ഷിപ്പും ഈ ദൗത്യത്തില്‍ സഹകരിക്കുന്നു.
'മണ്ടനായ വിദ്യാര്‍ഥി' ലോകമറിയുന്ന ഉപജ്ഞാതാവായതെങ്ങനെ?
19-02-2022
'മണ്ടനായ വിദ്യാര്‍ഥി' ലോകമറിയുന്ന ഉപജ്ഞാതാവായതെങ്ങനെ?
ഔദ്യോഗിക സ്‌കൂള്‍ വിദ്യാഭ്യാസം പോലും ഇല്ലാത്ത, സ്‌കൂളില്‍ നിന്നും പുറത്താക്കിയ 'മണ്ടനായ വിദ്യാര്‍ഥി', ചെവിക്ക്‌ കേള്‍വിക്കുറവുണ്ടായിരുന്ന കുട്ടി എന്നീ വിശേഷണങ്ങള്‍ മാത്രമുണ്ടായിരുന്ന ഒരു പയ്യന്‍ ലോകമറിയുന്ന തോമസ്‌ ആല്‍വ എഡിസണ്‍ എന്ന ഉപജ്ഞാതാവായ കഥ...വെളിച്ചമില്ലാത്ത ലോകത്തെക്കുറിച്ച്‌ ഇന്ന്‌ നമുക്ക്‌ ചിന്തിക്കാനാകില്ല. കുറച്ച്‌ സമയത്തേക്കെങ്കിലും വൈദ്യുതി ഒന്നു മുടങ്ങിയാല്‍ ഉടനേ കെഎസ്‌ഇബിയിലേക്ക്‌ വിളിക്കുന്നവരാണ്‌ നമ്മള്‍. എന്നാല്‍ ഇന്ന്‌ നമ്മള്‍ തെളിക്കുന്ന ഓരോ ബള്‍ബിന്റേയും പ്രകാശത്തിന്റെയും പിന്നില്‍ നാം കടപ്പെട്ടിരിക്കുന്ന ഒരു വ്യക്തിയുണ്ട്‌, തോമസ്‌ ആല്‍വ എഡിസണ്‍. അതെ, ലോകത്തെ തന്നെ ഇരുട്ടില്‍ നിന്ന്‌ പ്രകാശത്തിന്റെ പാതയിലേക്ക്‌ നയിച്ച മനുഷ്യന്‍. ലോകത്തെ അത്ഭുതപ്പെടുത്തിയ നിരവധി കണ്ടുപിടിത്തങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്‌. എന്തിനേറെ പറയുന്നു, ലോകത്തുള്ള മികച്ച 10 ശാസ്‌ത്രജ്ഞരുടെ പേരു പറയാന്‍ ആരോടെങ്കിലും നിര്‍ദേശിച്ചാല്‍ അതിലൊരാള്‍ എഡിസണ്‍ ആയിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.വൈദ്യുത ബള്‍ബ്‌ കൂടാതെ ചലച്ചിത്ര ക്യാമറ, ഫോണോഗ്രാഫ്‌, ഇലക്ട്രിക്കല്‍ വോട്ട്‌ റെക്കോര്‍ഡര്‍, ആല്‍ക്കലൈന്‍ സ്‌റ്റോറേജ്‌ ബാറ്ററി, സൗണ്ട്‌ റിക്കോര്‍ഡിങ്‌ തുടങ്ങി ആയിരത്തിലധികം കണ്ടെത്തലുകള്‍ക്ക്‌ പേറ്റന്റ്‌ നേടിയ വ്യക്തിയാണ്‌ എഡിസണ്‍. ലോകത്ത്‌ ആദ്യമായി വ്യാവസായിക അടിസ്ഥാനത്തില്‍ ഗവേഷണ ലബോറട്ടറി തുടങ്ങിയതും അദ്ദേഹമാണ്‌. ബള്‍ബ്‌, ഡയറക്ട്‌ കറന്റ്‌ എന്നീ കണ്ടെത്തലുകളിലൂടെ വൈദ്യുതിയെ ലോകത്ത്‌ മാറ്റി നിര്‍ത്താന്‍ കഴിയാത്ത വിപ്ലവകരമായ ഒരു വസ്‌തുവാക്കി അദ്ദേഹം മാറ്റി. ഒരിക്കല്‍ സ്‌കൂളില്‍ നിന്നും ബുദ്ധിയില്ലാത്ത വിദ്യാര്‍ഥിയായി മുദ്രകുത്തപ്പെട്ട്‌ പുറത്താക്കിയ, ചെവിക്ക്‌ കേള്‍വിശക്തി കുറവായ ഒരു കുട്ടിയാണ്‌ പിന്നീട്‌ ഇത്തരത്തില്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന മഹാനായ ഉപജ്ഞാതാവായി മാറിയത്‌ എന്ന്‌ വിശ്വസിക്കാന്‍ ബുദ്ധിമുട്ട്‌ തോന്നാം. പക്ഷേ അതെ, തോമസ്‌ ആല്‍വ എഡിസണ്‍ എന്ന ആ കുട്ടിക്കു വേണ്ടി ജീവിതം കരുതിയിരുന്നത്‌ വലിയ ട്വിസ്‌റ്റുകളായിരുന്നു.ബുദ്ധിയില്ലാത്ത വിദ്യാര്‍ഥിഅമേരിക്കയിലെ ഒഹിയോയിലുള്ള മിലനില്‍ 1847 ഫെബ്രുവരി 11 നാണ്‌ തോമസ്‌ എഡിസണിന്റെ ജനനം. കാനഡയില്‍ നിന്ന്‌ അമേരിക്കയിലേക്ക്‌ കുടിയേറിയ ഒരു സാധാരണ കുടുംബമായിരുന്നു എഡിസണിന്റേത്‌. പിതാവ്‌ സാമുവല്‍ എഡിസണിന്‌ മിലാനില്‍ മരക്കച്ചവടമായിരുന്നു. അമ്മ നാന്‍സി എഡിസണിന്റെയും സാമുവലിന്റേയും ഏഴാമത്തെ മകനായിരുന്നു തോമസ്‌ എഡിസണ്‍. എഡിസണ്‌ എട്ടു വയസ്സുള്ളപ്പോള്‍ കുടുംബത്തിന്‌ പോര്‍ട്ട്‌ ഹുറൂണിലേക്ക്‌ താമസം മാറേണ്ടതായും വന്നു. ഇക്കാലത്താണ്‌ എഡിസണിനെ സ്‌കൂളില്‍ ചേര്‍ക്കുന്നത്‌. പക്ഷേ പഠനത്തില്‍ സമര്‍ഥനല്ലാതിരുന്ന എഡിസണിനെ 'മണ്ടനായ വിദ്യാര്‍ഥി' എന്നാണ്‌ ഒരു അധ്യാപകന്‍ ഒരിക്കല്‍ വിശേഷിപ്പിച്ചത്‌.പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം പോലും ലഭിക്കാതിരുന്ന, അമ്മയുടെ ശിക്ഷണത്തില്‍ വളര്‍ന്ന കുട്ടിയായിരുന്നു എഡിസണ്‍. തന്റെ മകന്റെ കഴിവുകളും ദൗര്‍ബല്യങ്ങളും തിരിച്ചറിഞ്ഞ അമ്മ അവനെ അതിനനുസരിച്ച്‌ വളര്‍ത്തിഒരു ദിവസം സ്‌കൂളില്‍ നിന്നും എഡിസണിന്റെ കൈയ്യില്‍ അമ്മയ്‌ക്ക്‌ കൊടുക്കാനായി ഒരു എഴുത്ത്‌ കൊടുത്തയച്ചു. അതു വായിച്ചു കണ്ണു നിറഞ്ഞ അമ്മയോട്‌ എഡിസണ്‍ കാര്യം തിരക്കി. 'നിങ്ങളുടെ മകന്‍ അതിയായ കഴിവുള്ള കുട്ടിയാണ്‌. അതുകൊണ്ട്‌ അവനെ പഠിപ്പിക്കാനായി ഈ സ്‌കൂളിലെ അധ്യാപകരോ സൗകര്യങ്ങളോ പോരാതെ വരും. അതുകൊണ്ട്‌ നിങ്ങള്‍ തന്നെ അവനെ പഠിപ്പിക്കുന്നതാകും നല്ലത്‌' എന്നാണ്‌ ആ കത്തിലെന്ന്‌ എഡിസണിന്‌ അമ്മ വായിച്ചു കേള്‍പ്പിച്ചു. അന്നു മുതല്‍ എഡിസണിന്റെ അധ്യാപിക അമ്മയായിരുന്നു. വെറും മൂന്നു മാസത്തെ സ്‌കൂള്‍ വിദ്യാഭ്യാസം അതോടെ അവസാനിച്ചു.വിജയത്തെക്കാള്‍ പരാജയം രുചിച്ചാണ്‌ എഡിസണ്‍ എന്ന പ്രതിഭ തന്റെ മാറ്റുരച്ച്‌ മിനുക്കി സ്വയം പണിതെടുത്തത്‌പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം പോലും ലഭിക്കാതിരുന്ന, അമ്മയുടെ ശിക്ഷണത്തില്‍ വളര്‍ന്ന കുട്ടിയായിരുന്നു എഡിസണ്‍. തന്റെ മകന്റെ കഴിവുകളും ദൗര്‍ബല്യങ്ങളും തിരിച്ചറിഞ്ഞ അമ്മ അവനെ അതിനനുസരിച്ച്‌ വളര്‍ത്തി. എഡിസണിനെ ലോകമറിയുന്ന മഹാനാക്കിയതും അദ്ദേഹത്തിന്റെ കഴിവുകള്‍ പ്രോത്സാഹിപ്പിച്ചിരുന്നതും അമ്മയായിരുന്നു. ഒരിക്കല്‍ എഡിസണ്‍ തന്നെ അതേക്കുറിച്ച്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌, 'എന്നെ ഞാനാക്കിയത്‌ എന്റെ അമ്മയാണ്‌. ജീവിക്കാന്‍ ഒരു ലക്ഷ്യമുണ്ടെന്നും നിരാശനാകാതിരിക്കാന്‍ ഒരാള്‍ കൂടെയുണ്ടെന്ന്‌ തോന്നിച്ചതും അമ്മയായിരുന്നു'.ആത്മവിശ്വാസത്തിന്റെ കരുത്ത്‌സാമ്പത്തികമായി അത്ര നല്ല നിലയിലായിരുന്നില്ല എഡിസണിന്റെ മാതാപിതാക്കള്‍. പക്ഷേ എന്നിട്ടും അവര്‍ എഡിസണ്‌ ധാരാളം പുസ്‌തകങ്ങള്‍ വാങ്ങി കൊടുത്തിരുന്നു. അക്കൂട്ടത്തിലുണ്ടായിരുന്ന സയന്‍സ്‌ പുസ്‌തകങ്ങള്‍ വായിച്ച എഡിസണ്‌ സ്വന്തമായി പരീക്ഷണങ്ങള്‍ ചെയ്യാനുള്ള പ്രചോദനമായി. എന്നാല്‍ ആദ്യകാലങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളെല്ലാം പരാജയമായിരുന്നു. പക്ഷേ തന്റെ ആത്മവിശ്വാസവും പരിശ്രമവും ഉപേക്ഷിക്കാന്‍ എഡിസണ്‍ തയ്യാറായിരുന്നില്ല. വളര്‍ന്ന്‌ ലോകമറിയുന്ന ശാസ്‌ത്രജ്ഞനായി അദ്ദേഹം മാറിയതും ഈ പരിശ്രമത്തിന്റേയും കഠിനാധ്വാനത്തിന്റെയും ഫലമായാണ്‌. വിജയത്തെക്കാള്‍ പരാജയം രുചിച്ചാണ്‌ എഡിസണ്‍ എന്ന പ്രതിഭ തന്റെ മാറ്റുരച്ച്‌ മിനുക്കി സ്വയം പണിതെടുത്തത്‌.കൂറേ നാളുകള്‍ക്കു ശേഷം ഒരിക്കല്‍ എഡിസണ്‍ വീട്ടിലെ പഴയ സാധനങ്ങള്‍ അടുക്കി വയ്‌ക്കുന്നതിനിടെ ഒരു കടലാസ്‌ കണ്ടു. അതെടുത്തു നോക്കിയ എഡിസണിന്‌ മനസ്സിലായി പണ്ട്‌ അമ്മയ്‌ക്ക്‌ കൊടുക്കാനായി സ്‌കൂളില്‍ നിന്നും തന്നുവിട്ട കത്തായിരുന്നു അതെന്ന്‌. അതു വായിച്ച എഡിസണ്‍ പക്ഷേ അക്ഷരാര്‍ഥത്തില്‍ കരഞ്ഞുപോയി. 'നിങ്ങളുടെ മകന്‍ ബുദ്ധിയില്ലാത്ത കുട്ടിയാണ്‌. അവനെ പഠിപ്പിച്ച്‌ സമയം നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്‌ ദയവു ചെയ്‌ത്‌ ഇനി മുതല്‍ അവനെ സ്‌കൂളിലേക്ക്‌ അയക്കരുത്‌' എന്നായിരുന്നു ആ കത്തിലെ വരികള്‍. അന്ന്‌ തന്റെ അമ്മ ഇതുപോലെ ആ കത്ത്‌ വായിച്ച്‌ കേള്‍പ്പിക്കുകയോ തന്നെ ശകാരിക്കുകയോ ചെയ്‌തിരുന്നെങ്കില്‍ ഒട്ടും ആത്മവിശ്വാസമില്ലാത്ത കഴിവില്ലാത്ത ഒരു കുട്ടിയായി താന്‍ മാറിയേനെ എന്ന്‌ എഡിസണ്‍ പറഞ്ഞിട്ടുണ്ട്‌. അമ്മ എഡിസണിന്റെ കഴിവ്‌ തിരിച്ചറിഞ്ഞ്‌ പ്രോത്സാഹിപ്പിച്ചില്ലായിരുന്നെങ്കില്‍ ലോകത്തിന്‌ തന്നെ അതൊരു നഷ്ടമായി മാറുമായിരുന്നു.