100Biz Strategies

Dhanam

A podcast by Dhanam (in Malayalam) on business strategies and tactics to grow your business in challenging times. The podcast is based on the articles written by noted trainer and author, Dr. Sudheer Babu in Dhanam Business Magazine. read less
BusinessBusiness

Episodes

EP: 100 ബിസിനസ് വലുതോ ചെറുതോ ആകട്ടെ, പരീക്ഷിക്കാം പ്രോഡക്‌റ്റൈസേഷന്‍ തന്ത്രം!
18-03-2024
EP: 100 ബിസിനസ് വലുതോ ചെറുതോ ആകട്ടെ, പരീക്ഷിക്കാം പ്രോഡക്‌റ്റൈസേഷന്‍ തന്ത്രം!
ഒരു ടെലിവിഷന്‍ ചാനല്‍ അവരുടെ സ്റ്റുഡിയോ അവര്‍ ഉപയോഗിക്കാത്ത സമയത്ത് മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?. എല്ലാ സൗകര്യങ്ങളും അവിടെയുണ്ട്. വാടകക്കെടുക്കുന്നവര്‍ക്ക് സ്റ്റുഡിയോയും അനുബന്ധ സൗകര്യങ്ങളും ഉപയോഗിക്കാം. ടെലിവിഷന്‍ ചാനലിന് വരുമാനം ലഭിക്കുകയും ഉപഭോക്താക്കള്‍ക്ക് വലിയൊരു മൂലധന നിക്ഷേപം ഇല്ലാതെയും കാര്യം കാണാം.  രണ്ടുകൂട്ടര്‍ക്കും പ്രയോജനപ്പെടുന്ന ഇത്തരം ബിസിനസുകളെ നിങ്ങള്‍ക്ക് ചുറ്റും കാണാന്‍ സാധിക്കും. അവര്‍ തങ്ങളുടെ ആന്തരിക ബിസിനസ് കഴിവുകളെ (Internal Business Capabilities) വാണിജ്യ സാധ്യതയുള്ള മറ്റൊരു ബിസിനസാക്കി വളര്‍ത്തിയെടുക്കുകയാണിവിടെ. ബിസിനസ് ആന്തരികമായി നേടിയ ശക്തിയെ വരുമാനം ലഭിക്കുന്ന ഉല്‍പ്പന്നമാക്കി മാറ്റിയെടുക്കുകയാണ് പ്രോഡക്‌റ്റൈസേഷന്‍ (Productization) എന്ന ഈ തന്ത്രം. നിലവിലുള്ള ബിസിനസില്‍ നിന്നും കൂടുതല്‍ വരുമാനം ഉണ്ടാക്കിയെടുക്കാന്‍ ഈ തന്ത്രം സഹായിക്കുന്നു. ബിസിനസ് ചെറുതായാലും വലുതായാലും പ്രോഡക്‌റ്റൈസേഷന്‍ തന്ത്രത്തിന് സാധ്യതകളുണ്ട്. നിങ്ങള്‍ക്കും ബുദ്ധിപരമായി ചിന്തിച്ചാല്‍ മറ്റൊരു വരുമാന മാര്‍ഗ്ഗം കൂടി ബിസിനസില്‍ കൂട്ടിച്ചേര്‍ക്കാം.
