Money Tok

Dhanam

A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.

Money tok:  ആദ്യം ഏത് വായ്പ അടച്ച് തീര്‍ക്കണം?
27-07-2022
Money tok: ആദ്യം ഏത് വായ്പ അടച്ച് തീര്‍ക്കണം?
പല തരം വായ്പകള്‍ എടുക്കുക എന്നത് ഇന്നത്തെ കാലത്ത് പ്രശ്നമുള്ള കാര്യമല്ല. കാരണം വായ്പ തിരിച്ചടയ്ക്കാനുള്ള വരുമാനമാര്‍ഗങ്ങളും സാഹചര്യങ്ങളും ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ടെങ്കില്‍ വായ്പകള്‍ എപ്പോഴും സാമ്പത്തിക പ്രശ്നങ്ങളില്‍ നമുക്ക് രക്ഷകന്‍ തന്നെയാണ്. വായ്പാ പരിധിയും തിരിച്ചടവ് കാലാവധിയും തുകയുമെല്ലാം ഓരോ വായ്പകള്‍ക്കും ഓരോന്നാവും. അത് പോലെ ഓരോ വായ്പകളുടെയും റിസ്‌കും പലതാണ്.പേഴ്സണല്‍ വായ്പകളും ക്രെഡിറ്റ് കാര്‍ഡ് വായ്പകളും അതീവ അപകടകാരികളാണ്. എങ്ങനെ, ഏത് വായ്പ ആദ്യം തിരിച്ചടയ്ക്കണം എന്ന ചോദ്യമിപ്പോള്‍ വന്നില്ലേ. അത്തരമൊരു സംശയം നീക്കുന്നതാണ് ഇന്നത്തെ ധനം മണി ടോക്. കേള്‍ക്കാം.Listen to more podcasts :
Moneytok:ഡിജിറ്റല്‍ സ്വര്‍ണം വാങ്ങുമ്പോള്‍ പരമാവധി മൂല്യം ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
13-07-2022
Moneytok:ഡിജിറ്റല്‍ സ്വര്‍ണം വാങ്ങുമ്പോള്‍ പരമാവധി മൂല്യം ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ക്വാളിറ്റിയിലും തൂക്കത്തിലും നഷ്ടം വരില്ല, എന്നാല്‍ പരിശുദ്ധിയടക്കമുള്ള പല കാര്യങ്ങളും ശ്രദ്ധിക്കണം, പോഡ്കാസ്റ്റ് കേള്‍ക്കൂ. സ്വര്‍ണത്തിന്റെ ക്വാളിറ്റിയിലും തൂക്കത്തിലും എന്തെങ്കിലും പ്രശ്നം വരുമോ എന്ന ഭയമാണ് പലരും ഓണ്‍ലൈനിലൂടെ സ്വര്‍ണം വാങ്ങാന്നത്. എന്നാല്‍ പിസ ഓര്‍ഡര്‍ ചെയ്യുന്നതിനേക്കാള്‍ സിമ്പിളാണ് ഓണ്‍ലൈന്‍ വഴി സ്വര്‍ണം വാങ്ങുന്നത് എന്നതാണ് സത്യം.ആദ്യം വിശ്വസ്തരായ ജൂവല്‍റിയുടെ വെബ്‌സൈറ്റില്‍ പ്രവേശിക്കുക. ഇഷ്ടപ്പെട്ട ഒരു ഡിസൈന്‍ ആഭരണം തിരഞ്ഞെടുത്തു സ്വന്തം കാര്‍ട്ടില്‍ ആഡ് ചെയ്യുക. പിന്നീട് ഉല്‍പ്പന്നം വാങ്ങുമ്പോള്‍ ക്യാഷ് ഓണ്‍ ഡെലിവറിയായോ അതോ ഓണ്‍ലൈന്‍ മുഖേനയോ പണം അടയ്ക്കാം. നിങ്ങള്‍ ഓര്‍ഡര്‍ ചെയ്ത സ്വര്‍ണ്ണാഭരണത്തിന്റെ ഗുണത്തിനോ തൂക്കത്തിനോ ഒന്നും യാതൊരു വ്യത്യാസവും ഉണ്ടാവില്ല. കാരണം ഏറ്റവും മികച്ച ജൂവല്‍റികളാണ് സാധാരണയായി ഓണ്‍ലൈന്‍ ഷോപ്പിംഗിനുള്ള അവസരം ഒരുക്കുന്നത്. എങ്കിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതെന്തൊക്കെയാണെന്ന് നോക്കാം; പോഡ്കാസ്റ്റ് കേള്‍ക്കൂ.Listen to more podcasts :
Moneytok : പ്രതിമാസം 210 രൂപ നിക്ഷേപിച്ച് റിട്ടയര്‍മെന്റ് കാലത്ത് നേടാം 5000 രൂപ പെന്‍ഷന്‍
29-06-2022
Moneytok : പ്രതിമാസം 210 രൂപ നിക്ഷേപിച്ച് റിട്ടയര്‍മെന്റ് കാലത്ത് നേടാം 5000 രൂപ പെന്‍ഷന്‍