കണ്ടെത്തലുകളുടെ വിപ്ലവംലോകത്തെ ആധുനിക വത്‌കരണത്തിലേക്ക്‌ നയിച്ച പല കണ്ടെത്തലുകള്‍ക്കും എഡിസണ്‍ കാരണമായിരുന്നു. തന്റെ സ്വപ്‌നങ്ങളിലേക്ക്‌ എഡിസണ്‍ നടന്നു തുടങ്ങിയത്‌ 1859ല്‍ തന്റെ 12-ാം വയസ്സില്‍ പോര്‍ട്ട്‌ ഹുറൂണിനും ഡിട്രോയിറ്റിനും ഇടയിലെ ട്രെയിനുകളില്‍ പത്ര വില്‍പനക്കാരനായിട്ടായിരുന്നു. ഇക്കാലത്താണ്‌ എഡിസണ്‌ ഒരു അസുഖത്തെ തുടര്‍ന്ന്‌ വലതു ചെവിയുടെ കേള്‍വി ശക്തി കുറയുന്നത്‌. എന്നാല്‍ പിന്നീട്‌ ടെലഗ്രാഫിന്റെ വ്യാവസായിക വത്‌കരണം വന്നപ്പോഴേക്കും അതേക്കുറിച്ച്‌ പഠിക്കാനുള്ള താല്‍പര്യം മൂലം 1863ല്‍ അദ്ദേഹം അപ്രന്റീസ്‌ ടെലഗ്രാഫറായി. ഇത്‌ എഡിസണിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. പലതും തനിക്ക്‌ ചെയ്യാന്‍ കഴിയുമെന്ന്‌ എഡിസണ്‍ തിരിച്ചറിഞ്ഞ കാലഘട്ടം. പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്ന സമയം.വീണ്ടും പല ജോലികള്‍ ചെയ്‌ത അദ്ദേഹം തന്റെ ഉള്ളിലെ വ്യവസായിയെയും ഇക്കാലത്ത്‌ തിരിച്ചറിഞ്ഞിരുന്നു. 1869ലാണ്‌ എഡിസണ്‌ തന്റെ ആദ്യ പേറ്റന്റ്‌ ലഭിക്കുന്നത്‌. ഇലക്ട്രിക്‌ വോട്ട്‌ റെക്കോര്‍ഡറില്‍ സമ്മതിദാന അവകാശം ആയാസരഹിതമായി നടപ്പാക്കാമെന്ന്‌ അദ്ദേഹം കണ്ടെത്തി. ഇതേ വര്‍ഷം തന്നെ ഒരേ സമയം രണ്ട്‌ സന്ദേശങ്ങള്‍ അയക്കാവുന്ന ഡ്യുപ്ലെക്‌സ്‌ ടെലഗ്രാഫും അദ്ദേഹം കണ്ടെത്തി. ഇതിനു ശേഷം ന്യൂയോര്‍ക്കിലേക്ക്‌ മാറിയ എഡിസണ്‍, അവിടെ സുഹൃത്തായ ഫ്രാങ്ക്‌ളിന്‍ ലിയോനാര്‍ഡ്‌ പോപിനോട്‌ ചേര്‍ന്ന്‌ ചില പരീക്ഷണങ്ങളും കണ്ടെത്തലുകളും നടത്താന്‍ ആരംഭിച്ചു.ടെലഗ്രാഫ്‌ ഓപ്പറേറ്ററായിരുന്നതു എഡിസണെ ടെലഗ്രാഫ്‌ മേഖലയില്‍ തിളങ്ങാന്‍ സഹായിച്ചു. അക്കാലത്തെ ടെലഗ്രാഫ്‌ കമ്പനികളില്‍ മികച്ചതായിരുന്ന വെസ്റ്റേണ്‍ യൂണിയന്‍ ടെലഗ്രാഫ്‌ കമ്പനിയെ മറികടന്ന്‌ എഡിസണ്‍ ഒരു വയറിലൂടെ നാല്‌ സന്ദേശങ്ങള്‍ ഒരേ സമയം അയക്കാന്‍ കഴിയുന്ന ക്വാഡ്രുപ്ലെക്‌സ്‌ ടെലഗ്രാഫ്‌ കണ്ടെത്തി. പിന്നീട്‌ വെസ്റ്റേണ്‍ യൂണിയന്‍ കമ്പനി തന്നെ എഡിസണ്‌ ഒരു ലക്ഷം ഡോളര്‍ നല്‍കി ഇതിന്റെ അവകാശം നേടിയെടുക്കുകയായിരുന്നു. ഇതായിരുന്നു എഡിസണിന്റെ ആദ്യ വന്‍ പ്രതിഫലം. അന്നുവരെ ഏതെങ്കിലുമൊരു കണ്ടെത്തലിന്‌ ഒരാള്‍ക്ക്‌ ലഭിക്കാവുന്ന ഏറ്റവും കൂടിയ തുകയും അതായിരുന്നു.പിന്നെ എഡിസണ്‍ നിര്‍മിച്ച ഇലക്ട്രിക്കല്‍ ട്രാന്‍സ്‌മിഷന്‍ വഴി സന്ദേശങ്ങള്‍ ഓട്ടോമാറ്റികായി റിക്കോര്‍ഡ്‌ ചെയ്യപ്പെടുന്ന ഓട്ടോമാറ്റിക്‌ ടെലഗ്രാഫ്‌ കണ്ടെത്തിയെങ്കിലും അത്‌ വ്യാവസായികമായി വലിയ വിജയം കണ്ടില്ല. പക്ഷേ രസതന്ത്രം ഉപയോഗിച്ച്‌ ചെയ്‌ത ഈ കണ്ടെത്തലിന്റെ ചുവടു പിടിച്ച്‌ ഇലക്ട്രിക്‌ പെന്‍, മീമോഗ്രാഫ്‌, ഫോണോഗ്രാഫ്‌ എന്നിവ കണ്ടെത്താന്‍ എഡിസണായി. 1879 ഒക്ടോബറിലാണ്‌ എഡിസണ്‍ വൈദ്യുതിയില്‍ പ്രകാശിക്കുന്ന ബള്‍ബ്‌ കണ്ടെത്തുന്നത്‌. 82ല്‍ ന്യൂയോര്‍ക്കിലെ പേള്‍ സ്‌ട്രീറ്റില്‍ വൈദ്യുതി വിതരണവും ആരംഭിച്ചു. അങ്ങനെ ലോകത്തിനു തന്നെ പ്രകാശം എന്നാല്‍ ബള്‍ബ്‌ എന്ന തരത്തിലേക്ക്‌ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്‌ എഡിസണായിരുന്നു.അമേരിക്കയില്‍ മാത്രമായി 1093 പേറ്റന്റുകള്‍ ലഭിച്ച അദ്ദേഹത്തിന്‌ യുകെ, ജര്‍മനി, ഫ്രാന്‍സ്‌ എന്നീ രാജ്യങ്ങളില്‍ നിന്ന്‌ മറ്റ്‌ പേറ്റന്റുകളും ലഭിച്ചിട്ടുണ്ട്‌ചലിക്കുന്ന ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്ന കൈനറ്റോഗ്രാഫ്‌ എന്ന മൂവിങ്‌ ക്യാമറയും എഡിസന്റെ കണ്ടെത്തലായിരുന്നു. നമ്മള്‍ ഇന്ന്‌ ഏറെ ആസ്വദിക്കുന്ന സിനിമകളും വിഡിയോകളുമെല്ലാം ചിത്രീകരിക്കാന്‍ ആദ്യം വഴിയൊരുക്കിയത്‌ അദ്ദേഹമാണ്‌. സിനിമയില്‍ ശബ്ദം റെക്കോര്‍ഡ്‌ ചെയ്യുന്നത്‌ അടക്കമുള്ള പല സാങ്കേതികവിദ്യകളും എഡിസന്റെ ശ്രമഫലമായിരുന്നു. ഇന്ന്‌ നമ്മള്‍ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന പല വസ്‌തുക്കളുടേയും ആദ്യ രൂപം എഡിസണിന്റെ സംഭാവനയായിരുന്നു. ഒരു കാലത്തെ തന്നെ മാറ്റിമറിച്ച വിപ്ലവാത്മകമായ കണ്ടെത്തലുകളായിരുന്നു അതെല്ലാം.മെന്‍ലോ പാര്‍ക്കിലെ മാന്ത്രികന്‍എഡിസണിന്റെ ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങളിലൊന്ന്‌ ന്യൂജഴ്‌സിയിലെ മെന്‍ലോ പാര്‍ക്കില്‍ അദ്ദേഹം ആരംഭിച്ച ലബോറട്ടറിയിലാണ്‌ തുടങ്ങിയത്‌. വ്യാവസായിക അടിസ്ഥാനത്തില്‍ ഗവേഷണ ലബോറട്ടറി ലോകത്തു തന്നെ ആദ്യമായി എഡിസണാണ്‌ തുടക്കമിട്ടത്‌, 1876ല്‍. അവിടെ നിന്നാണ്‌ എഡിസണ്‍ എന്ന സംരംഭകനും വ്യവസായിയുമെല്ലാം വളര്‍ന്നത്‌. ഇവിടെ നിന്നാണ്‌ ലോകമറിയുന്ന പല കണ്ടെത്തലുകളും പിറന്നത്‌. നിരവധി സഹായികളും എഡിസണ്‌ ഇവിടെയുണ്ടായിരുന്നു. അവരുടെകൂടി പരിശ്രമ ഫലമായി എഡിസണിന്റെ നേതൃത്വത്തില്‍ അക്കാലത്ത്‌ പേറ്റന്റുകളുടെ പെരുമഴയായിരുന്നു എഡിസന്റെ പേരില്‍.അമേരിക്കയില്‍ മാത്രമായി 1093 പേറ്റന്റുകള്‍ ലഭിച്ച അദ്ദേഹത്തിന്‌ യുകെ, ജര്‍മനി, ഫ്രാന്‍സ്‌ എന്നീ രാജ്യങ്ങളില്‍ നിന്ന്‌ മറ്റ്‌ പേറ്റന്റുകളും ലഭിച്ചിട്ടുണ്ട്‌. വൈദ്യുത വെളിച്ചവും മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രം 389 പേറ്റന്റുകള്‍ എഡിസണ്‍ നേടിയിരുന്നു. തന്റെ ബുദ്ധിശക്തിയും ആത്മവിശ്വാസവും കഠിന പ്രയത്‌നവും കൊണ്ടു മാത്രമാണ്‌ എഡിസണ്‍ പ്രതിസന്ധികളെയും പ്രായോഗിക ബുദ്ധിമുട്ടുകളെയുമെല്ലാം അവഗണിച്ച്‌ മുന്‍പന്തിയിലേക്ക്‌ കുതിച്ചത്‌. എന്നാല്‍ ഇടക്കാലത്ത്‌ നിക്കോള ടെസ്‌ല എന്ന ഉപജ്ഞാതാവുമായി ഉടലെടുത്ത ചില തര്‍ക്കങ്ങള്‍ 'വൈദ്യുതി യുദ്ധം' എന്ന പേരില്‍ അക്കാലത്ത്‌ ഏറെ വിവാദങ്ങള്‍ക്കും ഇടയാക്കി.കുടുംബംഔദ്യോഗിക ജീവിതത്തിനിടയില്‍ കുടുംബത്തിലും ചില പ്രതിസന്ധികള്‍ എഡിസണ്‌ നേരിടേണ്ടി വന്നിട്ടുണ്ട്‌. 1871ല്‍ തന്റെ 24-ാം വയസ്സിലാണ്‌ എഡിസണ്‍ വിവാഹിതനാവുന്നത്‌. 16കാരിയായ മേരി സ്റ്റില്‍വെല്ലിനെ വിവാഹം ചെയ്‌ത എഡിസണ്‌ മൂന്ന്‌ കുട്ടികളുമുണ്ടായി. എല്ലാ കാര്യങ്ങളിലും എഡിസണിന്‌ പിന്തുണ നല്‍കിയിരുന്ന മേരി പക്ഷേ അധിക നാള്‍ ജീവിച്ചില്ല. മൂന്ന്‌ കുഞ്ഞുങ്ങളെയും എഡിസണെ ഏല്‍പിച്ച്‌ 84ല്‍ മേരി അസുഖ ബാധിതയായി മരിച്ചു. ഇത്‌ എഡിസന്റെ ജീവിതത്തില്‍ വലിയ ആഘാതമുണ്ടാക്കി. രണ്ടു വര്‍ഷത്തിനു ശേഷം 86ല്‍ എഡിസണ്‍ രണ്ടാമത്‌ മിന മില്ലര്‍ എന്ന 20കാരിയെ വീണ്ടും വിവാഹം ചെയ്‌തു.ശാസ്‌ത്രജ്ഞനായ ലൂയിസ്‌ മില്ലറുടെ മകളായിരുന്നു മിന. ഈ ബന്ധത്തിലും എഡിസണ്‌ മൂന്ന്‌ മക്കളുണ്ടായി. ന്യൂ ജഴ്‌സിയുടെ ഗവര്‍ണറായിരുന്ന ചാള്‍സ്‌ എഡിസണ്‍, മിനയുടെയും എഡിസണിന്റെയും രണ്ടാമത്തെ മകനായിരുന്നു. എഡിസണിന്റെ കാലശേഷം വ്യവസായങ്ങള്‍ ഏറ്റെടുത്തതും ചാള്‍സാണ്‌. ചാള്‍സിന്റെ അനുജന്‍ തിയഡോര്‍ മില്ലര്‍ എഡിസണും എണ്‍പതോളം പേറ്റന്റുകള്‍ നേടി പിന്നീട്‌ പ്രശസ്‌തനായിരുന്നു. 1931 ഒക്ടോബര്‍ 18നാണ്‌ എഡിസണ്‍ തന്റെ 84-ാം വയസ്സില്‍ മരണമടയുന്നത്‌. എഡിസണ്‍ എന്ന പേര്‌ ഇന്നും ശാസ്‌ത്രലോകത്ത്‌ പ്രസക്തിയുള്ളതാവുന്നത്‌ അദ്ദേഹം നല്‍കിയ സംഭാവനകളുടെ പേരിലാണ്‌. വ്യകതമായ ജീവിതലക്ഷ്യങ്ങളുണ്ടായിരുന്ന ഒരു സാധാരണ കുട്ടിക്ക്‌ എങ്ങനെ ലോകം തന്നെ കീഴടക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ്‌ തോമസ്‌ ആല്‍വ എഡിസണ്‍ എന്ന പ്രതിഭ.