EP: 99 കാഷ് ഫ്‌ളോ മാനേജ്‌മെന്റ്: ബിസിനസ് വിജയത്തിലെ മൂര്‍ച്ചയേറിയ തന്ത്രം
04-03-2024
EP: 99 കാഷ് ഫ്‌ളോ മാനേജ്‌മെന്റ്: ബിസിനസ് വിജയത്തിലെ മൂര്‍ച്ചയേറിയ തന്ത്രം
ബിസിനസിലെ ചെലവുകളില്‍ സംരംഭകന്റെ നിരന്തര ശ്രദ്ധ പതിയേണ്ടതുണ്ട്. ഓരോ ചെലവും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണം. അനാവശ്യ ചെലവുകള്‍ ഇല്ലാതെയാക്കുകയും ചെലവുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതോടെ ബിസിനസില്‍ നിന്നും പുറത്തേക്ക് പോകുന്ന പണത്തിന്റെ തോത് കുറയ്ക്കാന്‍ സാധിക്കും. ഇത് ബിസിനസിനെ കൂടുതല്‍ ശക്തിപ്പെടുത്തും.ലാഭനഷ്ട കണക്കുകളുടെ കളിയിലല്ല യഥാര്‍ത്ഥ ബിസിനസിന്റെ നിലനില്‍പ്പ് എന്ന് മനസിലാക്കുന്ന സംരംഭകര്‍ ക്യാഷ് ഫ്‌ളോ മാനേജ്‌മെന്റ്‌  (Cashflow Management) തന്ത്രം ഫലപ്രദമായി ഉപയോഗിക്കും. ബിസിനസിലേക്കുള്ള പണത്തിന്റെ ഒഴുക്ക് ശക്തിപ്പെടുത്തുകയും ബിസിനസില്‍ പണം നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ഈ തന്ത്രത്തിലൂടെ സംരംഭകര്‍ ചെയ്യുന്നത്. ബിസിനസിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും ഇത് സഹായകരമാകും.
EP:98 ബിസിനസുകള്‍ നല്‍കുന്ന മൂല്യമാണ് പ്രധാനം
24-02-2024
EP:98 ബിസിനസുകള്‍ നല്‍കുന്ന മൂല്യമാണ് പ്രധാനം
ബിസിനസുകള്‍ മുന്നോട്ടു വെക്കുന്ന മൂല്യത്തെക്കുറിച്ചുള്ള വാഗ്ദാനമാണ് ബിസിനസിന്റെ വിജയം നിശ്ചയിക്കുന്ന തന്ത്രം. ഉപഭോക്താക്കളുടെ മനസ്സറിയുന്ന ബിസിനസുകള്‍ എന്ത് മൂല്യമാണ് അവര്‍ പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമായി തിരിച്ചറിയുന്നു.ഞങ്ങളുടെ മൂല്യം ഇതാണ് എന്ന കേവലമായ വാഗ്ദാനം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതല്ല അത് പ്രാവര്‍ത്തികമാക്കുന്നിടത്താണ് ബിസിനസുകള്‍ വിജയിക്കുന്നത്. ബിസിനസുകള്‍ നല്‍കുന്ന മൂല്യം ഉപഭോക്താക്കള്‍ക്ക് അനുഭവേദ്യമാകണമെന്ന് അര്‍ത്ഥം. ടാഗ് ലൈനിലോ പ്രസ്താവനകളിലോ മൂല്യത്തെക്കുറിച്ച് പരാമര്‍ശിച്ചാല്‍ മാത്രം ഈ തന്ത്രം ഫലവത്താവുകയില്ല. ഉല്‍പ്പന്നത്തിലോ സേവനത്തിലോ ഉപഭോക്താക്കള്‍ തൃപ്തരാകുന്നിടത്ത് യഥാര്‍ത്ഥ മൂല്യം ഉണരുന്നു.ഉപഭോക്താവാണ് താരം. ബിസിനസിന്റെ Value Proposition ആ ബിസിനസ് അയാള്‍ക്ക് എത്ര ഉപയോഗപ്രദമാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഉപഭോക്താവ് തന്റെ ആവശ്യങ്ങളെ നിറവേറ്റുന്ന, തൃപ്തിപ്പെടുത്തുന്ന ബിസിനസുകളെ തേടിയെത്തും. യഥാര്‍ത്ഥ മൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബിസിനസുകള്‍ വിജയം നേടുകയും ചെയ്യും.
EP 97: ബിസിനസ് വിപുലീകരിക്കാന്‍ ഇതിലും മികച്ച തന്ത്രം സ്വപ്‌നങ്ങളില്‍ മാത്രം!
14-02-2024
EP 97: ബിസിനസ് വിപുലീകരിക്കാന്‍ ഇതിലും മികച്ച തന്ത്രം സ്വപ്‌നങ്ങളില്‍ മാത്രം!