ലോണ്‍ പലിശ തുക ലാഭിക്കലും എസ്ഐപി നിക്ഷേപത്തിലൂടെ ലാഭാം നേടുന്നതുമൊക്കെയാണ് നമ്മള്‍ മണി ടോക്കിലൂടെ ഇക്കഴിഞ്ഞ എപ്പിസോഡിലൊക്കെ കേട്ടത്. നിങ്ങള്‍ക്കറിയാമല്ലോ ധനം ഓണ്‍ലൈന്‍ പോഡ്കാസ്റ്റ് സെക്ഷനില്‍ അല്ലാതെ തന്നെ ഗൂഗ്ള്‍ പോഡ്കാസ്റ്റ്, ആപ്പിള്‍ പോഡ്കാസ്റ്റ്, സ്പോട്ടിഫൈ, ഗാനാ, ജിയോ സാവന്‍ എന്നിവയിലെല്ലാം ധനം പോഡ്കാസ്റ്റ് കേള്‍ക്കാവുന്നതാണ്.റിട്ടയര്‍മെന്റ് ജീവിതം സുരക്ഷിതമാക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമേതാണെന്ന് ചോദിക്കുന്ന, അധികം തുക അതിലേക്കായി മാറ്റിവയ്ക്കാനേ കഴിയുന്നുള്ളു എന്ന് പരാതി പറയുന്നവര്‍ക്ക് വേണ്ടിയാണിത്, കേന്ദ്ര സര്‍ക്കാരിന്റെ (central government) അടല്‍ പെന്‍ഷന്‍ യോജന (Atal Pension Yojana). 1000 മുതല്‍ 5000 രൂപ വരെ മാസന്തോറും പെന്‍ഷന്‍ ലഭിക്കുന്നതാണ് പദ്ധതി (scheme). നമ്മള്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് അനുസരിച്ചായിരിക്കും നമ്മുടെ പെന്‍ഷന്‍. 18 വയസ്സുമുതല്‍ മാസം 210 രൂപ മാറ്റിവച്ചാല്‍ 5000 രൂപവരെ പെന്‍ഷന്‍ നേടാം. ഈ പദ്ധതിയെക്കുറിച്ച് വിശദമായി അറിയാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.Listen to more podcasts :
ആര്‍ബിഐ നിരക്കുയര്‍ത്തുമ്പോള്‍ ലോണ്‍ ബാധ്യത കുറയ്ക്കാനുള്ള വഴികള്‍
08-06-2022
ആര്‍ബിഐ നിരക്കുയര്‍ത്തുമ്പോള്‍ ലോണ്‍ ബാധ്യത കുറയ്ക്കാനുള്ള വഴികള്‍
പണപ്പെരുപ്പത്തെ ചെറുക്കാന്‍ ആര്‍ബിഐ റിപ്പോനിരക്കുകള്‍ വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. പണപ്പെരുപ്പം മുന്നോട്ട് കുതിക്കുന്ന അവസരത്തിലാണ് ആര്‍ബിഐയുടെ നിരക്ക് വര്‍ധന. ഇക്കഴിഞ്ഞ മാസം 40 ബേസിസ് പോയ്ന്റ് ഉയര്‍ത്തിയതിനുശേഷമാണ് ഇന്ന് അതായത് 2022 ജൂണ്‍ എട്ടിന് വീണ്ടും അരശതമാനം കൂടി റീപോ നിരക്കുയര്‍ത്തിയത്. ഇതോടെ നിരക്ക് 4.90 ആയി. ഇതിനനുസൃതമായി ഇന്നു മുതല്‍ ബാങ്കുകളും വായ്പാ പലിശകള്‍ ഉയര്‍ത്തും.റിപ്പോ ലിങ്ക്ഡ് ലോണുകളിലെല്ലാം പുതിയ നിരക്കുകള്‍ ബാധകമാണ്. അതിനാല്‍ തന്നെ ഈടിന്‍മേല്‍ നല്‍കുന്ന സുരക്ഷിത വായ്പകളെയും, ഈടില്ലാതെ നല്‍കുന്ന വ്യക്തിഗത വായ്പകളുടെയും നിരക്കുകള്‍ വര്‍ധിക്കും. നിലവില്‍ ഭവന വായ്പ എടുത്തവര്‍ക്ക് ഇ എം ഐ വര്‍ധിച്ചേക്കും. ഇതല്ലെങ്കില്‍ ഇഎംഐകളുടെ തവണകളുടെ എണ്ണം വര്‍ധിക്കും.റിപ്പോ ലിങ്ക്ഡ് വായ്പകള്‍ക്ക് ഉള്ള പ്രത്യേകത അവ ഇടയ്ക്കിടെ വര്‍ധനവിന് വിധേയമാകും എന്ന് തന്നെയാണ്. ഈ അവസരത്തില്‍ വായ്പക്കാര്‍ എന്ത് ചെയ്യണം. പോഡ്കാസ്റ്റ് കേള്‍ക്കൂ.Listen to more podcasts :
ആനുകൂല്യങ്ങള്‍ കുറയാതെ മികച്ച ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് മാറുന്നതെങ്ങനെ?