ചലഞ്ചര്‍, കൊളംബിയ.. ലോകം ഞെട്ടിയ ബഹിരാകാശ ദുരന്തങ്ങളും അപകടങ്ങളും
19-02-2022
ചലഞ്ചര്‍, കൊളംബിയ.. ലോകം ഞെട്ടിയ ബഹിരാകാശ ദുരന്തങ്ങളും അപകടങ്ങളും
അടച്ചിട്ട കുടുസ്സുമുറികള്‍, ശബ്ദത്തേക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്ന പേടകം, സീറോ ഗ്രാവിറ്റി, തീ പാറിച്ച് കുതിച്ചുയരുന്ന റോക്കറ്റ്. ബഹിരാകാശ യാത്രയില്‍ അപകടം പതിയിരിക്കുന്ന ഇടങ്ങള്‍ ഏറെയാണ്. അവിടെ ഏറെ ശ്രദ്ധയോടെ വേണം ഓരോ നീക്കങ്ങളും നടത്താന്‍. ഇനി അഥവാ കാര്യങ്ങള്‍ വിചാരിച്ച രീതിയില്‍ അല്ല പോകുന്നതെങ്കില്‍ സമയോചിതമായ ഇടപെടലുകള്‍ വേണ്ടിവരും. ഇതിനെല്ലാം ബഹിരാകാശ യാത്രികര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. എങ്കിലും കണക്കുകൂട്ടലുകളിലെ പാളിച്ചകളോ മറ്റെന്തെങ്കിലും കാരണങ്ങളോ മൂലം വളരെ അപൂര്‍വ്വമായി ബഹിരാകാശ പര്യവേക്ഷണ യാത്രകളില്‍ അപകടങ്ങള്‍ സംഭവിക്കാറുണ്ട്. അവയില്‍ ചിലത് വലിയ ദുരന്തമായി മാറിയ സംഭവങ്ങളും മുന്നിലുണ്ട്. ഭൂമിയില്‍ നിന്ന് പറന്നുയരുന്നതിന് മുമ്പ് ബഹിരാകാശ പേടകം കത്തിച്ചാമ്പലായ ചലഞ്ചര്‍ ദുരന്തം, ബഹിരാകാശ വാസം പൂര്‍ത്തിയാക്കി മടങ്ങിയ യാത്രികര്‍ ഭൂമിയിലെത്താന്‍ ആവേശഭരിതരായി കാത്തുനില്‍ക്കെ സംഭവിച്ച കൊളംബിയ ദുരന്തം അങ്ങനെ ചെറുതും വലുതുമായ നിരവധി അപകടങ്ങളുടെ ഓര്‍മ്മകള്‍ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലുണ്ട്. ലോകത്ത് ഇതുവരെ ബഹിരാകാശ യാത്രയ്ക്കിടെ സംഭവിച്ച ചില അപകടങ്ങളും ദുരന്തങ്ങളും പരിശോധിക്കാം.സ്യൂട്ടിനുള്ളിലെ വെള്ളച്ചോര്‍ച്ച2013 ജൂലൈ 16. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനായ ലൂക്ക പാര്‍മിട്ടാനോ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് വെളിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ അദ്ദേഹത്തിന്റെ തലയ്ക്ക് ചുറ്റും വെള്ളം നിറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള മുപ്പത്തിയാറാമത് പര്യവേക്ഷണ യാത്രയായിരുന്നു അത്. സ്‌പേസ്‌വാക്കിനിടെ (സ്‌പേസ് സ്റ്റേഷന് വെളിയിലൂടെയുള്ള നടത്തം, ഒഴുകിനടത്തം എന്നും പറയാം) പാര്‍മിട്ടാനോയുടെ ഹെല്‍മെറ്റിനുള്ളില്‍ അവിചാരിതമായി വെള്ളം നിറയാന്‍ തുടങ്ങി. ബഹിരാകാശത്ത് ആയതിനാല്‍ വെള്ളം സ്വതന്ത്രമായി അദ്ദേഹത്തിന്റെ തലയ്ക്ക് ചുറ്റും തങ്ങിനില്‍ക്കുകയായിരുന്നു. അതോടെ പാര്‍മിട്ടാനോയ്ക്ക് അദ്ദേഹത്തിന്റെ സഹയാത്രികരുമായി സംസാരിക്കാനോ അവര്‍ പറയുന്നത് കേള്‍ക്കാനോ സാധിക്കാതെ വന്നു. സ്യൂട്ടിനുള്ളിലെ ലിക്വിഡ് കൂളന്റ് സിസ്റ്റത്തിലെ ചെറിയൊരു ലീക്കാണ് പ്രശ്‌നമുണ്ടാക്കിയത്. ഇത് കുടിക്കാന്‍ പറ്റിയ വെള്ളമല്ല. മാത്രമല്ല തലയ്ക്ക് ചുറ്റും ഒഴുകിനടക്കുന്ന വെള്ളം കുടിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ഒരു മണിക്കൂറോളം ആ വെള്ളവുമായി പാര്‍മിട്ടാനോ സ്‌പേസ്‌വാക്ക് നടത്തി. ബഹിരാകാശ നിലയത്തില്‍ തിരിച്ചെത്തി നനഞ്ഞ സ്‌പേസ് സ്യൂട്ട് മാറ്റി തുണി കൊണ്ട് വെള്ളം തുടച്ചുമാറ്റിയ പാര്‍മിട്ടാനോ അങ്ങനെ ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഹ്രസ്വമായ രണ്ടാമത്തെ സ്‌പേസ്‌വാക്ക് നടത്തിയ വ്യക്തിയായി മാറി.ചലഞ്ചര്‍ ദുരന്തം1986 ജനുവരി 28നാണ് ചലഞ്ചര്‍ ദുരന്തം സംഭവിക്കുന്നത്. ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു അത്. ബഹിരാകാശ പേടകം പറന്നുയര്‍ന്ന് ഒരു മിനിട്ടിന് ശേഷം പേടകത്തിന്റെ ഒ-റിംഗിന് (റോക്കറ്റ് ബൂസ്റ്ററുകളെ വേര്‍തിരിക്കുന്ന റബ്ബര്‍ സീല്‍) തീ പിടിക്കുകയും അത് റോക്കറ്റിലേക്ക് പടരുകയും ആയിരുന്നു. പേടകം ശബ്ദത്തേക്കാള്‍ വേഗത്തില്‍ പറന്നുയരുന്നതിന് ഇടയിലാണ് അപകടമുണ്ടായത്. പേടകത്തില്‍ ഉണ്ടായിരുന്ന ഏഴ് ബഹിരാകാശ യാത്രികരും മരണപ്പെട്ടു. നാസയുടെ 'ടീച്ചര്‍ ഇന്‍ സ്‌പേസ'് പദ്ധതിയുടെ ഭാഗമായ ക്രിസ്റ്റ മക്ഓലിഫ് എന്ന അധ്യാപികയും പേടകത്തില്‍ ഉണ്ടായിരുന്നു. ബഹിരാകാശ നിലയത്തില്‍ വെച്ച് ക്ലാസുകള്‍ നടത്തുകയും പരീക്ഷണങ്ങള്‍ നടത്തുകയുമായിരുന്നു ക്രിസ്റ്റയുടെ ദൗത്യം. ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക,  ജ്യോതിശാസ്ത്ര പഠനത്തിന് വേണ്ട ഉപകരണങ്ങള്‍ പരീക്ഷിക്കുക, ഹാലിയുടെ വാല്‍നക്ഷത്രത്തെ പഠിക്കുക എന്നിവയൊക്കെ ആയിരുന്നു ആ ബഹിരാകാശ യാത്രയുടെ ലക്ഷ്യങ്ങള്‍. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം പേടകം പൊട്ടിത്തെറിക്കുന്ന കാഴ്ച ഭൂമിയിലുള്ളവര്‍ക്ക് കാണാമായിരുന്നു. മൈനസ് 3 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ആയിരുന്നു ചലഞ്ചര്‍ വിക്ഷേപണം നടന്നത്.  അത്ര കുറഞ്ഞ താപനിലയില്‍ ഒ-റിംഗുകള്‍ക്ക് തകരാറുകള്‍ സംഭവിച്ചേക്കുമെന്നും അത് അപകടത്തിന് വഴിവെച്ചേക്കുമെന്നും വിക്ഷേപണത്തിന് മുമ്പ് തന്നെ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അതിനോടകം പലതവണ വിക്ഷേപണം മാറ്റിവെച്ചതിനാല്‍ വിക്ഷേപണവുമായി മുന്നോട്ട് പോകാനായിരുന്നു നാസയുടെ തീരുമാനം. ചലഞ്ചര്‍ ദുരന്തത്തിന് ശേഷം നാസ സ്‌പേസ് ഷട്ടില്‍ പരിപാടി താത്കാലികമായി നിര്‍ത്തിവെച്ചു. അപകട കാരണം കണ്ടെത്തുന്നതിനായി റോജേഴ്‌സ് കമ്മീഷനെ നിയോഗിക്കുകയും ചെയ്തു.അപ്പോളോ 12ന് മിന്നലേറ്റപ്പോള്‍നീല്‍ ആംസ്‌ട്രോങിന് ശേഷം രണ്ടാമതും മനുഷ്യനെ ചന്ദ്രനില്‍ ഇറക്കിയ അപ്പോളോ 12 ദൗത്യം. 'നീലിന് ചെറിയൊരു അടി, പക്ഷേ എനിക്ക് വലുതെന്ന'് ചാള്‍സ് കൊണാര്‍ഡ് പറഞ്ഞ ആ ദൗത്യത്തിലും ചില അപകടങ്ങള്‍ ഉണ്ടായിരുന്നു. 1969 നവംബര്‍ 14ന് അപ്പോളോ 12 ഭൂമിയില്‍ നിന്ന് കുതിച്ചുയരവേ പേടകത്തിന്റെ മുകള്‍ഭാഗത്തിന് രണ്ട് തവണ മിന്നലേറ്റു. പേടകത്തെ എരിച്ചുകളയാനുള്ള പവര്‍ ആ മിന്നലിനുണ്ടായിരുന്നു. ആദ്യതവണ മിന്നലേറ്റത് വിക്ഷേപണം കാണാനെത്തിയ ജനക്കൂട്ടത്തിന് കാണാമായിരുന്നു. അതവരെ തീര്‍ത്തും ആശങ്കാകുലരാക്കി. എന്നാല്‍ മിന്നല്‍ മൂലം പേടകത്തിന് തകരാറുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും ദൗത്യം സുരക്ഷിതമാണെന്നും വിക്ഷേപണവുമായി മുന്നോട്ട് പോകാമെന്നും പരിശോധനയ്ക്ക് ശേഷം അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.ചാന്ദ്രയാത്ര കഴിഞ്ഞ് ഭൂമിയിലേക്കുള്ള തിരിച്ചുവരവിലും അപ്പോളോ 12 ചില പ്രശ്‌നങ്ങളില്‍ പെട്ടു. നവംബര്‍ 24ന് പെസഫിക് സമുദ്രത്തിലാണ് പേടകം താഴ്ന്നിറങ്ങിയത്. ഈ സമയത്ത് ഒരു വലിയ തിരമാല പേടകത്തില്‍ വന്നടിച്ചു. അപ്രതീക്ഷിതമായ ഈ ആഘാതത്തില്‍ പേടകം ആടിയുലഞ്ഞു. ഈ ശക്തിയില്‍ പേടകത്തിനുള്ളിലെ 16 എംഎം ഫിലിം ക്യാമറ യാത്രികനായ അലന്‍ ബീനിന്റെ തലയില്‍ വന്ന് വീണ് മുറിവുണ്ടാക്കി. സഹയാത്രികനായ ചാള്‍സ് കൊണാര്‍ഡ് ഉടന്‍ തന്നെ മുറിവില്‍ മരുന്ന് വെച്ച് കെട്ടി.പാരച്യൂട്ട് വിടര്‍ന്നില്ല, കണ്ണീരോര്‍മ്മയായി വ്‌ളാദിമര്‍ കോമറോവ്ബഹിരാകാശ യാത്രയ്ക്കായി തെരഞ്ഞെടുക്കപ്പെടുന്ന സോവിയറ്റ് റഷ്യയിലെ ആദ്യ ബഹിരാകാശ യാത്രികരില്‍ ഒരാളായിരുന്നു വ്‌ളാദിമര്‍ കോമറോവ്. രണ്ട് തവണ ബഹിരാകാശത്ത് (ഔട്ടര്‍ സ്‌പേസ്) പ്രവേശിക്കുന്ന ആദ്യ റഷ്യക്കാരനും അദ്ദേഹമാണ്. ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുക എന്ന ലക്ഷ്യത്തോടെയുള്ള സോവിയറ്റ് റഷ്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായിരുന്നു സൂയസ് 1. എന്നാല്‍ ഈ പേടകത്തിന്റെ രൂപകല്‍പ്പനയിലുള്ള അപാകതകള്‍ മൂലം കൊമറോവിന് നഷ്ടമായത് ബഹിരാകാശ സ്വപ്‌നങ്ങള്‍ മാത്രമല്ല സ്വന്തം ജീവന്‍ തന്നെയാണ്. വളരെ അപകടം നിറഞ്ഞ, ബുദ്ധിമുട്ടേറിയ ദൗത്യമായിരുന്നു അത്. രണ്ട് പേടകങ്ങളാണ് ഈ ദൗത്യത്തിന്റെ ഭാഗമായിരുന്നത്. ആദ്യം വിക്ഷേപിക്കുന്ന സൂയസ് 1ല്‍ ഭൂമിയെ ഭ്രമണം ചെയ്തതിന് ശേഷം രണ്ടാമത് വിക്ഷേപിക്കുന്ന സൂയസ് 2 എന്ന പേടകത്തെ കണ്ടുമുട്ടുക എന്നതായിരുന്നു ലക്ഷ്യം. ഇരുപേടകങ്ങളുടെയും ഭ്രമണവേഗതയെല്ലാം ഇതിനനുസരിച്ച് അഡ്‌ജെസ്റ്റ് ചെയ്യാനായിരുന്നു പ്ലാന്‍. അങ്ങനെ കൊമേറോവിനെയും വഹിച്ചുള്ള സൂയസ് 1 വിക്ഷേപിക്കുകയും അത് ഭൂമിയ്ക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുകയും ചെയ്തു. സൂയസ് 2 വിക്ഷേപിക്കേണ്ട സമയമായി. എന്നാല്‍ ചില തകരാറുകള്‍ കാരണം സൂയസ് 2 വികേഷേപണം നിര്‍ത്തിവെക്കേണ്ടതായി വന്നു.അതേസമയം സൂയസ് 1ന്റെ സോളാര്‍ പാനലുകളില്‍ ഒന്ന് പ്രവര്‍ത്തനനിരതമല്ലെന്ന് അധികൃതര്‍ മനസിലാക്കി. ഇതോടെ പേടകത്തിന് മതിയായ പവര്‍ ലഭിക്കാത്ത സ്ഥിതി വന്നു. ഈ സോളാര്‍ പാനലില്‍ നിന്നുള്ള ഊര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കേണ്ട ഒരു ഉപകരണം ശരിയായി പ്രവര്‍ത്തിക്കാത്തത് മൂലം പേടകത്തെ നിയന്ത്രിക്കുന്നതിലും ബുദ്ധിമുട്ടുകള്‍ വന്നുതുടങ്ങി. ദൗത്യവുമായി മുന്നോട്ട് പോകുക അസാധ്യമാണെന്ന് തിരിച്ചറിഞ്ഞ കൊമറോവ് ഭൂമിയിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുത്തു. ഏറെ പ്രതിസന്ധികള്‍ താണ്ടി ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്തിയെങ്കിലും സൂയസ് 1ലെ പാരച്യൂട്ടുകള്‍ ശരിയായ രീതിയില്‍ വിടര്‍ന്നില്ല. ഇതോടെ പേടകത്തിന് വേഗത കുറയ്ക്കാന്‍ കഴിയാതെ വന്നു. അങ്ങനെ 1967 ഏപ്രില്‍ 24ന് സൂയസ് 1 ഭൂമിയില്‍ പതിച്ചു. വ്‌ളാദിമര്‍ കൊമറോവ് മരണത്തിന് കീഴടങ്ങി. പേടകം വന്ന് പതിച്ച സ്ഥലത്ത് പിന്നീട് റഷ്യ കൊമറോവ് സ്മാരകം പണിതു.ബഹിരാകാശത്തെ വ്യായാമം വിനയായപ്പോള്‍ബഹിരാകാശത്തും വ്യായാമത്തിന് മുടക്കം വരുത്താതെ ശാരീരികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് യാത്രികരുടെ ആവശ്യമാണ്. അതിനാല്‍ തന്നെ ബഹിരാകാശ നിലയത്തില്‍ വ്യായാമം ചെയ്യുന്നതിനുള്ള ഉപകരണങ്ങളൊക്കെ ഉണ്ട്. 1995ല്‍ റഷ്യയുടെ മോഡുലാര്‍ സ്‌പേസ് സ്റ്റേഷനായ മിറിലേക്ക് നടത്തിയ പര്യവേക്ഷണ യാത്രയ്ക്കിടയില്‍ യാത്രികനായ നോര്‍മാന്‍ തഗാര്‍ഡ് അത്തരം ഉപകരണങ്ങളില്‍ ഒന്നില്‍ വ്യായാമം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. വ്യായാമത്തിനിടെ ഉപകരണത്തിന്റെ സ്ട്രാപ്പുകളില്‍ ഒന്ന് അേേദ്ദഹത്തിന്റെ കണ്ണില്‍ വന്ന് തട്ടി. വേദനയും വെളിച്ചമടിക്കുമ്പോള്‍ നോക്കാനുള്ള ബുദ്ധിമുട്ടും കാരണം തഗാര്‍ഡിന് ബഹിരാകാശ നിലയത്തില്‍ സൂക്ഷിച്ചിരുന്ന മരുന്ന് കണ്ണില്‍ ഒഴിക്കേണ്ടതായി വന്നു. കൊളംബിയ ദുരന്തം2003 ഫെബ്രുവരി ഒന്നിനായിരുന്നു കൊളംബിയ ദുരന്തം. ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ മറ്റൊരു കണ്ണീരോര്‍മ്മ. ചലഞ്ചറിന് ശേഷം നാസയുടെ സ്‌പേസ് ഷട്ടില്‍ പരിപാടി അപകടത്തില്‍ കലാശിച്ച സംഭവം. പേടകം ഭൂമിയില്‍ നിന്ന് പറന്നുയര്‍ന്ന സമയത്ത് പേടകത്തിന് പുറത്തുള്ള ഇന്ധന ടാങ്കില്‍ നിന്നും അടര്‍ന്നുവീണ ഒരു സ്യൂട്ട്‌കേസിന്റെ വലുപ്പമുള്ള പഞ്ഞിയാണ് അപകടമുണ്ടാകാനുള്ള കാരണം. ചൂടില്‍ നിന്ന് ഇന്ധനടാങ്കിനെ സംരക്ഷിക്കുക, ഐസ് രൂപപ്പെടുന്നത് തടയുക എന്നീ ജോലിയാണ് ടാങ്കിന്റെ സംരക്ഷണ കവചമായ ഈ പഞ്ഞിക്കുള്ളത്. എന്നാല്‍ കൊളംബിയയുടെ ടാങ്കില്‍ നിന്നും അടര്‍ന്നുപോയ പഞ്ഞിക്കഷ്ണം പേടകത്തിന്റെ ഇടത് വശത്തെ ചിറകില്‍ വന്നിടിച്ച് ഒരു ദ്വാരം ഉണ്ടാക്കി. അപ്പോള്‍ തന്നെ ഇക്കാര്യം നാസ ഉദ്യോഗസ്ഥര്‍ മനസിലാക്കിയിരുന്നുവെങ്കിലും ക്യാമറയ്ക്ക് ക്ലാരിറ്റി കുറവായിരുന്നത് കൊണ്ട് ഇത് എത്രത്തോളം അപകടകാരിയാണെന്ന് അവര്‍ക്ക് മനസിലായില്ല. മുമ്പും വിക്ഷേപണ സമയത്ത് പഞ്ഞി അടര്‍ന്ന് പോയ സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ അപടകടങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അവര്‍ കരുതി. എന്നാല്‍ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് കൊളംബിയ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ ഈ ദ്വാരത്തിലൂടെ പുകയും വാതകങ്ങളും അകത്ത് കയറുകയും ഇടത് ചിറക് പൊട്ടിപ്പോകുകയുമായിരുന്നു. ഇതോടെ ലാന്‍ഡ് ചെയ്യാന്‍ ഏഴ് മിനിട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ കൊളംബിയ പൊട്ടിത്തെറിച്ചു. ഇന്ത്യന്‍ വംശജയായ കല്‍പ്പന ചൗള ഉള്‍പ്പടെ ആറ് അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞരും ബഹിരാകാശത്ത് കാല് കുത്തിയ ആദ്യ ഇസ്രയേലി ജ്യോതിശാസ്ത്രജ്ഞനും അപകടത്തില്‍ മരണപ്പെട്ടു. ഈ അപകടത്തിന് ശേഷവും നാസ സ്‌പേസ് ഷട്ടില്‍ പരിപാടി നിര്‍ത്തിവെച്ചു. പര്യവേക്ഷണ സമയത്ത് യാത്രികര്‍ ബഹിരാകാശത്ത് നടത്തിയ പരീക്ഷണത്തിന്റെ പഠനഫലങ്ങള്‍ അവശിഷ്ടങ്ങളില്‍ നിന്നും വീണ്ടെടുത്തിരുന്നു. ബഹിരാകാശത്തെ ഭാരമില്ലായ്മ വിരകളുടെ ശരീരത്തില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കുക എന്നതായിരുന്നു പഠനം. പെട്രി ഡിഷില്‍ സൂക്ഷിച്ച വിരകളെ കൊളംബിയ ബഹിരാകാശ യാത്രികരുടെ ആത്മാര്‍ത്ഥതയുടെ സൂചകമായി ഇന്നും സൂംരക്ഷിച്ച് പോരുന്നു.വിഷവാതകം ചോര്‍ന്നുണ്ടായ അപകടംആദ്യ യുസ്-സോവിയറ്റ് യൂണിയന്‍ സംയുക്ത ബഹിരാകാശ പദ്ധതിയായ അപ്പോളോ സൂയസ് ടെസ്റ്റ് പ്രോജക്ട് 1975 ജൂലൈയിലാണ് നടന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബഹിരാകാശ മത്സരങ്ങള്‍ക്ക് അവസാനമായതും അന്നാണ്. രണ്ട് പേടകങ്ങളാണ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പറന്നത്. മൂന്ന് അമേരിക്കക്കാരെ വഹിച്ചിള്ള ഒരു പേടകവും രണ്ട് സോവിയറ്റ് ബഹിരാകാശ യാത്രികരെ വഹിച്ചുള്ള മറ്റൊന്നും. ഇരുപേടകങ്ങളും  ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തില്‍ കണ്ടുമുട്ടുകയും രണ്ടും തമ്മില്‍ ബന്ധിപ്പിക്കുകയും ചെയ്തു. ഇരു പേടകങ്ങളിലെയും യാത്രികര്‍ അങ്ങോട്ടുമിങ്ങോട്ടും മാറിക്കയറുകയും പരസ്പരം ആലിഗംനം ചെയ്ത് സമ്മാനങ്ങള്‍ കൈമാറുകയും പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വൈരം മറന്ന് ബന്ധം ഊഷ്മളമാക്കുകയെന്ന സന്ദേശമായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. 44 മണിക്കൂറുകള്‍ക്ക് ശേഷം അവര്‍ അവരവരുടെ പേടകങ്ങളില്‍ തിരിച്ചെത്തുകയും ദിവസങ്ങള്‍ക്ക് ശേഷം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കുകയും ചെയ്തു.എന്നാല്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തിയതോടെ അമേരിക്കയുടെ അപ്പോളോ പേടകത്തിന്റെ ആര്‍സിഎസ് (ഉയരം നിയന്ത്രിക്കുന്ന റിയാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനം) തകരാറിലാകുകയും യാത്രികര്‍ ഇരിക്കുന്ന കാബിനിലേക്ക് വിഷവാതകമായ നൈട്രജന്‍ ടെട്രോക്‌സൈഡ് പ്രവഹിക്കാന്‍ തുടങ്ങുകയും ചെയ്തു. ഭാഗ്യവശാല്‍, പേടകം ലാന്‍ഡ് ചെയ്ത ഉടന്‍ കാബിന് വെന്റിലേഷന് നല്‍കി യാത്രികരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. വിഷവാതകം ശ്വസിക്കുക മൂലം പ്രത്യേകതരം ന്യുമോണിയ അവരെ ബാധിച്ചിരുന്നു. എന്നാല്‍ ചികിത്സയില്‍ അവരെല്ലാവരും രോഗമുക്തരായി.