വലിയ റിസ്‌കില്ലാതെ ബിസിനസ് വിജയിപ്പിക്കാനുള്ള മാര്‍ഗം തേടുന്ന സംരംഭകനാണോ നിങ്ങള്‍. എന്നാല്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന തന്ത്രമാണ് ഫ്രാഞ്ചൈസിംഗ് (Franchising). അതായത്  മറ്റുള്ളവരുടെ പങ്കാളിത്തത്തോടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നു. ഇതില്‍ താരതമ്യേന റിസ്‌ക് കുറവാണ്, നിക്ഷേപവും കുറവ് മതി. ബിസിനസിലേക്ക് പങ്കാളികള്‍ നിക്ഷേപിക്കും, അവരിലൂടെ വളരാം, കൂടുതല്‍ ഇടങ്ങളില്‍ ബിസിനസ് കെട്ടിപ്പടുക്കുകയും ചെയ്യാം.ഫ്രാഞ്ചൈസര്‍ തന്റെ സാങ്കേതികത (Technology), ട്രേഡ്മാര്‍ക്ക്, ബിസിനസ് ഡിസൈന്‍ അവകാശങ്ങള്‍, മാര്‍ക്കറ്റിംഗ് തുടങ്ങിയവ തങ്ങളുടെ പങ്കാളികളുമായി (Franchisees) പങ്കുവയ്ക്കുന്നു. ഫ്രാഞ്ചൈസര്‍ക്ക് ഫ്രാഞ്ചൈസികളുടെ വിഭവങ്ങള്‍ (Resources) തന്റെ ബിസിനസിനായി ഉപയോഗിച്ച് വളരാം. ഫ്രാഞ്ചൈസികള്‍ ഇതിനു പകരമായി ഒരു നിശ്ചിത തുകയോ വരുമാനത്തിന്റെ ഒരു ഭാഗമോ ഫ്രാഞ്ചൈസര്‍ക്ക് നല്‍കുന്നു.  ബിസിനസ് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുവാന്‍ സംരംഭകര്‍ താല്‍പ്പര്യപ്പെടുന്നുണ്ടെങ്കില്‍ ഈ തന്ത്രം പ്രയോജനപ്പെടുത്താം. പണത്തിന്റേയോ മറ്റ് വിഭവങ്ങളുടെയോ കുറവുകള്‍ സ്വപ്നങ്ങള്‍ക്ക് തടസ്സമാകുകയില്ല. ആഗ്രഹിക്കുന്നിടത്തോളം വളരാന്‍ ഈ തന്ത്രം ബുദ്ധിപൂര്‍വം ഉപയോഗിക്കാം.
EP 96: 'പ്രൈവറ്റ് ലേബല്‍': സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് ലാഭകരമാക്കാവുന്ന മാര്‍ക്കറ്റിംഗ് തന്ത്രം
07-02-2024
EP 96: 'പ്രൈവറ്റ് ലേബല്‍': സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് ലാഭകരമാക്കാവുന്ന മാര്‍ക്കറ്റിംഗ് തന്ത്രം
റീറ്റയില്‍ ഷോപ്പുകളുടെ ലാഭം വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകുന്ന ഒന്നാണ് സ്വന്തം പ്രൈവറ്റ് ലേബല്‍ (Private Label) ഉല്‍പ്പന്നങ്ങള്‍. മറ്റ് ബ്രാന്‍ഡുകള്‍ വില്‍ക്കുന്നതിനെക്കാള്‍ ലാഭം സ്വന്തം ബ്രാന്‍ഡുകളുടെ വില്‍പ്പനയില്‍ നിന്നും അവര്‍ നേടുന്നു. പ്രൈവറ്റ് ലേബല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വിഹിതം കൂട്ടുക എന്നതാണ് തന്ത്രം. സ്വന്തം റീറ്റയില്‍ ഷോപ്പുകള്‍ സ്വന്തം ബ്രാന്‍ഡുകള്‍ കൂടി വില്‍ക്കുവാനും വളര്‍ത്തുവാനുമുള്ള ഇടങ്ങളാണെന്ന് സംരംഭകര്‍ തിരിച്ചറിയേണ്ടതുണ്ട്.