25-05-2022
ആനുകൂല്യങ്ങള്‍ കുറയാതെ മികച്ച ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് മാറുന്നതെങ്ങനെ?
ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത കാര്യമാണ് ഇന്‍ഷുറന്‍സ് പോളിസി (Insurance Policy). അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഏതെന്ന് ചോദിച്ചാല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എന്നു തന്നെ പറയേണ്ടി വരും. എന്നാല്‍ നിലവിലുള്ള ഇന്‍ഷുറന്‍സ് പോളിസി മതിയാകുന്നില്ല എന്ന് തോന്നുമ്പോള്‍, മികച്ച പോളിസിയിലേക്ക് മാറണമെന്നു തോന്നുമ്പോള്‍ എന്താണ് ചെയ്യുക? ഈ അവസരത്തില്‍ ഇന്‍ഷുറന്‍സ് പോര്‍ട്ടബിലിറ്റി നിങ്ങളെ സഹായിക്കും.നമ്മുടെ സിം കാര്‍ഡ് ഒക്കെ പോര്‍ട്ട് ചെയ്യും പോലെ തലവേദന കുറഞ്ഞ കാര്യമാണ് ഇതും. എന്നാല്‍ ഇന്‍ഷുറന്‍സ് പോര്‍ട്ട് ചെയ്യുമ്പോള്‍ സുപ്രധാനമായ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ നഷ്ടം തന്നെ വന്നേക്കാം. ഇന്‍ഷുറന്‍സ് പോര്‍ട്ടബിലിറ്റിയില്‍ നിങ്ങള്‍ സുപ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കേള്‍ക്കാം.Listen to more podcasts :
EP151 - ലൈഫ് ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
20-04-2022
EP151 - ലൈഫ് ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ഇന്ത്യന്‍ കുടുംബങ്ങളുടെ ഒരു ഭാഗമാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍. ലൈഫ് ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ വളരെ വിരളമാണെന്നു തന്നെ പറയാം. അത്രമേല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഓരോ കുടുംബങ്ങളുടെയും ഭാഗമായിട്ടുണ്ട്. ഓരോ വ്യക്തികളും അവരുടെ കുടുംബങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ ഇത്തരം പോളിസികള്‍ തിരഞ്ഞെടുക്കുന്നു. 2020-ല്‍ കോവിഡ്  പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ചത് മുതല്‍ ഭൂരിഭാഗം പേരും ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയെ കുറിച്ച് കാര്യമായി ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. നിങ്ങള്‍ ഒരു പുതിയ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനു മുമ്പ് അഞ്ച് കാര്യങ്ങള്‍ നിര്‍ബന്ധമായും പരിശോധിക്കണം എന്നാണ് ഇന്നത്തെ പോഡ്കാസ്റ്റ് പറയുന്നത്.Listen to more podcasts :
പ്രായം അനുസരിച്ച് എങ്ങനെയാണ് മികച്ച ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുന്നത്?
16-03-2022
പ്രായം അനുസരിച്ച് എങ്ങനെയാണ് മികച്ച ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുന്നത്?
