മദ്യത്തിന് വില വര്‍ധിപ്പിക്കുകയാണ്. വില വര്‍ധന നിലവില്‍ വന്നു കഴിഞ്ഞു. മുന്‍പുണ്ടായിരുന്ന വിലയേക്കാള്‍ വളരെ ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ ഈടാക്കുന്നത്. മദ്യത്തിന്റെ വില്‍പ്പനയെ ഈ വിലവര്‍ധന ബാധിക്കുമെന്നും മദ്യത്തിന്റെ ഉപഭോഗം കുറയുമെന്നും നമ്മള്‍ വിചാരിക്കുന്നു. എന്നാല്‍ നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ട് മദ്യത്തിന്റെ ഉപഭോഗം ഒട്ടും കുറയുന്നതായി കാണുന്നില്ല. മദ്യത്തില്‍ നിന്നുള്ള വരുമാനം വര്‍ധിക്കുകയും ചെയ്യുന്നു.
നിങ്ങള്‍ ഒരു പ്രത്യേക ബ്രാന്‍ഡ് വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നതെന്ന് കരുതുക. നിര്‍മ്മാതാക്കള്‍ അതിന്റെ വില വര്‍ധിപ്പിക്കുന്നു. ഈ വിലവര്‍ധന നിങ്ങള്‍ക്ക് താങ്ങുവാന്‍ കഴിയുന്നില്ല അല്ലെങ്കില്‍ ആ വില നീതീകരിക്കാനാവാത്തതാണ് എന്ന് നിങ്ങള്‍ വിശ്വസിക്കുന്നു. അപ്പോള്‍ നിങ്ങള്‍ എന്ത് ചെയ്യും? തീര്‍ച്ചയായും ആ ബ്രാന്‍ഡ് വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തി താങ്ങാവുന്ന വിലയിലുള്ള ബ്രാന്‍ഡിലേക്ക് തിരിയും. അതുമല്ലെങ്കില്‍ നിങ്ങള്‍ വാങ്ങുന്ന വസ്ത്രങ്ങളുടെ എണ്ണം കുറച്ചു കൊണ്ട് ചെലവ് ചുരുക്കും. ഇവിടെ നിങ്ങളുടെ തീരുമാനം വിലയെ അടിസ്ഥാനമാക്കിയാണ്. നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങളിവിടെ ഉപയോഗിക്കുന്നു.
എന്നാല്‍ മദ്യത്തിന്റെ കാര്യത്തില്‍ ഇത് സംഭവിക്കുന്നില്ല. മദ്യപര്‍ ഉപഭോഗം കുറയ്ക്കുകയോ മദ്യം വാങ്ങുന്നത് നിര്‍ത്തുകയോ ചെയ്യുന്നില്ല. മദ്യത്തിനോടുള്ള അവരുടെ ആസക്തി മദ്യത്തിന്റെ അളവ് കുറയ്ക്കുവാനോ ഉപേക്ഷിക്കുവാനോ അവരെ അനുവദിക്കുന്നില്ല. അവരുടെ ആവശ്യകത (Demand) വഴക്കമുള്ളതല്ല (Inelastic). വില എത്ര കൂടിയാലും ഉല്‍പ്പന്നത്തിന്റെ ഉപഭോഗം കുറയ്ക്കുവാന്‍ അവര്‍ക്ക് സാധ്യമേയല്ല. വാങ്ങുന്നതും ഉപയോഗിക്കുന്നതും അവര്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.
വഴക്കമുള്ള (Elastic) ആവശ്യകതയുള്ള (Demand) ഉപഭോക്താക്കളുടെ ഉപഭോഗം അല്ലെങ്കില്‍ വാങ്ങല്‍ തീരുമാനം (Purchase Decision) വിലയെ ആശ്രയിച്ചിരിക്കും. വില ഒരു പരിധിയില്‍ കൂടിയാല്‍ അവര്‍ വാങ്ങുന്നത് നിര്‍ത്തും അല്ലെങ്കില്‍ ഉപഭോഗം കുറയ്ക്കും. അവരെ സംബന്ധിച്ചിടത്തോളം വിലയാണ് എത്ര വാങ്ങണം അല്ലെങ്കില്‍ വാങ്ങേണ്ട എന്ന തീരുമാനത്തെ സ്വാധീനിക്കുന്നത്.
കൂടുതല്‍ കേള്‍ക്കണ്ടേ, പോഡ്കാസ്റ്റ് കേള്‍ക്കൂ.
Listen to more podcasts : https://dhanamonline.com/podcasts