EP 41 - പുതിയ വിപണികള്‍ കണ്ടെത്തി വളരാന്‍ സംരംഭകര്‍ക്കായി ഒരു ബിസിനസ് തന്ത്രം

100Biz Strategies

08-11-2022 • 5 mins

പുതിയ വിപണികള്‍ കണ്ടെത്തുകയും അവിടേക്ക് കടന്നു ചെല്ലുകയും ചെയ്യുന്ന തന്ത്രം ബിസിനസുകളെ വളരുവാന്‍ സഹായിക്കും.  പ്രാദേശിക വിപണിയിലെ ശക്തമായ മത്സരം അടിവേരുകള്‍ അറുക്കുന്നതിനു മുന്‍പേ മറ്റിടങ്ങളിലും കൂടി തങ്ങളുടെ ബിസിനസുകള്‍ വേരുറപ്പിക്കുവാനും വരുമാനം ഗണ്യമായി ഉയര്‍ത്തുവാനും ബിസിനസുകള്‍ക്ക് പുതിയ വിപണികളിലേക്കുള്ള കാല്‍വെപ്പ് ഗുണകരമാകും.

കേരളത്തില്‍ പ്ലൈവുഡ് നിര്‍മ്മിക്കുന്ന ഒരു സംരംഭകന്‍ ഇന്തോനേഷ്യയില്‍ ചെന്ന് അവിടെ അസംസ്‌കൃത വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഫാക്ടറി തുടങ്ങുന്നു.

പ്രാദേശികമായി നിലനില്‍ക്കുന്ന പല വെല്ലുവിളികള്‍ക്കും ഇത് മറുപടിയാകുന്നു. അന്തര്‍ദേശീയ വിപണിയിലേക്ക് കടന്നു ചെല്ലാനും അവസരങ്ങള്‍ കണ്ടെത്താനും  ഇതുമൂലം ആ സംരംഭകന് കഴിയുന്നു.