ലാഭത്തില്‍ വലിയൊരു വര്‍ദ്ധന കൊണ്ടുവരാന്‍ റീറ്റയില്‍ ഷോപ്പുകള്‍ക്ക് സ്വന്തം പ്രൈവറ്റ് ലേബല്‍ (Private Label) ബ്രാന്‍ഡുകളെ ആശ്രയിക്കാം. വിപണിയെ അടക്കിഭരിക്കുന്ന ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളെക്കാള്‍ കുറഞ്ഞ വിലയില്‍ മേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കുമ്പോള്‍ പ്രൈവറ്റ് ലേബല്‍ ബ്രാന്‍ഡുകള്‍ക്ക് ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത കൂടുന്നു. മൊത്തം വില്‍പ്പനയുടെ നല്ലൊരു പങ്ക് സ്വന്തം ഉ
ബിസിനസ് അടിമുടി മാറ്റണോ? കൊണ്ടു വരാം 'ആധുനികവത്കരണം'
17-01-2024
ബിസിനസ് അടിമുടി മാറ്റണോ? കൊണ്ടു വരാം 'ആധുനികവത്കരണം'
നിങ്ങൾ ഒരു റെസ്റ്റോറന്റിലേക്ക് എത്തുകയാണ്. റസ്റ്റോറന്റിനകത്തേക്ക് കയറി ഒരു സ്ഥലത്തിരുന്ന് നിങ്ങള്‍ നോക്കുന്നു; എവിടെയാണ് വെയ്റ്റര്‍? കണ്ണുകള്‍ തിരഞ്ഞു. അപ്പോഴതാ നിങ്ങളെ അതിശയിപ്പിച്ച് കൊണ്ട് ഒരു റോബോട്ട് നിങ്ങളുടെ സമീപത്തെത്തുന്നു. റോബോട്ട് നിങ്ങളെ അഭിവാദ്യം ചെയ്യുന്നു, നിങ്ങളോട് ഭക്ഷണം എന്ത് വേണമെന്ന് ചോദിക്കുന്നു. നിങ്ങള്‍ക്ക് കൗതുകം. നിങ്ങള്‍ കൊടുത്ത ഓര്‍ഡര്‍ വാങ്ങി റോബോട്ട് മടങ്ങിപ്പോകുന്നു.ഇത്തരത്തിലാണ് പുതിയ പല ട്രെന്‍ഡുകളും. ഓരോ ദിവസവും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങള്‍ ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്രവും സാങ്കേതികതയും ജീവിതത്തെ അത്രമേല്‍ മാറ്റിമറിച്ചിരിക്കുന്നു. ബിസിനസുകളിലും ഇത് പ്രതിഫലിക്കുന്നു.പുതിയ ആശയങ്ങളും ഉല്‍പ്പന്നങ്ങളും കടന്നുവരുന്നു. ജീവിത നിലവാരം വര്‍ധിപ്പിക്കാന്‍ ബിസിനസുകള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നു. ആധുനികത പഴമയുടെ മടുപ്പുകള്‍ തുടച്ചുനീക്കുന്നു. നിങ്ങളും ശരിയായ ട്രാക്കില്‍ തന്നെയെന്ന് ഉറപ്പാക്കാന്‍ 'Modernization' അഥവാ ആധുനികവത്കരണം എത്രയുണ്ടെന്ന് നിങ്ങള്‍ക്ക് പരിശോധിക്കാം. എങ്ങനെയാണ് ആധുനികവത്കരണം ബിസിനുകളെ അടിമുടി മാറ്റുന്നത്? നോക്കാം
EP 93: ഉപഭോക്താക്കളെ കൂടെ നിര്‍ത്താന്‍ 'ബിസ്പൗക്ക്' തന്ത്രം