ചൊവ്വയില്‍ ജീവസാന്നിധ്യം; അണ്ടര്‍ഗ്രൗണ്ടിലെ അന്യഗ്രഹജീവികള്‍ ആരാണ്
19-02-2022
ചൊവ്വയില്‍ ജീവസാന്നിധ്യം; അണ്ടര്‍ഗ്രൗണ്ടിലെ അന്യഗ്രഹജീവികള്‍ ആരാണ്
ചൊവ്വയുടെ അന്തര്‍ഭാഗത്താണ് ജീവസാന്നിധ്യം ഉണ്ടായിരിക്കാന്‍ എറ്റവും സാധ്യതയെന്ന് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ പ്ലാനറ്ററി സൈന്റിസ്റ്റും പഠനകര്‍ത്താവുമായ ജെസ്സീ ടാര്‍ണസ് പറയുന്നു ചൊവ്വയില്‍ ജീവനുണ്ടോ? കാലങ്ങളായി മനുഷ്യന്‍ ഉത്തരം തേടുന്ന ചോദ്യങ്ങളില്‍ ഒന്നാണത്. ഉണ്ടെന്നും ഇല്ലെന്നും വാദിക്കുന്ന നിരവധി പഠനങ്ങള്‍ കഴിഞ്ഞ കാലങ്ങള്‍ക്കിടെ അവതരിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യന് ചൊവ്വയില്‍ ജീവിക്കാന്‍ സാധിക്കുമോ, അതിന് അനുകൂലമായ സാഹചര്യങ്ങള്‍ അവിടെയുണ്ടോ? അതിനെ കുറിച്ചും കാലങ്ങളായി ശാസ്ത്രലോകം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ജീവനെ ഉള്‍ക്കൊള്ളാനുള്ള ചൊവ്വാഗ്രഹത്തിന്റെ ശേഷി (ബയോളജിക്കല്‍ പൊട്ടന്‍ഷ്യല്‍) അളന്നുവരികയാണ് ശാസ്ത്രലോകം. ഭാവിയില്‍ മനുഷ്യനെ ചൊവ്വയില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ നാസയും സ്‌പേസ് എക്‌സുമടക്കം നിരവധി പൊതു, സ്വകാര്യ ബഹിരാകാശ ഏജന്‍സികള്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.ചൊവ്വയില്‍ ആദ്യമായി മനുഷ്യനെ ഇറക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നാസയുടെ ആര്‍ട്ടെമിസ് ദൗത്യവും ചൊവ്വയില്‍ സ്ഥിരമായ മനുഷ്യസാന്നിധ്യം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സ്‌പേസ് എക്‌സിന്റെ പദ്ധതികളുമെല്ലാം ദശാബ്ദങ്ങള്‍ക്കുള്ളില്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് കരുതപ്പെടുന്നത്. ചൊവ്വയില്‍ ശതകോടിക്കണക്കിന് വര്‍ഷങ്ങളോളം വെള്ളം ഒഴുകിയിരുന്നുവെന്ന് കഴിഞ്ഞിടെ നാസയുടെ എംആര്‍ഒ (Mars Reconnaissance Orbiter ) കണ്ടെത്തിയിരുന്നു. വെള്ള ം ഒഴുകുന്ന ഇടങ്ങളില്‍ അടിയുന്ന ക്ലോറൈഡ് ലവണങ്ങളുടെ സാന്നിധ്യമാണ് ഇത്തരമൊരു അനുമാനത്തിന് കാരണം. ചൊവ്വയില്‍ ഒരു കാലത്ത് ജീവന്‍ ഉണ്ടായിരുന്നുവെന്നും അല്ലെങ്കില്‍ ഭാവിയില്‍ ജീവനെ ഉള്‍ക്കൊള്ളാന്‍ ചൊവ്വയ്ക്ക് കഴിയുമെന്നല്ലാം ഇത്തരം അനുമാനങ്ങളുടെ പിന്‍ബലത്തില്‍ പലരും ചൂണ്ടിക്കാണിക്കുന്നു.ചൊവ്വയില്‍ വെള്ളം ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും റേഡിയോലിസിസ് എന്ന പ്രക്രിയ ചൊവ്വയുടെ ഉള്‍ഭാഗത്ത് ശതകോടിക്കണക്കിന് വര്‍ഷങ്ങളോളം സൂക്ഷ്മജീവികളുടെ ജീവിതം സാധ്യമാക്കിയിരിക്കാം. ഒരു പക്ഷേ ഇന്നും ആരും കാണാതെ ചൊവ്വയുടെ ഉപരിതലത്തിന് താഴെയായി സൂക്ഷ്മജീവികള്‍ ജീവിക്കുന്നുണ്ടാകാം4.5 ശതകോടി വര്‍ഷങ്ങളുടെ ചരിത്രത്തില്‍ ആദ്യ ശതകോടി വര്‍ഷങ്ങളില്‍ ചൊവ്വയില്‍ സമുദ്രങ്ങളും കടലുകളും ഉണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല അവിടെ വായു നിറഞ്ഞ ഒരു അന്തരീക്ഷമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ കാലക്രമേണ, ചൊവ്വയിലെ കാന്തികമണ്ഡലം ഇല്ലാതായി. അതോടെ സൗരവാതം അന്തരീക്ഷത്തെയും സമുദ്രങ്ങളെയും ചൊവ്വയില്‍ നിന്ന് തുടച്ചുനീക്കി. ഇപ്പോള്‍ തരിശുനിലം പോലെയാണ് ചൊവ്വ. ശൈത്യകാലത്ത് അവിടുത്തെ താപനില മൈനസ് 153 ഡിഗ്രി സെല്‍ഷ്യസിലെത്തും. മാത്രമല്ല, അവിടുത്തെ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ആണ് കൂടുതല്‍. ഇത്തരമൊരു സാഹചര്യത്തെ അതിജീവിക്കാന്‍ മനുഷ്യന് സാധിക്കുമോ. ഈ സാഹചര്യത്തില്‍ അവിടെ ഒരു ജീവസാന്നിധ്യമുണ്ടാകുമെന്ന് കരുതാനാകുമോ. ചൊവ്വയിലെ ജീവസാന്നിധ്യം സംബന്ധിച്ച് സമീപകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട രണ്ട് പഠനറിപ്പോര്‍ട്ടുകള്‍ പരിശോധിക്കാം.റേഡിയേഷന്‍ ജീവനെ പിന്താങ്ങുമോ?റേഡിയോലിസിസ് എന്ന പ്രക്രിയയെ കുറിച്ച് കേട്ടിട്ടുണ്ടോ? ലളിതമായി പറഞ്ഞാല്‍ റേഡിയേഷന്‍ കാരണം പദാര്‍ത്ഥങ്ങള്‍ തന്മാത്രകളായി വിഘടിക്കുന്നതിനെയാണ് റേഡിയോലിസിസ് എന്ന് വിളിക്കുന്നത്. ഭൂമിക്കടിയില്‍, വളരെ താഴ്ചയില്‍ റേഡിയോ ആക്ടീവ് മൂലകങ്ങള്‍ വെള്ളത്തെ തന്മാത്രകളായി വിഘടിപ്പിക്കുകയും അങ്ങനെ ജീവനെ പിന്താങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ അവിടെ നിര്‍മ്മിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ റേഡിയോലിസിസ് എന്ന പ്രക്രിയയിലൂടെ ഭൂമിയിലെ ഒറ്റപ്പെട്ട, വെള്ളം നിറഞ്ഞ വിടവുകളിലും പാറകളുടെ സുഷിരങ്ങളിലും ശതകോടിക്കണക്കിന് വര്‍ഷങ്ങളോളം ബാക്ടീരിയകള്‍ ജീവിച്ചിരുന്നു. കഴിഞ്ഞിടെ അസ്‌ട്രോബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് ഇത്തരത്തില്‍ റേഡിയോലിസിസ് എന്ന പ്രക്രിയ ഭൂമിയിലെ പോലെ ചൊവ്വയിലും സൂക്ഷ്മാണുക്കളുടെ ജീവിതം സാധ്യമാക്കിയിരിക്കാം എന്നാണ്.പൊടിക്കാറ്റും കോസ്മിക് കിരണങ്ങളും സൗരവാതവും കാരണം ചൊവ്വയുടെ ഉപരിതലത്തില്‍ ജീവനുണ്ടാകാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞ ഒരിടത്ത് ജീവനുണ്ടായിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. ചൊവ്വയുടെ അന്തര്‍ഭാഗത്താണ് ജീവസാന്നിധ്യം ഉണ്ടായിരിക്കാന്‍ എറ്റവും സാധ്യതയെന്ന് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ പ്ലാനറ്ററി സൈന്റിസ്റ്റും പഠനകര്‍ത്താവുമായ ജെസ്സീ ടാര്‍ണസ് പറയുന്നു. ചൊവ്വയുടെ അണ്ടര്‍ഗ്രൗണ്ട് പഠനവിധേയമാക്കിയാല്‍ അവിടെ എന്നെങ്കിലും ജീവന്‍ ഉണ്ടായിരുന്നോ എന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് അവര്‍ കരുതുന്നത്.ഭൂമിയില്‍ വന്ന് പതിച്ച ചൊവ്വയുടെ ശിലാപാളികള്‍ (Martian meteorites) ആണ് ചുവന്ന ഗ്രഹത്തിന്റെ ആന്തരികഘടന പഠിക്കാന്‍ നമുക്ക് മുമ്പിലുള്ള ഏറ്റവും നല്ല വഴി. ഒരു അരിമണിയുടെ വലുപ്പമുള്ള ഇത്തരം ശിലാഭാഗങ്ങളെ ടാര്‍ണസും സഹപ്രവര്‍ത്തകരും പഠനവിധേയമാക്കി. അവയിലെ ധാതുഘടനവും റേഡിയോ ആക്ടീവ് മൂലകങ്ങളുടെ സാന്നിധ്യവും പരിശോധിച്ചു. മാത്രമല്ല, സാറ്റലൈറ്റ്് വിവരങ്ങളുടെ സഹായത്താല്‍ ചൊവ്വയുടെ ക്രസ്റ്റില്‍ (ആന്തരികഭാഗം) എത്രത്തോളം സുഷിരങ്ങള്‍ ഉണ്ടായിരിക്കാം എന്നും ഇവര്‍ പരിശോധിച്ചു. ഈ വിവരങ്ങള്‍ ഉപയോഗിച്ച് അവര്‍ ഒരു കംപ്യൂട്ടര്‍ മാതൃക തയ്യാറാക്കി. ചൊവ്വയുടെ അന്തര്‍ഭാഗത്ത് റേഡിയോലിസിസ് എന്ന പ്രക്രിയ എത്രത്തോളം കാര്യക്ഷമമായിരിക്കുമെന്നും അണ്ടര്‍ഗ്രൗണ്ടില്‍ വസിക്കുന്ന ബാക്ടീരിയകളുടെ മെറ്റബോളിസത്തിന് ആവശ്യമായ ഹൈഡ്രജന്‍ വാതകവും സള്‍ഫേറ്റുകളും എത്രത്തോളം ഉണ്ടാകാമെന്നും പരിശോധിക്കുകയായിരുന്നു ലക്ഷ്യം. പഠനഫലം ഇതായിരുന്നു- ചൊവ്വയില്‍ വെള്ളം ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും റേഡിയോലിസിസ് എന്ന പ്രക്രിയ ചൊവ്വയുടെ ഉള്‍ഭാഗത്ത് ശതകോടിക്കണക്കിന് വര്‍ഷങ്ങളോളം സൂക്ഷ്മജീവികളുടെ ജീവിതം സാധ്യമാക്കിയിരിക്കാം. ഒരു പക്ഷേ ഇന്നും ആരും കാണാതെ ചൊവ്വയുടെ ഉപരിതലത്തിന് താഴെയായി സൂക്ഷ്മജീവികള്‍ ജീവിക്കുന്നുണ്ടാകാം.മുമ്പും ചൊവ്വയിലെ റേഡിയോലിസിസ് പ്രക്രിയ ശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കിയിട്ടുണ്ട്. പക്ഷേ ചൊവ്വയില്‍ നിന്നുള്ള ശിലാപാളികള്‍ ഉപയോഗിച്ച് കൊണ്ട് അണ്ടര്‍ഗ്രൗണ്ടിലെ ജീവസാന്നിധ്യം അളക്കുന്നത് ഇതാദ്യമാണ്. ചൊവ്വയിലെ ഒരു കിലോഗ്രാം വരുന്ന ശിലാപാളിയില്‍ ദശലക്ഷക്കണക്കിന് സൂക്ഷ്മജീവികള്‍ ജീവിച്ചിരിക്കാനുള്ള സാധ്യതയാണ് ടാര്‍ണസും സംഘവും മുന്നോട്ട് വെക്കുന്നത്. ഏതാണ്ട് ഇതേ അളവിലാണ് ഭൗമാന്തര്‍ഭാഗത്തും സൂക്ഷ്മ ജീവികള്‍ ഉള്ളത്. അതേസമയം വെള്ളമുണ്ടെങ്കില്‍ മാത്രമേ ചൊവ്വയുടെ ആന്തരികഭാഗത്ത് എന്നെങ്കിലും ജീവന്‍ ഉണ്ടായിരിക്കാനുള്ള സാധ്യതയുള്ളു. ചൊവ്വയുടെ ആന്തരികഭാഗത്ത് വെള്ളമുണ്ടോ, ഉണ്ടായിരുന്നോ എന്ന കാര്യങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ്. ഇക്കാര്യം കൂടി കണ്ടെത്തിയാല്‍ അണ്ടര്‍ഗ്രൗണ്ടിലെ അന്യഗ്രഹജീവികളായി നമുക്ക് അയല്‍വാസികള്‍ ഉണ്ടായിരുന്നുവെന്ന് കരുതാം.