EP 49: പാഴ്‌ചെലവുകള്‍ ഒഴിവാക്കി ബിസിനസില്‍ പരമാവധി മൂല്യം, ഇത് ലീന്‍ മാനേജ്‌മെന്റ് സ്ട്രാറ്റജി

100Biz Strategies

09-01-2023 • 5 mins

കോവിഡ് വാക്‌സിന്‍ കുത്തിവയ്ക്കാനായി കുപ്പിയില്‍ (Vial)  നിന്നും എടുക്കുമ്പോള്‍ ഒന്നോ രണ്ടോ തുള്ളി വാക്‌സിന്‍ പാഴായിപ്പോകുന്നുവെന്നു കരുതുക.

കോടിക്കണക്കിന് കുപ്പികളില്‍ നിന്നും ഇങ്ങിനെ വാക്‌സിന്‍ പാഴായിപ്പോയാലുണ്ടാകുന്ന നഷ്ടം എത്ര ഭീമമായിരിക്കും. ചിലപ്പോള്‍ ചെറുതെന്ന് തോന്നുന്ന നഷ്ടം വലിയ തോതില്‍ ബിസിനസിനെ ബാധിക്കാം. ഓരോ പാഴ്‌ച്ചെലവും നിയന്ത്രിക്കുവാന്‍ ബിസിനസുകള്‍ ശ്രമിക്കണം. നിരന്തരമായ അഭ്യസനത്തിലൂടെ മാത്രമേ ഇതിനുള്ള പ്രാപ്തി ബിസിനസുകള്‍ക്ക് കരസ്ഥമാക്കുവാന്‍ സാധിക്കുകയുള്ളൂ.

ടൊയോട്ട പ്രോഡക്ഷന്‍ സിസ്റ്റം (TPS)  ലീന്‍ മാനേജ്മെന്റിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. അമേരിക്കന്‍ വാഹന വിപണിയോട് കിടപിടിക്കാന്‍ ടൊയോട്ടയെ പ്രാപ്തമാക്കിയത് ലീന്‍ മാനേജ്മെന്റാണ്. ബിസിനസിലെ ഓരോ പ്രക്രിയയിലും കടന്നുവരുന്ന പാഴ്‌ച്ചെലവുകളെ ഉന്മൂലനം ചെയ്യുവാന്‍ സംരംഭകന് സാധിക്കണം.

ഓരോ പ്രക്രിയയും സൂക്ഷ്മമായി നിരീക്ഷിച്ച്, പഠിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുവാന്‍ ബിസിനസുകള്‍ നിരന്തരം ശ്രമിക്കേണ്ടത് അനിവാര്യമാണ്. ലീന്‍ മാനേജ്മെന്റ് തന്ത്രം ബിസിനസില്‍ പുതിയൊരു സംസ്‌കാരം സൃഷ്ടിക്കും. ബിസിനസിലെ ലാഭം ഉയര്‍ത്തുകയും ചെയ്യും.