11-01-2024
EP 93: ഉപഭോക്താക്കളെ കൂടെ നിര്‍ത്താന്‍ 'ബിസ്പൗക്ക്' തന്ത്രം
നിങ്ങള്‍ ഈ തയ്യല്‍ക്കാരനെ ശ്രദ്ധിക്കൂ. അയാള്‍ സാധാരണ ഒരു തയ്യല്‍ക്കാരനല്ല. നിങ്ങളുടെ മനസ്സിലുള്ള വസ്ത്രത്തെക്കുറിച്ച് അയാളോട് സംസാരിക്കൂ. അത് ഡിസൈന്‍ ചെയ്ത്, തയ്ച്ച് അയാള്‍ നിങ്ങള്‍ക്ക് തരും. യഥാര്‍ത്ഥത്തില്‍ ആ വസ്ത്രം ഡിസൈന്‍ ചെയ്യുന്നത് ഉപഭോക്താവായ നിങ്ങള്‍ തന്നെയാണ്. നിങ്ങളുടെ മനസിലുള്ള ആഗ്രഹങ്ങള്‍ക്കനുസരിച്ച് വസ്ത്രം തുന്നുക മാത്രമാണ് തയ്യല്‍ക്കാരന്‍ ചെയ്യുന്നത്. നിങ്ങള്‍ പറയുന്ന തുണിയില്‍, നിങ്ങള്‍ സ്വപ്നം കാണുന്ന വസ്ത്രം നിര്‍മ്മിക്കുവാന്‍ അയാള്‍ നിങ്ങളെ സഹായിക്കുന്നു. ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച്, തീര്‍ത്തും അയാള്‍ക്കായി മാത്രം നിര്‍മ്മിച്ചെടുക്കുന്ന വസ്ത്രം. അതുപോലെ മറ്റൊന്ന് ഉണ്ടാകുക അസാധ്യം. എന്നാല്‍ സാധാരണ വിലയില്‍ അത് ലഭ്യമാകുകയില്ല. നിങ്ങള്‍ ഉയര്‍ന്ന വില തന്നെ നല്‍കേണ്ടി വരും. അത്തരമൊരു വസ്ത്രം ഒരു ഷോപ്പില്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. എന്തെന്നാല്‍ അത് നിങ്ങള്‍ക്കായി മാത്രം നിര്‍മിക്കപ്പെട്ടതാണ്. ഇങ്ങനെ ചില സോഫ്റ്റ് വെയറുകളുണ്ട്, ചില ഇന്റീരിയര്‍ ഡിസൈനര്‍മാരുണ്ട്. ഇത്തരത്തിലാണ് ചിലര്‍ മികച്ച ഉപഭോക്താക്കളെ കൂടെ നിര്‍ത്തുന്നത്. ഈ തന്ത്രത്തെയാണ് ബിസ്പൗക്ക് എന്ന് പറയുന്നത്.
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരെ ഉപയോഗിച്ചുള്ള 'അഫിലിയേറ്റ് മാര്‍ക്കറ്റിംഗ്'
12-12-2023
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരെ ഉപയോഗിച്ചുള്ള 'അഫിലിയേറ്റ് മാര്‍ക്കറ്റിംഗ്'
ഇന്‍സ്റ്റാഗ്രാമില്‍ നിങ്ങള്‍ റീല്‍ വീഡിയോകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അപ്പോഴതാ നിങ്ങള്‍ ഇഷ്ടപ്പെടുന്ന, പിന്തുടരുന്ന ഇന്‍ഫ്‌ളുവന്‍സര്‍ ഒരു ഉല്‍പ്പന്നത്തെക്കുറിച്ച് സംസാരിക്കുന്നു. നിങ്ങള്‍ അത്  ശ്രദ്ധയോടെ കേള്‍ക്കുന്നു. ആ ഉല്‍പ്പന്നത്തെക്കുറിച്ച് ഇന്‍ഫ്‌ളുവന്‍സര്‍ പറയുന്ന നല്ല അഭിപ്രായം നിങ്ങളെ ആകര്‍ഷിക്കുന്നു. അയാള്‍ നല്‍കിയ ലിങ്ക് ക്ലിക്ക് ചെയ്ത് നിങ്ങള്‍ ആ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും ഉല്‍പ്പന്നം ഓര്‍ഡര്‍ ചെയ്യുകയും ചെയ്യുന്നു.  