ആദിമ നിവാസികള്‍ അവര്‍ തന്നെഗ്രഹം രൂപം കൊണ്ട് ആദ്യ ശതകോടി വര്‍ഷങ്ങളില്‍ സൂക്ഷ്മജീവികള്‍ക്ക് അനുകൂലമായ സാഹചര്യം ചൊവ്വയില്‍ ഉണ്ടായിരുന്നിരിക്കാമെന്നാണ് നാസയുടെ പിന്തുണയോടെ നടന്ന, 'Proceedings of the National Academy of Sciences' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം പറയുന്നത്. ഈ ആദിമ നിവാസികളുടെ രാസ അവശേഷിപ്പുകള്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഉണ്ടെന്നാണ് ആ പഠനം പറയുന്നത്. പെനിസില്‍വേനിയ സര്‍വ്വകലാശാലയിലെ ജിയോസൈന്റിസ്റ്റായ ക്രിസ്റ്റഫര്‍ ഹൗസാണ് ഈ രീതിയിലൊരു ഗവേഷണ റിപ്പോര്‍ട്ട് മുന്നോട്ട് വെച്ചിരിക്കുന്നത്. നാസയുടെ ക്യൂരിയോസിറ്റി റോവറില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് ഹൗസ് പഠനം നടത്തിയിരിക്കുന്നത്. ഒരു കാലത്ത് വലിയ തടാകമായിരുന്നുവെന്ന് കരുതപ്പെടുന്ന ചൊവ്വയിലെ ഗെയില്‍ ഗര്‍ത്തത്തിനടുത്ത് കഴിഞ്ഞ ഒമ്പതര വര്‍ഷങ്ങളായി ശിലകളും ഉപരിതല അവശിഷ്ടങ്ങളും പരിശോധിച്ച് ചൊവ്വയുടെ ജിയോളജിയും ബയോളജിയും പഠിക്കുകയാണ് ക്യൂരിയോസിറ്റി.ഗെയില്‍ ഗര്‍ത്തത്തിന് ചുറ്റുമായുള്ള 24ഓളം ഇടങ്ങളില്‍ നിന്നുള്ള ശിലകളുടെയും മണ്ണിന്റെയും സാംപിളുകളാണ് ക്യൂരിയോസിറ്റി പഠനത്തിനായി ശേഖരിച്ചത്. ഈ സാംപിളുകള്‍ റോവറില്‍ തന്നെയുള്ള മിനി ലബോറട്ടറിയില്‍ 850 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കി. പിന്നീട് ലേസര്‍ സ്‌പെക്ട്രോമീറ്റര്‍ ഉപയോഗിച്ച് ബാഷ്പീകരിച്ച ശിലാസാമ്പിളുകളിലെ രാസഘടന വിശകലനം ചെയ്തു. എല്ലാ തരം ജീവന്റെയും അടിസ്ഥാന മൂലകമെന്ന് വിളിക്കാവുന്ന കാര്‍ബണ്‍ അതിലുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു പ്രധാനലക്ഷ്യം. ഹൗസ് പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ ആണ് അതിലുണ്ടായിരുന്നത്. പ്രധാനമായും രണ്ട് തരം കാര്‍ബണ്‍ ഐസോടോപ്പുകളാണ് സാംപിളുകളില്‍ കണ്ടെത്തിയത്-കാര്‍ബണ്‍ 12ഉം കാര്‍ബണ്‍ 13ഉം. ഇതില്‍ ജീവനെ ഏറ്റവും കൂടുതല്‍ പിന്താങ്ങുന്നത് കാര്‍ബണ്‍ 12 ആണ്.ഗ്രഹം രൂപം കൊണ്ട് ആദ്യ ശതകോടി വര്‍ഷങ്ങളില്‍ സൂക്ഷ്മജീവികള്‍ക്ക് അനുകൂലമായ സാഹചര്യം ചൊവ്വയില്‍ ഉണ്ടായിരുന്നിരിക്കാമെന്നാണ് നാസയുടെ പിന്തുണയോടെ നടന്ന,Proceedings of the National Academy of Sciences'  എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം പറയുന്നത്. ഈ ആദിമ നിവാസികളുടെ രാസ അവശേഷിപ്പുകള്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഉണ്ടെന്നാണ് ആ പഠനം പറയുന്നത്ഇത് സംബന്ധിച്ച് ഹൗസും സംഘവും നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. ചൊവ്വയുടെ ഉപരിതലത്തിലും അണ്ടര്‍ഗ്രൗണ്ടിലും ജീവിച്ചിരുന്ന സൂക്ഷ്മജീവികള്‍ കാര്‍ബണ്‍ 13നേക്കാള്‍ കാര്‍ബണ്‍ 12 ആഗിരണം ചെയ്ത് മീഥൈന്‍ ഉപോല്‍പ്പന്നമായി പുറന്തള്ളിയിരിക്കാം. ഈ മീഥൈന്‍ അന്തരീക്ഷത്തിലേക്ക് ഉയരുകയും അള്‍ട്രാവയലറ്റ് രശ്മികളാല്‍ വിഘടിച്ച് അതിലെ കാര്‍ബണ്‍ 12 പൊടിയായി ചൊവ്വയുടെ ഉപരിതലത്തില്‍ വന്ന് വീഴുകയും ചെയ്തിരിക്കാം. ഗെയില്‍ ഗര്‍ത്തത്തിന്റെ പൊതുവേ ഉയര്‍ന്ന മേഖലകളില്‍ (പണ്ട് ജലമുണ്ടായിരുന്ന മേഖലകളേക്കാള്‍ ഉയര്‍ന്നുള്ള ഇടങ്ങളില്‍) നിന്ന് ക്യൂരിയോസിറ്റി ശേഖരിച്ച സാംപിളുകളില്‍ ആണ് കാര്‍ബണ്‍ 12 കൂടുതലായും കണ്ടെത്തിയത്. ഭൂമിയിലും സൂക്ഷ്മജീവികള്‍ ബയോളജിക്കല്‍ മീഥൈന്‍ ആഗിരണം ചെയ്യുമ്പോള്‍ ഇത്തരത്തില്‍ കാര്‍ബണ്‍ 12 ഉണ്ടാകാറുണ്ടെന്ന് ഹൗസ് പറയുന്നു. മാത്രമല്ല, 2.7 ശതകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓസ്‌ട്രേലിയയില്‍ ഉണ്ടായിരുന്ന ശിലകള്‍ ചൊവ്വയില്‍ നിന്ന് ശേഖരിച്ച സാംപിളുകള്‍ക്ക് സമാനമായിരുന്നുവെന്നും ഹൗസ് ചൂണ്ടിക്കാണിക്കുന്നു. അന്ന് ഭൂമിയുടെ അന്തരീക്ഷത്തിലും വളരെ ഉയര്‍ന്ന അളവില്‍ ബയോളജിക്കല്‍ മീഥൈന്‍ ഉണ്ടായിരുന്നു.അതേസമയം ചൊവ്വയില്‍ ഒരുകാലത്ത് ജീവന്‍ ഉണ്ടായിരുന്നു എന്നതിന് ഈ തെളിവുകള്‍ ഒന്നും പോരെന്നാണ് ക്യൂരിയോസിറ്റി സയന്‍സ് ടീമില്‍ നിന്നും വിരമിച്ച പോള്‍ മഹഫി എന്ന ശാസ്ത്രജ്ഞന്‍ പറയുന്നത്. എങ്കിലും പുതിയ കണ്ടെത്തലുകള്‍ ആവേശമുണ്ടാക്കുന്നവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം കൊണ്ടല്ലാതെയും (ഉദാഹരണത്തിന് സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് എനര്‍ജി പോലുള്ള ഘടകങ്ങളാല്‍) ചൊവ്വയുടെ ഉപരിതലത്തില്‍ കാര്‍ബണും കാര്‍ബണ്‍ 12ഉം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഹൗസ് തന്നെ സമ്മതിക്കുന്നുണ്ട്.എന്തായാലും ക്യൂരിയോസിറ്റിയുടെയും മറ്റ് ചൊവ്വാ പര്യവേക്ഷണ ദൗത്യങ്ങളുടെയും സഹായത്താല്‍ വരുംകാലങ്ങളില്‍ ചൊവ്വയില്‍ ജീവന്‍ ഉണ്ടായിരുന്നോ എന്ന് കണ്ടെത്താന്‍ കഴിയുമെന്ന് തന്നെയാണ് ഹൗസിന്റെ പ്രതീക്ഷ. ചൊവ്വയുടെ ഉപരിതലത്തിന് അടിയില്‍ നിന്നും നിശ്ചിത ഇടവേളകളില്‍ മീഥൈന്‍ പുറത്തേക്ക് പ്രവഹിക്കാറുണ്ട്. ഇവയടക്കം പഠനവിധേയമാക്കിയാല്‍ ചൊവ്വയിലെ ആദിമ നിവാസികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ഹൗസ് പറയുന്നത്. വലിയ അളവില്‍ മീഥൈന്‍ പ്രവാഹം കണ്ടെത്താന്‍ സാധിച്ചാല്‍ പണ്ടെങ്ങോ ചൊവ്വയില്‍ സൂക്ഷ്മജീവികള്‍ ജീവിച്ചിരുന്നു എന്ന് മാത്രമല്ല ഒരുപക്ഷേ, ഇപ്പോഴും ചൊവ്വയ്ക്കുള്ളിലെങ്ങോ ജീവന്‍ തുടിക്കുന്നുണ്ടാകാം എന്ന സൂചനയാകും അത്.
കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുക്കാന്‍ കൃത്രിമ മരങ്ങള്‍
19-02-2022
കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുക്കാന്‍ കൃത്രിമ മരങ്ങള്‍
തടിക്കു പകരം ഒരു യന്ത്രത്തൂണ്... ഇലകള്‍ക്കു പകരം ഡിസ്‌കുകള്‍...ചെയ്യുന്നത് മരങ്ങള്‍ ചെയ്യുന്ന അതേ ജോലി, കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുക്കലും. എന്നാല്‍ മരമല്ല താനുംകാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതില്‍ മരങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാല്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുക്കുന്ന ജോലി യന്ത്രങ്ങള്‍ ഏറ്റെടുത്താലോ?ഭൗതിക ശാസ്ത്രജ്ഞനും എഞ്ചിനീയറുമായ ക്ലൗസ് ലാക്‌നര്‍ കൃത്രിമ മരങ്ങള്‍ നിര്‍മിക്കുന്നു. സ്വീകരണ മുറികളും ലോബികളും അലങ്കരിക്കുന്നവയല്ല അത്. യഥാര്‍ത്ഥ മരങ്ങള്‍ വലിച്ചെടുക്കുന്നതിനേക്കാള്‍ ആയിരം മടങ്ങ് കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുക്കുന്ന കൃത്രിമ മരങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങുകയാണ് അരിസോണ സ്റ്റേറ്റ് യുണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ ക്ലൗസ് ലാക്‌നര്‍.വാതകങ്ങള്‍ വലിച്ചെടുക്കുന്ന സാങ്കേതികവിദ്യയിലും കാര്‍ബണ്‍ സംഭരണത്തിലും വൈദഗ്ധ്യമുള്ളയാളാണ് അദ്ദേഹം. കാര്‍ബണ്‍ ക്യാപ്ചര്‍ ടെക്‌നോളജിയില്‍ 1990കള്‍ മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം, അരിസോണ സ്റ്റേറ്റ് യുണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നെഗറ്റീവ് കാര്‍ബണ്‍ എമിഷന്‍സ് ഡയറക്റ്ററുമാണ്.  അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡയോക്‌സൈഡ് ഫലപ്രദമായി പിടിച്ചെടുക്കാന്‍ കഴിയുമെന്ന് ലാക്‌നറുടെ ഉപകരണം തെളിയിക്കുന്നു. ശാസ്ത്രജ്ഞര്‍ ശുപാര്‍ശ ചെയ്യുന്നതു പോലെ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും മോശമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനുള്ള ഒരു മാര്‍ഗം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡ് സാന്നിധ്യം കുറയ്ക്കുകയാണെങ്കില്‍, അതിന് മരങ്ങളുടെയൊപ്പം ഈ കൃത്രിമ മരങ്ങളും കൂടെയുണ്ട്. വ്യവസായങ്ങള്‍ കൊണ്ടുള്ള പ്രശ്‌നത്തിന് മറ്റൊരു വ്യവസായം കൊണ്ടുള്ള ഒരു പരിഹാരം.കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ സഹായിക്കുന്ന ഈ കൃത്രിമ മരങ്ങളേക്കുറിച്ചും അതിന്റെ ഭാവിയേക്കുറിച്ചും ക്ലൗസ് ലാക്‌നര്‍ പറയുന്നതിങ്ങനെ, 'ഈ മരങ്ങള്‍ സ്വാഭാവിക മരങ്ങള്‍ പോലെയേയല്ല. ഇലകളോ ശാഖകളോ ഇല്ല. കെമിക്കല്‍ റെസിന്‍ കൊണ്ട് ആവരണം ചെയ്യപ്പെട്ട ഡിസ്‌കുകള്‍ അടുക്കിയിരിക്കുന്ന കുത്തനെയുള്ള ഒരു രൂപമാണിതിന്. ഒരു രാസപ്രവര്‍ത്തനത്തിലൂടെ കാര്‍ബണ്‍ ഡയോക്‌സൈഡ് ഒപ്പിയെടുക്കുന്ന തനതായ ഒരു പ്ലാസ്റ്റിക്കാണ് ഈ റെസിനില്‍ ഉള്ളത്. അഞ്ച് അടി വ്യാസമുള്ള ഇതിനുള്ളിലെ ഓരോ ഡിസ്‌കും രണ്ട് ഇഞ്ച് അകലത്തിലാണ്. വായു അകത്തു കടക്കുമ്പോള്‍ ഈ ഡിസ്‌കുകളിലെ ഉപരിതലത്തിലേക്ക് കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുക്കപ്പെടുന്നു. ഏകദേശം ഇരുപതു മിനുട്ടിനുള്ളിലൊ മറ്റോ ഈ ഡിസ്‌കുകള്‍ നിറയുകയും ഒരു അടഞ്ഞ സ്റ്റോറേജിലേക്ക് ഈ കാര്‍ബണ്‍ ഡയോക്‌സൈഡ് ശേഖരിക്കപ്പെടുകയും ചെയ്യുന്നു. പിന്നീട് ഈ ശേഖരിച്ച കാര്‍ബണ്‍ ഡയോക്‌സൈഡ് റീസൈക്കിള്‍ ചെയ്യാനും ഇന്ധനം ഉണ്ടാക്കുന്നതിനുള്ള ഒരു വിഭവമായി ഉപയോഗിക്കാനും കഴിയും.'