ഇപ്പോള്‍ ഒറ്റ കാര്യമേ ഒള്ളു എല്ലാവരുടെയും മനസ്സില്‍, അസുഖങ്ങളില്ലാത്ത, ആരോഗ്യപൂര്‍ണമായ ഒരു ജീവിതം മാത്രം. കോവിഡ് പ്രതിസന്ധി മൂലം നഷ്ടത്തിലായ ആശുപത്രികളില്‍ ചികിത്സയ്ക്ക് ഇനി ചെലവേറും എന്നതിനാല്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ മുന്നോട്ടു പോകാനാകില്ല എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. ഏതെങ്കിലും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്വന്തമാക്കിയാല്‍ നിങ്ങള്‍ക്ക് നിങ്ങളോടുള്ള ഉത്തരവാദിത്തം തീര്‍ന്നില്ല.പ്രായം, ആവശ്യം എന്നിവയൊക്കെ മനസ്സിലാക്കി കൊണ്ടുള്ള ഇന്‍ഷുറന്‍സ് ആണ് നിങ്ങള്‍ക്ക് വേണ്ടത്. കുടുംബത്തിലെ എല്ലാവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കുക എന്നത് പ്രാധാന്യമുള്ളകാര്യമാണെന്നിരിക്കെ എല്ലാവരുടെയും പ്രായവും ആരോഗ്യ സ്ഥിതിയും ഭാവിയിലെ ആവശ്യങ്ങളും കണക്കാക്കി ഇന്‍ഷുറന്‍സ് എടുക്കാം. ഇതാ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.Listen to more podcasts :
വായ്പ അപേക്ഷ നിരസിക്കപ്പെടാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?
03-03-2022
വായ്പ അപേക്ഷ നിരസിക്കപ്പെടാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?
വായ്പകള്‍ പലവിധമാണ്, ഗോള്‍ഡ് ലോണ്‍ മുതല്‍ ഉയര്‍ന്ന പലിശയില്‍ ലോണ്‍ അനുവദിക്കുന്ന വ്യക്തിഗത വായ്പകള്‍ വരെ പലരുടെയും ആവശ്യകതയും ലഭിക്കേണ്ട തുകയുടെ വലുപ്പവും സമയപരിധിയും നോക്കിയാണ് പലരും ലോണ്‍ എടുക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോഴാണ് അത്യാവശ്യ വായ്പകള്‍ക്കായി ബാങ്കിനെ പലരും സമീപിക്കുക. എന്നാല്‍ ലോണ്‍ നിരസിക്കല്‍ അഥവാ അപേക്ഷ തള്ളിപ്പോകുക സര്‍വ സാധാരണമായിരിക്കുന്നു. പ്രത്യേകിച്ച് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ് ഒക്കെ മോശമായിരിക്കുന്ന ഇപ്പോള്‍.ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നല്‍കുമ്പോള്‍ എടുക്കുന്ന റിസ്‌ക് മൂലം തന്നെ വായ്പ നല്‍കാന്‍ കര്‍ശന മാനദണ്ഡങ്ങളും മുന്നോട്ട് വച്ചിരിക്കുന്നു. വായ്പയ്ക്കായി അപേക്ഷിക്കും മുമ്പ് അവ നിരസിക്കപ്പെടാതിരിക്കാനുള്ള കാരണങ്ങളും തിരിച്ചറിഞ്ഞ് വയ്ക്കണം. ഇതാ 5 കാര്യങ്ങള്‍ കേള്‍ക്കാം.Listen to more podcasts :
ജീവിതം സുരക്ഷിതമാക്കാന്‍ എടുക്കേണ്ട 5 ഇന്‍ഷുറന്‍സ് പോളിസികള്‍
23-02-2022
ജീവിതം സുരക്ഷിതമാക്കാന്‍ എടുക്കേണ്ട 5 ഇന്‍ഷുറന്‍സ് പോളിസികള്‍
ഇന്നത്തെ കാലത്ത് ഇന്‍ഷുറന്‍സ് ഇല്ലാത്ത ജീവിതം എന്നത് സിഗ്നലില്ലാതെ റെയില്‍ പാളത്തിലൂടെ നടക്കും പോലെയാണ്. ജീവിതം കൂടുതല്‍ സുരക്ഷിതമാക്കാനാണ് ഇന്‍ഷുറന്‍സ് പോളിസികള്‍. കുടുംബകാര്യങ്ങളില്‍ ഉത്തരവാദിത്ത്വമുള്ളവര്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ വിമുഖത കാണിക്കരുത്. പോളിസികള്‍ ചെറുപ്രായത്തില്‍ എടുക്കുന്നതാണ് എപ്പോഴും നല്ലത്. പ്രായം കൂടുന്തോറും റിസ്‌ക് വര്‍ധിക്കും. അതായത് 30-35 വയസിനുള്ളില്‍ ഈ പോളിസികള്‍ ഉറപ്പായും എടുത്തിരിക്കണമെന്നു ചുരുക്കം. ജീവിതത്തില്‍ ഏറ്റവും അത്യാവശ്യം വേണ്ട 5 പോളിസികള്‍ വിശദമായി അറിയാം. Listen to more podcasts :