ഇന്‍ഫ്‌ളുവന്‍സറുടെ അഭിപ്രായം നിങ്ങളെ സ്വാധീനിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകളിലേക്ക് അയാള്‍ ആ ഉല്‍പ്പന്നത്തെ മാര്‍ക്കറ്റ് ചെയ്തിരിക്കുന്നു. അവരില്‍ ധാരാളം പേര്‍ നിങ്ങള്‍ ചെയ്ത പോലെ തന്നെ ആ ഉല്‍പ്പന്നം ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു. കമ്പനിയുടെ വില്‍പ്പന ഉയരുന്നു, വരുമാനം വര്‍ധിക്കുന്നു അതിനൊപ്പം തന്നെ  ഇന്‍ഫ്‌ളുവന്‍സറുടെ പോക്കറ്റില്‍ കമ്മീഷന്‍ കുമിഞ്ഞുകൂടുന്നു. അതെ അയാള്‍ ആ കമ്പനിയുടെ അഫിലിയേറ്റ് മാര്‍ക്കറ്ററാകുന്നു. എങ്ങനെയാണ് അഫിലിയേറ്റ് മാര്‍ക്കറ്റിംഗ് എന്ന് കൂടുതല്‍ അറിയാം
ഊബര്‍ ഇത്രയേറെ ജനകീയ ബ്രാന്‍ഡായി നിലനില്‍ക്കുന്നത് എങ്ങനെയാണ്? അവരുടെ മാര്‍ക്കറ്റിംഗ് തന്ത്രം കാണാം
28-11-2023
ഊബര്‍ ഇത്രയേറെ ജനകീയ ബ്രാന്‍ഡായി നിലനില്‍ക്കുന്നത് എങ്ങനെയാണ്? അവരുടെ മാര്‍ക്കറ്റിംഗ് തന്ത്രം കാണാം
നിങ്ങള്‍ വിദേശ രാജ്യത്തേക്ക് പറക്കുകയാണ്. എയര്‍പോര്‍ട്ടില്‍ നിന്ന് ലക്ഷ്യ സ്ഥാനത്തിലേക്ക് പോകാനൊരു ടാക്‌സി വേണം. പ്രാദേശിക ടാക്‌സി സേവനമോ എയര്‍പോര്‍ട്ട് ടാക്‌സി സേവനമോ തേടാതെ നിങ്ങള്‍ ഊബര്‍ (Uber) ടാക്‌സി ലഭ്യമാണോ എന്ന് നോക്കുന്നു. മൊബൈല്‍ ആപ്ലിക്കേഷനില്‍ ടാക്‌സി ഓര്‍ഡര്‍ ചെയ്യുന്നു. ടാക്‌സി അതാ എത്തിച്ചേരുന്നു, നിങ്ങള്‍ സന്തോഷത്തോടെ യാത്ര തുടരുന്നു.നിങ്ങള്‍ക്ക് ഊബര്‍ (Uber) ടാക്‌സി സര്‍വീസ് അത്ര പരിചിതമാണ്. അവരുടെ സേവനം തേടേണ്ടത് എങ്ങിനെയെന്നും ആ ബ്രാന്‍ഡിനെ വിശ്വസിക്കാമെന്നും അനുഭവം നിങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ലോകത്തെവിടെയും സഞ്ചരിക്കുമ്പോള്‍ അവരുടെ സേവനം തേടാന്‍ നിങ്ങള്‍ക്ക് സന്ദേഹമില്ല. ഇവിടെ ഈ കൊച്ചു കേരളത്തില്‍ കിട്ടുന്ന അതെ സേവനം അതേയളവില്‍ ഒട്ടും കുറയാതെ മേന്മയോടെ ലോകത്തില്‍ എവിടെയും ലഭിക്കുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നു. ഈ ചിന്തയും വിശ്വാസവും നിങ്ങളിലേക്ക് കടന്നു വരുന്നത് എങ്ങിനെയാണ്? ഈ തന്ത്രമാണ് ഗ്ലോബല്‍ സ്റ്റാന്‍ഡേഡൈസേഷന്‍(Global Standardization).