സിലിക്കണ്‍ കിങ്ഡം ഹോള്‍ഡിങ്‌സ്ലാക്‌നറുടെ ഈ സാങ്കേതികവിദ്യ വാണിജ്യവല്‍ക്കരിക്കുന്നതിനായി അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ആഗോള സുസ്ഥിര വികസന രംഗത്തെ അതികായന്മാരുമായി ചേര്‍ന്ന് സിലിക്കണ്‍ കിങ്ഡം ഹോള്‍ഡിങ്‌സ് എന്ന കമ്പനി രൂപീകരിച്ചിട്ടുണ്ട്. കാര്‍ബണ്‍ ശേഖരണത്തിന്റെ സാങ്കേതികവിദ്യയും ശേഖരിച്ചു വച്ച കാര്‍ബണിന്റെ ഉപയോഗവും, എന്നിങ്ങനെ രണ്ടായിട്ടാണ് വാണിജ്യവല്‍ക്കരണം നടപ്പിലാക്കുന്നത്.വര്‍ഷങ്ങള്‍ക്കു മുന്‍പേ ഉപയോഗിച്ച സാങ്കേതികവിദ്യവര്‍ണവിവേചന കാലഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ഉപയോഗിച്ചിരുന്ന ഒരു പ്രക്രിയയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ആശയം. ഒരു ഉപരോധത്തിന്റെ ഫലമായി ഒരിക്കല്‍ ദക്ഷിണാഫ്രിക്കയില്‍ ഓയില്‍ ലഭ്യതയില്ലാതെ വന്നു. കല്‍ക്കരിയെ ദ്രവ ഇന്ധനങ്ങളായും ഗ്യാസൊലീനായും ഡീസലായുമൊക്കെ മാറ്റിയാണ് അവര്‍ ആ അവസ്ഥയെ നേരിട്ടത്. ഈ പ്രക്രിയയില്‍ നീരാവിയും കല്‍ക്കരിയും, കാര്‍ബണ്‍ മോണോക്‌സൈഡും ഹൈഡ്രജനുമായി മാറുന്നു. കാര്‍ബണ്‍ മോണോക്‌സൈഡും ഹൈഡ്രജനും പ്രതിപ്രവര്‍ത്തിച്ച് ഗ്യാസോലീന്‍, ഡീസല്‍, മെഥനോള്‍, ഡൈമീഥൈല്‍ ഈഥര്‍ അല്ലെങ്കില്‍ ആല്‍ക്കഹോള്‍ തുടങ്ങിഏത് തരത്തിലുള്ള ഇന്ധനവും ഉണ്ടാക്കിയെടുക്കാം. എന്നാല്‍ കല്‍ക്കരിക്ക് പകരം, കാറ്റില്‍ നിന്നോ സൗരോര്‍ജത്തില്‍ നിന്നോ ഉള്ള പുനരുല്‍പാദിപ്പിക്കാവുന്ന വൈദ്യുതി, ജലത്തോടും വലിച്ചെടുക്കുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിനോടുമൊപ്പം സംയോജിപ്പിച്ച് കാര്‍ബണ്‍ മോണോക്‌സൈഡും ഹൈഡ്രജനും സ്യഷ്ടിക്കാന്‍ കഴിയുമെന്ന് ലക്‌നര്‍ പറയുന്നു. സൗരോര്‍ജത്തില്‍ നിന്നോ കാറ്റില്‍ നിന്നോ ഉള്ള ഊര്‍ജ്ജം പരിവര്‍ത്തനത്തിനു കാരണമാകും. അതിനാല്‍ സൗരോര്‍ജത്തില്‍ നിന്നോ കാറ്റില്‍ നിന്നോ ഉള്ള പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം ഗ്യാസോലീന്‍ ആയി സംഭരിക്കുന്നതിന് സൂര്യപ്രകാശമോ കാറ്റോ കുറവുള്ള മാസങ്ങള്‍ തിരഞ്ഞെടുക്കേണ്ടിവരും.സിലിക്കണ്‍ കിങ്ഡം ഹോള്‍ഡിങ്‌സിന്റെ ഡയറക്റ്ററായ റെയാദ് ഫെസാനിയുടെ അഭിപ്രായത്തില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ഗവണ്‍മെന്റുകള്‍ക്ക് ഇതില്‍ പ്രത്യേക താല്‍പര്യമുണ്ടാകും. ശേഖരിച്ച കാര്‍ബണ്‍ ഡയോക്‌സൈഡ് നിലത്തിനടിയിലാണ് സൂക്ഷിക്കുക. ഇത് വാണിജ്യവല്‍ക്കരിക്കാനാകും. കാര്‍ബണ്‍ ഡയോക്‌സൈഡ് പല തരത്തില്‍ പുനരുപയോഗിക്കാം, ഭക്ഷ്യ, കാര്‍ഷിക വ്യവസായങ്ങളില്‍. ശേഖരിച്ച കാര്‍ബണ്‍ ഡയോക്‌സൈഡ് വളരെ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുമ്പോള്‍ അത് വാണിജ്യ ആവശ്യമുള്ള കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ പ്രത്യേകമായുള്ള ഉല്‍പാദനത്തിന്റെ ആവശ്യകത കുറച്ചു കൊണ്ടുവരും. ടണ്ണിന് 600 ഡോളര്‍ എന്ന നിരക്കില്‍ നിന്ന് വാണിജ്യാവശ്യത്തിനുള്ള കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ വില 100 ഡോളറിനും താഴെയാകാനുള്ള സാധ്യതയാണ് ഫെസാനി അനുമാനിക്കുന്നത്. എന്നാല്‍ ടണ്ണിന് 30 ഡോളര്‍ വരെയെത്താമെന്നാണ് പ്രഫസര്‍ ലാക്‌നറുടെ പ്രതീക്ഷ. വലിയ തോതിലുള്ള കാര്‍ബണ്‍ ബഹിര്‍ഗമനത്തിനു കാരണമായ ഇന്ധന വ്യവസായത്തിനും ഈ കാര്‍ബണ്‍ ഉറവിടങ്ങള്‍ പ്രയോജനപ്പെടും.ആയിരം മടങ്ങ് വേഗത, കാര്യക്ഷമതഎവിടെയാണ് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്‌ക്കേണ്ടതെന്ന് നമുക്ക് വാദിച്ചു കൊണ്ടിരിക്കാം, എന്നാല്‍ നമുക്ക് ഇത് നിര്‍ത്തേണ്ടിവരും എന്നത് അനിവാര്യതയാണ് താനും. ഊര്‍ജ്ജ വ്യവസായം ലോകത്ത് സാധാരണ പോലെ നടക്കാതെയാകും. ഒറ്റ രാത്രി കൊണ്ട് ഇത് സംഭവിക്കുകയില്ലായിരിക്കാം, എന്നാല്‍ കാര്‍ബണ്‍ ബജറ്റ് ബാലന്‍സ് ചെയ്യാന്‍ മെച്ചപ്പെട്ട ഒരു മാര്‍ഗം കണ്ടെത്തേണ്ടതുണ്ട്-ലാക്‌നര്‍ പറയുന്നു. ഭൂമിയില്‍ ഓരോ വര്‍ഷവും മനുഷ്യര്‍ പുറത്തുവിടുന്നത് 36 ബില്യണ്‍ മെട്രിക് ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ആണ്. ഇനി ലോകരാജ്യങ്ങളെല്ലാം ചേര്‍ന്ന് അവരുടെയെല്ലാം കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചാലും നിലവിലെ ആഗോള താപനത്തിന്റെ തോത് സുരക്ഷിതമായ ഒരു തലത്തിലേക്ക് എത്തിക്കാന്‍ കഴിയില്ല.കൃത്രിമ മരങ്ങളേക്കാള്‍ നല്ലത് സ്വാഭാവിക മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നതല്ലേ എന്ന ചോദ്യവും താന്‍ നേരിട്ടിട്ടുണ്ടെന്ന് ലാക്‌നര്‍നിലവില്‍ ലോകം ഓരോ വര്‍ഷവും പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവുമായി പൊരുത്തപ്പെടാന്‍, ഒരു ദിവസം ഒരു മെട്രിക് ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് നീക്കം ചെയ്യുന്ന നൂറു ദശലക്ഷം യൂണിറ്റുകള്‍ വേണ്ടി വരും. 350 പാര്‍ട്‌സ് പെര്‍ മില്യണ്‍ ആണ് കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള കാര്‍ബണിന്റെ പരിധിയായി ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. വ്യാവസായിക വിപ്ലവത്തോടെ ഈ ഹരിതഗൃഹ വാതകത്തിന്റെ അളവ് 300 പാര്‍ട്‌സ് പെര്‍ മില്യണിനു മുകളിലേക്ക് ഉയരാന്‍ തുടങ്ങി.കൃത്രിമ മരങ്ങളേക്കാള്‍ നല്ലത് സ്വാഭാവിക മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നതല്ലേ എന്ന ചോദ്യവും താന്‍ നേരിട്ടിട്ടുണ്ടെന്ന് ലാക്‌നര്‍ പറയുന്നു. ട്രാക്ടര്‍ ഉപയോഗിച്ച് കലപ്പ വലിക്കുന്നതു പോലെയുള്ള ഒന്നാണ് ഇത്തരം ചിന്തയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സാധാരണ മരങ്ങള്‍ എടുക്കുന്നതിലും ആയിരം മടങ്ങ് വേഗത്തിലും മികവിലും തന്റെ കൃത്രിമ മരങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ലാക്‌നര്‍ അവകാശപ്പെടുന്നു. മുപ്പതിനായിരം ഡോളര്‍ മുതല്‍ ഒരു ലക്ഷം ഡോളര്‍ വരെ വിലയുള്ള ഈ കൃത്രിമ മരങ്ങള്‍ക്ക്, അവ സ്ഥാപിക്കുന്നതിനോ പരിപാലിക്കുന്നതിനോ മറ്റു പ്രത്യേക ഉപകരണങ്ങളൊന്നും ആവശ്യമില്ല. മാത്രമല്ല ഇവ വന്‍തോതില്‍ ഉല്‍പാദിപ്പിക്കാനും സൗരോര്‍ജമോ കാറ്റോ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനും കഴിയും.കാര്‍ബണ്‍ ഡയോക്‌സൈഡ് അപകടകരമായ നിലയിലേക്ക് ഉയരുന്നത് തടയുന്നതിനുള്ള താരതമ്യേന ചെലവു കുറഞ്ഞതും ഉയര്‍ന്ന കാര്യക്ഷമതയുമുള്ള ഒരു വാഗ്ദാനമായിട്ടാണ് ലാക്‌നേഴ്‌സ് ട്രീ എന്നറിയപ്പെടുന്ന ഈ കൃത്രിമ മരങ്ങളെ ശാസ്ത്ര ലോകം നോക്കിക്കാണുന്നത്ഇതിന്റെ ആദ്യത്തെ ഔട്ട്‌ഡോര്‍ പ്രോട്ടോടൈപ്പ് അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ മേല്‍ക്കൂരയില്‍ ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഓട്ടോമാറ്റിക് ആയാണ് പ്രവര്‍ത്തനമെങ്കിലും ഇടയ്ക്കിടെയൊരു ബിരുദ വിദ്യാര്‍ഥിയുടെ മേല്‍നോട്ടവുമുണ്ട്. ലണ്ടന്‍ സയന്‍സ് മ്യൂസിയത്തില്‍ സംഘടിപ്പിച്ച Our future planet എന്ന എക്‌സിബിഷനില്‍ ഈ ക്രൃത്രിമ മരം അവതരിപ്പിച്ചിട്ടുണ്ട്.2021 ജൂലൈയില്‍ കാര്‍ബണ്‍ വലിച്ചെടുക്കാനുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനായി അരിസോണ സ്റ്റേറ്റ് യുണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജി, ലാക്‌നറിന് 2.5 മില്യണ്‍ ഡോളര്‍ അനുവദിച്ചു. ഇത്തരം യന്ത്ര മരങ്ങളുള്ള മൂന്നു ഫാമുകള്‍ തുടങ്ങാനുള്ള ശ്രമത്തിലാണ് ലാക്‌നര്‍. ദിവസേന ആയിരം ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുക്കാന്‍ കഴിയുന്ന ഫാമുകള്‍ ഈ വര്‍ഷം ഏപ്രിലോടെ പ്രവര്‍ത്തിച്ചു തുടങ്ങും. ലോകമെമ്പാടും വലിയ തോതില്‍ ഇത്തരം ഫാമുകള്‍ സ്ഥാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ കമ്പനി.കാര്‍ബണ്‍ ക്യാപ്ചര്‍ നടത്തുന്നതിനായി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ സാങ്കേതിക വിദ്യകളുടെ വര്‍ദ്ധിച്ചു വരുന്ന ശ്രേണിയില്‍ ശ്രദ്ധേയമായൊരു മുന്നേറ്റമാണിത്. കാര്‍ബണ്‍ ഡയോക്‌സൈഡ് അപകടകരമായ നിലയിലേക്ക് ഉയരുന്നത് തടയുന്നതിനുള്ള താരതമ്യേന ചെലവു കുറഞ്ഞതും ഉയര്‍ന്ന കാര്യക്ഷമതയുമുള്ള ഒരു വാഗ്ദാനമായിട്ടാണ് ലാക്‌നേഴ്‌സ് ട്രീ എന്നറിയപ്പെടുന്ന ഈ കൃത്രിമ മരങ്ങളെ ശാസ്ത്ര ലോകം നോക്കിക്കാണുന്നത്.
