EP 48: പ്രോഡക്റ്റ് ശരിയായ രീതിയില്‍ ലോഞ്ച് ചെയ്യാന്‍ ഒരു മികച്ച സ്ട്രാറ്റജി

100Biz Strategies

02-01-2023 • 5 mins


ഉല്‍പ്പന്നം തയ്യാറായിക്കഴിഞ്ഞാല്‍ ധൃതി പിടിച്ച് അതിന്റെ വാണിജ്യോല്‍പ്പാദനം ആരംഭിക്കുകയല്ല സംരംഭകന്‍ ചെയ്യേണ്ടത്. ഉല്‍പ്പന്നത്തിന്റെ പരീക്ഷണം (Product Testing) ഇതുവരെ തിരിച്ചറിയാത്ത പല പ്രായോഗിക വസ്തുതകളിലേക്കും വെളിച്ചം വീശും. ഉല്‍പ്പന്നവും ഉപഭോക്താവും തമ്മിലുള്ള സംവേദനവും അനുഭവവും നല്‍കുന്ന പാഠങ്ങള്‍ ഉല്‍പ്പന്നത്തെ മെച്ചപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വീകാര്യമാകുന്ന ഒന്നാക്കി മാറ്റുവാന്‍ സംരംഭകനെ സഹായിക്കും. അതുകൊണ്ട് തന്നെ Product Testing ഒഴിവാക്കുവാനാവാത്ത ഒരു പ്രവൃത്തിയായി മാറുന്നു.

ഒരു സംരംഭം പുതിയൊരു ഹെല്‍ത്ത് ഡ്രിങ്ക് വികസിപ്പിച്ചെടുത്തു. വിപണിയിലേക്ക് പോകുന്നതിന് മുന്‍പ് അവര്‍ ഒരുകൂട്ടം ഉപഭോക്താക്കളെ തിരഞ്ഞെടുത്ത് അവര്‍ക്ക് ഈ ഹെല്‍ത്ത് ഡ്രിങ്ക് ഉപയോഗിക്കുവാന്‍ നല്‍കി. ഡ്രിങ്കിന്റെ രുചി, നിറം, മണം, കടുപ്പം, ബ്രാന്‍ഡിംഗ് എന്നിങ്ങനെയുള്ള ഓരോന്നിനെക്കുറിച്ചും അവരുടെ അഭിപ്രായം ശേഖരിച്ചു. അതിനനുസരിച്ചുള്ള ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതിന് ശേഷമായിരുന്നു കമ്പനി വിപണിയിലേക്ക് ഹെല്‍ത്ത് ഡ്രിങ്ക് അവതരിപ്പിച്ചത്. സംരംഭകന്‍ മനസിലാക്കാതിരുന്ന, ചിന്തിക്കാതിരുന്ന, കണ്ടെത്താതിരുന്ന പല വസ്തുതകളേയും ആഴത്തില്‍ പഠിക്കുവാന്‍ Product Testing സഹായിക്കും.