ഉപഭോക്താക്കളെ തേടിപ്പിടിക്കുന്ന റീ ടാര്‍ഗറ്റിംഗ് തന്ത്രം
14-11-2023
ഉപഭോക്താക്കളെ തേടിപ്പിടിക്കുന്ന റീ ടാര്‍ഗറ്റിംഗ് തന്ത്രം
നിങ്ങള്‍ ഒരു ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും സണ്‍ഗ്ലാസ് വാങ്ങുന്നു. പിന്നീട് സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ നിങ്ങള്‍ തുടര്‍ച്ചയായി പലതരത്തിലുള്ള  സണ്‍ഗ്ലാസിന്റെ പരസ്യങ്ങള്‍ കാണുന്നു. നിങ്ങളുടെ അഭിരുചിക്കൊത്ത ഉല്‍പ്പന്നം നിങ്ങളുടെ മുന്നിലേക്ക് തുടര്‍ച്ചയായി എത്തുകയാണ്. നിങ്ങളൊരു ഷൂസ് വാങ്ങുകയാണ് എന്ന് വിചാരിക്കുക. അതിനോട് ബന്ധപ്പെടുത്തി വാങ്ങാവുന്ന മറ്റ് ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ അതിനു പിന്നാലെ നിങ്ങളെ  തേടിയെത്തുന്നു. ഇത് റീ ടാര്‍ഗറ്റിംഗ് തന്ത്രത്തിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെറ്റ് ചെയ്യുന്നതിനാലാണ്. ഉപഭോക്താക്കളെ തേടിപ്പിടിക്കുന്ന തന്ത്രമാണിത്. കേള്‍ക്കാം.
റിലയന്‍സ് ജിയോ വിപണി കീഴടക്കിയ 'പ്രൈസ് ലീഡര്‍ഷിപ്പ്' തന്ത്രം
25-10-2023
റിലയന്‍സ് ജിയോ വിപണി കീഴടക്കിയ 'പ്രൈസ് ലീഡര്‍ഷിപ്പ്' തന്ത്രം
ജിയോ നെറ്റ്‌വര്‍ക്ക് ഉപയോക്താക്കളെ നേടിയെടുത്തത് പ്രൈസ് ലീഡലര്‍ഷിപ്പ് തന്ത്രത്തിലൂടെയാണ്. ജിയോ വിപണിയിലേക്ക് എത്തിയത് റിലയന്‍സ് എന്ന വലിയൊരു കമ്പനിക്ക് കീഴില്‍ ആണെങ്കിലും ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത് അതിന്റെ പ്രാരംഭകാല ഓഫര്‍ വഴിയാണ്. സിം എടുക്കുന്നവര്‍ക്കും മറ്റ് കണക്ഷനുകളില്‍ നിന്നും പോര്‍ട്ട് ചെയ്യുന്നവര്‍ക്കും സൗജന്യ പാക്കേജായി ഇന്റര്‍നെറ്റും അണ്‍ലിമിറ്റഡ് കോളിഗുമായിരുന്നു ജിയോ നല്‍കിയത്. എന്നാല്‍ കുറച്ചു നാളുകള്‍ കഴിഞ്ഞതോടു കൂടി ജിയോ ഉപയോക്താക്കളില്‍ നിന്നും പണമീടാക്കാന്‍ തുടങ്ങി. കുറച്ചു പേരെങ്കിലും കണക്ഷന്‍ വേണ്ടെന്നൊക്കെ വച്ചെങ്കിലും ജിയോയ്ക്ക് വലിയൊരു ഉപയോക്തൃ അടിത്തറ നിലനിര്‍ത്താനായി. ഇതാണ് പ്രൈസ് ലീഡര്‍ഷിപ്പ് തത്രത്തിന്റെ ഒരു ഉദാഹരണം. ഇതാ കേള്‍ക്കാം ജിയോയുടെ തന്ത്രം 100 ബിസ് പോഡ്കാസ്റ്റിലൂടെ.