നാനോലോകത്തെ ചെറിയ വലിയ കാഴ്ചകള്‍
19-02-2022
നാനോലോകത്തെ ചെറിയ വലിയ കാഴ്ചകള്‍
സ്വര്‍ണ്ണനിറം എന്നത് സ്വര്‍ണ്ണത്തിന്റെ മാക്രോസ്‌കോപ്പിക് സ്വഭാവമാണ്. സ്വര്‍ണ്ണത്തിന്റെ ക്വാണ്ടം ഡോട്ടുകള്‍ അതിന്റെ വലുപ്പത്തിനനുസരിച്ച് ചുവപ്പ്, പച്ച, നീല, എന്നിങ്ങനെ പല നിറങ്ങളില്‍ കാണാം. അതുപോലെ ഒരു മയില്‍പ്പീലിയില്‍ ശോഭയാര്‍ന്ന നിറങ്ങള്‍ കാണുന്നത് അതിലെ സൂക്ഷ്മമായ ഘടനകളില്‍ പ്രകാശം പ്രതിഫലിക്കുന്നതിനാലാണ്. ഇത്തരത്തില്‍ നാനോതലത്തില്‍ കാഴ്ചകളെല്ലാം വേറെ ലെവലാണ്നാം ഗ്രഹിക്കുന്ന ലോകം ത്രിമാനവും നാം പ്രയോഗിക്കുന്ന സാധനങ്ങളുടെ അളവുകള്‍ കിലോമീറ്റര്‍ മുതല്‍ പരമാവധി മില്ലിമീറ്റര്‍ വരെയുമാണ്. ഈ അളവിനെ macroscopic scale എന്ന് വിളിക്കുന്നു. ഇത്തരം വസ്തുക്കളെയും സവിശേഷതകളെയും പ്രവര്‍ത്തനങ്ങളെയും പഠിച്ച് അവയില്‍ നിന്നും ഉണ്ടാക്കിയ നിയമങ്ങളാണ് നാം ക്ലാസിക്കല്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയില്‍ പഠിക്കുന്നത്. എന്നാല്‍ സൂക്ഷ്മതലത്തില്‍ ഇവ ബാഹ്യമായി കാണുന്നതിലും സങ്കീര്‍ണമാണ്. മാത്രമല്ല, ഇവ മേല്‍പ്പറഞ്ഞ നിയമങ്ങള്‍ അനുസരിക്കുന്നുമില്ല. ഉദാഹരണത്തിന് ഒരു മയില്‍പ്പീലിയില്‍ ശോഭയാര്‍ന്ന നിറങ്ങള്‍ കാണുന്നത് അതിലെ സൂക്ഷ്മമായ ഘടനകളില്‍ പ്രകാശം പ്രതിഫലിക്കുന്നതിനാലാണ്. അതുപോലെ തന്നെ പല്ലി എങ്ങനെയാണ് ചുമരുകളില്‍ ഗ്രാവിറ്റിയെ എതിര്‍ത്ത് ഇത്ര ദൃഢമായി പിടിച്ചിരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? അവയുടെ കാലുകളിലുള്ള മൈക്രോമീറ്റർ (10^-6 ) നാനോമീറ്റര്‍( 10^-9) അളവിലുള്ള ചെറു ആകൃതികളാണ് അവയെ അതിന് സഹായിക്കുന്നത്. ഒരു താമരയിലയില്‍ വെള്ളം നനയാത്തതും കണ്ണുകൊണ്ട് കാണാനാകാത്ത ചെറിയ മില്ലിമീറ്റര്‍ അളവിലുള്ള ചെറുനാരുകള്‍ ഉള്ളതുകൊണ്ടാണ്. താമരയിലയുടെ ഈ സവിശേഷതയെ ആധാരമാക്കി അഴുക്ക് പറ്റാത്ത തുണികള്‍ ഇപ്പോള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇത്തരത്തില്‍, പ്രകൃതിയിലുള്ളതും കൃത്രിമവുമായ സൂക്ഷ്മ ഘടനകളെയും അവയുടെ സവിശേഷതകളെയും സാങ്കേതികവിദ്യയ്ക്കായി പ്രയോജനപ്പെടുത്തുന്ന മേഖലയാണ് നാനോടെക്നോളജി.പല്ലി എങ്ങനെയാണ് ചുമരുകളില്‍ ഗ്രാവിറ്റിയെ എതിര്‍ത്ത് ഇത്ര ദൃഢമായി പിടിച്ചിരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? അവയുടെ കാലുകളിലുള്ള മൈക്രോമീറ്റര്‍, നാനോമീറ്റര്‍ അളവിലുള്ള ചെറു ആകൃതികളാണ് അവയെ അതിന് സഹായിക്കുന്നത്. ഒരു താമരയിലയില്‍ വെള്ളം നനയാത്തതും കണ്ണുകൊണ്ട് കാണാനാകാത്ത ചെറിയ മില്ലിമീറ്റര്‍ അളവിലുള്ള ചെറുനാരുകള്‍ ഉള്ളതുകൊണ്ടാണ്. താമരയിലയുടെ ഈ സവിശേഷതയെ ആധാരമാക്കി അഴുക്ക് പറ്റാത്ത തുണികള്‍ ഇപ്പോള്‍ നിര്‍മ്മിക്കുന്നുണ്ട്1-100 നാനോമീറ്റര്‍(nm) അളവില്‍ ഉള്ള വസ്തുക്കളെയും ഘടനകളെയും ആണ് നാനോടെക്നോളജി രംഗത്ത് ഉപയോഗപ്പെടുത്തുന്നത്.1 nm എന്നാല്‍ ഒരു തലമുടിയിഴയുടെ ശരാശരി വീതിയുടെ എണ്ണായിരത്തില്‍ ഒന്നാണ്. നാനോട്യൂബ് എന്ന വാക്ക് നിങ്ങള്‍ ചിലപ്പോള്‍ കേട്ടിട്ടുണ്ടാകും. നാനോമീറ്ററുകള്‍ മാത്രം വ്യാസമുള്ള കുഴലുകളാണിവ. കാര്‍ബണ്‍ എന്ന മൂലകത്താല്‍ നിര്‍മ്മിതമാണ് കാര്‍ബണ്‍ നാനോട്യൂബുകള്‍. അതുപോലെ മറ്റ് പല നാനോട്യൂബുകളും ഉണ്ട്. ഇത്തരത്തില്‍ പലതരം സവിശേഷതകള്‍ ഉള്ള ട്യൂബുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. കാര്‍ബണ്‍ നാനോട്യൂബിന് സ്റ്റീലിനേക്കാള്‍ ശക്തിയുണ്ട്, എന്നാല്‍ ഭാരം തീരെ കുറവുമാണ്. ഇത്തരത്തില്‍ നാനോട്യൂബുകള്‍ ഉപയോഗപ്പെടുത്തി ശ്യൂന്യാകാശത്തേക്ക് എലിവേറ്റര്‍ നിര്‍മ്മിക്കാന്‍ പോലും പദ്ധതിയിടുന്നുണ്ട് ഗവേഷകര്‍.നാനോടെക്നോളജി നിത്യജീവിതത്തില്‍നാനോടെക്നോളജി നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഒരുപാട് സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന ഒരു മേഖലയാണ്. ഒരു ഉദാഹരണം പറയാം. ആദ്യകാല കംപ്യൂട്ടറിനേക്കാള്‍ എത്രയോ ചെറുതാണ് നാം ഇന്ന് ഉപയോഗിക്കുന്ന ഫോണ്‍. എന്നാല്‍ അന്നത്തെ കംപ്യൂട്ടറിനേക്കാള്‍ ആയിരം മടങ്ങ് കാര്യക്ഷമവുമാണ്. കാരണം ലക്ഷക്കണക്കിന് ട്രാന്‍സിസ്റ്ററുകള്‍ ആണ് ഇക്കാലത്തെ ഫോണുകളില്‍ 1mm^2 ല്‍ അടുക്കിവെച്ചിരിക്കുന്നത്. 10-20 nm ആണ് ഇക്കാലത്തെ ട്രാന്‍സിസ്റ്ററുകളുടെ വലുപ്പം. നാനോടെക്നോളജിയിലെ തന്നെ നാനോഇലക്ട്രോണിക്സ് എന്ന മേഖലയുടെ പുരോഗതിയിലൂടെ ആണ് ഇത് സാധ്യമാകുന്നത്. ട്രാന്‍സിസ്റ്റര്‍ മാത്രമല്ല, ഉയര്‍ന്ന റെസല്യൂഷന്‍ ഉള്ള ഡിസ്പ്ലേയും മറ്റും ഇതുവഴി സാധ്യമാണ്.കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തില്‍ മാത്രമല്ല, ഊര്‍ജ്ജ സംഭരണം, രാസപ്രവര്‍ത്തനം, വൈദ്യശാസ്ത്രം എന്നിങ്ങനെ പല മേഖലകളും നാനോടെക്നോളജി പ്രയോജനപ്പെടുത്തുന്നു. നിത്യജീവിതത്തില്‍ നാനോടെക്നോളജിക്ക് എത്ര വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നതിന് ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം.1 mm വശമുള്ള ക്യൂബിനെ 0.1 mm വശമുള്ള 1000 ക്യൂബുകള്‍ ആയി മുറിച്ചാല്‍ അതേ വ്യാപ്തത്തില്‍ വിസ്തീര്‍ണ്ണം പത്തിരട്ടിയാകും.1 nm വശമുള്ള ക്യൂബ് ആയി മുറിച്ചാലോ, വിസ്തീര്‍ണ്ണം 10^6 ഇരട്ടിയാകും. ഇങ്ങനെ നാനോസ്ട്രെക്ചറിംഗ് വഴി വിസ്തീര്‍ണ്ണം വര്‍ധിപ്പിച്ച് രാസപ്രവര്‍ത്തനം, പ്രകാശ ആഗിരണം എന്നിവ വര്‍ധിപ്പിക്കാന്‍ സാധിക്കുന്നു. ഇത് മെച്ചപ്പെട്ട ബാറ്ററി, സോളാര്‍ സെല്‍ എന്നിവ ഉണ്ടാക്കാന്‍ സഹായകമാകും.നാനോടെക്നോളജിയുടെ അനുദിനം വികസിക്കുന്നതും വളരെ പ്രയോജനപ്രദവുമായ മറ്റൊരു മേഖലയാണ് നാനോ റോബോട്ടിക്സ്. നാനോബോട്ട്സ്, നാനോ മെഷീനുകള്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ചെറിയ റോബോട്ടുകളും മെഷീനുകളും ശരീരത്തിന്റെ കൃത്യമായ ഒരു ലക്ഷ്യസ്ഥാനത്തേക്ക് മരുന്നുകള്‍ എത്തിക്കുക, കാന്‍സര്‍ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കുക, ഡിഎന്‍എ വിശകലനം എന്നിവയ്ക്കായി പ്രയോജനപ്പെടുത്താം. വളരെ അധികം ഗവേഷണങ്ങള്‍ നടന്നുവരുന്ന ഒരു മേഖലയാണ് നാനോ മെഡിസിന്‍ മേഖല.പ്രകൃതിയിലുള്ളതും കൃത്രിമവുമായ സൂക്ഷ്മ ഘടനകളെയും അവയുടെ സവിശേഷതകളെയും സാങ്കേതികവിദ്യയ്ക്കായി പ്രയോജനപ്പെടുത്തുന്ന മേഖലയാണ് നാനോടെക്നോളജി. 1-100 നാനോമീറ്റര്‍(nm) അളവില്‍ ഉള്ള വസ്തുക്കളെയും ഘടനകളെയും ആണ് നാനോടെക്നോളജി രംഗത്ത് ഉപയോഗപ്പെടുത്തുന്നത്.1 nm എന്നാല്‍ ഒരു തലമുടിയിഴയുടെ ശരാശരി നീളത്തിന്റെ എണ്ണായിരത്തില്‍ ഒന്നാണ്ട്രാന്‍സിസ്റ്ററിനെയും നാനോഇലക്ട്രോണിക്സിനെയും കുറിച്ച് പറഞ്ഞിരുന്നല്ലോ. ഇവിടെ നാം ചിന്തിക്കേണ്ട ഒരു കാര്യമെന്തെന്നാല്‍ 1-10 nm അളവില്‍ 10-100 ആറ്റങ്ങള്‍ വരെ ഉണ്ടാകാം. ഇത്രയും സൂക്ഷ്മ അളവില്‍ മുമ്പ് പറഞ്ഞത് പോലെ ക്ലാസിക്കല്‍ ഫിസിക്സ് നിയമങ്ങള്‍ അല്ല, മറിച്ച് ക്വാണ്ടം ഫിസിക്സ് അല്ലെങ്കില്‍ ക്വാണ്ടം മെക്കാനിക്സ് നിയമങ്ങള്‍ ആണ് പ്രസക്തമാകുക. ക്ലാസിക്കല്‍ ആയി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തെ ക്വാണ്ടം മെക്കാനിക്സ് തടസ്സപ്പെടുത്തുമെങ്കിലും ഈ നിയമങ്ങളെ സാധകമായി ഉപയോഗിച്ച് മറ്റ് ഉപകരണങ്ങള്‍ ഉണ്ടാക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യാം.നാനോതലത്തില്‍ കാഴ്ചകളെല്ലാം വേറെ ലെവല്‍തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ ത്രിമാനമായ (3D) ഒരു ലോകത്തിലെ പോലെ അല്ല ദ്വിമാനവും (2D) ഏകമാനവും (1D). മാനമില്ലാത്ത (0D) അവസ്ഥയിലും  ഇലക്ട്രോണുകളെ 2Dയില്‍ പരിമിതപ്പെടുത്താനാകും. ഇങ്ങനെയുള്ള വളരെ നേര്‍ത്ത വസ്തുക്കളില്‍ ഒന്നാണ് ഗ്രാഫീന്‍. ഗ്രാഫീനെ കുറിച്ച് നിങ്ങള്‍ ചിലപ്പോള്‍ കേട്ടുകാണും. ഇതിന്റെ സവിശേഷത കണ്ടെത്തിയതിനാണ് 2010ല്‍ നോബേല്‍ പുരസ്‌കാരം നല്‍കപ്പെട്ടത്. ഇതുപോലെ പല സ്വഭാവമുള്ള 2D വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ഇനി ഇവയില്‍ തന്നെ പല സാങ്കേതികവിദ്യ കൊണ്ട് ഇലക്ട്രോണുകളെ 1D,0D എന്നിങ്ങനെ പരിമിതപ്പെടുത്താം. 0Dയില്‍ വസ്തുക്കളെയും ഇലക്ട്രോണുകളെയും പരിമിതപ്പെടുത്തുന്നതിനെ ക്വാണ്ടം ഡോട്ട്സ് എന്ന് പറയുന്നു. സ്വര്‍ണ്ണത്തിന്റെ ക്വാണ്ടം ഡോട്ടുകള്‍ അതിന്റെ വലുപ്പത്തിനനുസരിച്ച് ചുവപ്പ്, പച്ച, നീല, എന്നിങ്ങനെ പല നിറങ്ങളില്‍ കാണാം. സ്വര്‍ണ്ണനിറം എന്നത് അതിന്റെ മാക്രോസ്‌കോപ്പിക് സ്വഭാവമാണ്. ഇതുപോലെ തന്നെയാണ് മറ്റ് വസ്തുക്കളുടെ ക്വാണ്ടം ഡോട്ടുകളും. ക്വാണ്ടം ഡോട്ടുകള്‍ ഉപയോഗപ്പെടുത്തിയുള്ള ഡിസ്പ്ലേകള്‍ ഇന്ന് വിപണിയില്‍ വന്ന് കഴിഞ്ഞു. QLED എന്ന് ചിലപ്പോള്‍ കേട്ടുകാണും.സാങ്കേതിക വശങ്ങളിലേക്കും മറ്റ് വിശദാംശങ്ങളിലേക്കും കടക്കുന്നില്ലെങ്കിലും ഇത്തരത്തില്‍ ക്വാണ്ടം ഡോട്ടുകള്‍ കൊണ്ടും ക്വാണ്ടം ഫിസിക്സും നാനോടെക്നോളജിയും ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങള്‍ കൊണ്ടും വികസിച്ച് കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയാണ് ക്വാണ്ടം കംപ്യൂട്ടിംഗ് എന്നത്. ഭാവിയില്‍ നമ്മുടെ ജീവിതത്തെ പലതരത്തിലും സ്വാധീനിക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്.മേല്‍പ്പറഞ്ഞത് നാനോടെക്നോളജിയുടെ പല ഉപയോഗങ്ങളില്‍ ചിലത് മാത്രമാണ്. ശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും ഇതിന്റെ പ്രഭാവം ഉണ്ട്. നമ്മുടെ ദൈനംദിന ജീവിതത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും നാം അറിഞ്ഞും അറിയാതെയും സ്വാധീനം ചെലുത്തുന്ന ശാസ്ത്രസാങ്കേതികവിദ്യയുടെ ഒരു ശാഖയാണ് നാനോടെക്നോളജി. വൈദ്യശാസ്ത്രം, കംപ്യൂട്ടിംഗ്, ഡിസ്പ്ലേ, ബാറ്ററി തുങ്ങി ടെക്സ്‌റ്റൈല്‍സ്, കോസ്മെറ്റിക്സ്, പെയിന്റ് ഇങ്ങനെ പലതിലും നാനോടെക്നോളജി പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട്. ഭാവിയില്‍ ഇവയുടെ സ്വാധീനം കൂടുമെന്നതില്‍ ഒരു സംശയവും ഇല്ല.